BusinessTRENDING

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ നിയമം ബാധകമല്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ നിയമം ബാധകമല്ലെന്ന് സുപ്രീംകോടതി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കിയാണ് കോടതിയുടെ വിധി. 1958ലെ കേരള മണി ലെന്‍ഡേഴ്‌സ് ആക്ട്, 2011ലെ ഗുജറാത്ത് മണി ലെന്‍ഡേഴ്‌സ് ആക്ട് എന്നിവ എന്‍ബിഎഫ്സികള്‍ക്ക് ബാധകമല്ലെന്നാണ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി രാമസുബ്രഹ്മണ്യന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിച്ചത്.

1958ലെ കേരള മണി ലെന്‍ഡേഴ്‌സ് ആക്ട് എന്‍ബിഎഫ്സികള്‍ക്ക് ബാധകമാണെന്ന കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കേരളത്തിലെയും ഗുജറാത്തിലെയും ഏതാനും എന്‍ബിഎഫ്സികള്‍ സമര്‍പ്പിച്ച അപ്പീലാണ് പരിഗണിച്ചത്.1958ലെ കേരള മണി ലെന്‍ഡേഴ്‌സ് ആക്ടില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എന്‍ബിഎഫ്സികള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.

Signature-ad

തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയിലെത്തിയത്. പാര്‍ലമെന്റ് പാസാക്കിയ നിയമം മറികടക്കാന്‍ സംസ്ഥാന നിയമത്തിന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് മൂന്നാം അദ്ധ്യായപ്രകാരം എന്‍ബിഎഫ്സികളുടെ പൂര്‍ണ്ണനിയന്ത്രണം റിസര്‍വ് ബാങ്കിനാണെന്നും ഇരട്ട നിയന്ത്രണം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി.

Back to top button
error: