16/04/2026

      ‘യുഎസ് ഉപരോധം വെടിനിർത്തൽ കരാർ ലംഘനം; അതു തുടരാനാണ് ഭാവമെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവിടങ്ങളിലൂടെയുള്ള എല്ലാ കയറ്റുമതി-ഇറക്കുമതി പ്രക്രിയകളും തടയും‘: ഇറാൻ

      15/04/2026

      യുഎസ് ഉപരോധം: ഇറാനിൽ നിന്നും ഇറാനിലേയ്ക്കുമുള്ള കപ്പലുകൾ ഹൊർമുസിലൂടെ കടത്തിവിടുന്നില്ല; കർശന പരിശോധനകളും നിയന്ത്രണങ്ങളും

      15/04/2026

      മൊബൈൽ ഫോൺ വില ഉയരുന്നു; ആപ്പിളും സാംസങ്ങും ഉള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടി

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: ലോകം കിതയ്ക്കുന്നു; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും

      14/04/2026

      ഒമാൻ കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; വൻ തീപ്പിടിത്തം

      14/04/2026

      കപ്പലുകള്‍ തടയുമെന്ന അമേരിക്കന്‍ ഭീഷണിക്ക് പുല്ലുവില; ഇറാനുമായി ഇടപാടു നടത്തിയതിന് യുഎസ് മുമ്പ് ഉപരോധം ഏര്‍പ്പെടുത്തിയ കപ്പല്‍തന്നെ ഹോര്‍മൂസിലൂടെ കടത്തി ചൈന; ഗതാഗത രേഖകള്‍ പുറത്ത്

      14/04/2026

      സ്വർണ്ണ വില ഉയരങ്ങളിലേയ്ക്ക്; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; ഇന്ന് 1,12, 880 രൂപ

      13/04/2026

      ‘ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

      13/04/2026

      ‘പെട്രോളിന്റെ നിലവിലെ വില നന്നായി ആസ്വദിച്ചോളൂ; ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറും‘: ട്രംപിന്റെ ഭീഷണിയ്ക്ക് ഇറാന്റെ മറുപടി; എണ്ണവില ഉയരുമെന്ന് സൂചന

      Business

      • ഒടുവില്‍ സുപ്രീം കോടതിയില്‍ ടാറ്റയ്ക്ക് ജയം; സൈറസ് മിസ്ത്രിയുടെ ഹര്‍ജി തള്ളി

        സുപ്രീം കോടതിയില്‍ ടാറ്റയ്ക്ക് ജയം. സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ടാറ്റ സണ്‍സിന്റെ തീരുമാനത്തെ പിന്തുണച്ചുള്ള 2021ലെ വിധി പുനഃപരിശോധിക്കാന്‍ സൈറസ് മിസ്ത്രിയുടെ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. അതേസമയം ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് മിസ്ത്രിക്കെതിരെ നടത്തിയ ചില മുന്‍ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. 2021 മാര്‍ച്ചിലെ കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും പ്രസ്തുത ഉത്തരവിലെ തനിക്കെതിരായ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും മിസ്ത്രി പുനഃപരിശോധന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്പി ഗ്രൂപ്പിന്റെ അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ചില പരാമള്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സമ്മതമാണെന്ന് ടാറ്റ ഗ്രൂപ്പിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മിസ്ത്രിയെ പുറത്താക്കിയ ടാറ്റ സണ്‍സിന്റെ നടപടി സുപ്രീം കോടതി അംഗീകരിക്കുകയും, അദ്ദേഹത്തെ തിരിച്ചെടുത്ത കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു. 2016 ഒക്ടോബറിലാണു നാടകീയമായ…

        Read More »
      • ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഓഹരി വിപണിയിലേക്ക്

        തുറമുഖ, ടെര്‍മിനല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുംബൈ ആസ്ഥാനമായുള്ള ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഓഹരി വിപണിയിലേക്ക് എത്തിയേക്കും. 2024 മാര്‍ച്ചോടെ പ്രാഥമിക ഓഹരി വില്‍പ്പന നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സജ്ജന്‍ ജിന്‍ഡാലിന്റെ സ്റ്റീല്‍-ടു-സിമന്റ് കമ്പനിയുടെ യൂണിറ്റാണ് ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. ഓഹരി വിപണിയിലേക്കുള്ള ചുവടുവയ്പ്പിന് മുന്നോടിയായി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരെയും പ്രൊഫഷണല്‍ ഏജന്‍സികളെയും നിയമിക്കുന്നതിനുള്ള പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്ന് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ മഹേശ്വരി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിട്ടുണ്ട്. ജിയോപൊളിറ്റിക്കല്‍ റിസ്‌കുകളും പണപ്പെരുപ്പ സമ്മര്‍ദങ്ങളും സംബന്ധിച്ച് സ്ഥാപനം ‘സന്തുലിതമായ കാഴ്ചപ്പാട്’ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രാഥമിക ഓഹരി വില്‍പ്പനയുടെ വലുപ്പത്തെക്കുറിച്ചോ അത് സ്വരൂപിക്കാന്‍ ആഗ്രഹിക്കുന്ന ഫണ്ടിന്റെ അളവിനെക്കുറിച്ചോ അദ്ദേഹം വെളിപ്പെടുത്തിയില്ല. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 100 ദശലക്ഷം ടണ്‍ വരെ ചരക്ക് കൈകാര്യം ചെയ്യാനാണ് ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലക്ഷ്യമിടുന്നതെന്നും കണ്ടെയ്‌നര്‍ ബിസിനസിലേക്ക് കൂടുതല്‍ വൈവിധ്യവത്കരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും മഹേശ്വരി പറഞ്ഞു. ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചറിന് ഉയര്‍ന്ന…

        Read More »
      • ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 18,000 കോടി രൂപയുടെ നിക്ഷേപവുമായി മാരുതി സുസുകി

        ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 18,000 കോടി രൂപയുടെ നിക്ഷേപവുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. ഹരിയാനയിലെ സോനിപത് ജില്ലയിലെ ഐഎംടി ഖാര്‍ഖോദയില്‍ പുതിയ നിര്‍മാണ പ്ലാന്റ് ഒരുക്കുന്നതിനാണ് മാരുതി വമ്പന്‍ നിക്ഷേപം നടത്തുന്നത്. പ്രതിവര്‍ഷം 10 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയുള്ള പ്ലാന്റായിരിക്കും ഒരുക്കുക. ഹരിയാനയിലെ മാരുതി സുസുകിയുടെ മൂന്നാമത്തെ നിര്‍മാണ പ്ലാന്റായിരിക്കും ഇത്. 800 ഏക്കറില്‍ ഒരുക്കുന്ന നിര്‍മാണപ്ലാന്റിനായി രണ്ട് ഘട്ടങ്ങളിലാണ് നിക്ഷേപം നടത്തുക. ആദ്യഘട്ടത്തിലെ 11,000 കോടിയുടെ നിക്ഷേപത്തിലൂടെ പ്രതിവര്‍ഷം 2.5 യൂണിറ്റ് നിര്‍മാണ ശേഷിയുള്ള പ്ലാന്റ് സജ്ജമാക്കും. ഈ നിര്‍മാണ പ്ലാന്റുകളില്‍നിന്നുള്ള വാഹനങ്ങള്‍ 2025 ഓടെ വിപണിയിലെത്തിക്കാനാകുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഹരിയാനയിലെ രണ്ട് നിര്‍മാണ പ്ലാന്റുകളില്‍നിന്നും ഗുജറാത്തിലെ പ്ലാന്റില്‍നിന്നുമായി ആകെ 22 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയാണ് മാരുതി സുസുകിക്ക് ഉള്ളത്. ഹരിയാനയിലെ ഗുരുഗ്രാം, മനേസര്‍ പ്ലാന്റുകള്‍ക്ക് പ്രതിവര്‍ഷം 15.5 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയാണുള്ളത്.’സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍…

        Read More »
      • മൃഗസംരക്ഷണ ക്ഷീരമേഖലയിലെ കർഷകർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക പാക്കേജ്

        മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ കർഷകർക്ക് പ്രവർത്തനമൂലധനം കുറഞ്ഞ പലിശ നിരക്കിൽ വായ്പയായി ലഭ്യമാക്കുന്ന പദ്ധതിക്ക് രൂപം കൊടുക്കുവാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പും കൈകോർക്കുന്നു. ഇതിനായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി വിളിച്ചുചേർത്ത യോഗത്തിൽ മിൽമയുടെ മൂന്ന് മേഖല യൂണിയന്റെയും ചെയർമാൻമാർ, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ധനസഹായം സംബന്ധിച്ച് വിവിധ പദ്ധതികൾ അവതരിപ്പിച്ചു. ജൂൺ ഒന്നു മുതൽ വായ്പ പദ്ധതിക്ക് തുടക്കം കുറിക്കും. ആദ്യഘട്ടത്തിൽ 10000 കിസാൻ ക്രെഡിറ്റ് കാർഡ് അനുവദിക്കും. ക്ഷീരവരകസന വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്യുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് (JLG) വിവിധ പദ്ധതികൾക്കായി പരിശീലനവും, വായ്പാ സഹായവും ഇതിലൂടെ ലക്ഷ്യമിടുന്നു. നിലവിൽ കിസാൻ ക്രെഡിറ്റ് കാർഡ് അപേക്ഷ നൽകിയിട്ട് വായ്പ ലഭിക്കാത്ത കർഷകർക്ക് ആദ്യഘട്ടത്തിൽ മുൻഗണനാ അടിസ്ഥാനത്തിൽ വായ്പ ലഭ്യമാക്കും. കിസാൻ ക്രെഡിറ്റ് കാർഡ് അപേക്ഷ കൈകാര്യം ചെയ്യുന്നതിലുള്ള സങ്കീർണതകൾ ഒഴിവാക്കാൻ ഐ ടി അധിഷ്ഠിത…

        Read More »
      • ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; റഷ്യയില്‍ പാപ്പരത്തം ഫയല്‍ ചെയ്യാന്‍ ഒരുങ്ങി ഗൂഗിള്‍

        റഷ്യയില്‍ പാപ്പരത്തം ഫയല്‍ ചെയ്യാന്‍ ഒരുങ്ങി ടെക് ഭീമന്‍ ഗൂഗിള്‍. റഷ്യന്‍ സഹസ്ഥാപനമായ ഗൂഗിള്‍ റഷ്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ജീവനക്കാര്‍ക്കും മറ്റ് ഇടപാടുകാര്‍ക്കും പ്രതിഫലം നല്‍കാന്‍ പോലും ഗൂഗിളിന് സാധിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ വിരുദ്ധ വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നീക്കുന്നതില്‍ പരാജയപ്പെട്ടതും ഏതാനും റഷ്യന്‍ മാധ്യമങ്ങളെ വിലക്കിയതും ഗൂഗിളിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ബാങ്ക് അക്കൗണ്ട് റഷ്യന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ മാര്‍ഗമില്ലെന്നാണ് ഗൂഗിള്‍ അറിയിച്ചത്.  ബാങ്ക് അക്കൗണ്ട് കൂടാതെ ഗൂഗിളിന്റെ വസ്തുവകകളും മറ്റ് ആസ്തികളും റഷ്യന്‍ ഫെഡറല്‍ ബെയ്ലിഫ് സര്‍വീസ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. നിരോധിച്ച കണ്ടന്റുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഗൂഗിളില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ (7 ബില്യണ്‍ റൂബിള്‍) ഫൈന്‍ ഈടാക്കുമെന്ന് ഈ മാസം ആദ്യം റഷ്യ അറിയിച്ചിരുന്നു.  റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി ജീവനക്കാരെ ഗൂഗൂഗിള്‍ റഷ്യ പിന്‍വലിച്ചിരുന്നു. നിലവില്‍ നൂറോളം ജീവനക്കാരാണ് റഷ്യയില്‍ ഗൂഗിളിന് ഉള്ളത്. അതേ സമയം…

        Read More »
      • ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പ്രതീക്ഷയുമായി സ്റ്റെല്ലാന്റിസ്

        കുതിച്ചുപായുന്ന ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുവയ്ക്കാനൊരുങ്ങി ആഗോള ഓട്ടോമോട്ടീവ് നിര്‍മാതാക്കളായ സ്റ്റെല്ലാന്റിസ്. ഇന്ത്യന്‍ ഇവി വിപണിയില്‍ ഇന്ത്യക്ക് വളരാനുള്ള വലിയ അവസരമാണ് ഈ സാഹചര്യമെന്ന് സ്റ്റെല്ലാന്റിസ് സിഇഒ കാര്‍ലോസ് തവാരസ് പറയുന്നു. ‘ഇന്ത്യയ്ക്ക് ഈ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, രാജ്യത്ത് പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറാണ്, അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജീപ്പ് ഇന്ത്യയില്‍ ജനപ്രിയമായി മുന്നേറുമ്പോള്‍ ബി സെഗ്മെന്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സ്റ്റെല്ലാന്റിസ് പദ്ധതിയിടുന്നത്. ഹാച്ച്ബാക്ക്, എസ്യുവി, എംപിവി എന്നിവയുള്ള സിട്രോണ്‍ ബ്രാന്‍ഡിനൊപ്പം, വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. യൂറോപ്യന്‍ യൂണിയന്‍, വടക്കേ അമേരിക്ക എന്നീ വിപണികള്‍ക്ക് പുറത്ത് 25 ശതമാനം ബിസിനസ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികള്‍. ഇതിന് ഏഷ്യാ പസഫിക് മേഖല വളരെ പ്രധാന പങ്ക് വഹിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2021ല്‍ ഇന്ത്യയില്‍ 250 മില്യണ്‍ ഡോളറിന്റെ നിക്ഷേപം സ്റ്റെല്ലാന്റിസ് പ്രഖ്യാപിച്ചിരുന്നു. ‘2023-ല്‍…

        Read More »
      • ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസും ഓഹരി വിപണിയിലേക്ക്

        ഫെഡറല്‍ ബാങ്കിന്റെ ഉപകമ്പനിയായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസും ഓഹരി വിപണിയിലേക്ക് എത്തുന്നു. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ നിന്നുള്ള ഐപിഒയ്ക്കുള്ള അനുമതി ലഭിച്ചു. ഇത് കൂടാതെ, എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായ ഡ്രീംഫോക്സ് സര്‍വീസസ്, സ്പെഷ്യാലിറ്റി മറൈന്‍ കെമിക്കല്‍ നിര്‍മാതാക്കളായ ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഈ മൂന്ന് കമ്പനികളും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഐപിഒയ്ക്കായി സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത്. രേഖകള്‍ പ്രകാരം, ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 900 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിലൂടെ കൈമാറുക. കൂടാതെ, 1.6 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലും ഐപിഒയില്‍ ഉള്‍പ്പെടുന്നു. ഡ്രീംഫോക്സ് സര്‍വീസസിന്റെ ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്ലായിരിക്കും. ഇതിലൂടെ പ്രൊമോട്ടര്‍മാരായ മുകേഷ് യാദവ്, ദിനേശ് നാഗ്പാല്‍, ലിബറാത്ത പീറ്റര്‍ കല്ലാട്ട് എന്നിവരുടെ കൈവശമുള്ള 2.18 കോടി ഓഹരികളാണ് കൈമാറുന്നത്. ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ഐപിഒയില്‍ 1,000 കോടി…

        Read More »
      • 90 ശതമാനം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം അവസരമൊരുക്കി സെറോദ

        ഭൂരിഭാഗം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം അവസരമൊരുക്കി രാജ്യത്തെ ഓണ്‍ലൈന്‍ സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്ഫോമായ സെറോദ. 1,100 ജീവനക്കാരില്‍ 950 പേരും ഇനി സ്ഥിരമായി വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യും. അതേസമയം 100 പേര്‍ അടങ്ങുന്ന കോര്‍ ടീം ഹൈബ്രിഡ് മോഡലില്‍ തന്നെ പ്രവര്‍ത്തിക്കും. സെറോദ സിഇഒയും സഹസ്ഥാപകനുമായ നിതിന്‍ കാമത്ത് ആണ് കമ്പനി സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം അനുവദിക്കുകയാണ് എന്ന് വെളിപ്പെടുത്തിയത്. കൊവിഡ് വ്യാപനം കുറഞ്ഞതോടെ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്ന പല കമ്പനികളില്‍ നിന്നും ജീവനക്കാര്‍ ഓഫീസുകളില്‍ എത്തി തുടങ്ങിയിരുന്നു. എന്നാല്‍ കൊവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോം വിജയമായിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആനുകൂല്യങ്ങള്‍ നീട്ടിയ കമ്പനികളമുണ്ട്. കമ്പനിയുടെ 85-90 ശതമാനം ജീവനക്കാരും വര്‍ക്ക് ഫ്രം ഹോമം എടുത്ത് ജോലി ചെയ്യുന്ന സമയത്ത് കര്‍ണാടകയിലെ ചെറിയ പട്ടണങ്ങളില്‍ കമ്പനി സാറ്റലൈറ്റ് ഓഫീസുകള്‍ സ്ഥാപിച്ചിരുന്നു. ടീമിലെ 85 മുതല്‍ 90 ശതമാനം പേരും വീട്ടിലിരുന്ന്…

        Read More »
      • നാലാംപാദ അറ്റാദായത്തില്‍ 31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

        ന്യൂഡല്‍ഹി: പെട്രോകെമിക്കലുകളിലെ മാര്‍ജിന്‍ ഞെരുക്കവും ഇന്ധന വില്‍പ്പനയിലെ നഷ്ടവും കാരണം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) നാലാംപാദ അറ്റാദായത്തില്‍ 31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 6,021.88 കോടി രൂപയായിരുന്നു കമ്പനിയുടെ സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 8,781.30 കോടി രൂപയായിരുന്നു അറ്റാദായം. പാദ അടിസ്ഥാനത്തില്‍, മുന്‍ പാദത്തിലെ ലാഭമായ 5,860.80 കോടി രൂപയേക്കാള്‍ കൂടുതലാണിത്. എന്നാല്‍, എണ്ണവില കുതിച്ചുയര്‍ന്നതോടെ, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.06 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 1.63 ലക്ഷം കോടി രൂപയായിരുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള നികുതിക്ക് മുമ്പുള്ള വരുമാനം 8 ശതമാനം ഇടിഞ്ഞ് 8,251.29 കോടി രൂപയായപ്പോള്‍, പെട്രോകെമിക്കല്‍സ് ബിസിനസില്‍ നിന്നുള്ള വരുമാനം 72 ശതമാനം കുറഞ്ഞ് 570.18 കോടി രൂപയായി. രണ്ട് ഓഹരി കൈവശമുള്ളവര്‍ക്ക് ബോണസായി ഒരു ഓഹരി കൂടി നല്‍കുവാന്‍ കമ്പനിയുടെ…

        Read More »
      • അദാനി കമ്പനികളില്‍ 15,400 കോടി രൂപ നിക്ഷേപവുമായി അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി

        ന്യൂഡല്‍ഹി: അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി അദാനി ഗ്രീന്‍ എനര്‍ജി (എജിഇഎല്‍), അദാനി ട്രാന്‍സ്മിഷന്‍ (എടിഎല്‍), അദാനി എന്റര്‍പ്രൈസസ് (എഇഎല്‍) എന്നിങ്ങനെ മൂന്ന് അദാനി പോര്‍ട്ട്‌ഫോളിയോ കമ്പനികളില്‍ പ്രാഥമിക മൂലധനമായി 15,400 കോടി രൂപ (2 ബില്യണ്‍ ഡോളര്‍) നിക്ഷേപിച്ചു. ഐഎച്ച്‌സി എജിഇഎല്‍, എടിഎല്‍ എന്നിവയില്‍ 3,850 കോടി രൂപ വീതവും, എഇഎല്ലില്‍ 7,700 കോടി രൂപയും നിക്ഷേപിച്ചതായി കമ്പനി അറിയിച്ചു. എന്നിരുന്നാലും, ഈ നിക്ഷേപത്തില്‍ എത്രത്തോളം കമ്പനികളുടെ ഓഹരികളാക്കി മാറ്റുമെന്ന് പറഞ്ഞിട്ടില്ല. ബിസിനസ്സിന്റെ തന്ത്രപരമായ വിപുലീകരണം, നിക്ഷേപ പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഐഎച്ച്‌സിയുടെ ചുമതലയുമായി ഒത്തുചേരുന്നുവെന്ന് ഐഎച്ച്‌സി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സയ്യിദ് ബസാര്‍ ഷുബ് പറഞ്ഞു. 2020 നും 2021 നും ഇടയില്‍ 41 ബില്യണ്‍ ഡോളറിലെത്തിയ യുഎഇയും ഇന്ത്യയും തമ്മിലുള്ള മൊത്തം വ്യാപാരത്തിന്റെ 4.87 ശതമാനമാണ് ഈ കരാര്‍ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മൊത്തം വൈദ്യുതോത്പാദന ശേഷി 390 ജിഗാവാട്ടില്‍ കൂടുതലാണ്. കൂടാതെ, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം…

        Read More »
      Back to top button
      error: