Business
-
ബിബിഎന്‍എല്ലിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കാന്‍ ധാരണ
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ (ബിബിഎന്‍എല്‍) നഷ്ടത്തിലായ സര്‍ക്കാര്‍ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡുമായി (ബിഎസ്എന്‍എല്‍) ലയിപ്പിക്കാന്‍ ധാരണ. ഇതുമായി ബന്ധപ്പെട്ട നപടികള്‍ പുരോഗമിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഓള്‍ ഇന്ത്യ ഗ്രാജുവേറ്റ് എന്‍ജിനീയേഴ്സ് ആന്‍ഡ് ടെലികോം ഓഫീസര്‍ അസോസിയേഷന്‍ (എഐജിഇടിഒഎ) സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി.കെ. പുര്‍വാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിബിഎന്‍എല്ലിന്റെ കടന്നുവരവ് ബിഎസ്എന്‍എല്ലിന് പുതുജീവന്‍ നല്‍കുമെന്നാണു വിലയിരുത്തല്‍. ലയനത്തോടെ നിലവില്‍ ബിബിഎന്‍എല്‍ രാജ്യത്ത് ഏറ്റെടുത്തിരിക്കുന്ന എല്ലാ ജോലികളും കരാറുകളും ബിഎസ്എന്‍എല്ലില്‍ എത്തും. ലയനവുമായി ബന്ധപ്പെട്ട് കേന്ദ്ര ടെലികോം മന്ത്രിയുമായി ഒരു മണിക്കൂറിലധികം സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഎസ്എന്‍എല്ലിന് നിലവില്‍ രജ്യത്ത് 6.8 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (ഒഎഫ്സി) ശൃംഖലയുണ്ട്. നിര്‍ദ്ദിഷ്ട ലയനത്തോടെ, യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (യുഎസ്ഒഎഫ്) ഉപയോഗിച്ച് രാജ്യത്തെ 1.85…
Read More » -
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ യുക്രെയ്ന്‍-റഷ്യ യുദ്ധം ദോഷകരമായി ബാധിക്കും: ഐ.എം.എഫ്.
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group വാഷിംഗ്ടണ്‍: റഷ്യ യുക്രെയ്‌നില്‍ നടത്തുന്ന യുദ്ധത്തെത്തുടര്‍ന്ന് ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്). എന്നാല്‍, യുദ്ധം ചൈനയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ താരതമ്യേന ചെറുതാണെന്നും ഐ.എം.എഫ്. പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ വിവിധ വഴികളിലൂടെയാകും ഈ പ്രതിസന്ധി കടന്നുവരുന്നത്. ഇത് കോവിഡ്-19 സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ സ്വാധീനത്തില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും ഐ.എം.എഫിന്റെ കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഗെറി റൈസ് പറഞ്ഞു. ആഗോള എണ്ണവിലയില്‍ കുത്തനെയുണ്ടായ വര്‍ദ്ധനവ് ഇതു സൃഷ്ടിച്ച വ്യാപര ആഘാതത്തിന്റെ തെളിവാണ്. ഇത് ഉയര്‍ന്ന പണപ്പെരുപ്പത്തിലേക്കും, കറന്റ് അക്കൗണ്ട് കമ്മിയിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ ഗോതമ്പ് പോലുള്ള കയറ്റുമതി ചരക്കുകളുടെ വിലയിലെ അനുകൂലമായ ചില ചലനങ്ങള്‍ കറന്റ് അക്കൗണ്ടിലെ ആഘാതത്തെ ഭാഗികമായി കുറയ്ക്കും. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ചൈനീസ് സമ്പദ്വ്യവസ്ഥകളില്‍ യുക്രെയ്ന്‍ യുദ്ധമുണ്ടാക്കിയ പ്രതാഘാതം ഇന്ത്യയുടെ കയറ്റുമതിക്കുള്ള ബാഹ്യ ഡിമാന്‍ഡിന്…
Read More » -
‘ഹാപ്പി ഹോളി’; ഓഹരി വിപണികള്‍ കുതിച്ചുയര്‍ന്നു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പുരോഗതി ഓഹരിവിപണികളെ ഉണര്‍വിലേക്ക് നയിക്കുന്നു. കൂപ്പുക്കുത്തിയ സൂചികകളില്‍ ഇതോടെ ഹോളി ആഘോഷം തുടങ്ങി. വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ സെന്‍സെക്സ് രണ്ടുശതമാനത്തോളം ഉയര്‍ന്നു. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 1,047.28 പോയന്റ് ഉയര്‍ന്ന് 57,863.93ലും നിഫ്റ്റി 311.70 പോയന്റ് നേട്ടത്തില്‍ 17,287ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ഈയാഴ്ച സെന്‍സെക്സും നിഫ്റ്റിയും നാലുശമതാനത്തിലേറെ നേട്ടമുണ്ടാക്കി. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ രണ്ടുശതമാനംവീതവും ഉയര്‍ന്നു. ഹോളി പ്രമാണിച്ച് വെള്ളിയാഴ്ച ഓഹരി വിപണിക്ക് അവധിയാണ്. റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പുരോഗതിയാണ് വിപണിയെ ചലിപ്പിച്ചത്. കാല്‍ ശതമാനം നിരക്കുവര്‍ധന പ്രതീക്ഷിച്ചതായതിനാല്‍ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം വിപണി സ്വാഗതം ചെയ്തു. അസംസ്‌കൃത എണ്ണവില കുറയുന്നതും വിപണി നേട്ടമാക്കി. 5.4ശതമാനം ഉയര്‍ന്ന എച്ച്ഡിഎഫ്സിയാണ് നിഫ്റ്റിയില്‍ നേട്ടത്തില്‍ മുന്നിലെത്തിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, എസ്ബിഐ ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളും…
Read More » -
ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണം 100 മില്യണ്‍ പിന്നിട്ടു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണം 100 ദശലക്ഷം നാഴികക്കല്ലിലെത്തിയതായി ബിഎസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആശിഷ് ചൗഹാന്‍ പറഞ്ഞു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നറിയപ്പെടുന്ന ബിഎസ്ഇ വെറും 91 ദിവസത്തിനുള്ളിലാണ് 10 ദശലക്ഷം നിക്ഷേപ അക്കൗണ്ടുകള്‍ ചേര്‍ത്തത്. 2021 ഡിസംബര്‍ 15ന് ബിഎസ്ഇ 90 മില്യണ്‍ നിക്ഷേപ അക്കൗണ്ട് എന്ന നേട്ടം കൈവരിച്ചിരുന്നു. ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഇത് രണ്ടാമത്തെ വേഗത്തിലുള്ള വളര്‍ച്ചയാണ്. 80 മില്യണില്‍നിന്ന് 90 മില്യണിലേക്കായിരുന്നു അതിവേഗ വളര്‍ച്ച. 85 ദിവസം കൊണ്ടാണ് ബിഎസ്ഇ ആ നാഴികക്കല്ല് നേടിയത്. ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 2,54,45,122.12 കോടി രൂപയാണെന്നും ചൗഹാന്‍ ട്വീറ്റില്‍ പറഞ്ഞു. ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Read More » -
ഹുറൂണ്‍ റിച്ച് ലിസ്റ്റ്: ആദ്യ പത്തിലെ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: 2022 ഹുറൂണ്‍ റിച്ച് ലിസ്റ്റിലെ ആദ്യ പത്തില്‍ എത്തിയ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി. ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്താണ് അംബാനി നില്‍ക്കുന്നത്. 103 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആകെ സമ്പത്ത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് സൈറസ് പൂനവാല, ഡി-മാര്‍ട്ട് സ്ഥാപകന്‍ രാധാ കിഷന്‍ ദമാനി, സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ എന്നിവരാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആഗോളതലത്തിലെ ആദ്യ നൂറില്‍ പുതുതായി പ്രവേശിച്ച മൂന്ന് ഇന്ത്യക്കാര്‍. റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് എം3എമ്മുമായി ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കാരുടെ അഭിമാനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ആദ്യ പത്തിലെത്തിയത്. ഇന്ത്യന്‍ ശതകോടീശ്വരന്മാരില്‍ 81 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി അദാനി രണ്ടാം സ്ഥാനത്തും 28 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ശിവ് നാടാറും കുടുംബവും മൂന്നാം സ്ഥാനത്തും…
Read More » -
ബ്രോഡ്ബാന്‍ഡ് ഉപയോഗം ഇന്ത്യയില്‍ വര്‍ധിക്കുന്നു; എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ദ്ധന
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ദ്ധവനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഈ കാലയളവില്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ 765 ദശലക്ഷമായി വര്‍ധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4ജി ഡാറ്റാ ട്രാഫിക്ക് 6.5 മടങ്ങ് വര്‍ധിച്ചതായും നോക്കിയ എംബിഐടി റിപ്പോര്‍ട്ട് പറയുന്നു. 4ജി സേവനമാണ് രാജ്യത്തിന്റെ മൊത്തം ഡാറ്റ ഉപഭോഗത്തില്‍ 99 ശതമാനവും. ഈ വര്‍ഷം ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അടുത്ത കുറച്ച് വര്‍ഷത്തേക്ക് ബ്രോഡ്ബാന്‍ഡ് വളര്‍ച്ചാ എഞ്ചിനായി 4ജി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി നോക്കിയ എംബിഐടി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വിലയിരുത്തി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. മൊബൈല്‍ ഡാറ്റ ഉപയോഗം സിഎജിആര്‍ (കോംപൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക്) 2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 53 ശതമാനമായി ഉയര്‍ന്നു. കൂടാതെ ഉപഭോക്താക്കള്‍ പ്രതിമാസം ഉപയോഗിക്കുന്ന ശരാശരി ഡാറ്റ 17 ജിബി ആയി ഉയര്‍ന്നു. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ കഴിഞ്ഞ 5…
Read More » -
ഓട്ടോ പി.എല്‍.ഐ. പദ്ധതിയില്‍ ഇടം നേടി 75 കമ്പനികള്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഓട്ടോ പിഎല്‍ഐ പദ്ധതിയില്‍ ഇടം നേടി 75 കമ്പനികള്‍. വാഹന നിര്‍മാണ രംഗത്തെ സ്വദേശീവത്കരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പദ്ധതി അടുത്ത മാസം മുതല്‍ നിലവില്‍ വരും. ഹീറോ മോട്ടോകോര്‍പ്, ടൊയോട്ട, മാരുതി, ടാറ്റാ തുടങ്ങി 75 കമ്പനികള്‍ പദ്ധതിയുടെ ഭാഗമാവും. നിലവില്‍ ഓട്ടോപാര്‍ട്ട്‌സ് ഉല്‍പ്പാദന രംഗത്ത് ഇല്ലാത്ത ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, സിയറ്റ് എന്നിവയെയും കേന്ദ്രം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിഎല്‍ഐ സ്‌കീമിന്റെ ഭാഗമാവാന്‍ ലഭിച്ച 115 അപേക്ഷകളില്‍ നിന്നാണ് 75 കമ്പനികളെ തെരഞ്ഞെടുത്തത്. അഞ്ചുവര്‍ഷത്തേക്ക് വിവിധ മേഖലകളിലായി 18 ശതമാനം വരെ ഇളവുകള്‍ ആണ് പദ്ധതിയുടെ ഭാഗമായി കമ്പനികള്‍ക്ക് ലഭിക്കുക. ഈ 75 കമ്പനികള്‍ ചേര്‍ന്ന് ഏകദേശം 74,850 കോടിയുടെ നിക്ഷേപം അടുത്ത 5 വര്‍ഷം കൊണ്ട് രാജ്യത്ത് നടത്തും. നേരത്തെ കണക്കുകൂട്ടിയതില്‍ നിന്ന് 32350 കോടിയുടെ അധിക നിക്ഷേപം ആണ് പ്രതീക്ഷിക്കുന്നത്. വാഹന…
Read More » -
ടാറ്റയുടെ പേയ്‌മെന്റ് ആപ്പും എത്തുന്നു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ബെംഗളൂരു: ഫോണ്‍ പേ, ഗൂഗിള്‍ പേ, ആമസോണ്‍ പേ, പേടിഎം എന്നീ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകള്‍ക്ക് പിന്നാലെ ടാറ്റയുടെ പേയ്‌മെന്റ് ആപ്പും എത്തുന്നു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) പ്രവര്‍ത്തനം ആരംഭിക്കാനുള്ള അനുമതിക്കായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യില്‍ നിന്നും ടാറ്റ കമ്പനി ക്ലിയറന്‍സ് തേടി. അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ടാറ്റാ ഗ്രൂപ്പിന്റെ വാണിജ്യ യൂണിറ്റായ ടാറ്റ ഡിജിറ്റല്‍, ഐസിഐസിഐ ബാങ്കുമായി ചര്‍ച്ച നടത്തുകയാണ്. പണമിടപാട് കൂടുതല്‍ ശക്തമാക്കാന്‍ സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പാ ദാതാക്കളുമായും കമ്പനി ചര്‍ച്ച നടത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പം പണമിടപാട് നടത്താനുള്ള ഒരു പ്രധാന കണ്ണിയാണ് നോണ്‍-ബാങ്കിംങ് ആപ്പുകള്‍. യുപിഐ ആപ്പുകളിലൂടെ വലിയ പണമിടപാടുകള്‍ നടത്തുമ്പോള്‍ ഇത് സുഗുമമാക്കുന്നതിനായി ഒന്നിലധികം ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിലൂടെയാണ് ഗൂഗിള്‍ പേ…
Read More » -
ആപ്പിള്‍ ‘കുബുദ്ധി’യിലൂടെ ലാഭിച്ചത് 50,000 കോടി രൂപ
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: 2020ലെ ഉല്‍പ്പന്ന അവതരണ പരിപാടിയിലാണ് യുഎസ് ടെക് ഭീമനായ ആപ്പിള്‍, ഐഫോണ്‍ ബോക്‌സുകളില്‍ നിന്നു ചാര്‍ജറുകള്‍ ഒഴിവാക്കുകയാണെന്നു വ്യക്തമാക്കിയത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആപ്പിള്‍ നടത്തിയ പ്രഖ്യാപനം ഏറെ പഴികേട്ടിരുന്നു. ചെലവ് കുറയ്ക്കാനുള്ള കമ്പനിയുടെ തന്ത്രമായിരുന്നു ഇതെന്നു വ്യക്തമാക്കുന്നതാണ് നിലവില്‍ പുറത്തുവരുന്ന കണക്കുകള്‍. പദ്ധതി പ്രഖ്യാപിച്ച് ഏതാണ്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍, ബോക്‌സില്‍ നിന്ന് ചാര്‍ജിങ് ബ്രിക്ക് നീക്കം ചെയ്തതിലൂടെ ആപ്പിള്‍ അഞ്ചു ബില്യണ്‍ പൗണ്ട് (50,000 കോടിയിലധികം രൂപ) ലാഭിച്ചതായാണ് വിവരം. ഡെയ്‌ലി മെയിലാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുതിയ ഉപകരണങ്ങളുടെ വില മുന്‍ തലമുറ ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായി നിലനിര്‍ത്തിയതുവഴി, ആപ്പിള്‍ അതിന്റെ നേട്ടങ്ങളും ലാഭവും ഉപയോക്താക്കള്‍ക്കു കൈമാറിയില്ല. ചാര്‍ജറുകള്‍, ഇയര്‍ പോഡുകള്‍ എന്നിവ ഒഴിവാക്കിയതിനൊപ്പം ഫോണുകള്‍ വിപണിയില്‍ എത്തിക്കുന്ന ബോക്‌സുകളുടെ വലിപ്പം കുറച്ചും കമ്പനിക്കു നേട്ടമുണ്ടാക്കാനായി. ബോക്‌സുകളുടെ വലിപ്പം കുറയ്ക്കാന്‍ സാധിച്ചതുവഴി കയറ്റുമതിയിലാണു കമ്പനി…
Read More » -
തൊഴില്‍ ചൂഷണം: കേരളത്തിലെ സൊമാറ്റോ ജീവനക്കാര്‍ സമരത്തിലേക്ക്
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കൊച്ചി: കേരളത്തിലെ സൊമാറ്റോ ജീവനക്കാര്‍ സമരത്തിലേക്ക്. ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ചൂണ്ടിക്കാട്ടിയാണ് ഈ സമരം. ന്യായമായ വേതനം നല്‍കണമെന്ന ആവശ്യവും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്. കമ്പനി ജീവനക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു എന്നും ആരോപണമുണ്ട്. പുതിയ ബുക്കിങ് രീതിയനുസരിച്ച് ഇടവേളയില്ലാതെ 15 മണിക്കൂര്‍ വരെ ജീവനക്കാര്‍ക്ക് ജോലി ചെയ്യേണ്ടതായി വരുന്നു. 2022 മുതല്‍ 400 രൂപയാണ് ഒരു ദിവസം നല്‍കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൊമാറ്റോ ജീവനക്കാരുടെ സമരം. കമ്പനിയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പേരില്‍ തങ്ങളുടെ വേതനം വെട്ടിക്കുറച്ചെന്നും മറ്റും ചൂണ്ടിക്കാട്ടി ജീവനക്കാര്‍ സംസ്ഥാന തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്തെ ഒരു വിഭാഗം സൊമാറ്റോ ഡെലിവറി പങ്കാളികള്‍ ഉള്‍പ്പെടെയാണ് കമ്പനിയുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. വരുമാനം കുറഞ്ഞെന്ന് മാത്രമല്ല പരാതിപ്പെട്ടാല്‍ ജീവനക്കാരുടെ ഐഡി ബ്ലോക്ക് ചെയ്യുമെന്ന പ്രശ്നം ഉള്‍പ്പെടെ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.…
Read More »