Business
-
നാലാം പാദത്തില്‍ ഏഷ്യന്‍ പെയിന്റ്‌സ് അറ്റാദായത്തില്‍ നേരിയ വര്‍ധന
ന്യൂഡല്‍ഹി: 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ ഏഷ്യന്‍ പെയിന്റ്‌സിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം നേരിയ വര്‍ധനയോടെ 874.05 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 869.89 കോടി രൂപ അറ്റാദായം നേടിയതായി ഏഷ്യന്‍ പെയിന്റ്‌സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. അവലോകന പാദത്തില്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 20.60 ശതമാനം ഉയര്‍ന്ന് 7,889.94 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,541.94 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് 5,576.38 കോടിയില്‍ നിന്ന് 6,677.11 കോടി രൂപയായി. കമ്പനിയുടെ പെയിന്റ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 6,467.20 കോടിയില്‍ നിന്ന് 7,663.74 കോടി രൂപയായി ഉയര്‍ന്നപ്പോള്‍, ഹോം ഇംപ്രൂവ്‌മെന്റില്‍ നിന്നുള്ള വരുമാനം 185.88 കോടി രൂപയില്‍ നിന്ന് 232.36 കോടി രൂപയായി. കോവിഡ് വരുത്തിയ സാമ്പത്തിക വെല്ലുവിളികള്‍, ആഗോള സംഘര്‍ഷങ്ങള്‍ എന്നിവയ്ക്കിടയിലും ഉറച്ചതും ശക്തവുമായ വളര്‍ച്ചയുടെ മറ്റൊരു പാദമാണിതെന്ന് ഏഷ്യന്‍ പെയിന്റ്‌സ് മാനേജിംഗ് ഡയറക്ടറും…
Read More » -
ക്രിപ്റ്റോകറന്‍സികള്‍ക്ക് മേല്‍ 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ നീക്കം
ക്രിപ്റ്റോകറന്‍സികള്‍ക്ക് മേല്‍ ചരക്ക് സേവന നികുതി കൗണ്‍സില്‍ (ജിഎസ്ടി) 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചേക്കും. ക്രിപ്റ്റോ നേട്ടങ്ങള്‍ക്ക് മേല്‍ നേരത്തെ കേന്ദ്രം നപ്പാക്കിയ 30 ശതമാനം നികുതിക്ക് പുറമെയാണ് 28 ശതമാനം ജിഎസ്ടി എന്നാണ് വിവരം. വിഷയത്തില്‍ ജിഎസ്ടി കൗണ്‍സില്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി സിഎന്‍ബിസി ടിവി18 റിപ്പോര്‍്ട്ട് ചെയ്തു. നിലവിലെ നികുതിക്ക് പുറമെ ജിഎസ്ടി കൂടി ഏര്‍പ്പെടുത്തിയാല്‍ രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് അത് ഇരട്ടി പ്രഹരമാവും. ക്രിപ്റ്റോ ട്രാന്‍സാക്ഷന്‍, മൈനിംഗ്, വില്‍പ്പനയും വാങ്ങലും തുടങ്ങി എല്ലാ ഇടപാടുകള്‍ക്കും ജിഎസ്ടി ബാധകമായേക്കും. കേന്ദ്ര നീക്കം ക്രിപ്റ്റോ മേഖലയിലേക്ക് എത്തുന്നവരെ പിന്തിരിപ്പിക്കുന്നതും നേട്ടത്തിന്റെ വലിയ പങ്കും കവരുന്നതാണെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ ആണ് ക്രിപ്റ്റോ നേട്ടങ്ങള്‍ക്ക് 30 ശതമാനം നികുതി രാജ്യത്ത് നിലവില്‍ വന്നത്. ക്രിപ്റ്റോ ഇടപാടുകള്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച ടിഡിഎസ് ജൂലൈ ഒന്നിന് പ്രബല്യത്തില്‍ വരും. അമേരിക്കന്‍ ഫെഡറല്‍…
Read More » -
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് കൂപ്പുകുത്തി ക്രിപ്റ്റോ കറന്‍സി വിപണി; ബിറ്റ്‌കോയിന്‍ മൂല്യം 30,000 ഡോളറിന് താഴെ
ന്യൂഡല്‍ഹി: ആഗോള ക്രിപ്റ്റോ കറന്‍സി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. പ്രമുഖ ക്രിപ്റ്റോയായ ബിറ്റ്‌കോയിനിന്റെ മൂല്യം 30,000 ഡോളറില്‍ താഴെയെത്തി. വന്‍ ഇടിവോടെ ലക്ഷക്കണക്കിനു കിപ്റ്റോ നിക്ഷേപകര്‍ ആശങ്കയിലായി. പതിമൂന്നു ശതമാനമാണ് ആഗോള ക്രിപ്റ്റോ കറന്‍സി മാര്‍ക്കറ്റില്‍ ഇടിവുണ്ടായത്. 1.37 ലക്ഷം കോടിയാണ് നിലവില്‍ ക്രിപ്റ്റോ കറന്‍സി മാര്‍ക്കറ്റിന്റെ മൂല്യം കണക്കാക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബിറ്റ് കോയിനിന്റെ വില 69,000 ഡോളറിനു മുകളില്‍ എത്തിയിരുന്നു. അതിനു ശേഷം ഇതുവരെ 55 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. മറ്റു പ്രമുഖ ക്രിപ്റ്റോകളായ കാര്‍ഡാനോ (20 ശതമാനം), സാലേന (16 ശതമാനം), എക്സ്ആര്‍പി (13 ശതമാനം), ബിഎന്‍ബി (16 ശതമാനം), എഥീരിയം (10 ശതമാനം) എന്നിവയും വലിയ ഇടിവു രേഖപ്പെടുത്തി. ആഗോള തലത്തില്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയത് ക്രിപ്റ്റോയ്ക്കു തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ ക്രിപ്റ്റോ ഇടപാടുകള്‍ക്ക് 28 ശതമാനം ജിഎസ്ടി ചുമത്താനുള്ള തീരുമാനം…
Read More » -
നാലാം പാദത്തില്‍ അറ്റനഷ്ടം 105.49 കോടി രൂപയായി കുറച്ച് പിവിആര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ മള്‍ട്ടിപ്ലക്സ് കമ്പനിയായ പിവിആറിന്റെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 105.49 കോടി രൂപയായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തില്‍ 289.21 കോടി രൂപയായിരുന്നു നഷ്ടം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ 181.46 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഏകദേശം മൂന്നിരട്ടി വര്‍ധിച്ച് 537.14 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് നാലാം പാദത്തില്‍ 43.91 ശതമാനം വര്‍ധിച്ച് 731.17 കോടി രൂപയായിരുന്നു. തൊട്ട് മുന്‍ വര്‍ഷം ഇത് 508.07 കോടി രൂപയായിരുന്നു. നഷ്ടങ്ങള്‍ വേഗത്തില്‍ നികത്താന്‍ തിയേറ്റര്‍ ബിസിനസ്സിലൂടെ സാധിച്ചതായി കമ്പനി അറിയിച്ചു. കോവിഡന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ പല റിലീസുകളും മാറ്റി വച്ചത് നഷ്ടത്തിനിടയാക്കിയെങ്കിലും, നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത് ഫെബ്രുവരി മുതല്‍ റിലീസിനു വഴിയൊരുക്കിയിരുന്നു. കഴിഞ്ഞ 35 ദിവസത്തെ ബുക്കിംഗ് മാര്‍ച്ചില്‍ 90 ലക്ഷം കടന്നു. ഇതുമായി ബന്ധപ്പെട്ട എക്കാലത്തെയും ഉയര്‍ന്ന…
Read More » -
ഇവി രംഗത്ത് വന്‍ നിക്ഷേപത്തിനൊരുങ്ങി അശോക് ലെയ്ലാന്‍ഡ്
ഇവി രംഗത്ത് വന്‍ നിക്ഷേപത്തിനൊരുങ്ങി അശോക് ലെയ്ലാന്‍ഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റി. ദക്ഷിണേന്ത്യയിലെ ഒരു ഇവി പ്ലാന്റില്‍ 1,000 കോടി രൂപ നിക്ഷേപിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിലൂടെ 30,000 യൂണിറ്റ് ഇലക്ട്രിക് ചെറു കൊമേഷ്യല്‍ വാഹനങ്ങളും 10,000 യൂണിറ്റ് ഇലക്ട്രിക് ബസുകളും നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്. സ്വിച്ച് മൊബിലിറ്റി കഴിഞ്ഞ മാസം സീറോ കാര്‍ബണ്‍ പൊതു-വാണിജ്യ ഗതാഗതത്തിനായി 3,000 കോടി രൂപ മുടക്കി സ്പെയിനില്‍ ഒരു പ്ലാന്റ് സ്ഥാപിച്ചിരുന്നു. ഒരു വര്‍ഷത്തിനകം സ്വിച്ച് ഇതിനകം 600 ഇലക്ട്രിക് ബസുകള്‍ക്കായി ഓര്‍ഡര്‍ നേടിയിട്ടുണ്ട്. അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ 5,000 ബസുകളോ 15,000 ചെറുകിട വാണിജ്യ വാഹനങ്ങളോ നിര്‍മിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് സ്വിച്ച് മൊബിലിറ്റിയുടെ സിഇഒ മഹേഷ് ബാബു പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇവി വിഭാഗത്തില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ വരുമാനം ഉണ്ടാക്കാന്‍ സഹായിക്കും. നിലവില്‍ കമ്പനിയുടെ എന്നൂരിലാണ് ബസുകള്‍…
Read More » -
ഡാല്‍മിയ ഭാരതിന്റെ അറ്റാദായത്തില്‍ ഇടിവ്; 600 കോടി രൂപയായി
ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ സിമന്റ് നിര്‍മ്മാതാക്കളായ ഡാല്‍മിയ ഭാരതിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 6.10 ശതമാനം ഇടിഞ്ഞ് 600 കോടി രൂപയിയെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 639 കോടി രൂപയായിരുന്നെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. എന്നിരുന്നാലും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 7.26 ശതമാനം ഉയര്‍ന്ന് 3,380 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,151 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ മൊത്തം ചെലവ് 2,770 കോടിയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 3,077 കോടി രൂപയായി. 2021-22 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ വില്‍പ്പനയുടെ അളവ് 3.12 ശതമാനം വര്‍ധിച്ച് 6.6 ദശലക്ഷം ടണ്ണില്‍ നിന്ന് 6.4 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, കണ്‍സോളിഡേറ്റഡ് അറ്റാദായം 2020-21 ലെ 1,183 കോടി രൂപയില്‍ നിന്ന് 1,173 കോടി രൂപയായി കുറഞ്ഞു. 2021-22ല്‍…
Read More » -
ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എന്‍ആര്‍ഐ നിക്ഷേപം 12 ശതമാനം ഉയര്‍ന്നേക്കും
ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷ. ഈ വര്‍ഷം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എന്‍ആര്‍ഐ നിക്ഷേപത്തില്‍ 12 ശതമാനം വളര്‍ച്ചയുണ്ടായേക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ എന്‍ആര്‍ഐ നിക്ഷേപം 13.1 ബില്യണ്‍ ഡോളറായിരുന്നു. എന്‍ആര്‍ഐകള്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ മടങ്ങിത്തുടങ്ങിയതായി 360 റിയല്‍റ്റേഴ്സിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ‘റിയല്‍ എസ്റ്റേറ്റ് മേഖല ആരോഗ്യകരമായ വരുമാനമുള്ള ആകര്‍ഷകമായ അസറ്റ് ക്ലാസാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് നാട്ടുകാരുടെയും എന്‍ആര്‍ഐകളുടെയും ശ്രദ്ധ ഒരുപോലെ നേടിയിട്ടുണ്ട്. ആഡംബരത്തോടെ ജീവിക്കാനും ജോലി ചെയ്യാനും നിരവധി ചോയ്‌സുകളുള്ള ലിവിംഗ് ഇക്കോസിസ്റ്റമാണ് എന്‍ആര്‍ഐകള്‍ ഇന്ന് നോക്കുന്നത്,” ഡിഎല്‍എഫ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ബിസിനസ് ഓഫീസറുമായ ആകാശ് ഒഹ്രി പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇന്ത്യയില്‍ ആസ്തികള്‍ വാങ്ങുന്ന എന്‍ആര്‍ഐകളില്‍ വലിയൊരു വിഭാഗവും തെരഞ്ഞെടുക്കുന്നത് ആഡംബര വസ്തുക്കളാണ്. മറ്റ് രാജ്യങ്ങളിലെ ജീവിതരീതിയില്‍ ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നതിനാല്‍ എന്‍ആര്‍ഐകള്‍ റിയല്‍ എസ്റ്റേറ്റിനെ ഒരു മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ്. ‘റസിഡന്‍ഷ്യല്‍…
Read More » -
മെട്രോകളിലുടനീളം താല്‍ക്കാലികമായി സേവനം നിര്‍ത്തലാക്കി സ്വിഗ്ഗി ജിനി
പ്രധാന മെട്രോകളിലുടനീളം സ്വിഗ്ഗി അതിന്റെ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സേവനമായ ജിനി താല്‍ക്കാലികമായി നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ട്. വിതരണ തൊഴിലാളികളുടെ കുറവാണ് ഈ സേവനം താല്‍ക്കാലികമായി സ്വിഗ്ഗി നിര്‍ത്തലാക്കാന്‍ കാരണം. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ സ്വിഗ്ഗി ജിനി സേവനങ്ങളെ ഇത് ബാധിച്ചു. ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ ഏഴ് ദിവസമായി ഇവിടങ്ങളില്‍ ജിനിയുടെ സേവനം ലഭ്യമല്ല. വര്‍ധിച്ചുവരുന്ന ഇന്ധന വിലയും പണപ്പെരുപ്പവും കാരണം പല ഭക്ഷണ, പലചരക്ക് വിതരണ കമ്പനികള്‍ക്കും അവരുടെ റൈഡര്‍മാരുടെ വേതനം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇതാണ് വിതരണ തൊഴിലാളികളുടെ കുറവിന് കാരണം. അതിനിടെ ഡെലിവറി എക്സിക്യൂട്ടീവുകളെ ഒരു നിശ്ചിത ശമ്പളവും അധിക ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന മുഴുവന്‍ സമയ, മാനേജര്‍ തലത്തിലുള്ള ജോലികളിലേക്ക് മാറ്റുന്നതിനായി സ്വിഗ്ഗി ഏപ്രില്‍ 25ന് ഒരു പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. ‘സ്റ്റെപ്പ്-എഹെഡ്’ എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമിലൂടെ 20 ശതമാനം ഡെലിവറി എക്സിക്യൂട്ടീവുകളെ മാനേജര്‍ തലത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ സ്വിഗ്ഗിക്ക് രാജ്യത്തുടനീളം 270,000 ഡെലിവറി പങ്കാളികളുണ്ട്.
Read More » -
എംആര്‍എഫ് ലാഭത്തില്‍ ഇടിവ്; 50 ശതമാനം ഇടിഞ്ഞ് 165 കോടി രൂപയായി
ന്യൂഡല്‍ഹി: അസംസ്‌കൃത വസ്തുക്കളുടേയും മറ്റും ഉയര്‍ന്ന ചെലവുകള്‍ മൂലം 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ടയര്‍ കമ്പനിയായ എംആര്‍എഫ്‌ന്റെ കണ്‍സോളിഡേറ്റഡ് ലാഭം 50.26 ശതമാനം ഇടിഞ്ഞ് 165.21 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 332.15 കോടി രൂപയായിരുന്നുവെന്ന് എംആര്‍എഫ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. നാലാം പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 5,304.82 കോടി രൂപയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 4,816.46 കോടി രൂപയായിരുന്നു. അവലോകന കാലയളവിലെ മൊത്തം ചെലവ് മുന്‍വര്‍ഷത്തെ 4,425.21 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 5,142.79 കോടി രൂപയിലേക്ക് ഉയര്‍ന്നതായി എംആര്‍എഫ് ലിമിറ്റഡ് അറിയിച്ചു. ഉപഭോഗ വസ്തുക്കളുടെ വില 2,915.19 കോടി രൂപയില്‍ നിന്ന് 3,293.14 കോടി രൂപയായി ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ 1,277.07 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 669.24…
Read More » -
(no title)
സാങ്കേതിക പരിശീലന രംഗത്ത് എന്‍ ടി പി സിയുമായി കൈകോര്‍ത്ത് കെ എസ് ഇ ബി മിഡില്‍, സീനിയര്‍ ലെവല്‍ മാനേജര്‍മാരുടെ പ്രവര്‍ത്തനമികവും മാനേജ്മെന്റ് നൈപുണ്യവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നോയിഡയിലെ എന്‍ റ്റി പി സി സ്കൂള്‍ ഓഫ് ബിസിനസ്സും കെ എസ് ഇ ബി ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് പരിശീലനപരിപാടി കെ എസ് ഇ ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക്. ഐ.എ.എസ് ഡല്‍ഹി, നോയിഡയിലെ എന്‍. എസ്. ബി ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്തു. മെയ് 9 മുതല്‍ 13 വരെ നടക്കുന്ന പരിശിലനത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍മാരും എക്സിക്യുട്ടീവ് എഞ്ചിനിയര്‍മാരുമടക്കം 30 കെ എസ് ഇ ബി ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. വരുന്ന രണ്ട് വര്‍ഷത്തേക്ക് പരിശീലനം നല്‍കുന്നതിനുള്ള ധാരണാപത്രത്തില്‍ സ്കൂള്‍ ഓഫ് ബിസിനസ് ഡയറക്ടര്‍ ജനറല്‍ ഡോ. ജി. സി ത്രിപാഠിയും, കെ എസ് ഇ ബി ഡല്‍ഹി റസിഡന്റ്…
Read More »