World
-
മമ്മൂട്ടി ആരാധകരുടെ യുകെ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം, ലക്ഷ്യം ജീവ കാരുണ്യം
ലണ്ടൻ: മമ്മൂട്ടി ആരാധക സംഘടനയായ മമ്മൂട്ടി ഫാൻസ് ആൻ്റ് വെൽഫെയർ അസോസിയേഷൻ ഇൻ്റർനാഷ്ണലിന് (MFWAI) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒരു താരാരധന സംഘടന എന്നതിൽ ഉപരി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് പ്രധാനമായും MFWAl ലക്ഷ്യമിടുന്നത്. 2023 ൽ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു സെപ്റ്റംബർ 7നു നടന്ന രക്തദാന കാമ്പയ്നിൽ രക്തദാനം നിർവഹിച്ചവർ മാത്രമാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ ചുറ്റുമുള്ളവരുടെ ജീവൻ രക്ഷിക്കാൻ സഹായകമായ വേഗമേറിയതും വേദനയില്ലാത്തതുമായ ഒരു പ്രവർത്തനമാണല്ലോ രക്തദാനം. കൂടുതൽ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും കൂടിയാണ് ഇവർ രക്ത ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷവും മമ്മൂട്ടിയുടെ ഇന്മദിനത്തിനു ഈ രക്തദാന പദ്ധതി തുടരും എന്നും പുതിയ ഭാരവാഹികൾ അറിയിച്ചു. 1500 ലേറെ അംഗങ്ങൾ അടങ്ങുന്ന ഈ സംഘടനയുടെ പുതിയ പ്രസിഡൻ്റായി റോബിനേയും സെക്രട്ടറിയായി രഞ്ജിത്തിനേയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. വൈസ് പ്രസിഡൻ്റ്- അജ്മൽ, ട്രഷറർ- അനൂപ്, ജോയിൻ്റ് സെക്രട്ടറമാർ- ബിബിൻ സണ്ണി നിതിൻ. രക്ഷാധികാരി-…
Read More » -
കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് മാധ്യമപ്രവര്‍ത്തക ജയില്‍ മോചിതയാകുന്നു
ബെയ്ജിങ്: കോവിഡ് മഹാമാരിയെ കുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ച ചൈനീസ് മാധ്യമ പ്രവര്‍ത്തക ഒടുവില്‍ ജയില്‍ മോചിതയാവുന്നു. വുഹാനിലെ കോവിഡ് 19 വൈറസിനെ കുറിച്ച് പുറത്തുവിട്ട സിറ്റിസണ്‍ ജേണലിസ്റ്റും അഭിഭാഷകയുമായ ഷാങ് ഷാനെ ആണ് നാലുവര്‍ഷത്തെ തടവിനു ശേഷം ചൈന മോചിപ്പിക്കുന്നത്. 2020ലാണ് കോവിഡ് വിവരങ്ങള്‍ ശേഖരിക്കാന്‍ ഷാന്‍ നേരിട്ട് വുഹാനിലെത്തിയത്. എന്നാല്‍ അന്ന് വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന സമയമായതിനാല്‍ ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ വീഡിയോ ആയും മറ്റും ഷാന്‍ ശേഖരിക്കുകയും തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ പുറത്തുവിട്ടു. ട്വിറ്റര്‍, യൂട്യൂബ്, വിചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഷാന്‍ പങ്കുവെച്ചത്. രാജ്യം ലോക്ക്ഡൗണിലായതും ആശുപത്രികള്‍ നിറഞ്ഞു കവിയുന്നതിനെ കുറിച്ചെല്ലാം അതില്‍ ഉള്‍പ്പെട്ടിരുന്നു. ‘നഗരം സ്തംഭിച്ചിരിക്കുന്നു എന്നല്ലാതെ എനിക്ക് ഒന്നും പറയാനില്ല. ഈ നഗരത്തെ നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാരിന്റെ മാര്‍ഗം ഭീഷണിയും തടവിലിടുകയുമാണ്, നമ്മുടെ സ്വാതന്ത്ര്യത്തെ തടയുകയും ചെയ്യുന്നു’ 2020 ല്‍ ഷാന്‍ തന്റെ…
Read More » -
കാനഡയില്‍ കൊല്ലപ്പെട്ടത് ചാലക്കുടി സ്വദേശിനി ഡോണ; ഭര്‍ത്താവിനായി അന്വേഷണം
ഒട്ടാവ: കാനഡയിലെ ഓഷവയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട യുവതി ചാലക്കുടി സ്വദേശി ഡോണ എന്ന് തിരിച്ചറിഞ്ഞു. ഡോണയുടെ ഭർത്താവ് ലാല്‍ കണ്ണമ്ബുഴ പൗലോസിനെ തേടി ഡറം റീജൻ പൊലീസിന്‍റെ അറിയിപ്പ് എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിവരം നല്‍കുന്നവർക്ക് 2,000 ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതേസമയം, ഒരു ദിവസം കഴിഞ്ഞിട്ടും യുവാവിനെക്കുറിച്ച് വിവരം ലഭിച്ചതായി സൂചനകളില്ല. സംശയാസ്പദ നിലയില്‍ വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി വാതില്‍തകർത്ത് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാല്‍ വിദ്യാർഥിയായാണ് ആദ്യം ഇവിടെയെത്തിയതെന്നും ഡോണയുടെ ബന്ധുക്കള്‍ ഇവിടെയുണ്ടെന്നും ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹമെന്നും പറയപ്പെടുന്നു. അപ്പാർട്ട്മെന്റില്‍ പലപ്പോഴും ഒച്ചപ്പാടും ബഹളവും ഉണ്ടായതായി അയല്‍ക്കാർ പോലീസിനെ അറിയിച്ചിട്ടുണ്ട്.
Read More » -
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ബിഷപ്പ് കെപി യോഹന്നാൻ കാലം ചെയ്തു
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ബിഷപ് കെ പി യോഹന്നാൻ കാലം ചെയ്തു. 74 വയസായിരുന്നു. പ്രഭാത സവാരിക്കിടയിൽ സ്വകാര്യ വാഹനം ഇടിച്ച് അപകടത്തിൽപെട്ട് ചികിത്സയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ടോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. അമേരിക്കയിലെ ഡാലസിലായിരുന്നു അന്ത്യം. യു.എസ്സിലെ ടെക്‌സാസില്‍ വെച്ച് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 5:25-ഓടെയായിരുന്നു അപകടം. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്.
Read More » -
ഹജ്ജ് 2024: തീര്‍ഥാടകരെ വരവേല്‍ക്കാനൊരുങ്ങി പുണ്യഭൂമിയായ മദീന
ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കായെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാനൊരുങ്ങി പ്രവാചക നഗരിയായ മദീന. ആദ്യ ദിനത്തില്‍ പാക്കിസ്ഥാനില്‍ നിന്നും 11 പ്രത്യേക ഹജ്ജ് വിമാനങ്ങളിലായി 2,160 പേരടങ്ങുന്ന ആദ്യ സംഘവും ഇന്ത്യയിലെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും 320 തീര്‍ഥാടകരുമായുള്ള ആദ്യ വിമാനവും നാളെ (മെയ് 9) പുണ്യഭൂമിയായ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിച്ചേരും. ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം 1,75,025 പേരാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ എത്തിച്ചേരുക. ഇവരില്‍ 1,40,020 തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 35,005 പേര്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ മുഖേനയുമാണ് പുണ്യ ഭൂമിയിലെത്തിച്ചേരുക. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഹാജിമാര്‍ മക്കയിലേക്ക് നീങ്ങും. ഇന്ത്യന്‍ ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ഹാജിമാരുടെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട്, വിസ, ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് എന്നിവയുടെ ചുമതലയുള്ള സെക്രട്ടറി, ഗള്‍ഫ് ഡസ്‌ക് ജോയിന്റ്…
Read More » -
ബ്രിട്ടീഷുകാരെ ‘കുത്തുപാളയെടുപ്പിച്ച്’ സംസ്‌ക്കാരച്ചടങ്ങുകള്‍
ലണ്ടന്‍: ലോകമെങ്ങും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമാണിത്. ജീവിച്ചിരിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ ചെലവ് മരണങ്ങളുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടുകയാണ് ബ്രിട്ടീഷ് ജനത. 2021 ന് ശേഷം ബ്രിട്ടനില്‍ ശവസംസ്‌കാര ചടങ്ങുകളുടെ ചെലവുകളില്‍ 3.8 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം വിട്ടു കിട്ടുന്നതിനും മറ്റ് കര്‍മ്മങ്ങള്‍ക്കുമായി ബ്രിട്ടീഷ് കുടുംബത്തിന് 9 മുതല്‍ 10 ലക്ഷം രൂപ വരെ ചെലവാക്കേണ്ടി വരുന്നുവെന്നാണ് കണക്കുകള്‍. സണ്‍ലൈഫ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 ല്‍ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ചെലവ് 10 ലക്ഷം രൂപയായി ഉയര്‍ന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ചെലവാണിത്. 21 ദിവസങ്ങള്‍ വരെ മാത്രമാണ് മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കാന്‍ അനുമതിയുള്ളത്. ശേഷം ബന്ധപ്പെട്ടവര്‍ മൃതദേഹം ഏറ്റെടുക്കുകയും ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും വേണം. എന്നാല്‍, സംസ്‌കാര ജോലികള്‍ ചെയ്യുന്നവര്‍ക്കായി ആകെ തുകയുടെ പകുതി വരെ മുന്‍കൂറായി നല്‍കണമെന്നതാണ് കുടുംബങ്ങളെ വിഷമിപ്പിക്കുന്നത്. നാല് ലക്ഷം രൂപയോളമാണ് സംസ്‌കാര ചടങ്ങിന്റെ ശരാശരി ചെലവ്. ചെലവ്…
Read More » -
അഗ്‌നിപര്‍വത വിസ്‌ഫോടനം; ഇന്തോനേഷ്യ പതിനായിരം പേരെ സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കും
ജക്കാര്‍ത്ത: റുവാങ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ദ്വീപില്‍ താമസിച്ചുവന്നിരുന്ന 10,000 പേരെ സ്ഥിരമായി മാറ്റി പാര്‍പ്പിക്കാന്‍ ഇന്തോനേഷ്യ തയ്യാറെടുക്കുന്നു. റുവാങ് അഗ്‌നിപര്‍വം തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നതിനെത്തുടര്‍ന്ന് ഭാവിയില്‍ ദ്വീപില്‍ താമസിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഇവിടെ നിന്ന് ആളുകളെ സ്ഥിരമായി മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇന്തോനേഷ്യന്‍ മന്ത്രി പറഞ്ഞു. വടക്കന്‍ സുലവേസി പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന റുവാങ് ദ്വീപില്‍ ഏകദേശം 98,00 സ്ഥിരതാമസക്കാരുണ്ട്. എന്നാല്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി അഗ്‌നിപര്‍വ്വതില്‍ നിന്ന് ലാവയും ചാരവും കിലോമീറ്ററുകളോളം ആകാശത്തിലും കരയിലും പടര്‍ന്നതോടെ മുഴുവന്‍ താമസക്കാരും ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് ഈയാഴ്ച അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മാനഡോയിലെ വിമാനത്താവളം അടയ്ക്കുകയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് സുഗമമാക്കുന്നതിന് ബൊലാങ് മോംഗോണ്ടോ പ്രദേശത്ത് നൂറുകണക്കിന് വീടുകള്‍ നിര്‍മിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ഇന്തോനേഷ്യന്‍ ഹ്യൂമന്‍ ഡെവല്പമെന്റ് വകുപ്പ് മന്ത്രി മുഹദ്ജീര്‍ എഫെന്‍ഡി പറഞ്ഞു. ലളിതവും എന്നാല്‍ സ്ഥിരമായതുമായ വീടുകളായിരിക്കും നിര്‍മിച്ചു നല്‍കുകയെന്ന് അദ്ദേഹം അറിയിച്ചു.…
Read More » -
ഷാര്‍ജയില്‍ 5-ാമത്തെ പുതിയ വാതക ശേഖരം കണ്ടെത്തി, യു.എ.ഇ സാമ്പത്തിക മേഖല കുതിച്ചു ചാട്ടത്തിലേയ്ക്ക്
ഷാര്‍ജയിൽ പുതിയ വാതക ശേഖരം കണ്ടെത്തി. ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍ അറിയിച്ചതാണ് ഇക്കാര്യം. അല്‍ സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അല്‍ ഹദീബ ഫീല്‍ഡിലാണ് വലിയ അളവില്‍ വാതക ശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ നടത്തിയ ഖനനത്തിലാണ് വാതക ശേഖരം കണ്ടെത്തിയത്. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങിയാല്‍ യു.എ.ഇക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവിടെ നടത്തിയ ഖനനത്തിലാണ് പുതിയ വാതകശേഖരം കണ്ടെത്തിയത്. ഇതിന്റെ അളവ് കണ്ടെത്തുന്നതിനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ കണ്ടെത്തലോടെ അല്‍ ഹദീബ ഷാര്‍ജയിലെ വലിയ വാതക പാടങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഷാര്‍ജയിലെ അഞ്ചാമത്തെ വാതകപാടമാണിത്. അല്‍ സജാ, കാഹീഫ്, മഹനി, മുഐദ് തുടങ്ങിയവയാണ് മറ്റ് വാതക പാടങ്ങള്‍. ഷാര്‍ജയില്‍ 2020ന് ശേഷം കണ്ടെത്തുന്ന വലിയ വാതക പാടമാണ് അല്‍ ഹദീബയിലേക്ക്. മൂന്ന് പതിറ്റാണ്ടിനിടയിലെ വലിയ കണ്ടെത്തലായിരുന്നു…
Read More » -
വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ പോലും രക്ഷയില്ല; മൊബൈൽ ഫോൺ വഴി പെണ്‍കുട്ടികളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത ജീവനക്കാരൻ പിടിയില്‍
വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഐഫോണ്‍ വച്ച് പെൺകുട്ടികളുടെ വീഡിയോ പകർത്താൻ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റൻഡൻ്റ് അറസ്റ്റില്‍. അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാർട്ടർ തോംസണ്‍ ആണ് അറസ്റ്റിലായത്. നോർത്ത് കരോലിനയിലെ ഷാർലറ്റില്‍ നിന്നുള്ള 36 -കാരനായ തോംസണെതിരെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിനും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ ചിത്രങ്ങള്‍ കൈവശം വച്ചതിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 7 -നും 14 -നും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളുടെ വീഡിയോകളാണ് ഇയാൾ പകർത്തിയിരിക്കുന്നത്.നാല് പെണ്‍കുട്ടികള്‍ ബാത്ത്‍റൂം ഉപയോഗിക്കുന്നതിൻ്റെ റെക്കോർഡിംഗുകള്‍ ഇയാളുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാല്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിന് 15 മുതല്‍ 30 വർഷം വരെ തടവും, പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കൈവശം വച്ചതിന് 20 വർഷം വരെ തടവും തോംസണിന് ലഭിക്കാം.
Read More » -
കണ്ണൂർ സ്വദേശിനിയായ യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു, ഉംറയ്ക്കിടെയാണ് സംഭവം
ഉംറ നിർവഹിക്കുന്നതിനിടെ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനിയായ യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. ഹാഫിസ് ശറഫുദ്ദീൻ സഖാഫി വെള്ളിക്കീലിന്റെ ഭാര്യ സുഹൈല (26) ആണ് മരിച്ചത്. ഉംറ പൂർത്തിയാക്കി ത്വവാഫ് കഴിഞ്ഞതിന് ശേഷം കൂടെയുള്ള സ്ത്രീകൾക്ക് പ്രാർഥനയ്ക്ക് നേതൃത്വം കൊടുക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മക്കൾ: മുഹമ്മദ്, ശാസിയ. അബ്ദുർ റഹ്‌മാൻ – കുഞ്ഞാമിന ദമ്പതികളുടെ മകളാണ്. മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read More »