Business
-
ജിഎസ്ടി വെട്ടിച്ച 11 ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് 96 കോടി രൂപ വീണ്ടെടുത്തു
ന്യൂഡല്‍ഹി: രാജ്യത്ത് ജിഎസ്ടി വെട്ടിപ്പ് നടത്തിയ പതിനൊന്നോളം ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ നിന്നായി 95.86 കോടി രൂപ വീണ്ടെടുത്തതായി കേന്ദ്ര സര്‍ക്കാര്‍. 81.54 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തിയത്. പിഴയും പലിശയും ഉള്‍പ്പടെയുള്ള തുകയാണ് 95.86 കോടി. വസീര്‍എക്സ്, കോയിന്‍ ഡിസിഎക്സ്, കോയിന്‍ സ്വച്ച് കൂബര്‍, ബൈ യുകോയിന്‍, യുനോകോയിന്‍ തുടങ്ങിയ പ്രമുഖ ക്രിപ്റ്റോ എക്‌സ്ചേഞ്ചുകളിലെല്ലാം നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു. വസീര്‍എക്സ് ആണ് ഏറ്റവും ഉയര്‍ന്ന തുക വെട്ടിക്കാന്‍ ശ്രമിച്ചത്, 40.5 കോടി രൂപ. പിഴയും പലിശയും അടക്കം 49.18 കോടി രൂപയാണ് വസീര്‍എക്സില്‍ നിന്ന് ഈടാക്കിയത്. ക്രിപ്റ്റോ വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടെയും കൈയ്യില്‍ നിന്ന് കമ്മീഷന്‍ ഈടാക്കുന്ന എക്സ്ചേഞ്ച്, കൃത്യമായി നികുതി അടയ്ക്കുന്നില്ല എന്നായിരുന്നു ജിഎസ്ടി അധികൃതരുടെ കണ്ടെത്തല്‍. ട്രേഡിംഗ് ഫീസ്, ഡിപോസിറ്റ് ഫീസ്, വിത്ഡ്രോവല്‍ ഫീസ് എന്നീ ഇനങ്ങളിലും വസീര്‍എക്സ് കമ്മീഷന്‍ ഈടാക്കുന്നുണ്ട്. 15.70 കോടിയുടെ വെട്ടിപ്പ് നടത്തിയ കോയിന്‍ ഡിസിഎക്സ് ആണ് രണ്ടാമത്. 13.76…
Read More » -
റഷ്യയില്‍ നിന്നും റെക്കോര്‍ഡ് തുകക്ക് സൂര്യകാന്തി എണ്ണ വാങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും റെക്കോര്‍ഡ് തുകക്ക് സൂര്യകാന്തി എണ്ണ വാങ്ങി ഇന്ത്യ. 45,000 ടണ്‍ എണ്ണയാണ് റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയത്. ഭക്ഷ്യഎണ്ണക്ക് ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇന്ത്യന്‍ നടപടി. യുക്രെയ്‌നില്‍ നിന്നുള്ള വിതരണം നിലച്ചതോടെയാണ് വന്‍ വിലക്ക് എണ്ണ വാങ്ങാന്‍ ഇന്ത്യ നിര്‍ബന്ധിതമായത്. റഷ്യയുമായുള്ള കരാര്‍ ഭക്ഷ്യ എണ്ണയുടെ ക്ഷാമം പരിഹരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. യുക്രെയ്‌നൊപ്പം ഇന്തോനേഷ്യ പാംഒയില്‍ ഇറക്കുമതിക്ക് കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിതോടെയാണ് ഇന്ത്യയില്‍ ഭക്ഷ്യഎണ്ണകള്‍ക്ക് വലിയ ക്ഷാമം അനുഭവപ്പെട്ടത്. യുക്രെയ്‌നില്‍ നിന്നും എണ്ണ ഇറക്കുമതി നടത്താവുന്ന സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളത്. അതിനാലാണ് റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യയില്‍ ഭക്ഷ്യഎണ്ണ വ്യവസായം നടത്തുന്ന പ്രദീപ് ചൗധരി പറഞ്ഞു. പല വ്യവസായികളും ടണ്ണിന് 1.6 ലക്ഷമെന്ന റെക്കോര്‍ഡ് തുകക്കാണ് ഭക്ഷ്യഎണ്ണ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.
Read More » -
മലയാളി രാജ് സുബ്രഹ്മണ്യം ഫെഡ്എക്‌സ് സിഇഒ
ടെന്നസി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡ്എക്‌സിന്റെ സിഇഒ ആയി മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ നിയമിച്ചു. തിരുവനന്തപുരം സ്വദേശിയായ രാജ് സുബ്രഹ്മണ്യം 1991ല്‍ ആണ് ഫെഡ്എക്‌സില്‍ എത്തുന്നത്. ഫെഡ്എക്‌സിന്റെ സ്ഥാപകന്‍ ഫ്രെഡറിക് സ്മിത്ത് ജൂണില്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് സുബ്രമഹ്ണ്യത്തിന്റെ നിയമനം. നിലവില്‍ ഫെഡ്എക്‌സ് കോര്‍പറേഷനിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് 56 വയസുകാരനായ സുബ്രഹ്മണ്യം. ഫെഡ്എക്‌സ് എക്‌സ്പ്രസിന്റെ പ്രസിഡന്റ്, സിഇഒ എന്നീ സ്ഥാനങ്ങളും ഫെഡ്എക്‌സ് കോര്‍പറേഷന്റെ വൈസ് പ്രസിഡന്റ്, കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഐഐടി ബോംബെയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം 1989ല്‍ സിറാക്കൂസ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര പഠനത്തിനായാണ് സുബ്രഹ്മണ്യം യുഎസില്‍ എത്തിയത്. പോസ്റ്റ് ഓഫീസുകളെക്കാള്‍ വേഗത്തില്‍ പാര്‍സലുകളും ഡോക്യുമെന്റുകളും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1973ല്‍ ഫ്രഡറിക് സ്മിത്ത് തുടങ്ങിയ സംരംഭം ആണ് ഫെഡ്എക്‌സ്. ടെന്നസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഇന്ന് ആഗോളതലത്തില്‍ 600,000 ജീവനക്കാരുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സിഇഒ ആയി സുബ്രഹ്മണ്യത്തെ നിയമിക്കണമെന്ന് ഏതാനും…
Read More » -
ഇത് പേടിഎമ്മിനുള്ള പണിയോ ? ചൈനീസ് ബന്ധമുള്ള 40 ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ബിഐ
ന്യൂഡല്‍ഹി: ചൈനീസ് പൗരന്മാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 40 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ആര്‍ബിഐക്ക് നിര്‍ദേശം നല്‍കി. ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങളാണിതിലേറെയുമുള്ളത്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ ലെന്‍ഡിങ് ആപ്പുകളായി പ്രവര്‍ത്തിക്കുന്ന ഇവയിലേറയും വ്യക്തികള്‍ക്കും സൂക്ഷ്മ സംരംഭങ്ങള്‍ക്കും വായ്പ നല്‍കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. വായ്പ നല്‍കുന്നതിനോ തുക തിരിച്ചുപിടിക്കുന്നതിനോ വ്യവസ്ഥകളൊന്നും പാലിക്കാത്തവയാണ് ഈ കമ്പനികളെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിദേശ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ ലെന്‍ഡിങ് ഫിന്‍ടെക് കമ്പനികളാണിവ. ഹോങ്കോങില്‍ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ളവയുമുണ്ട്. രണ്ടുകോടി രൂപ മൂലധനമുണ്ടെങ്കില്‍ എന്‍ബിഎഫ്സി (ബാങ്കിതര ധനകാര്യ സ്ഥാപനം) ലൈസന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. വായ്പ നല്‍കാനുള്ള തുക സമാഹരിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയാത്തതിനാല്‍ അവര്‍ ഡിജിറ്റല്‍ ലെന്‍ഡര്‍മാരുമായി ബന്ധം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പിന്നീട് പ്രധാന പ്രവര്‍ത്തനമേഖലയാക്കി അത് മാറ്റുന്നു. ഇന്ത്യന്‍ ബിസിനസുകാരാനായ വിജയ് ശേഖര്‍ ശര്‍മ്മയുടെ പേടിഎമ്മിന് നടപടികള്‍ വെല്ലുവിളിയുയര്‍ത്തുമെന്ന വാദവും ശക്തമാകുകയാണ്.…
Read More » -
ജോയ് ആലുക്കാസ് ഐപിഒ നടപടികളിലേക്ക്
കൊച്ചി: പ്രമുഖ ജൂവല്‍റി റീറ്റെയ്ല്‍ ബ്രാന്‍ഡ് ജോയ് ആലുക്കാസ് ഐപിഒ നടപടികളുടെ ഭാഗമായുള്ള ഡിആര്‍എച്ച്പി ഫയല്‍ ചെയ്തു. ഐപിഒയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള രേഖകള്‍ ശനിയാഴ്ചയാണ് ജോയ് ആലുക്കാസ് സമര്‍പ്പിച്ചത്. 2300 കോടി രൂപ സമാഹരണ ലക്ഷ്യത്തോടെ നടത്തുന്ന ഐപിഒ വഴി ജോയ് ആലുക്കാസ് ഗ്രൂപ്പിനെ കടരഹിത കമ്പനിയാക്കി മാറ്റാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബെഞ്ച്മാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ജോയ്ആലുക്കാസ് ഗ്രൂപ്പിനെ കടമില്ലാത്ത കമ്പനിയാക്കി മാറ്റുകയെന്നത് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലുക്കാസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. നേരത്തെ തൃശൂര്‍ ആസ്ഥാനമായുള്ള കല്യാണ്‍ ജൂവല്ലേഴ്സും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്നു. കമ്പനിയുടെ കടങ്ങള്‍ തീര്‍ക്കാനും പുതിയ ഷോറൂമുകള്‍ തുറക്കാനുമാണ് ഓഹരി വിപണിയില്‍ നിന്നുള്ള പണം പ്രധാനമായും വിനിയോഗിക്കുകയെന്ന് സെബിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ജോയ്ആലുക്കാസ് പറയുന്നു. രാജ്യത്തെമ്പാടുമായി 85 ശാഖകളുള്ള ജോയ്ആലുക്കാസ് സെപ്തംബര്‍ 30ന് അവസാനിച്ച ആറുമാസ കാലയളവില്‍ 268.95 കോടി രൂപ ലാഭം നേടിയതായി രേഖകളില്‍ വ്യക്തമാക്കുന്നു.
Read More » -
സ്വര്‍ണ വിലയില്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. 200 രൂപയാണ് സ്വര്‍ണവിലയില്‍ തിങ്കളാഴ്ച ഉണ്ടായ ഇടിവ്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് സ്വര്‍ണവിപണിയില്‍ വലിയ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. 20 ദിവസത്തിനിടെ 2400 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം പ്രകടിപ്പിക്കാനാണ് സാധ്യത.
Read More » -
തമിഴ്നാട്ടില്‍ 3,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് എംഎ യൂസഫലി
കൊച്ചി: യുഎഇ ആസ്ഥാനമായുള്ള റീട്ടെയില്‍ പ്രമുഖരായ ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എംഎ യൂസഫലി തമിഴ്നാട്ടില്‍ 3,500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. ഷോപ്പിങ് മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഫുഡ്-ലോജിസ്റ്റിക് പാര്‍ക്ക് എന്നിവ സ്ഥാപിക്കുന്നതിനായാണ് നിക്ഷേപം. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ തിങ്കളാഴ്ച തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഗൈഡന്‍സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ ബ്യൂറോ മാനേജിങ് ഡയറക്ടറും സിഇഒയുമായ പൂജ കുല്‍ക്കര്‍ണിയും ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എംഎ അഷ്‌റഫ് അലിയും ഒപ്പുവെച്ചതായി കമ്പനി വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്. തമിഴനാട് വ്യവസായ മന്ത്രി തങ്കം തേനരസു, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് എച്ച്ഒയിലെ മറ്റ് ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. ധാരണാപത്രം അനുസരിച്ച്, ആദ്യ ഷോപ്പിങ് മാള്‍ 2024 ഓടെ ചെന്നൈയില്‍ പ്രവര്‍ത്തനം ആരംഭിക്കും. അതേസമയം ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് ഈ വര്‍ഷാവസാനത്തോടെ കോയമ്പത്തൂരിലെ ലക്ഷ്മി മില്‍സ് കോമ്പൗണ്ടില്‍ തുറക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. മധ്യ…
Read More » -
മൂന്നു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് ലക്ഷം കോടിയിലേറെ രൂപ
മുംബൈ: മൂന്നു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 1,14,855.97 കോടി രൂപയുടെ നിക്ഷേപം. പണപ്പെരുപ്പത്തെ സംബന്ധിച്ച ആശങ്കകളാണ് നിക്ഷേപകര്‍ പിന്നോട്ടടിക്കാന്‍ പ്രധാന കാരണം. മാര്‍ച്ചില്‍ ഇതു വരെ ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 48261.65 കോടി രൂപയുടെ ആഭ്യന്തര ഓഹരികളാണ് വിറ്റത്. പണപ്പെരുപ്പത്തിനൊപ്പം റഷ്യ-യുക്രൈന്‍ യുദ്ധമടക്കമുള്ള ആഗോള പ്രശ്നങ്ങളും നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ ആറാമത്തെ മാസമാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് വന്‍തുക പിന്‍വലിക്കുന്നത്. വന്‍ തോതില്‍ ക്രൂഡ് ഓയ്ല്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് ക്രൂഡ് ഓയ്ല്‍ വിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന സാധന വിലകളിലും ഉടനെ പ്രതിഫലിക്കുന്നതോടെ തിരിച്ചടിയാകുമെന്ന ഭയമാണ് നിക്ഷേപകര്‍ക്കുള്ളത്. ക്രൂഡ് ഓയ്ലിന് 10 ശതമാനം വില വര്‍ധിക്കുമ്പോള്‍ കറന്റ് എക്കൗണ്ട് കമ്മി 30 ബേസിസ് പോയ്ന്റ് കൂടുന്നു. ഉപഭോക്തൃവില സൂചികയിലെ പെരുപ്പം 40 ബോസിക് പോയ്ന്റ് ആകുമെന്നും കണക്കാക്കുന്നു. ജനുവരിയില്‍ വിദേശ നിക്ഷേപകര്‍ 28526.30 കോടി രൂപയും ഫെബ്രുവരിയില്‍ 38,068.02 കോടി രൂപയും…
Read More » -
ചൈനീസ് ബന്ധമുള്ള എന്‍ബിഎഫ്സികളെ നിരോധിക്കണമെന്ന് ഇഡി
ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള നോണ്‍-ബാങ്കിങ് ഫിനാന്‍സ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടാണ് ഇഡി ആവശ്യം ഉന്നയിച്ചത്. വിഷയത്തില്‍ 40 എന്‍ബിഎഫ്സികളുടെ പട്ടികയും ഇഡി തയ്യാറാക്കിയിട്ടുണ്ട്. വായ്പ നല്‍കല്‍, വീണ്ടെടുക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് എന്‍ബിഎഫ്സികളുടെ മേല്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എന്‍ബിഎഫ്സികളുമായി സഹകരിക്കുന്ന ഫിന്‍ടെക്കുകളാണ് വായ്പ വീണ്ടെടുക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചൈനക്കാരോ, ഹോങ്കോംഗ് ആസ്ഥാനമായി ചൈനീസ് പൗരന്മാരോ ആണ് ഇത്തരം ഫിന്‍ടെക്കുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇഡി പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആര്‍ബിഐ പുറത്തുവിട്ട കണക്കനുസരിച്ച് 2021 ജനുവരി-ഫെബ്രുവരി കാലയളവില്‍ 1,100 ലോണ്‍ ആപ്പുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇതില്‍ 600 എണ്ണവും അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. വായ്പ വിതരണത്തില്‍ ഉപരി ചൈനീസ് ഫിന്‍ടെക്കുകള്‍ക്ക് ഉപഭോക്താക്കളുടെ ഡാറ്റ ലഭ്യമാവുന്നതാണ് പ്രധാന ആശങ്ക. ചൈനയിലേക്ക് ഡാറ്റ ചോര്‍ത്തുന്നു എന്നാരോപിച്ച് പേടിഎം ഡിജിറ്റല്‍ ബാങ്കിനെതിരെ ആര്‍ബിഐ നടപടി എടുത്തിരുന്നു. നിലവില്‍ പുതിയ വരിക്കാരെ സ്വീകരിക്കുന്നതില്‍…
Read More » -
മര്‍ച്ചന്റ് ബാങ്കര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ആക്‌സിസ് ബാങ്കിന് 5 ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: മര്‍ച്ചന്റ് ബാങ്കര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ആക്‌സിസ് ബാങ്കിന് 5 ലക്ഷം രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മര്‍ച്ചന്റ് ബാങ്കറാണ് ആക്‌സിസ് ബാങ്ക്. 2016 ഓഗസ്റ്റ് മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ആക്സിസ് ബാങ്കിന്റെ ഡെറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ സെബി പരിശോധിച്ചു. ഈ കാലയളവില്‍ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നടത്തിയ 22 ഡെറ്റ് ഇഷ്യൂവുകളില്‍ ആക്‌സിസ് ബാങ്ക് മര്‍ച്ചന്റ് ബാങ്കറായി പ്രവര്‍ത്തിച്ചതായി കണ്ടെത്തി. അക്കാലത്ത് പ്രസ്തുത കമ്പനികള്‍ ഇഷ്യൂ ചെയ്ത 9 ഡെറ്റ് ഇഷ്യൂകളില്‍ നിന്ന് ആക്സിസ് ബാങ്ക് സെക്യൂരിറ്റികള്‍ വാങ്ങിയിരുന്നു. എന്നാല്‍, ഈ ഇടപാടുകളുടെ വിവരങ്ങള്‍, മര്‍ച്ചന്റ് ബാങ്കേഴ്സ് നിയന്ത്രണങ്ങളനുസരിച്ച്, സെബിയെ അറിയിക്കുന്നതില്‍ ആക്സിസ് ബാങ്ക് പരാജയപ്പെട്ടു. ഇതിനാലാണ്, മാര്‍ക്കറ്റ് റെ?ഗുലേറ്ററായ സെബി ഇപ്പോള്‍ ബാങ്കിന് പിഴ ചുമത്തിയിരിക്കുന്നത്. സെബിയുടെ നിയന്ത്രണങ്ങള്‍ അനുസരിച്ച്, മര്‍ച്ചന്റ് ബാങ്കര്‍മാര്‍ അവര്‍ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് ഡെറ്റ് ഇഷ്യൂകളില്‍ നിന്ന് സെക്യൂരിറ്റികള്‍…
Read More »