World
-
ചെങ്കടലിൽ കപ്പലിനെ ആക്രമിക്കാൻ ശ്രമിച്ച നാലു ബോട്ടുകൾ വെടിവെച്ചു മുക്കി അമേരിക്കൻ സൈന്യം; മുഴുവൻ പേരെയും വധിച്ചു
ഏദൻ: ചെങ്കടലില്‍ യെമനിലെ ഹൂതി വിമതര്‍ കണ്ടെയ്‌നര്‍ കപ്പലിന് നേരെ തൊടുത്ത രണ്ട് കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകള്‍ യുഎസ് സൈന്യം വെടിവെച്ചിട്ടു. പിന്നാലെ കപ്പലിനെ ആക്രമിക്കാൻ ശ്രമിച്ച നാലു ബോട്ടുകൾ തകർക്കുകയും ബോട്ടുകളിലുണ്ടായിരുന്ന മുഴുവൻ പേരെയും സൈന്യം വധിക്കുകയും ചെയ്തു. തെക്കൻ ചെങ്കടലിലേക്ക് കടക്കുന്നതിനിടെ ഡെൻമാർക്കിന്റെ ഉടമസ്ഥതയിലുള്ള കണ്ടെയ്‌നര്‍ കപ്പലിന് നേരെയായിരുന്നു ഹൂതികളുടെ ആക്രമണം.ഇറാനും ചെങ്കടലിൽ യുദ്ധകപ്പൽ വിന്യസിച്ചതോടെ അമേരിക്കയുടെ നാവിക സേന മേഖലയിൽ പട്രോളിങ് തുടരുകയാണ്.ബ്രിട്ടന്റെ പടക്കപ്പലുകളും ഉടൻ ചെങ്കടലിൽ എത്തിച്ചേരുമെന്നാണ് വിവരം.
Read More » -
ഇസ്രായേലിനെ തകർക്കും; ചെങ്കടലില്‍ യുദ്ധകപ്പലിറക്കി ഇറാൻ
ടെഹ്റാൻ: ഇസ്രായേലിന്റെ ഗാസ ആക്രമണം തുടരുന്നതിനിടെ ചെങ്കടലില്‍ യുദ്ധകപ്പലിറക്കി ഇറാൻ. ഇറാനിയൻ സൈന്യത്തിന്റെ 94ാം നാവികസേനയുടെ ഭാഗമായ ഐറിസ് അല്‍ബേഴ്സ് എന്ന യുദ്ധക്കപ്പലാണ് യെമനിനടുത്തുള്ള ബാബുല്‍ മൻദബ് കടലിടുക്കിലൂടെ ചെങ്കടലില്‍ എത്തിയത്. ഇറാൻ സുരക്ഷാ മേധാവി അലി അക്ബര്‍ അഹമ്മദിയൻ ഉന്നത ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാമുമായി കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് യുദ്ധക്കപ്പല്‍ വിന്യസിച്ച വാര്‍ത്ത പുറത്തുവന്നത്. അതേസമയം ഫലസ്തീനികളെ പിന്തുണക്കുന്നതിനും ഇസ്രായേലിനെതിരെ നിലകൊണ്ടതിനും ഹൂതികളെ ഇറാൻ പ്രശംസിച്ചതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read More » -
പലവ്യഞ്ജനക്കടയിലെ വില്പനക്കാരനിൽ നിന്ന് ശതകോടീശ്വരനിലേക്ക്: യു.എ.ഇയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ എം എ യൂസഫലിയുടെ ജീവിത വിജയത്തിന്റെ കഥ
ലോകത്തിന് മുന്നിൽ മലയാളിയുടെ അഭിമാനമാണ് എം എ യൂസഫലി എന്ന നാമം. പ്രമുഖ റീട്ടെയിൽ ശൃംഘലകളിൽ ഒന്നായ ലുലു ഗ്രൂപ്പിന്റെ സ്ഥാപകനും, മാനജിങ് ഡയറക്ടറുമായ അദ്ദേഹം യുഎഇയിൽ 50 വർഷം പൂർത്തിയാക്കുകയാണ്. കഠിനാധ്വാനത്തിലൂടെ ബിസിനസ് വിജയത്തിന്റെ കൊടുമുടികൾ താണ്ടിയ ചരിത്രമാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. കൃത്യം 50 വർഷം മുമ്പ്, ഒരു സംരംഭകനാകുക എന്ന സ്വപ്നവുമായാണ് അന്ന് 18 വയസ് മാത്രം പ്രായമുണ്ടായിരുന്ന എം എ യൂസഫലി അറേബ്യൻ മണലാരണ്യത്തിൽ എത്തിയത്. മുംബൈയിൽ നിന്ന് ദുമ്ര എന്ന കപ്പലിൽ ആറ് ദിവസത്തെ യാത്രയ്ക്കൊടുവിൽ 1973 ഡിസംബർ 31-നാണ് ദുബൈയിലെ റാഷിദ് തുറമുഖത്ത് വന്നിറങ്ങിയത്. യൂസഫലിയുടെ പിതാവിന്റെ അനുജനായ എം കെ അബ്ദുല്ലയ്ക്ക് അബുദബിയിൽ പലവ്യഞ്ജന വ്യാപാരമായിരുന്നു. ഈ ചെറുകിട വ്യാപാര സ്ഥാപനത്തിൽ യൂസഫലി ജോലി തുടങ്ങി. ജീവിതം ദുഷ്‌കരമായിരുന്നു. പക്ഷേ പുതിയ ഉയരങ്ങളിലേക്ക് പറക്കണമെന്ന മോഹം അന്നേ ആ യുവാവിന്റെ മനസിൽ ഉണ്ടായിരുന്നു. ഒടുവിൽ അതിലേക്കുള്ള യാത്രകളായി. തുടർന്ന് 1970…
Read More » -
സുനാമി ഭീതിയിൽ വീണ്ടും ലോകം ; ജപ്പാനിൽ മുന്നറിയിപ്പ്
ടോക്കിയോ: ജപ്പാനില്‍ അതിശക്തമായ ഭൂചലനം. വടക്കൻ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്ബമാണ് അനുഭവപ്പെട്ടത്.ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ഒന്നരമണിക്കൂറിനിടെ 21 ഭൂചലനങ്ങളാണ് ഉണ്ടായത്. ഇതിന് പിന്നാലെ ജപ്പാൻ കാലാവസ്ഥാ ഏജൻസി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ദുരന്തമേഖലയില്‍ നിന്ന് അടിയന്തരമായി ആളുകളെ മാറ്റി പാര്‍പ്പിക്കാൻ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുസു നഗരത്തില്‍ സൂനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ജപ്പാൻ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായി ജപ്പാനീസ് മാധ്യമമായ എൻ.എച്ച്.കെ റിപ്പോര്‍ട്ട് ചെയ്തു. ജപ്പാൻ സമയം വൈകിട്ട് 4.10നാണ് ഭൂചലനമുണ്ടായത്. ഏതാണ്ട് 33,500 വീടുകളിലെ വൈദ്യുതബന്ധം വിഛേദിക്കപ്പെട്ടു. പലയിടങ്ങളിലും റോഡുകള്‍ വിണ്ടുകീറി. 2011നു ശേഷം ജപ്പാനിലെ ഏറ്റവും പ്രധാന സുനാമി മുന്നറിയിപ്പാണിത്. 2011ല്‍ 9.0 തീവ്രതയുള്ള ഭൂകന്പത്തിലും തുടര്‍ന്നുള്ള സുനാമിയിലും 18,000 പേര്‍ കൊല്ലപ്പെടുകയും ഫുക്കുഷിമ ആണവനിലയത്തിനു തകരാറുണ്ടാവുകയും…
Read More » -
ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്ന് മോചിപ്പിക്കും ; പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീര്‍
ഇസ്ലാമബാദ് : വിദ്വേഷ പ്രസ്താവനയുമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. ഇന്ത്യക്കാര്‍ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് അസിം മുനീര്‍ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അസിം മുനീറിന്റെ ഇന്ത്യ വിരുദ്ധ പ്രസ്താവന. “ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യക്കാര്‍ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്ന് മോചിപ്പിക്കും. 2023 ഞങ്ങള്‍ക്ക് വളരെ വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരുന്നു. എന്നാല്‍, അത് ഇപ്പോള്‍ അവസാനിച്ചു”- അസിം മുനീര്‍ പറഞ്ഞു. അതേസമയം, പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശനമായ നിരോധനമായിരുന്നു പാകിസ്ഥാൻ ഏര്‍പ്പെടുത്തിയത്.ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തില്‍ പലസ്‌തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പുതുവത്സര ആഘോഷങ്ങള്‍ രാജ്യത്ത് നിരോധിച്ചത്.
Read More » -
പുതുവത്സരരാവില്‍ ഇസ്രായേലിലേക്ക് വീണ്ടും റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹമാസ്
ടെൽ അവീവ്: പുതുവത്സരരാവില്‍ ഇസ്രായേലിലേക്ക് വീണ്ടും റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹമാസ്.പുതുവത്സരാഘോഷത്തിനിടെയാണ് തെക്കൻ-മധ്യ ഇസ്രായേല്‍ മേഖലകളിലേക്കാണ് 27ലേറെ റോക്കറ്റുകള്‍ ഹമാസ് വിക്ഷേപിച്ചത്. റെഹോവോത്ത്, നെസ് സയോണ, ഹോലോൻ, ലോദ്, മോദീൻ, അഷ്‌ദോദ്, സിദ്രോത്ത് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ് റോക്കറ്റുകൾ പതിച്ചത്.ഒൻപത് റോക്കറ്റുകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് പതിച്ചത്. ആക്രമണങ്ങളില്‍ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റോക്കറ്റുകള്‍ കെട്ടിടങ്ങളിലും മറ്റും നേരിട്ടു പതിച്ചിട്ടില്ലെന്ന് റിഷോൻ ലെസിയണ്‍, നെസ് സയോണ നഗരസഭാ ഭരണകൂടങ്ങള്‍ അറിയിച്ചു. അല്‍ഖസ്സാം ബ്രിഗേഡ്‌സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. എം90 റോക്കറ്റുകളാണ് ഹമാസ് വിക്ഷേപിച്ചത്. ഇസ്രായേല്‍ പച്ചയ്ക്കു നടത്തുന്ന സിവിലിയൻ കൂട്ടക്കൊലയ്ക്കുള്ള തിരിച്ചടിയാണിതെന്ന് അല്‍ഖസ്സാം വ്യക്തമാക്കി.
Read More » -
ജപ്പാനില്‍ കനത്ത ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത, സുനാമി മുന്നറിയിപ്പ്
ടോക്യോ: ജപ്പാനില്‍ വന്‍ ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ്. ജപ്പാന്‍ ദ്വീപായ ഹോന്‍ഷുവിലെ ഇഷികാവയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇവിടത്തെ തീരപ്രദേശമായ നോട്ടോവയിലെ ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞുപോകാന്‍ ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ ഭൂചലനമാണുണ്ടായതെന്നാണു വിവരം. ഇതിനു പിന്നാലെ നിരവധി തവണ തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇഷികാവയില്‍ മുഴുവന്‍ അതിവേഗ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. ഭൂചലനത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭൂമിയില്‍ വന്‍ വിള്ളലുണ്ടായതും കെട്ടിടങ്ങളില്‍നിന്ന് ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങിനില്‍ക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, എവിടെയും ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഞ്ചു മീറ്റര്‍ ഉയരത്തില്‍ വരെ തിരമാല അടിക്കാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പുള്ളത്. അയല്‍പ്രദേശങ്ങളായ നീഗാറ്റയിലും ടോയാമയിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ രണ്ടിടത്തും തിരയടിക്കാനിടയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറാന്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ‘എന്‍.എച്ച്.കെ’ ജനങ്ങളോട് ആവശ്യപ്പെട്ടു. ഭൂകമ്പബാധിത പ്രദേശത്തുള്ള പ്ലാന്റുകളിലൊന്നും അസ്വാഭാവികമായി ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന്…
Read More » -
പ്രതീക്ഷകളുടെ പുതുവർഷത്തെ വരവേറ്റ് ലോകം, ആഘോഷങ്ങളും ആർപ്പുവിളികളുമായി ജനങ്ങൾ ആഹ്ലാദ തിമിർപ്പിൽ
പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ സ്വീകരിച്ച് ലോകം. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തി 2024നെ ആദ്യം വരവേറ്റു. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും പുതുവർഷം പിറന്നു. ഓസ്ട്രേലിയയിലാണു തുടർന്ന് പുതുവര്‍ഷമെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ ഓക്‌ലൻഡ് ടവറിൽ വൻ ആഘോഷങ്ങളോടെയാണ് ന്യൂസീലൻഡ് പുതുവർഷത്തെ വരവേറ്റത്. സിഡ്‌നിയിലും കണ്ണഞ്ചിപ്പിക്കുന്ന വർണക്കാഴ്‌ചകളായിരുന്നു. പലയിടങ്ങളിലും വലിയ ആഘോഷങ്ങളാണ് അരങ്ങേറുന്നത്. ന്യൂസീലൻഡിലെ ഓക്‌ലൻഡിലെയും വെല്ലിങ്ടനിലെയും പുതുവർഷ ആഘോഷം ലോക പ്രശസ്തമാണ്. പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളിൽ പുതുവര്‍ഷം പിറവിയെടുക്കുക ഇന്ത്യയില്‍ ജനുവരി 1 പകല്‍ 4.30 ആകുമ്പോഴാണ്. പശ്ചിമേഷ്യയിലും യുക്രെയ്നിലും സംഘർഷം രൂക്ഷമായി തുടരുന്ന ഘട്ടത്തിലാണ് ഇത്തവണ ലോകം പുതുവർഷത്തെ വരവേൽക്കുന്നത്. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലും ഷാർജയിലും പുതുവത്സര ആഘോഷങ്ങളില്ല. ഇസ്രയേലിൽ ജൂത കലണ്ടർ ആരംഭിക്കുന്ന റോഷ് ഹഷാനയിലാണ് പുതുവർഷം ആഘോഷിക്കുന്നത്. യുദ്ധത്തിലൂടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് റഷ്യയിലും ഇത്തവണ ആഘോഷങ്ങളില്ല.
Read More » -
ജനുവരി 1ന് ഇന്ത്യയുടെ ഈ അയൽരാജ്യങ്ങളിൽ പുതുവത്സരം ആഘോഷിക്കാറില്ല…! കാരണം അറിയാമോ?
പുതുവത്സരാഘോഷങ്ങളിലാണ് നാടാകെ. പുതിയ വർഷം പുതിയ ആഗ്രഹങ്ങളും പ്രതീക്ഷകളും ലക്ഷ്യങ്ങളും അവസരങ്ങളും കൊണ്ടുവരുന്നു. എന്നാൽ ഇന്ത്യയിലെ പല അയൽരാജ്യങ്ങളിലും ജനുവരി ഒന്നിന് പുതുവത്സരം ആഘോഷിക്കാറില്ല. ഇവയിൽ സ്വന്തമായി കലണ്ടർ ഉള്ള നിരവധി രാജ്യങ്ങളുണ്ട്. ചൈന ഫെബ്രുവരി ആദ്യവാരമാണ് ചൈനയുടെ പുതുവത്സരം. ചൈനീസ് പുതുവത്സരം സ്പ്രിംഗ് ഫെസ്റ്റിവൽ അല്ലെങ്കിൽ ലൂണാർ ന്യൂ ഇയർ എന്നും അറിയപ്പെടുന്നു, ഈ ദിവസം വസന്തകാല വിളവെടുപ്പ് സീസണിന്റെ ആരംഭം കുറിക്കുന്നു. രാജ്യത്തുടനീളം വർണാഭമായ ഡ്രാഗണുകൾ, റോഡ് ഷോകൾ, വിളക്കുകൾ, വിനോദ പരിപാടികൾ എന്നിവ കാണാം. ചൈനയെ കൂടാതെ, വിയറ്റ്നാം, ദക്ഷിണ കൊറിയ, മംഗോളിയ എന്നിവിടങ്ങളിലും ചാന്ദ്ര കലണ്ടർ അനുസരിച്ചാണ് പുതുവത്സരം ആഘോഷിക്കുന്നത്. തായ്‌ലൻഡ് തായ്‌ലൻഡിലെ ജനങ്ങൾ ജനുവരി ഒന്നിന് പുതുവർഷം ആഘോഷിക്കാറില്ല. ഏപ്രിലിലാണ് ഇവിടുത്തെ ജനങ്ങളുടെ പുതുവർഷം. ഈ പ്രത്യേക ദിനത്തെ സോങ്ക്രാൻ എന്നും വിളിക്കുന്നു. ശ്രീലങ്ക ശ്രീലങ്ക പുതുവർഷം ആഘോഷിക്കുന്നത് ഏപ്രിൽ 14 നാണ്. സിംഹളീസ് പുതുവത്സരം അല്ലെങ്കിൽ ആലുത്ത്…
Read More » -
2024 ആദ്യമെത്തിയത് കിരിബാത്തി ദ്വീപില്‍, പിന്നാലെ ന്യൂസിലാൻഡിലും !
വെല്ലിംഗ്ടൻ: പുതുപ്രതീക്ഷകളുമായി ലോകം പുതുവര്‍ഷത്തിലേക്ക്. പസഫികിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്.പിന്നാലെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ഓടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്. ഇതിനുപിന്നാലെയാണ് ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നത്. സമോവയ്ക്കും ഫിജിക്കും സമീപമുള്ള മധ്യപസഫിക് സമുദ്രത്തിലെ മനോഹരമായ ചെറു ദ്വീപ് രാഷ്ട്രമാണ് കിരിബത്തി. കിരിബത്തിയിലെ 33 ദ്വീപുകളില്‍ 21 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ഇവയെ ഗില്‍ബെര്‍ട്ട് ദ്വീപുകള്‍, ഫീനിക്സ് ദ്വീപുകള്‍, ലൈന്‍ ദ്വീപുകള്‍ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. ഏകദേശം 120,000 ആളുകള്‍ താമസിക്കുന്ന ഈ രാജ്യം തെങ്ങിന്‍ തോപ്പുകള്‍ക്കും മത്സ്യഫാമുകള്‍ക്കും പേരുകേട്ടതാണ്. അതേസമയം പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് ലോകം. ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ മണിക്കൂറുകള്‍ക്കുള്ളില്‍ പുതുവര്‍ഷമെത്തും. കേരളത്തിലും വിവിധയിടങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ വലിയ സുരക്ഷാ വലയത്തിലാണ് പുതുവത്സരാഘോഷം.
Read More »