October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      Business

      • 7 നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 71 ശതമാനം വര്‍ധന

        ന്യൂഡല്‍ഹി: ഏഴ് നഗരങ്ങളിലെ ഭവന വില്‍പ്പന ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 71 ശതമാനം വര്‍ധിച്ച് 99,550 യൂണിറ്റിലെത്തി. ഭവനവായ്പയുടെ കുറഞ്ഞ പലിശ നിരക്കിന്റെയും സ്വന്താമെയാരു വീടെന്ന സങ്കല്‍പ്പം വര്‍ധിച്ചുവരുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഈ വില്‍പ്പന വര്‍ധന. 2015 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ത്രൈമാസ വില്‍പ്പനയാണിതെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ അനറോക്ക് അഭിപ്രായപ്പെട്ടു. ഡല്‍ഹി-എന്‍സിആര്‍, മുംബൈ മെട്രോപൊളിറ്റന്‍ മേഖല (എംഎംആര്‍), ബെംഗളൂരു, പൂനെ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ ഭവന ഭൂമി വില്‍പ്പന മുന്‍ പാദത്തില്‍ 90,860 യൂണിറ്റുകളും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 58,290 യൂണിറ്റുകളുമാണ്. പ്രൊപ് ടൈഗറിന്റെ റിപ്പോര്‍ട്ട് പ്രകാരം എട്ട് പ്രധാന നഗരങ്ങളിലായി ജനുവരി-മാര്‍ച്ച് കാലയളവില്‍ ഭവന വില്‍പ്പന 7 ശതമാനം വര്‍ധിച്ച് 70,623 യൂണിറ്റിലെത്തി. 2022 ന്റെ ആദ്യ പാദത്തില്‍ ഭവന വിപണിയില്‍ ബുള്‍ റണ്‍ തുടര്‍ന്നെന്നും 71 ശതമാനം വാര്‍ഷിക വളര്‍ച്ചയും ഉണ്ടായെന്നും  അനറോക്ക് ചെയര്‍മാന്‍ അനൂജ് പുരി പറഞ്ഞു. ഭവന വിപണിക്ക് മൂന്നാമത്തെ കോവിഡ് 19 തരംഗത്തിന്റെ…

        Read More »
      • കയറ്റുമതിയില്‍ റെക്കോര്‍ഡുമായി മാരുതി സുസുകി

        ന്യൂഡല്‍ഹി: വിദേശ കയറ്റുമതിയില്‍ റെക്കോര്‍ഡുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. ജാപ്പനീസ് കാര്‍ നിര്‍മ്മാതാവിന്റെ പ്രാദേശിക വിഭാഗം 2,38,376 യൂണിറ്റ് കാറുകളാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഒരു സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മാര്‍ച്ച് മാസം മാത്രം 26,496 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. ഇത് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന മാരുതി സുസുകി വാഹനങ്ങള്‍ 100-ലധികം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നുണ്ട്. ബലെനോ, ഡിസയര്‍, സ്വിഫ്റ്റ്, എസ്-പ്രെസ്സോ, ബ്രെസ്സ എന്നിവയാണ് 2022 സാമ്പത്തിക വര്‍ഷത്തെ മികച്ച അഞ്ച് കയറ്റുമതി മോഡലുകളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍. 1986 മുതല്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന മാരുതി സുസുക്കി 2,250,000 വാഹനങ്ങളുടെ സഞ്ചിത കയറ്റുമതി നേടിയിട്ടുണ്ട്. അതിനിടെ, മാരുതി സുസുകിയുടെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ഹിസാഷി ടകൂച്ചി ചുമതലയേറ്റു. 1986ല്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്ന ടകൂച്ചി 2019 ജൂലൈ മുതല്‍ മാരുതി സുസുകിയുടെ…

        Read More »
      • പുതിയ ഫണ്ടുകള്‍ പുറത്തിറക്കാന്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് സെബിയുടെ വിലക്ക്

        മുംബൈ: പുതിയ ഫണ്ടുകള്‍ പുറത്തിറക്കുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. എഎംസികളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഓഫ് ഇന്ത്യ(ആംഫി)ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സെബി വ്യക്തമാക്കിയിട്ടുള്ളത്. മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്‌ഫോമുകള്‍, വിതരണക്കാര്‍, ബ്രോക്കര്‍മാര്‍ തുടങ്ങിയ ഇടനിലക്കാര്‍ നിക്ഷേപകരുടെ പണം സൂക്ഷിക്കുന്ന ‘പൂള്‍ അക്കൗണ്ടുകള്‍’ ഉപയോഗിക്കുന്നത് നിര്‍ത്തുന്നതുവരെ പുതിയ സ്‌കീമുകള്‍ പ്രഖ്യാപിക്കരുതെന്നാണ് നിര്‍ദേശം. ജൂലായ് ഒന്നുവരെയാണ് ഇതിന് സമയം അനുവദിച്ചിട്ടുള്ളത്. ഇടനിലക്കാര്‍വഴി നിക്ഷേപിക്കുമ്പോള്‍ നേരിട്ട് ഫണ്ട് കമ്പനിക്ക് അപ്പോള്‍തന്നെ പണം കൈമാറാതെ മറ്റൊരു അക്കൗണ്ടില്‍ സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നേരത്തെ സെബി നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ സംവിധാനം നിര്‍ത്താനും ആവശ്യപ്പെട്ടിരുന്നു. ബദല്‍ സംവിധാനം ഒരുക്കുന്നതിനായി തീരുമാനം നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്ന് ആംഫി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് സമയം നീട്ടിനല്‍കിയത്. ഒക്ടോബര്‍ 21ന് ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണെന്നും അതിനാല്‍ തന്നെ ആവശ്യത്തിന് സമയം ഇടനിലക്കാര്‍ക്ക് ലഭിച്ചിരുന്നതായും സെബിയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും അഭ്യര്‍ഥന മാനിച്ച് ജൂലായ്…

        Read More »
      • ജെറ്റ് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന; എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

        മുംബൈ: ജെറ്റ് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് വില 2 ശതമാനം വര്‍ധിപ്പിച്ചു. ഈ വര്‍ഷം തുടര്‍ച്ചയായ ഏഴാമത്തെ വര്‍ദ്ധനവാണിത്. ആഗോള ഊര്‍ജ്ജ വിലയിലെ കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്കാണ് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) വിലയെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം പ്രകാരം വിമാന ഇന്ധനമായ എടിഎഫിന് ദേശീയ തലസ്ഥാനത്ത് ഒരു കിലോ ലിറ്ററിന് 2,258.54 രൂപ അഥവാ 2 ശതമാനം വര്‍ധിച്ച് 1,12,924.83 രൂപയായി. അതേസമയം പെട്രോള്‍, ഡീസല്‍ വിലയില്‍ വെള്ളിയാഴ്ച മാറ്റമുണ്ടായില്ല. 11 ദിവസത്തിനുള്ളില്‍ വാഹന ഇന്ധന നിരക്ക് ലിറ്ററിന് 6.40 രൂപ വര്‍ദ്ധിച്ചു. മാര്‍ച്ച് 16ന് പ്രാബല്യത്തില്‍ വന്ന 18.3 ശതമാനത്തിന്റെ (കിലോലിന് 17,135.63 രൂപ) കുത്തനെയുള്ള വര്‍ധനയുടെ പശ്ചാത്തലത്തിലാണ് എടിഎഫ് വിലയിലെ നിലവിലെ വര്‍ധനവ്. കഴിഞ്ഞ രണ്ടാഴ്ചയിലെ ബെഞ്ച്മാര്‍ക്ക് ഇന്ധനത്തിന്റെ ശരാശരി അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കി എല്ലാ മാസവും 1, 16 തീയതികളില്‍ ജെറ്റ് ഇന്ധന വില…

        Read More »
      • വാഹന ഘടക നിര്‍മ്മാണ മേഖല 10 ശതമാനം വളര്‍ച്ച നേടിയേക്കുമെന്ന് ഐസിആര്‍എ

        ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ വാഹന ഘടക നിര്‍മ്മാണ മേഖല 8 മുതല്‍ 10 ശതമാനം വരെ വളര്‍ച്ച നേടിയേക്കുമെന്ന് ചൂണ്ടിക്കാട്ടി റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍, ഉത്പന്നങ്ങളുടെ വിലവര്‍ധന തുടങ്ങിയ പ്രതിസന്ധികള്‍ വരുന്ന സാമ്പത്തിക വര്‍ഷം പകുതിയോടെ കുറഞ്ഞതാണ് മേഖലയ്ക്ക് കൂടുതല്‍ വളര്‍ച്ച ലഭിക്കാന്‍ കാരണമാകുകയെന്നും റേറ്റിംഗ് ഏജന്‍സി ഇറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം മേഖലയ്ക്ക് 13 മുതല്‍ 15 ശതമാനം വരെ വളര്‍ച്ച ലഭിച്ചിരുന്നുവെന്നും പ്രാദേശികതലത്തില്‍ നടത്തിയ ഒഇഎം (ഒറിജിനല്‍ എക്വിപ്‌മെന്റ് മാനുഫാക്ചറിംഗ്) നിര്‍മ്മാണം, കയറ്റുമതി, ചരക്കുകളുടെ വിലയിലെ മാറ്റം എന്നിവയാണ് മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നത്. സെമികണ്ടക്ടറിന്റെ ദൗര്‍ലഭ്യം ഉള്‍പ്പടെ ഒഇഎം ഘടകങ്ങളുടെ ഡിമാന്‍ഡിനെ ബാധിച്ചിരുന്നുവെന്ന് ഐസിആര്‍എ ലിമിറ്റഡ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിനൂറ്റാ. എസ് വ്യക്തമാക്കി. സെമികണ്ടക്ടര്‍ ക്ഷാമം ഉണ്ടായിരുന്നില്ല എങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷം മികച്ച കയറ്റുമതി വളര്‍ച്ച നേടാന്‍ സാധിക്കുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തിഗത പുരോഗതി,…

        Read More »
      • ഫെബ്രുവരിയില്‍ 8 തന്ത്രപ്രധാന മേഖലകളില്‍ 5.8 ശതമാനം വളര്‍ച്ച

        ന്യൂഡല്‍ഹി: തന്ത്രപ്രധാന മേഖലകളില്‍ എട്ട് വിഭാഗങ്ങളിലെ ഉത്പാദനം ഫെബ്രുവരിയില്‍ 5.8 ശതമാനം വര്‍ധിച്ചു. കല്‍ക്കരി, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, സിമന്റ് വ്യവസായങ്ങള്‍ എന്നിവയുടെ മെച്ചപ്പെട്ട ഉത്പാദനം മൂലം കഴിഞ്ഞ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് അടിസ്ഥാന നിര്‍മാണ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാന മേഖലകളിലെ ഉത്പാദനം 3.3 ശതമാനം കുറഞ്ഞിരുന്നു. എന്നാല്‍, ഈ വര്‍ഷം ജനുവരിയില്‍ നാല് ശതമാനം വളര്‍ച്ച നേടി. ഫെബ്രുവരിയില്‍ കല്‍ക്കരി ഉത്പാദനം 6.6 ശതമാനവും, പ്രകൃതി വാതകം 12.5 ശതമാനവും ഉയര്‍ന്നപ്പോള്‍, റിഫൈനറി ഉത്പന്നങ്ങള്‍ 8.8 ശതമാനവും, സിമന്റ് അഞ്ച് ശതമാനവും വളര്‍ച്ച കൈവരിച്ചു. എന്നാല്‍ മറുവശത്ത് ക്രൂഡ് ഓയിലി?ന്റേയും, വളത്തിന്റേയും ഉത്പാദനം കുറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ എട്ട് അടിസ്ഥാന മേഖലകളിലെ വളര്‍ച്ചാ നിരക്ക് ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍…

        Read More »
      • സ്വര്‍ണ വിലയില്‍ വര്‍ധന; ഗ്രാമിന് 45 രൂപ കൂടി

        കൊച്ചി: ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 360 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,480 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 4810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ നാല് ദിവസത്തില്‍ മൂന്ന് തവണ വിലയില്‍ ഇടിവ് ഉണ്ടാവുകയും ഇന്നലെ മാറ്റമില്ലാതെ തുടരുകയും ചെയ്ത് സ്വര്‍ണവിലയാണ് ഇന്ന് കൂടിയത്. മൂന്നാഴ്ചക്കിടെ ഏകദേശം 2500 രൂപ വരെ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. സ്വര്‍ണവിലയില്‍ വര്‍ധന റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

        Read More »
      • സി​എ​ന്‍​ജി നി​ര​ക്കും ടോ​ള്‍ നി​ര​ക്കും കൂ​ട്ടി

        പു​തി​യ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ ആ​ദ്യ ദി​വ​സം ത​ന്നെ സി​എ​ന്‍​ജി നി​ര​ക്കും ടോ​ള്‍ നി​ര​ക്കും കൂ​ടി. സം​സ്ഥാ​ന​ത്ത് ഒ​രു കി​ലോ സി​എ​ന്‍​ജി​ക്ക് എ​ട്ടു​രൂ​പ​യാ​ണ് കൂ​ടി​യ​ത്. കൊ​ച്ചി​യി​ല്‍ ഒ​രു കി​ലോ സി​എ​ന്‍​ജി​ക്ക് 80 രൂ​പ​യാ​ണ് പു​തു​ക്കി​യ വി​ല. മ​റ്റു ജി​ല്ല​ക​ളി​ല്‍ ഇ​ത് 83 രൂ​പ​ വ​രെ​യാ​കും. വി​വി​ധ റോ​ഡു​ക​ളി​ലെ ടോ​ള്‍ നി​ര​ക്ക് 10 ശ​ത​മാ​നം കൂ​ടി. കാ​റു​ക​ള്‍​ക്ക് 10 രൂ​പ മു​ത​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 65 രൂ​പ വ​രെ വ​ര്‍​ധ​ന. ഒ​രു മാ​സ​ത്തേ​ക്ക് എ​ടു​ക്കു​ന്ന പാ​സ് നി​ര​ക്കി​ലും വ​ര്‍​ധ​ന​യു​ണ്ട്.

        Read More »
      • മഞ്ജു വാര്യരുടെ യാത്ര ഇനി ഇലക്ട്രിക് മിനി കൂപ്പറിൽ

        പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യർ പുതിയ ഇലക്ട്രിക് മിനി കൂപ്പർ കാർ സ്വന്തമാക്കി.പരിസര മലിനീകരണം ഒട്ടുമില്ലാത്ത ഈ കാർ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണെന്ന് കാറിന്റെ താക്കോൽ ഏറ്റുവാങ്ങി താരം പ്രതികരിച്ചു

        Read More »
      • മെറ്റാമാസ്‌ക് ഇടപാടുകള്‍ ഇനി ആപ്പിള്‍ പേയിലൂടെയും

        സാന്‍ ഫ്രാന്‍സിസ്‌കോ: പ്രമുഖ ക്രിപ്‌റ്റോ വാലറ്റായ മെറ്റാമാസ്‌ക് ആപ്പിള്‍ പേയിലൂടെ ഇടപാടുകള്‍ നത്താനുള്ള സൗകര്യം ഒരുക്കുന്നു. ആപ്പില്‍ പേയുമായി ബന്ധിപ്പിച്ച ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിലൂടെ ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനുള്ള സൗകര്യമാണ് ലഭ്യമാക്കുന്നത്. ആപ്പിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് ഇതിലൂടെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വഴിയുള്ള ട്രാന്‍സാക്ഷന്‍ ഒഴിവാക്കാം. ആപ്പിള്‍ പേ ഇതുവരെ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ക്രിപ്‌റ്റോ ട്രാന്‍സാക്ഷന്‍ അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ക്രിപ്‌റ്റോ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ വയര്‍ ഉപയോഗിച്ചാണ് മെറ്റാമാസ്‌ക്, ആപ്പിള്‍ പേയില്‍ സേവനം നല്‍കുക. ആപ്പിള്‍ പേ ഉപഭോക്താക്കള്‍ക്ക് ദിവസം 400 ഡോളര്‍ വരെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ വയര്‍ എപിഐ വഴിയോ മെറ്റാമാസ്‌ക് വാലറ്റില്‍ നിക്ഷേപിക്കാം. ട്രാന്‍സാക് എന്ന പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലൂടെയും മെറ്റാമാസ്‌ക് സമാനമായ സേവനം അവതരിപ്പിക്കുന്നുണ്ട്. പുതിയ സേവനം അവതരിപ്പിച്ചതിലൂടെ ക്രിപ്‌റ്റോ ഇടപാടുകള്‍ വേഗത്തിലാക്കുകയാണ് മെറ്റാമാസ്‌കിന്റെ ലക്ഷ്യം. 30 മില്യണിലധികം പ്രതിമാസ ഉപഭോക്താക്കളുള്ള ലോകത്തെ പ്രധാനപ്പെട്ട ക്രിപ്‌റ്റോ വാലറ്റുകളില്‍ ഒന്നാണ് മെറ്റാമാസ്‌ക്. നിലവില്‍ ക്രോം അടിസ്ഥാനാമായ സര്‍ച്ച് എഞ്ചിനുകളില്‍ മാത്രമാണ് മെറ്റാമാസ്‌ക്…

        Read More »
      Back to top button
      error: