Business
-
ആദ്യ ഇന്ത്യന്‍ നിര്‍മിത പാസഞ്ചര്‍ വിമാനം സര്‍വീസ് ആരംഭിച്ചു
മുംബൈ: ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ പാസഞ്ചര്‍ വിമാനം ഡോര്‍ണിയര്‍ 228 സര്‍വീസ് ആരംഭിച്ചു. 17 സീറ്റുകളുള്ള ഡോര്‍ണിയര്‍ 228 നിര്‍മിച്ചത് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് (എച്ച്എഎല്‍) ആണ്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫ്‌ലാഗ് ഓഫ് ചെയ്ത വിമാനത്തിന്റെ ആദ്യ യാത്ര അസമിലെ ദിബ്രുഗഢില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ പസിഘട്ടിലേക്കായിരുന്നു. എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള അലയന്‍സ് എയര്‍ ആണ് സര്‍വീസ് നടത്തുന്നത്. എച്ച്എഎല്ലില്‍ നിന്ന് ഡോര്‍ണിയര്‍ വിമാനം വാടകയ്‌ക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അലയന്‍സ് എയര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കരാറിലെത്തിയിരുന്നു. ഏപ്രില്‍ ഏഴിനാണ് അലയന്‍സ് എയറിന് ആദ്യ ഡോര്‍ണിയര്‍ 228 വിമാനം എച്ച്എഎല്‍ കൈമാറിയത്. വടക്ക്-കിഴക്കന്‍ ഇന്ത്യയുടെ സാമ്പത്തിക-വാണിജ്യ പുരോഗതി ലക്ഷ്യമിട്ടാണ് സര്‍വീസുകള്‍ ആരംഭിച്ചത്. 1982 മുതല്‍ രാജ്യത്തെ സായുധ സേനകളുടെ ഭാഗമാണ് ഡോര്‍ണിയര്‍ വിമാനങ്ങള്‍.
Read More » -
ഗോദ്‌റെജ് ഗ്രൂപ്പ് എന്‍ബിഎഫ്‌സി രംഗത്തേക്ക്
ന്യൂഡല്‍ഹി: എന്‍ബിഎഫ്‌സി വായ്പ രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി ഗോദ്‌റെജ് ഗ്രൂപ്പ്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ദേശീയ മാധ്യമമായ മിന്റ് റിപ്പോര്‍ട്ട് ചെയുന്നു. 1998ല്‍ തന്നെ ഗോദ്‌റെജിന് എന്‍ബിഎഫ്‌സി ലൈസന്‍സ് ലഭിച്ചതാണ്. ഗോദ്‌റെജ് ഫിനാന്‍സ് ലിമിറ്റഡിന് (ജിഎഫ്എല്‍) കീഴിലാവും വായ്പ സേവനങ്ങള്‍ അവതരിപ്പിക്കുക. ചെറുകിട സംരംഭങ്ങള്‍ക്കുള്ള ഈടില്ലാത്ത വായ്പകളും വസ്തുവിന്മേലുള്ള വായ്പകളുമായിരിക്കും ആദ്യം നല്‍കുക. ബജാജ് ഫിനാന്‍സ് ലിമിറ്റഡിന് ആധിപത്യമുള്ള ഉപഭോക്തൃ വായ്പ രംഗത്തേക്കും ഗോദ്‌റെജ് പ്രവേശിക്കും. നിലവില്‍ ഹൗസിംഗ് ഫിനാന്‍സിന് കീഴില്‍ ഭവന വായ്പ ഉള്‍പ്പടെയുള്ളവ ഗോദ്‌റെജ് നല്‍കുന്നുണ്ട്. ഗോദ്‌റെജ് പ്രോപ്പര്‍ട്ടി ലിമിറ്റഡിന്റെ ഉപഭോക്തക്കാള്‍ക്ക് മാത്രമാണ് 2020 ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങിയ ഗോദ്‌റെജ് ഹൗസിംഗ് ഫിനാന്‍സ് (ജിഎച്ച്എഫ്എല്‍) വായ്പ നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭവന വായ്പ മേഖലയില്‍ 295 കോടി രൂപയാണ് ഗോദ്‌റെജ് നിക്ഷേപിച്ചത്. ജിഎച്ച്എഫ്എല്‍, ജിഎഫ്എല്‍ എന്നിവയില്‍ 850-900 കോടി രൂപ ഗോദ്‌റെജ് ഗ്രൂപ്പ് നിക്ഷേപിച്ചേക്കും. ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ഗോദ്‌റെജിന് ഉപഭോക്തൃ വായ്പ മേഖലയില്‍ വലിയ…
Read More » -
സ്വര്‍ണ വിലയില്‍ വര്‍ധന; മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വില ഉയര്‍ന്നത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വില ഉയര്‍ന്നത്. പവന് 320 രൂപ കൂടി 39,200ല്‍ എത്തി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4900ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. കഴിഞ്ഞ ആഴ്ച പകുതി മുതല്‍ സ്വര്‍ണ വിലയില്‍ വര്‍ധനയാണ് പ്രകടമാവുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടാവുന്ന മൂന്നാമത്തെ വര്‍ധനയാണ് ഇപ്പോഴത്തേത്. ഈ ദിവസങ്ങളില്‍ പവന് കൂടിയത് 960 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു പവന്‍ വില. ഇതു പിന്നീട് കുറഞ്ഞ് 38,240 വരെ എത്തി. പിന്നീടു പടിപടിയായി വര്‍ധിക്കുകയായിരുന്നു.
Read More » -
മാര്‍ച്ചില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്ന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം മാര്‍ച്ചില്‍ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.35 ശതമാനമായി ഉയര്‍ന്നേക്കാമെന്ന് റോയിട്ടേഴ്സ് പോള്‍ ഫലം. ഭക്ഷ്യവിലയിലെ തുടര്‍ച്ചയായ വര്‍ധനവാണിതിന് കാരണം. ഇത് തുടര്‍ച്ചയായ മൂന്നാം മാസത്തിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതീക്ഷിത നിരക്കിനേക്കാള്‍ ഉയരത്തിലാകാന്‍ കാരണമാകും. ഫെബ്രുവരി അവസാനത്തോടെ ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെത്തുടര്‍ന്ന് ക്രൂഡ് ഓയിലിന്റെയും ആഗോള ഊര്‍ജത്തിന്റെയും വിലയിലുണ്ടായ വര്‍ദ്ധനയുടെ പൂര്‍ണ്ണ ഫലം ഏപ്രില്‍ വരെ ഉപഭോക്തൃ വിലയില്‍ ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കാരണം ഇന്ധന പമ്പുകളിലൂടെ ഉപഭോക്താക്കളിലേക്ക് ഇത് പ്രതിഫലിക്കുന്നത് വൈകിയിരുന്നു. ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള പണപ്പെരുപ്പം ഫെബ്രുവരിയിലെ 6.07 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 6.35 ശതമാനമായി ഉയര്‍ന്നതായി റോയിട്ടേഴ്സ് പോള്‍ ഫലം പറയുന്നു. ഏപ്രില്‍ 4-8 വരെ 48 സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെട്ട പോള്‍ ഫലമാണിത്. 2020 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍, ആഗോള ധാന്യ ഉല്‍പ്പാദനം,…
Read More » -
കാര്‍ഷിക കയറ്റുമതിയില്‍ നേട്ടവുമായി ഇന്ത്യ; 20% ഉയര്‍ന്ന് 50.21 ബില്യണ്‍ ഡോളറിലെത്തി
ന്യൂഡല്‍ഹി: കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടിലും കാര്‍ഷിക കയറ്റുമതിയില്‍ നേട്ടവുമായി ഇന്ത്യ. 2021-22 കാലയളവില്‍ ഏകദേശം 20 ശതമാനം ഉയര്‍ന്ന് 50.21 ബില്യണ്‍ ഡോളറിലെത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. കാര്‍ഷിക ചരക്കുകളില്‍, 9.65 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വരുമാനം നേടിയ അരി കയറ്റുമതിയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.35 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഗോതമ്പ് കയറ്റുമതി 2020-21 സാമ്പത്തിക വര്‍ഷം 567 മില്യണ്‍ ഡോളറായിരുന്നത് 2021-22 ല്‍ 2.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. പാലുല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും രാജ്യം കാര്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2020-21ല്‍ 323 മില്യണ്‍ ഡോളറില്‍ നിന്ന് 2021-22 ല്‍ 634 മില്യണ്‍ ഡോളറായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കന്നുകാലി ഇറച്ചി കയറ്റുമതി 3.30 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറച്ചി കയറ്റുമതി 2020-21 ല്‍ 3.17 ബില്യണ്‍ ഡോളറായിരുന്നു. കോഴിയിറച്ചി ഉത്പന്നങ്ങളുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ 58 മില്യണ്‍ ഡോളറില്‍ നിന്ന് 2021-22 ല്‍…
Read More » -
പോര്‍ട്ടിയ ഓഹരി വിപണിയിലേക്ക്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഹോം ഹെല്‍ത്ത് കെയര്‍ കമ്പനിയായ പോര്‍ട്ടിയ മെഡിക്കല്‍ പ്രൈവറ്റ് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക് എത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ ഏകദേശം 900-1000 കോടി രൂപ സമാഹരിക്കാനാണ് പോര്‍ട്ടിയ മെഡിക്കല്‍ ലക്ഷ്യമിടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെ 700 കോടിയുടെ സെക്കന്‍ഡറി ഓഹരി വില്‍പ്പനയും 200 കോടിയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും അടങ്ങുന്നതായിരിക്കും ഐപിഒ. ഇതിന്റെ ഭാഗമായി മെയ് മാസത്തില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഒയിലൂടെ ലഭിക്കുന്ന തുക പോര്‍ട്ടിയ മെഡിക്കല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ഉപയോഗിക്കും. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി അതിന്റെ വെബ്സൈറ്റില്‍ പറയുന്നതനുസരിച്ച്, അമ്മയുടെയും കുട്ടികളുടെയും പരിചരണം, പോഷകാഹാരം, ഡയറ്റ് കണ്‍സള്‍ട്ടേഷന്‍, ഫിസിയോതെറാപ്പി, നഴ്സിംഗ്, ലാബ് ടെസ്റ്റുകള്‍, കൗണ്‍സിലിംഗ്, മുതിര്‍ന്നവര്‍ക്കുള്ള പരിചരണം,…
Read More » -
ബിഎസ്എന്‍എല്‍ 4 ജി നെറ്റ്വര്‍ക്ക്: 550 കോടി രൂപയുടെ ഓര്‍ഡര്‍ നേടി ടിസിഎസ് സംയുക്ത സംരംഭം
ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ 4 ജി നെറ്റ്വര്‍ക്കിനായി ടിസിഎസിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭം 550 കോടി രൂപയുടെ ഓര്‍ഡര്‍ നേടി. തുടക്കത്തില്‍ 6,000 മൊബൈല്‍ ടവറുകള്‍ വിന്യസിക്കും. വ്യാഴാഴ്ച്ചയാണ് കരാര്‍ ഒപ്പുവെച്ചത്. രാജ്യത്തുടനീളം 1.12 ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ തദ്ദേശീയ തലത്തിലേക്ക് 4ജി ടെലികോം സേവനം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റിനെ അറിയിച്ചു. ബിഎസ്എന്‍എല്‍ 4ജി നെറ്റ്വര്‍ക്കിനായി രാജ്യത്തുടനീളം 6,000 ടവറുകള്‍ ഉടന്‍ സ്ഥാപിക്കും. ശേഷം 6,000 ടവറുകളും, ഒടുവില്‍ ഒരു ലക്ഷം ടവറുകളും സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്ന് ബിഎസ്എന്‍എല്‍ എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം തന്നെ 5ജി സാങ്കേതികവിദ്യയുടെ വികസനവും സമാന്തരമായി നടക്കുന്നുണ്ടെന്നും, ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രാവര്‍ത്തികമാകുമെന്നും മന്ത്രി പറഞ്ഞു.
Read More » -
സിമന്റ് ആവശ്യകത 7 ശതമാനം വര്‍ധിക്കുമെന്ന് അംബുജ സിമന്റ്സ്
ന്യൂഡല്‍ഹി: വിപണിയില്‍ സിമന്റിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നു. 2022ല്‍ ആവശ്യകത ഏഴ് ശതമാനത്തോളം വര്‍ധിച്ചതായി അംബുജ സിമന്റ്സ് അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം, ഭവനങ്ങളുടെ വര്‍ധിക്കുന്ന ആവശ്യകത, ഗ്രാമീണ മേഖലയില്‍ നിന്നുള്ള വരുമാനം, വ്യാവസായിക വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ സിമന്റ് വ്യവസായത്തെ സഹായിക്കുമെന്ന് സ്വിസ് ബില്‍ഡിംഗ് മെറ്റീരിയല്‍ മേജര്‍ ഹോള്‍സിം ഗ്രൂപ്പിന്റെ (നേരത്തെ ലഫാര്‍ഗെ ഹോള്‍സിം) ഭാഗമായ അംബുജ സിമന്റ്‌സ് പറഞ്ഞു. 2022 ലെ കേന്ദ്ര ബജറ്റില്‍ പിഎംഎവൈ സ്‌കീമിന് (പ്രധാനമന്ത്രി ആവാസ് യോജന) കീഴില്‍ 48,000 കോടി രൂപയാണ് അനുവദിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8 ദശലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുമെന്ന് കമ്പനിയുടെ പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള റെസിഡന്‍ഷ്യല്‍ ഹൗസിംഗ് പ്രോജക്റ്റുകളിലെ പ്രവര്‍ത്തനം കുത്തനെയുള്ള തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു. കൂടാതെ കോവിഡിന് മുമ്പുള്ള നിലയിലേക്ക് ഇപ്പോള്‍ എത്തിയെന്ന് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താന്‍ നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്‌ലൈന്റെ (എന്‍ഐപി) സഹായം സര്‍ക്കാര്‍…
Read More » -
കടരഹിത കമ്പനിയായി ബാബാ രാംദേവിന്റെ രുചി സോയ; 2,925 കോടി രൂപയുടെ വായ്പ തിരിച്ചടച്ചു
ന്യൂഡല്‍ഹി: കടരഹിത കമ്പനിയായി രുചി സോയ. ബാങ്കുകള്‍ക്ക് 2,925 കോടി രൂപ വായ്പാ തിരിച്ച് അടച്ചാണ് ബാധ്യത രഹിത കമ്പനിയായി ബാബാ രാംദേവിന്റെ പതഞ്ജലിക്ക് കീഴിലുള്ള രുചി സോയ മാറിയത്. ഭക്ഷ്യ എണ്ണ വിപണിയിലെ പ്രമുഖരാണ് രുചി സോയ. ഓഹരികളുടെ തുടര്‍ വില്‍പ്പനയിലൂടെ അടുത്തയിടെ 4300 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. ഇതില്‍ നിന്നുള്ള നേട്ടമാണ് കട്ടം വീട്ടാന്‍ ഉപയോഗിച്ചത്. രുചി സോയ കടത്തില്‍ നിന്ന് മുക്തമായെന്ന് പതഞ്ജലി ആയുര്‍വേദിന്റെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ ട്വിറ്ററിലൂടെ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ് പണം നല്‍കിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലെ മറ്റ് ബാങ്കുകള്‍. രുചി സോയയെ 2019ല്‍ പാപ്പരത്ത നടപടിയിലൂടെ 4,350 കോടി രൂപയ്ക്ക് പതഞ്ജലി ഏറ്റെടുത്തിരുന്നു. ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) അനുസരിച്ച് കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തതിന്…
Read More » -
ബന്ധന്‍ ബാങ്കിന്റെ 3 ശതമാനം ഓഹരികള്‍ 1,522 കോടി രൂപയ്ക്ക് വിറ്റഴിച്ച് എച്ച്ഡിഎഫ്‌സി; നീക്കം ലയത്തിന് ശേഷം
ന്യൂഡല്‍ഹി: എച്ച്ഡിഎഫ്സിയുടെ കൈവശമുണ്ടായിരുന്ന ബന്ധന്‍ ബാങ്കിന്റെ മൂന്ന് ശതമാനം ഓഹരികള്‍ വിറ്റഴിച്ചു. 1,522 കോടി രൂപയ്ക്കാണ് ഓഹരികള്‍ വിറ്റത്. എച്ച്ഡിഎഫ്സിയുടെ ലയന പ്രഖ്യാപനം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ ഇടപാട്. ബിഎസ്ഇ വിവരങ്ങള്‍ പ്രകാരം എച്ച്ഡിഎഫ്സി ബന്ധന്‍ ബാങ്കിലെ 3.08 ശതമാനം വരുന്ന 4,96,32,349 ഓഹരികളും വിറ്റഴിച്ചു. ഓഹരികള്‍ ഓരോന്നിനും ശരാശരി 306.61 രൂപ നിരക്കില്‍ 1,521.77 കോടി രൂപയ്ക്കാണ് വിറ്റത്. ബന്ധന്‍ ബാങ്കിലെ പൊതു ഓഹരി ഉടമയായ എച്ച്ഡിഎഫ്‌സി ഡിസംബറിലവസാനിച്ച പാദത്തിന്റെ അവസാനത്തില്‍ ബാങ്കില്‍ നിന്നും 9.89 ശതമാനം ഓഹരി കൈവശം വച്ചതായാണ് ഓഹരി വിപണി വിവരങ്ങള്‍ കാണിക്കുന്നത്. അതേസമയം, ഫ്രഞ്ച് ധനകാര്യസ്ഥാപനമായ സൊസൈറ്റി ജനറല്‍ ബന്ധന്‍ ബാങ്കിന്റെ 1.9 കോടിയിലധികം ഓഹരികള്‍ ഒന്നിന് 306.55 രൂപ നിരക്കില്‍ 585 കോടി രൂപയ്ക്ക് ഏറ്റെടുത്തു. ബിഎസ്ഇയില്‍ ഇന്നലെ ബന്ധന്‍ ബാങ്കിന്റെ ഓഹരികള്‍ 2.60 ശതമാനം ഉയര്‍ന്ന് 323.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Read More »