Breaking NewsLead NewsNEWSWorld

ആയുധ സംഭരണ കേന്ദ്രത്തിലെ വ്യോമാക്രമണം; ഹമാസ് നേതാവ് നാസ്സര്‍ മൂസയെ വധിച്ചെന്ന് ഇസ്രയേല്‍

ഗാസ: ഹമാസ് നേതാവ് നാസ്സര്‍ മൂസയെ വധിച്ചതായി ഇസ്രയേല്‍ വെളിപ്പെടുത്തല്‍. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ ആയുധസംഭരണ കേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിലാണ് നാസര്‍ മൂസ കൊല്ലപ്പെട്ടത്. ഈ മാസം ഒന്‍പതിനാണ് മൂസ ഖാന്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.

ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹമാസിന്റെ പ്രധാന നേതാക്കളിലൊരാള്‍ കൂടി കൊല്ലപ്പെട്ടത്. ഹമാസ് റോക്കറ്റുകള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഖാന്‍ യൂനിസിലെ കെട്ടിടം ഇസ്രയേല്‍ തകര്‍ത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഐഡിഎഫ് പുറത്തുവിട്ടു.

Signature-ad

2025 മെയ് മാസത്തില്‍ കൊല്ലപ്പെട്ട റഫ ബ്രിഗേഡിന്റെ കമാന്‍ഡറായിരുന്ന മുഹമ്മദ് ഷബാനയുടെ അടുത്ത അനുയായിയായിരുന്നു നാസര്‍ മൂസ. ബ്രിഗേഡിലെ രഹസ്യന്വേഷണ മേധവിയായും നിരീക്ഷണ സംവിധാനത്തിന്റെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Back to top button
error: