Business
-
മെറ്റാമാസ്‌ക് ഇടപാടുകള്‍ ഇനി ആപ്പിള്‍ പേയിലൂടെയും
സാന്‍ ഫ്രാന്‍സിസ്‌കോ: പ്രമുഖ ക്രിപ്‌റ്റോ വാലറ്റായ മെറ്റാമാസ്‌ക് ആപ്പിള്‍ പേയിലൂടെ ഇടപാടുകള്‍ നത്താനുള്ള സൗകര്യം ഒരുക്കുന്നു. ആപ്പില്‍ പേയുമായി ബന്ധിപ്പിച്ച ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിലൂടെ ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനുള്ള സൗകര്യമാണ് ലഭ്യമാക്കുന്നത്. ആപ്പിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് ഇതിലൂടെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വഴിയുള്ള ട്രാന്‍സാക്ഷന്‍ ഒഴിവാക്കാം. ആപ്പിള്‍ പേ ഇതുവരെ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ക്രിപ്‌റ്റോ ട്രാന്‍സാക്ഷന്‍ അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ക്രിപ്‌റ്റോ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ വയര്‍ ഉപയോഗിച്ചാണ് മെറ്റാമാസ്‌ക്, ആപ്പിള്‍ പേയില്‍ സേവനം നല്‍കുക. ആപ്പിള്‍ പേ ഉപഭോക്താക്കള്‍ക്ക് ദിവസം 400 ഡോളര്‍ വരെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ വയര്‍ എപിഐ വഴിയോ മെറ്റാമാസ്‌ക് വാലറ്റില്‍ നിക്ഷേപിക്കാം. ട്രാന്‍സാക് എന്ന പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലൂടെയും മെറ്റാമാസ്‌ക് സമാനമായ സേവനം അവതരിപ്പിക്കുന്നുണ്ട്. പുതിയ സേവനം അവതരിപ്പിച്ചതിലൂടെ ക്രിപ്‌റ്റോ ഇടപാടുകള്‍ വേഗത്തിലാക്കുകയാണ് മെറ്റാമാസ്‌കിന്റെ ലക്ഷ്യം. 30 മില്യണിലധികം പ്രതിമാസ ഉപഭോക്താക്കളുള്ള ലോകത്തെ പ്രധാനപ്പെട്ട ക്രിപ്‌റ്റോ വാലറ്റുകളില്‍ ഒന്നാണ് മെറ്റാമാസ്‌ക്. നിലവില്‍ ക്രോം അടിസ്ഥാനാമായ സര്‍ച്ച് എഞ്ചിനുകളില്‍ മാത്രമാണ് മെറ്റാമാസ്‌ക്…
Read More » -
ഹിന്‍ഡാല്‍കോ അലുമിനിയം ബിസിനസ്സ് വിപുലീകരിക്കുന്നു; 7.2 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് കെ.എം. ബിര്‍ള
മുംബൈ: ആഗോള വിതരണ ദൗര്‍ലഭ്യവും ശക്തമായ ഡിമാന്‍ഡ് സാധ്യതകളും കണക്കിലെടുത്ത്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അലുമിനിയം ബിസിനസ്സ് വിപുലീകരിക്കാന്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 7.2 ബില്യണ്‍ ഡോളര്‍ ചെലവഴിക്കും. കോടീശ്വരനായ കുമാര്‍ മംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഈ തുക പ്രധാനമായും ഇന്ത്യയിലും വടക്കേ അമേരിക്കയിലും ഉള്ള ബിസിനസുകളില്‍ നിക്ഷേപിക്കും. അടുത്ത ദശകത്തില്‍ ഉപഭോഗം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ 2027 മാര്‍ച്ചില്‍ അവസാനിക്കുന്ന അഞ്ച് വര്‍ഷങ്ങളില്‍ ഏകദേശം 2.4 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ അലുമിനിയം പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച ചില വിപുലീകരണങ്ങള്‍ ഉള്‍പ്പെടെ ഈ കാലയളവില്‍ യു.എസ്, ബ്രസീല്‍, ഏഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നോവെലിസ് ഇങ്ക് 4.8 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തെത്തുടര്‍ന്ന് ക്ഷാമം രൂക്ഷമാകുമെന്ന ഭയത്തില്‍, വിന്‍ഡോ ഫ്രെയിമുകള്‍ മുതല്‍ ക്യാനുകളിലും ഓട്ടോ ഭാഗങ്ങള്‍ വരെയുള്ള എല്ലാത്തിലും ഉപയോഗിക്കുന്ന അലുമിനിയം, ഈ മാസം ആദ്യം ഒരു ടണ്ണിന് 4,000 ഡോളറിന് മുകളിലുള്ള റെക്കോര്‍ഡിലേക്ക് കുതിച്ചു.…
Read More » -
7,000 കോടി രൂപ ലക്ഷ്യം; ഡല്‍ഹിവെറി ഐപിഒ ജൂണില്‍
ഡല്‍ഹി: ലോജിസ്റ്റിക്സ് കമ്പനിയായ ഡല്‍ഹിവെറിയുടെ പ്രാഥമിക ഓഹരി വില്‍പ്പന 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തില്‍ ഉണ്ടായേക്കും. ജൂണ്‍ പാദത്തില്‍ ഐപിഒ നടത്താന്‍ കമ്പനി ലക്ഷ്യമിടുന്നതായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി നവംബറില്‍ അതിന്റെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സമര്‍പ്പിച്ചിരുന്നു. ജനുവരിയില്‍ ഐപിഒയ്ക്ക് സെബിയുടെ അനുമതിയും ലഭിച്ചു. എന്നാല്‍ വിപണി ശക്തമായ ചാഞ്ചാട്ടത്തിലേക്ക് നീങ്ങിയതോടെ ഐപിഒ വൈകുകയായിരുന്നു. ഡല്‍ഹിവെറി ഏകദേശം 7,000 കോടി രൂപയോളമാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. അതേസമയം, ഡെല്‍ഹിവെറി വിപണിയിലേക്ക് എത്തുന്നത് നിക്ഷേപകര്‍ക്ക് വലിയ അവസരമായിരിക്കുമെന്ന് ബ്രോക്കറേജ് മോത്തിലാല്‍ ഓസ്വാള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2020 നും 2026 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ 9 ശതമാനം വാര്‍ഷിക നിരക്കില്‍ 365 ബില്യണ്‍ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ആഭ്യന്തര ലോജിസ്റ്റിക്‌സ് മേഖല മികച്ച അവസരമായിരിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം സൂചന നല്‍കിയത്.
Read More » -
ജുവലറികളുടെ വരുമാനം 15% വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്
മുംബൈ: സ്വര്‍ണ ജുവലറികളുടെ വരുമാനം 2022-23 ല്‍ 12-15 ശതമാനം വര്‍ധിക്കാനും പ്രവര്‍ത്തന മാര്‍ജിന്‍ 0.5-0.7 ശതമാനം ഉയരാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. 2021-22 വരുമാനത്തില്‍ 20 മുതല്‍ 22 ശതമാനം വരെ വര്‍ധനവ് പ്രതീക്ഷിക്കുന്നതായി ക്രിസില്‍ റേറ്റിംഗ്സ് വിലയിരുത്തുന്നു. സ്വര്‍ണ വില വര്‍ധനവും, ഡിമാന്റ് വര്‍ധിച്ചതും ജുവലറികളുടെ വരുമാനം കൂടാന്‍ കാരണമാകും. സംഘടിത മേഖലയിലെ 82 ജൂവല്‍റികളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന മാര്‍ജിന്‍ 7.3 മുതല്‍ 7.5 ശതമാനം വരെ കൈവരിക്കാന്‍ സാധിക്കുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ 82 ജൂവല്‍റികളാണ് സംഘടിത മേഖലയിലെ മൊത്തം വരുമാനത്തിന്റെ 40 ശതമാനം നേടിയെടുക്കുന്നത്. ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും രത്‌നങ്ങളും, സ്വര്‍ണ ജൂവല്‍റികള്‍ക്കും നല്‍കുന്ന വായ്പയില്‍ 6 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വാടക, ജീവനക്കാരുടെ ചെലവുകള്‍, പരസ്യ ചെലവുകള്‍ എന്നിവ വര്‍ധിക്കുമെങ്കിലും സ്വര്‍ണ വില വര്‍ധനവും, വരും മാസങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതും സ്വര്‍ണ ജൂവല്‍റികള്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ സഹായകരമായിരിക്കും. വികസനത്തിനും, സ്വര്‍ണ…
Read More » -
ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍: 2030ഓടെ 250 ബില്യണ്‍ ഡോളറായി ഉയര്‍ത്തണം
ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വലിയ അവസരങ്ങള്‍ തുറന്നിട്ടുണ്ടെന്നും, ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ 2030 ഓടെ ഉഭയകക്ഷി വ്യാപാരം 250 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ശ്രമിക്കണമെന്നും കേന്ദ്രവാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) ഫെബ്രുവരിയില്‍ ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റുകളും (യുഎഇ) ഒപ്പുവച്ചിരുന്നു. ഇത് മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. കരാര്‍ പ്രകാരം, തുണിത്തരങ്ങള്‍, കൃഷി, ഡ്രൈ ഫ്രൂട്ട്‌സ്, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 6,090 ചരക്കുകളുടെ ആഭ്യന്തര കയറ്റുമതിക്കാര്‍ക്ക് യുഎഇ വിപണിയില്‍ തീരുവ രഹിത പ്രവേശനം ലഭിക്കും. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി രണ്ട് ട്രില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ഇന്ത്യ നോക്കുകയാണെന്നും ആ ലക്ഷ്യം കൈവരിക്കുന്നതില്‍ യുഎഇ പ്രധാന പങ്ക് വഹിക്കുമെന്നും മന്ത്രി പറഞ്ഞു. യൂറോപ്പില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള മറ്റ് വിപണികളെ ആകര്‍ഷിക്കുന്നതിനുള്ള ഒരു വാതിലാണ് യുഎഇയെന്ന് ഗോയല്‍ പറഞ്ഞു. ഇന്ത്യന്‍ ചരക്ക് കയറ്റുമതി ഈ…
Read More » -
ബോണ്ടുകളിലൂടെ 12,000 കോടി രൂപ സമാഹരിക്കാനുള്ള നീക്കവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്
ന്യൂഡല്‍ഹി: ബോണ്ടുകളിലൂടെ 12,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) അറിയിച്ചു. ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി 5,500 കോടി രൂപ വരെയുള്ള ബേസല്‍ 3 മാനദണ്ഡമനുസരിച്ചുള്ള് എടി-1 ബോണ്ടുകളും 6,500 കോടി രൂപ വരെയുള്ള ടയര്‍ 2 ബോണ്ടുകളും ഇഷ്യൂ ചെയ്യുന്നതിലൂടെ 12,000 കോടി രൂപ വരെ മൂലധനം സമാഹരിക്കാനാണ് ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ഫയലിംഗില്‍ പറയുന്നു. ടയര്‍ 2 ബോണ്ടുകളില്‍ വെളിപ്പെടുത്താത്ത കരുതല്‍ ശേഖരം, പുനര്‍മൂല്യനിര്‍ണ്ണയ കരുതല്‍, ഹൈബ്രിഡ് മൂലധന ഉപകരണങ്ങള്‍, നിക്ഷേപ കരുതല്‍ അക്കൗണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ബേസല്‍ 3 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇക്വിറ്റി ഷെയറുകള്‍ക്ക് സമാനമാണ് എടി1 ബോണ്ടുകള്‍. ഇവ മൂലധനമായി തന്നെ പരിഗണിക്കും. അവ ബാങ്കുകളുടെ ടയര്‍ 1 മൂലധനത്തിന്റെ ഭാഗമാണ്. ബിഎസ്ഇയില്‍ പിഎന്‍ബി ഓഹരികള്‍ 1.96 ശതമാനം ഇടിഞ്ഞ് 34.95 രൂപയില്‍ അവസാനിച്ചു.
Read More » -
70 മില്യണ്‍ ഡോളര്‍ സമാഹരിച്ച് എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് ക്ലാസ്പ്ലസ്
ന്യൂഡല്‍ഹി: ആല്‍ഫ വേവ് ഗ്ലോബലും ടൈഗര്‍ ഗ്ലോബലും ചേര്‍ന്ന് നടത്തിയ ഫണ്ടിംഗ് റൗണ്ടില്‍ എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ക്ലാസ്പ്ലസ് 70 മില്യണ്‍ ഡോളര്‍ (ഏകദേശം 531 കോടി രൂപ) സമാഹരിച്ചു. സീരീസ് ഡി ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി, അബുദാബി ആസ്ഥാനമായുള്ള ചിമേര വെഞ്ചേഴ്‌സ് പുതിയ നിക്ഷേപകനായി എത്തിയപ്പോള്‍ നിലവിലുള്ള നിക്ഷേപകരായ ആര്‍ടിപി ഗ്ലോബല്‍ കമ്പനിയിലെ നിക്ഷേപം ഇരട്ടിയാക്കി. 2021 ജൂണില്‍ സീരീസ് സി റൗണ്ടില്‍ 65 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചിരുന്നു. എട്ട് മാസങ്ങള്‍ക്ക് ശേഷം വരുന്ന പുതിയ റൗണ്ട് ഫണ്ടിംഗില്‍ ക്ലാസ്പ്ലസിന്റെ മൂല്യം ഇരട്ടിയായി 600 മില്യണ്‍ ഡോളറായി ഉയര്‍ന്നു, കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 2018ല്‍ മുകുള്‍ റുസ്തഗിയും ഭസ്വത് അഗര്‍വാളും ചേര്‍ന്നാണ് ക്ലാസ്പ്ലസ് സ്ഥാപിച്ചത്. അധ്യാപകര്‍ക്കും കണ്ടന്റുകള്‍ നല്‍കുന്നവര്‍ക്കും ഓഫ്‌ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ ഡിജിറ്റൈസ് ചെയ്യാനും അവരുടെ കോഴ്‌സുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കാനും അനുവദിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ മൊബൈല്‍ പ്ലാറ്റ്ഫോമായി ഇത് പ്രവര്‍ത്തിക്കുന്നു. പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തുന്നതിനും ക്ലാസ്പ്ലസിന്റെ ആഗോള സാന്നിധ്യം വിപുലീകരിക്കുന്നതിനും…
Read More » -
കല്‍ക്കരി വിതരണ ആശങ്കകള്‍ ഒഴിവാക്കി കോള്‍ ഇന്ത്യ
ന്യൂഡല്‍ഹി: കല്‍ക്കരി വിതരണ ക്ഷാമം സംബന്ധിച്ച ആശങ്കകള്‍ ഒഴിവാക്കിക്കൊണ്ട്, ഊര്‍ജമേഖലയുടെ ആവശ്യം നിറവേറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം മാര്‍ച്ച് 24 വരെ കോള്‍ ഇന്ത്യ, രാജ്യത്തെ പവര്‍ യൂട്ടിലിറ്റികള്‍ക്ക് എക്കാലത്തെയും ഉയര്‍ന്ന അളവായ 528 ദശലക്ഷം ടണ്‍ കല്‍ക്കരി വിതരണം ചെയ്തു. വൈദ്യുതി മന്ത്രാലയവും, കേന്ദ്ര വൈദ്യുതി അതോറിറ്റിയും കണക്കാക്കിയിട്ടുള്ള 536 ടണ്‍ പ്രൊ-റേറ്റഡ് ഡിമാന്‍ഡിന്റെ 98.5 ശതമാനമാണിത്. കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍) വൈദ്യുതി മേഖലയുടെ വിതരണ ആശങ്ക ഒഴിവാക്കുകയും, ഈ മേഖലയുടെ കല്‍ക്കരി ആവശ്യകത മുന്‍ഗണനാടിസ്ഥാനത്തില്‍ നിറവേറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നതായി പ്രസ്താവനയില്‍ പറഞ്ഞു. സപ്ലൈ കണക്കുകള്‍ സൂചിപ്പിക്കുന്നത് പോലെ, രാജ്യത്തെ പവര്‍ സ്റ്റേഷനുകളിലേക്കുള്ള കയറ്റുമതി കൃത്യമായി നിറവേറ്റുന്നതിലും സിഐഎല്‍ ശ്രദ്ധ കൊടുക്കുന്നു. പവര്‍ പ്ലാന്റുകളിലെ ആഭ്യന്തര കല്‍ക്കരി ശേഖരം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഏകദേശം 25 ദശലക്ഷം ടണ്‍ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഗുഡ്‌സ്…
Read More » -
തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്
കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,120 രൂപ. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4765 ആയി. തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ 200 രൂപയുടെ കുറവു രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 160 രൂപ കൂടി താഴ്ന്നു. ഇന്നത്തെ ഇടിവു കൂടിയാവുമ്പോള്‍ മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ. ഈ മാസത്തിന്റെ രണ്ടാം പകുതി മുതല്‍ സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ് മുന്നോട്ടുപോവുന്നത്.
Read More » -
ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ പ്ലാന്‍ ഇങ്ങനെ
മുംബൈ: റിലയന്‍സ് ജിയോ മറ്റൊരു പ്രീപെയ്ഡ് പ്ലാന്‍ കൂടി അവതരിപ്പിച്ചു, എന്നാല്‍ ഏറ്റവും പുതിയ ഈ പ്ലാന്‍ (Jio New Plan) കൃത്യം ഒരു മാസത്തെ വാലിഡിറ്റി തരുന്നുവെന്നതാണ് പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ജിയോയുടെ ആദ്യ പ്രീപെയ്ഡ് (Prepaid Plan) പ്ലാനാണിത്. എല്ലാ മാസവും ഒരു റീചാര്‍ജ് (Jio Recharge) ഓര്‍മ്മിക്കാന്‍ ആളുകളെ ഇതു സഹായിക്കുമെന്നും അതിനെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ലെന്നുമാണ്. പുതിയ 259 രൂപ ജിയോ പ്രീപെയ്ഡ് പ്ലാന്‍ നിലവിലുള്ള 239 രൂപ റീചാര്‍ജ് പാക്കിന് സമാനമാണ്, വ്യത്യാസം വാലിഡിറ്റിയില്‍ മാത്രമാണ്. 239 രൂപ പ്ലാനിനൊപ്പം നിങ്ങള്‍ക്ക് 28 ദിവസത്തെ വാലിഡിറ്റി കാലയളവ് ലഭിക്കും, നിങ്ങള്‍ അത് വാങ്ങിയാല്‍ പുതിയത് ഒരു മാസത്തേക്ക് വാലിഡായി തുടരും. ഉദാഹരണത്തിന്, മാര്‍ച്ച് 5-ന് നിങ്ങളുടെ നമ്പര്‍ റീചാര്‍ജ് ചെയ്യുകയാണെങ്കില്‍, അടുത്ത റീചാര്‍ജ് തീയതി ഏപ്രില്‍ 5 ആയിരിക്കും. ബാക്കിയുള്ള ആനുകൂല്യങ്ങളും സമാനമാണ്. 259 രൂപ പ്ലാനില്‍ 1.5 ജിബി…
Read More »