BusinessTRENDING

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇലോണ്‍ മസ്‌ക്. ട്വിറ്ററിലെ സ്പാമുകളുടെയും വ്യാജ അക്കൗണ്ടുകളുടെയും വിശദാംശങ്ങള്‍ ലഭിക്കുന്നതുവരെ ആവും ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കുക. 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കുന്നത്. മോണിറ്റൈസ് ചെയ്യാവുന്ന പ്രതിദിന ഉപഭോക്താക്കളില്‍ അഞ്ച് ശതമാനത്തില്‍ താഴെ വ്യാജ/ സ്പാം അക്കൗണ്ടുകശ് ഉണ്ടെന്ന് ഈ മാസം ആദ്യം ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം ആദ്യ പാദത്തില്‍ 229 മില്യണ്‍ ഉപഭോക്താക്കളാണ് പരസ്യങ്ങളോടെ ട്വിറ്റര്‍ ഉപയോഗിച്ചത്. മസ്‌കുമായുള്ള കരാര്‍ ഉറപ്പിക്കുംവരെ പരസ്യവരുമാനം, ഭാവി പദ്ധതികള്‍ തുടങ്ങി നിരവധി അനിശ്ചിതത്വങ്ങള്‍ നേരിടേണ്ടി വന്നതായി ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. പ്രീമാര്‍ക്കറ്റ് ട്രേഡിംഗില്‍ ട്വിറ്ററിന്റെ ഓഹരികള്‍ 20% ആണ് ഇടിഞ്ഞത്. വിഷയത്തില്‍ ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്വിറ്റര്‍ ഏറ്റെടുത്തു കഴിഞ്ഞാല്‍ പ്ലാറ്റ്ഫോമിലെ സ്പാം ബോട്ടുകളെല്ലാം നീക്കുമെന്ന് മസ്‌ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Back to top button
error: