16/04/2026

      ‘യുഎസ് ഉപരോധം വെടിനിർത്തൽ കരാർ ലംഘനം; അതു തുടരാനാണ് ഭാവമെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവിടങ്ങളിലൂടെയുള്ള എല്ലാ കയറ്റുമതി-ഇറക്കുമതി പ്രക്രിയകളും തടയും‘: ഇറാൻ

      15/04/2026

      യുഎസ് ഉപരോധം: ഇറാനിൽ നിന്നും ഇറാനിലേയ്ക്കുമുള്ള കപ്പലുകൾ ഹൊർമുസിലൂടെ കടത്തിവിടുന്നില്ല; കർശന പരിശോധനകളും നിയന്ത്രണങ്ങളും

      15/04/2026

      മൊബൈൽ ഫോൺ വില ഉയരുന്നു; ആപ്പിളും സാംസങ്ങും ഉള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടി

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: ലോകം കിതയ്ക്കുന്നു; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും

      14/04/2026

      ഒമാൻ കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; വൻ തീപ്പിടിത്തം

      14/04/2026

      കപ്പലുകള്‍ തടയുമെന്ന അമേരിക്കന്‍ ഭീഷണിക്ക് പുല്ലുവില; ഇറാനുമായി ഇടപാടു നടത്തിയതിന് യുഎസ് മുമ്പ് ഉപരോധം ഏര്‍പ്പെടുത്തിയ കപ്പല്‍തന്നെ ഹോര്‍മൂസിലൂടെ കടത്തി ചൈന; ഗതാഗത രേഖകള്‍ പുറത്ത്

      14/04/2026

      സ്വർണ്ണ വില ഉയരങ്ങളിലേയ്ക്ക്; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; ഇന്ന് 1,12, 880 രൂപ

      13/04/2026

      ‘ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

      13/04/2026

      ‘പെട്രോളിന്റെ നിലവിലെ വില നന്നായി ആസ്വദിച്ചോളൂ; ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറും‘: ട്രംപിന്റെ ഭീഷണിയ്ക്ക് ഇറാന്റെ മറുപടി; എണ്ണവില ഉയരുമെന്ന് സൂചന

      Business

      • യൂസ്ഡ് കാര്‍ ബിസിനസ്സ് നിര്‍ത്തി; ഒല ഇലക്ട്രിക് കാര്‍ വിപണിയിലേയ്‌ക്കോ ?

        ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ യൂസ്ഡ് കാർ ബിസിനസ്സ് അടച്ചുപൂട്ടാൻ തീരുമാനിച്ച് ഒല കാറുകൾ. ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായിരുന്ന ഒല വളരെ വേഗത്തിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നിർമാതാക്കളായ മാറിയത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടർച്ചയായി  ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. കമ്പനിയുടെ ക്വിക്ക് കൊമേഴ്‌സ് സെഗ്‌മെന്റായ ഒല ഡാഷും അടച്ചുപൂട്ടാൻ തീരുമാനിച്ചതായി ഒല അറിയിച്ചു. ഒലയുടെ യൂസ്ഡ് കാർ ബിസിനസ്സ് മേധാവി അരുൺ സിർ ദേശ്മുഖും ഒല ഇലക്ട്രിക് മാർക്കറ്റിംഗ് മേധാവി വരുൺ ദുബെയും അടുത്തിടെ കമ്പനിയിൽ നിന്ന് രാജിവച്ചിരുന്നു. തങ്ങളുടെ ക്വിക്ക് കൊമേഴ്‌സ് ബിസിനസായ ഒല ഡാഷ് അടച്ചുപൂട്ടിയതായും ഇലക്ട്രിക് ഡിവിഷൻ ശക്തിപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇലക്ട്രിക് കാർ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഒല ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഒല ഇലക്ട്രിക് 500 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്. വർഷാവസാനത്തിന് മുമ്പ് കമ്പനി തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടർ…

        Read More »
      • സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർധിപ്പിച്ച് ഫെഡറൽ ബാങ്ക്

        മുംബൈ: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർധിപ്പിച്ച് ഫെഡറൽ ബാങ്ക്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ ഉയർത്താൻ ആരംഭിച്ചിട്ടുണ്ട്. തെരെഞ്ഞെടുത്ത കാലയളവിലെ പലിശ നിരക്കാണ് ഫെഡറൽ ബാങ്ക് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ അതായത് ജൂൺ 22 മുതൽ നിലവിൽ വരും. നിലവിൽ 2.75 ശതമാനം മുതൽ 5.75 ശതമാനം വരെയാണ് ഫെഡറൽ ബാങ്ക് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 3.25 ശതമാനം മുതൽ 6.40 ശതമാനം വരെയുമാണ് പലിശ. 7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 10 ബേസിസ് പോയിൻറാണ് ബാങ്ക് വർധിപ്പിച്ചത്. മുൻപ് 2.65 സ്ഥാനമാനമായിരുന്ന പലിശ നിരക്ക് ഇന്ന് മുതൽ 2.75 ശതമാനമായി. അതേസമയം 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.25 ശതമാനമായി തന്നെ നിലനിർത്തിയിട്ടുണ്ട്. 46 ദിവസം മുതൽ…

        Read More »
      • സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാല്‍ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം; നിക്ഷേപം ആരംഭിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

        നിക്ഷേപം ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം എന്ന ചൊല്ല് ഇന്നും പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെയാണ്. അതിനാൽ സ്ഥിര വരുമാനമുള്ള സമയത്ത് സമ്പാദ്യം നീക്കി വെക്കാൻ ശ്രദ്ധിക്കണം.  ദീർഘകാല സമ്പാദ്യങ്ങൾ നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. നിക്ഷേപം ആരംഭിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്, അവ എന്തൊക്കെയാണെന്ന് നോക്കാം; തുടക്കം നേരത്തെയാക്കുക  കഴിയുന്നത്ര നേരത്തെ തന്നെ സമ്പാദ്യ ശീലം തുടങ്ങാനായി ശ്രദ്ധിക്കുക. നിങ്ങൾ ചെറിയ വരുമാനത്തിൽ ജോലി ചെയ്യുകയാണെന്നുണ്ടെകിൽ പോലും സമ്പാദ്യ ശീലം ആരംഭിക്കുക. അവ ചെറുതാണെങ്കിലും  തുടക്കം പ്രധാനമാണ്. ഭാവിയിൽ നിങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽ സമ്പാദ്യം നിങ്ങളെ സഹായിക്കും. അഗിനാൽ തന്നെ ജീവിത ദിനചര്യ എന്നപോലെ സമ്പാദ്യ ശീലം വളർത്തുക. ചെലവാക്കുന്നതിനു മുൻപ് നിക്ഷേപിക്കുക  നിങ്ങൾ ചെലവഴിക്കാൻ തുടങ്ങുന്നതിനുമുമ്പ് തന്നെ നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപത്തിലേക്ക് മാറ്റി വെക്കുക. ബാക്കി വരുന്ന തുക…

        Read More »
      • വോഡഫോൺ ഐഡിയക്ക് വൻ നഷ്ടം, ജിയോയ്ക്ക് ഏപ്രിലിൽ 16.82 ലക്ഷം പുതിയ വരിക്കാർ

        ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഏപ്രിലിലെ റിപ്പോർട്ട് പുറത്തുവിട്ടു. ഏപ്രിലിൽ ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്തത് ജിയോയാണ്. ഏപ്രിലിൽ എയർടെലും മികച്ച നേട്ടമാണ് കൈവരിച്ചത്. അതേസമയം വരിക്കാരെ നഷ്ടപ്പെട്ട ഏക സ്വകാര്യ ടെലികോം ഓപ്പറേറ്റർ വോഡഫോൺ ഐഡിയയും (വി) ആണ്. പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബിഎസ്എൻഎൽ) മൊത്തത്തിലുള്ള വരിക്കാരുടെ എണ്ണവും കുറഞ്ഞു. ഏപ്രിലിൽ ജിയോ 16.82 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ചേർത്തത്. ജിയോയ്ക്ക് പിന്നാലെ എയർടെലും 8.16 ലക്ഷം പുതിയ വരിക്കാരെ ചേർത്തു. വോഡഫോൺ ഐഡിയയ്ക്കും (വി) ബിഎസ്എൻഎലിനും ഏപ്രിലിൽ 15.68, 3.63 ലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെടുകയും ചെയ്തു. ട്രായിയുടെ പ്രതിമാസ പ്രകടന റിപ്പോർട്ട് പ്രകാരം ഏപ്രിലിൽ ജിയോയ്ക്ക് 16.82 ലക്ഷം വരിക്കാരെയാണ് ലഭിച്ചത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 40.56 കോടിയായി ഉയർന്നു. അതേസമയം, ജിയോയുടെ എതിരാളികളായ ഭാരതി എയർടെലിന് ഏപ്രിലിൽ 8.16 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. ഇതോടെ എയർടെലിന്റെ…

        Read More »
      • വീടുവയ്ക്കാന്‍ ഇനി വായ്പയെടുത്താല്‍ കൈ പൊള്ളും; എസ്ബിഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തി

        രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ നിരക്കുകൾ ഉയർത്തി. കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുള്‍പ്പെടെ നിരവധി പ്രമുഖ ബാങ്കുകള്‍ വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്ഡിഎഫ്‌സി, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് മുൻപ് വായ്പാ നിരക്ക് ഉയർത്തിയവർ. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കിൽ 0.50 ശതമാനം വർധനയാണ് വരുത്തിയത്. നിലവിൽ റിപ്പോ നിരക്ക് 4.90 ശതമാനമാണ്. നിരക്കുകൾ ഉയർത്തിയതോടെ എസ്ബിഐയുടെ ഏറ്റവും കുറഞ്ഞ ഭവനവായ്പാ പലിശ നിരക്കുകള്‍ ഇപ്പോള്‍ 7.55 ശതമാനമായി. ക്രെഡിറ്റ് സ്‌കോര്‍ 800 പോയ്ന്റിന് മുകളില്‍ ഉള്ളവര്‍ക്കാണ് ഈ നിരക്ക്. അതായത് ക്രെഡിറ്റ് സ്കോർ കുറയുന്നതിനനുസരിച്ച് വായ്പ നിരക്ക് കൂടും എന്നർത്ഥം. വായ്പകൾ ബന്ധിപ്പിച്ചിരിക്കുന്ന എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് നിരക്കുകള്‍ 7.55 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. എംസിഎല്‍ആര്‍ നിരക്കുകൾ 0.20 ശതമാനം വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഇനി പുതിയതായി ഭാവന…

        Read More »
      • ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും സേവിംഗ്‌സ് അക്കൗണ്ടുകളുടെയും പലിശ നിരക്ക് ഉയർത്തി

        ദില്ലി: സ്വകാര്യ മേഖലയിലെ വായ്പാ ദാതാക്കളായ ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും സേവിംഗ്‌സ് അക്കൗണ്ടുകളുടെയും പലിശ നിരക്ക് ഉയർത്തി. 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്.  7 ദിവസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം മുതൽ 5.75 ശതമാനം വരെ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് 3 ശതമാനം മുതൽ 3.50 ശതമാനം വരെ പലിശ ലഭിക്കും. ആക്സിസ് ബാങ്ക് സ്ഥിരനിക്ഷേപ നിരക്കുകൾ ഏഴ് ദിവസം മുതൽ 29 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം പലിശയും 30 ദിവസം മുതൽ 3 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശയും ലഭിക്കും.  3 മുതൽ 6 മാസത്തിനുള്ളിൽ അടയ്‌ക്കേണ്ട നിക്ഷേപങ്ങൾക്ക് ഇപ്പോൾ 3.50 ശതമാനം പലിശ ലഭിക്കും. അതേസമയം 6 മുതൽ 9 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.40 ശതമാനം പലിശ നിരക്ക് ലഭിക്കും. 9…

        Read More »
      • ഒറ്റത്തവണ ചാർജിൽ 500 കിലോ മീറ്റർ; ഇലക്ട്രിക് ബസുമായി ലെയ്‌ലൻഡ്

        ഹിന്ദുജ ഗ്രൂപ്പിന്റെ വൈദ്യുതവാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റി ഇന്ത്യയില്‍ പുതുതലമുറ ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കി. സ്വിച്ച് ഇ.ഐ.വി. 12 ലോഫ്‌ളോര്‍, സ്വിച്ച് ഇ.ഐ.വി. 12 സ്റ്റാന്‍ഡേര്‍ഡ് എന്നീ മോഡലുകളിലിറങ്ങുന്ന വൈദ്യുതബസുകള്‍ ഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. വാണിജ്യവാഹന മേഖലയില്‍ ഹിന്ദുജ ഗ്രൂപ്പിനും അശോക് ലെയ്ലന്‍ഡിനുമുള്ള പ്രവര്‍ത്തന പരിചയം കൈമുതലാക്കിയാണ് സ്വിച്ച് മൊബിലിറ്റി പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറഞ്ഞു. ലെയ്‌ലാൻഡ് വാഹനങ്ങളുടെ ഉടമസ്ഥരായ ഹിന്ദുജ ഗ്രൂപ്പിന്റെ ഇലക്ട്രിക് വിഭാഗമാണ് സ്വിച്ച് മൊബിലിറ്റി ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 300 കിലോ മീറ്റര്‍ മുതല്‍ 500 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ബസുകള്‍. നഗരസവാരിയ്ക്കും സ്‌കൂളുകള്‍ക്കും അനുയോജ്യമാണിവ. ഏറ്റവും പുതിയ ലിഥിയം അയോണ്‍ എന്‍.എം.സി. ബാറ്ററികളാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. 600 ബസിനുള്ള ഓര്‍ഡര്‍ ഇപ്പോള്‍ത്തന്നെ കിട്ടിക്കഴിഞ്ഞു. സ്വിച്ച് ഇ.ഐ.വി. 12 ബസുകള്‍ വാങ്ങുന്നത് സംബന്ധിച്ച് തമിഴ്നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടന്നുവരികയാണെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.

        Read More »
      • വനിതാ ജീവനക്കാരുടെ വിവേചന പരാതി തീർക്കാൻ 921 കോടി മുടക്കാൻ ഗൂഗിൾ

        ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നാണ് ഗൂഗിള്‍. വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചെന്ന പരാതിയിൽ നടപടി. ഒടുവിൽ അവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ് ഗൂഗിള്‍. 236 ഓലം തസ്തികകളില്‍ ജോലി ചെയ്യുന്ന 15,500 ഓളം വനിതാ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.  വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചെന്ന പരാതിയെ തുടര്‍ന്ന് 11.8 കോടി യുഎസ് ഡോളർ (ഏകദേശം 920.88 കോടി രൂപ) നല്‍കിയാണ് ഗൂഗിള്‍ പരാതി പരിഹരിക്കുന്നത്. വനിതകളാണെന്ന പേരില്‍ ശമ്പളത്തില്‍ കുറവ് വരുത്തിയെന്നും സ്ഥാനക്കയറ്റം തടഞ്ഞുവെന്നുമാണ് പരാതിയില്‍ പറയുന്നത്. നഷ്ടപരിഹാരമായി കമ്പനി നല്‍കുന്ന 11.8 കോടി യുഎസ് ഡോളർ 2013 മുതൽ ഗൂഗിളിന്റെ കലിഫോർണിയ ഓഫിസിൽ ജോലി ചെയ്യുന്ന 15,500 വനിതാ ജീവനക്കാർക്ക് നൽകും. പരാതിയുടെ ഒത്തുതീര്‍പ്പിനെ തുടര്‍ന്ന്  പുതിയ ജീവനക്കാരെ എടുക്കുന്നതിലും നഷ്ടപരിഹാരം നല്‍കുന്നതിനും ഒരു  മൂന്നാം കക്ഷിയെ കൂടി എടുക്കാന്‍ ധാരണയായിട്ടുണ്ട്. 2017-ലാണ് സ്ത്രീകൾക്ക് കുറഞ്ഞ വേതനം നൽകിയെന്ന  പരാതിയുമായി മൂന്ന് സ്ത്രീകൾ ഗൂഗിളിനെതിരെ രംഗത്തു വരുന്നത്.…

        Read More »
      • എൽ.ഐ.സി. ഓഹരികൾ 10 ദിവസത്തിനുശേഷം നേട്ടത്തിൽ

        നീണ്ട 10 ദിവസം തുടർച്ചയായി പുറകോട്ടു പോയ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഹരികൾ ഒടുക്കം നേട്ടത്തിലേക്ക്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ 2 ശതമാനം നേട്ടത്തിലാണ് എൽഐസി ഓഹരികൾ ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസം 668.25 രൂപയായിരുന്നു വ്യാപാരം അവസാനിക്കുമ്പോൾ എൽഐസിയുടെ വില. ഇന്നലെ ഒരു ഘട്ടത്തിൽ 684 വരെ ഓഹരി വില ഉയർന്നു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 2022 മെയ് 30ന് 837.75 രൂപയായിരുന്നു എൽഐസി ഓഹരികളുടെ വില. മെയ് 17നാണ് ഓഹരി വിപണിയിൽ എൽഐസി ലിസ്റ്റ് ചെയ്യപ്പെട്ടത്. 21,000 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിങ് കഴിഞ്ഞായിരുന്നു ഇത്. ലിസ്റ്റിനു ശേഷം ഇതുവരെ നിക്ഷേപകരുടെ 1.7 ലക്ഷം കോടിയാണ് മാഞ്ഞു പോയത്. 949 രൂപയായിരുന്നു എൽഐസി ഓഹരികളുടെ ഐപിഓ യിലെ പരമാവധി വില. ഇത് കണക്കാക്കുമ്പോൾ ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം 28 ശതമാനമാണ് എൽഐസി ഓഹരികൾ താഴോട്ട് പോയത്. എൽഐസി മാത്രമല്ല വിപണിയിൽ ഇടിവ് നേരിടുന്ന ലൈഫ് ഇൻഷുറൻസ് കമ്പനി.…

        Read More »
      • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി

        ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വന്നു. 211 ദിവസം മുതൽ മൂന്നു വർഷത്തിൽ താഴെ വരെ കാലാവധിയിൽ നിക്ഷേപിച്ചിട്ടുള്ള രണ്ടുകോടി രൂപയിൽ കുറവ് വരുന്ന സ്ഥിര നിക്ഷേപങ്ങൾക്കാണ് പലിശ നിരക്കുയർത്തിയത്. ഏഴു മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.9 ശതമാനമാണ് പലിശ. 46 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.9 ശതമാനമാണ് പലിശ. 180 മുതൽ 210 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ 4.4 ശതമാനമാണ്. 211 മുതൽ ഒരു വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.4 ശതമാനമായിരുന്നു പലിശനിരക്ക്. ഇത് 4.6 ശതമാനമായി ഉയർത്തി. ഒരു വർഷത്തിന് മുകളിൽ രണ്ട് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.1 ശതമാനമായിരുന്നു പലിശനിരക്ക്. ഇത് 5.3 ശതമാനമായി. രണ്ടിനും മൂന്നു വർഷത്തിനിടയിൽ കാലാവധി അവസാനിക്കുന്ന സ്ഥിര…

        Read More »
      Back to top button
      error: