World

    • വൈദഗ്ദ്ധ്യമുള്ള യുവ ശാസ്ത്ര-സാങ്കേതിക പ്രതിഭകളെ ആകര്‍ഷിക്കാന്‍ ‘കെ വിസ’ ; എച്ച് 1 ബി വിസയില്‍ അമേരിക്ക തള്ളിയതിനെ കൊള്ളാന്‍ ചൈന ; ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

      ബീജിംഗ്: എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട് അമേരിക്ക വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരമ്പോള്‍ വൈദഗ്ദ്ധ്യമുള്ള യുവ പ്രതിഭകളെ ആകര്‍ഷിക്കാന്‍ ‘കെ വിസ’ യുമായി ചൈന. ലോകമെമ്പാടുമുള്ള ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നീ മേഖലകളില്‍ കഴിവുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കുന്നതിനാണ് കെ വിസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യുവ വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ, ചൈന പുതിയ ‘കെ വിസ’ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ചൈന ഓഗസ്റ്റില്‍ ഈ തീരുമാനത്തിന് അംഗീകാരം നല്‍കുകയും 2025 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്യും. തൊഴില്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനോ പുനഃക്രമീകരിക്കുന്നതിനോ ശ്രദ്ധിക്കുമ്പോഴാണ് ചൈനയുടെ ഈ നീക്കം. അനുവദനീയമായ എന്‍ട്രികളുടെ എണ്ണം, സാധുത കാലയളവ്, താമസ കാലയളവ് എന്നിവയുടെ അടിസ്ഥാനത്തില്‍ കെ വിസ ഉടമകള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കും. കൂടാതെ, വിദ്യാഭ്യാസം, സംസ്‌കാരം, ശാസ്ത്ര-സാങ്കേതികം തുടങ്ങിയ മേഖലകളിലെ കൈമാറ്റങ്ങളിലും പ്രസക്തമായ സംരംഭക, ബിസിനസ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ കെ വിസ ഉടമകളെ അനുവദിക്കും. വിദേശ ‘യുവ ശാസ്ത്ര-സാങ്കേതിക…

      Read More »
    • പാലസ്തീന്‍ എന്ന രാജ്യം ഒരിക്കലും ഉണ്ടാകില്ല; ഇതു ഭീകരതയ്ക്കുള്ള സമ്മാനം, മറുപടി നല്‍കും; യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവയ്ക്കു മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു

      ജറുസലം: പലസ്തീനു രാഷ്ട്രപദവി നല്‍കിയ രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്ക് കുടിയേറ്റം തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം. ”നിങ്ങള്‍ ഈ നടപടിയിലൂടെ ഭീകരവാദത്തിന് വലിയൊരു സമ്മാനം നല്‍കുകയാണ്. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറു ഭാഗത്ത് പലസ്തീനെന്ന രാജ്യം ഉണ്ടാകില്ല. ഒരു ഭീകര രാഷ്ട്രം നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാനുള്ള പുതിയ ശ്രമത്തിന് യുഎസില്‍ നിന്നു തിരിച്ചെത്തിയ ശേഷം മറുപടി നല്‍കും”നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങളും യുഎസിന്റെ മുഖ്യസഖ്യകക്ഷികളും പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബ്രിട്ടന്‍, കാനഡ,ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. ഇന്ന് യുഎന്‍ പൊതുസഭ വാര്‍ഷിക സമ്മേളനത്തില്‍ ഫ്രാന്‍സ്, ബല്‍ജിയം, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങളുണ്ടാകും. ഫ്രാന്‍സില്‍ ആഭ്യന്തര മന്ത്രാലയ ഉത്തരവു ലംഘിച്ച്…

      Read More »
    • പലസ്തീന്‍ എന്ന രാജ്യം ഒരിക്കലും ഉണ്ടാകില്ല, ഇത് ഭീകരതയ്ക്കുള്ള സമ്മാനം; മറുപടി നല്‍കും: രണ്ടും കല്പിച്ച് നെതന്യാഹു

      ജെറുസലേം: പലസ്തീനു രാഷ്ട്രപദവി നല്‍കിയ രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. പലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്ക് കുടിയേറ്റം തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം. ”നിങ്ങള്‍ ഈ നടപടിയിലൂടെ ഭീകരവാദത്തിന് വലിയൊരു സമ്മാനം നല്‍കുകയാണ്. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറു ഭാഗത്ത് പലസ്തീനെന്ന രാജ്യം ഉണ്ടാകില്ല. ഒരു ഭീകര രാഷ്ട്രം നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാനുള്ള പുതിയ ശ്രമത്തിന് യുഎസില്‍ നിന്നു തിരിച്ചെത്തിയ ശേഷം മറുപടി നല്‍കും”നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങളും യുഎസിന്റെ മുഖ്യസഖ്യകക്ഷികളും പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബ്രിട്ടന്‍, കാനഡ,ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. ഇന്ന് യുഎന്‍ പൊതുസഭ വാര്‍ഷിക സമ്മേളനത്തില്‍ ഫ്രാന്‍സ്, ബല്‍ജിയം, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങളുണ്ടാകും. ഫ്രാന്‍സില്‍ ആഭ്യന്തര മന്ത്രാലയ ഉത്തരവു ലംഘിച്ച്…

      Read More »
    • ഗാസ തച്ചുതകര്‍ത്ത് ഇസ്രയേല്‍ സൈന്യം; കോടിക്കണക്കിനു ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക; 30 അറ്റാക്കിംഗ് അപ്പാച്ചെ ഹെലികോപ്റ്ററുകളും ആയിരക്കണക്കിനു കവചിത വാഹനങ്ങളും കൈമാറും; ബന്ദികളെ വച്ചു വിലപേശി ഹമാസ്

      ന്യൂയോര്‍ക്ക്: ഗാസ പിടിച്ചെടുക്കാനുള്ള കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ 6.4 ബില്യണ്‍ ഡോളറിന്റെ ആയുധം ഇസ്രയേലിനു വില്‍ക്കാനുള്ള നീക്കം ആരംഭിച്ച് അമേരിക്ക. പാര്‍ലമെന്റിന്റെ അനുമതി തേടാനുള്ള നീക്കങ്ങള്‍ ട്രംപ് ഭരണകൂടം ആരംഭിച്ചെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനുള്ള ഹെലിക്കോപ്റ്ററുകള്‍, ആയുധങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ ജനറല്‍ അസംബ്ലിക്കുവേണ്ടി ലോകമെമ്പാടുമുള്ള നേതാക്കള്‍ യുഎസില്‍ എത്തുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് ആയുധ വില്‍പനയ്ക്കുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഇതിനു തൊട്ടടുത്ത ആഴ്ചയിലാണു യുഎന്‍ സുരക്ഷാ കൗണ്‍സിലും ഹൈ-ലെവല്‍ മീറ്റിംഗ് നടത്തിയത്. പാക്കേജ് അനുസരിച്ച് 3.8 ബില്യണ്‍ ഡോളറിന്റെ മുപ്പത് എഎച്ച്-64 അപ്പാച്ചെ അറ്റാക്കിംഗ് ഹെലിക്കോപ്റ്ററുകള്‍, 1.9 ബില്യണ്‍ ഡോളറിന്റെ 3250 സായുധ വാഹനങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. കവചിത പേഴ്സണല്‍ കാരിയറുകള്‍ക്കും വൈദ്യുതി വിതരണത്തിനുമുള്ള 750 മില്യണ്‍ ഡോളറിന്റെ സപ്പോര്‍ട്ട് പാര്‍ട്സുകളും വില്‍പ്പനയിലുണ്ട്. ഒമാനില്‍ നടന്ന ആക്രമണത്തെ അപലപിച്ചെങ്കിലും ഡോണള്‍ഡ് ട്രംപ് ഇസ്രയേലിനുള്ള പിന്തുണ തെല്ലും കുറച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് ദശലക്ഷക്കണക്കിനു കോടിയുടെ പുതിയ ആയുധക്കച്ചവടം. ഇന്നലെമാത്രം…

      Read More »
    • പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര പ്രതിരോധ കരാര്‍ വിപുലപ്പെടുമോ? മറ്റ് അറബ് രാജ്യങ്ങളും പങ്കാളികളായേക്കുമെന്ന് പാകിസ്താന്‍ ; നീക്കത്തില്‍ കരുതലോടെ ഇന്ത്യ

      ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുമോ എന്ന ആശങ്ക ഉയര്‍ന്നുവരാന്‍ ഇടയുള്ള പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര പ്രതിരോധ കരാറില്‍ മറ്റ് അറബ് രാജ്യങ്ങളും പങ്കാളികളായേക്കുമെന്ന് പാകിസ്താന്‍. ഇപ്പോള്‍ മറുപടി പറയാന്‍ കഴിയില്ലെ ങ്കിലും ഇക്കാര്യം തള്ളിക്കളയാനാവില്ലെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. കൂടുതല്‍ അറബ് രാജ്യങ്ങള്‍ക്ക് പ്രതിരോധ ഭാഗത്തിന്റെ ഭാഗമാകാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായി ആസിഫ് പറഞ്ഞു: ‘ഇതിന് എനിക്ക് പെട്ടെന്ന് ഉത്തരം നല്‍കാന്‍ കഴിയില്ല. പക്ഷേ വാതിലുകള്‍ അടച്ചിട്ടില്ലെന്ന് ഞാന്‍ തീര്‍ച്ചയായും പറയും.’നാറ്റോ പോലുള്ള ഒരു ക്രമീകരണത്തിനായി’ താന്‍ ആഹ്വാനം ചെയ്തുവെന്ന് ആസിഫ് പറഞ്ഞു. മറ്റ് ഏതെങ്കിലും രാജ്യത്തിന്റെ പ്രവേശനം ഒഴിവാക്കുന്നതോ പാകിസ്ഥാന് മറ്റാരുമായും സമാനമായ ഒരു കരാറില്‍ ഒപ്പിടാന്‍ കഴിയില്ലെന്നോ കരാറില്‍ ഒരു വ്യവസ്ഥയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വളരെക്കാലമായി സൗദി സേനയെ പരിശീലിപ്പിക്കുന്നതില്‍ പാകിസ്ഥാന്‍ പങ്കാളിയായിരുന്നുവെന്നും സമീപകാല സംഭവവികാസം അതിന്റെയെല്ലാം ഔപചാരികമായ ‘വിപുലീകരണം’ മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച പാകിസ്ഥാനും സൗദി അറേബ്യയും ഒരു…

      Read More »
    • ട്രംപിന്റെ ഏറ്റവും പുതിയ കുടിയേറ്റ നിയന്ത്രണം ഇന്ത്യയൂടെ ഐടി മേഖലയ്ക്ക് തിരിച്ചടിയാകുമോ? ; എച്ച് 1ബി വിസയ്ക്ക് നിരക്ക് 100,000 ഡോളറാക്കി കൂട്ടി ; 10 ലക്ഷം ഡോളറിന് ‘ഗോള്‍ഡ് കാര്‍ഡ്’ വിസയും

      വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് തീരുവ 50 ശതമാനം ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യാക്കാര്‍ അടക്കം അനേകം വിദേശികളെ ബാധിക്കുന്ന അടുത്ത തീരുമാനത്തിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെച്ചു.വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന എച്ച് -1ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളര്‍ ആക്കിയാണ് ഉയര്‍ത്തിയത്. കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ബിരുദം ആവശ്യമുള്ള എച്ച്1ബി വിസകള്‍, ടെക് കമ്പനികള്‍ക്ക് നികത്താന്‍ ബുദ്ധിമുട്ടുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കുള്ളതാണ്. എച്ച1 ബി വിസ പലപ്പോഴും പ്രതിവര്‍ഷം 60,000 ഡോളര്‍ വരെ കുറഞ്ഞ വിലയ്ക്ക് ജോലി ചെയ്യാന്‍ തയ്യാറുള്ള വിദേശ തൊഴിലാളികള്‍ക്കുള്ള ഒരു പൈപ്പ്‌ലൈന്‍ ആണെന്ന് വിമര്‍ശകര്‍ പറയുന്നു. ഇത് സാധാരണയായി യുഎസ് ടെക്നോളജി തൊഴിലാളികള്‍ക്ക് നല്‍കുന്ന 100,000 ഡോളറിലധികം ശമ്പളത്തേക്കാള്‍ വളരെ കുറവാണ്. എച്ച്-1ബി സ്‌പോട്ടുകള്‍ പലപ്പോഴും എന്‍ട്രി ലെവല്‍ ജോലികളിലേക്കാണ് പോകുന്നത്. പല യുഎസ് കമ്പനികളും ഇന്ത്യയിലെ വിപ്രോ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടാറ്റ തുടങ്ങിയ കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ക്കും യുഎസിലെ ഐബിഎം, കോഗ്നിസന്റ് തുടങ്ങിയ കണ്‍സള്‍ട്ടിംഗ്…

      Read More »
    • ഓപ്പറേഷന്‍ സിന്ദൂറില്‍ ലഷ്‌കറെ താവളം തച്ചുതകര്‍ത്തു; പാകിസ്താന്റെ വാദം തള്ളി ലഷ്‌കറെ കമാന്‍ഡറുടെ വീഡിയോ പുറത്ത്; പോരാളികള്‍ക്ക് ജന്‍മം കൊടുത്ത സ്ഥലം; പഴയതിനെക്കാള്‍ വലിയ മര്‍ക്കസ് തയിബ പണിയുമെന്നും പ്രഖ്യാപനം

      ഇസ്ലാമാബാദ്: ഓപറേഷന്‍ സിന്ദൂറില്‍ സാരമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന പാക് വാദം തള്ളി ലഷ്‌കര്‍ കമാന്‍ഡറുടെ വെളിപ്പെടുത്തല്‍. ലഷ്‌കറെ തയിബ കമാന്‍ഡര്‍ ഖ്വാസിമിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞ് കല്‍ക്കൂമ്പാരമായി കിടക്കുന്ന കെട്ടിടത്തിന് മുകളില്‍ ക്വാസിം നില്‍ക്കുന്നതായാണ് വിഡിയോയില്‍ കാണുന്നത്. പഞ്ചാബ് പ്രവിശ്യയിലെ മര്‍കസ് തയിബ ഭീകരത്താവളം തകര്‍ത്തുവെന്ന ഇന്ത്യയുടെ വാദം ശരി വയ്ക്കുന്നതാണ് ദൃശ്യങ്ങള്‍. ‘മര്‍കസ് തയിബയ്ക്ക് മുന്നിലാണ് താന്‍ നില്‍ക്കുന്നതെന്നും ആക്രമണത്തില്‍ ഇത് തകര്‍ന്നു പോയി, പക്ഷേ ഇത് വീണ്ടും പണിയുമെന്നും പഴയതിനെക്കാള്‍ വലുതാക്കുമെന്നും വൈറല്‍ ക്ലിപ്പില്‍ ഖ്വാസിം പറയുന്നു. ഭീകരന്‍മാരുടെ പരിശീലന കേന്ദ്രമായിരുന്നു ഇതെന്ന ഇന്ത്യയുടെ വെളിപ്പെടുത്തലിനെയും ഖ്വാസിം ശരിവയ്ക്കുന്നുണ്ട്. ‘മുജാഹിദ്ദീനുകളും, തലാബകളുമായി നിരവധി പോരാളികള്‍ക്ക് ജന്‍മം കൊടുത്ത കേന്ദ്രമാണിതെന്നും പൂര്‍വാധികം കരുത്തോടെ തിരിച്ചുവരു’ മെന്നും ഖ്വാസിം വിഡിയോയില്‍ വ്യക്തമാക്കുന്നു. മുജാഹിദ്ദീനിലെ വന്‍ പോരാളികള്‍ പരിശീലനം നേടിയതും വിജയം വരിച്ചതും ഇവിടെ നിന്നാണെന്നും ഖ്വാസിം വിശദീകരിക്കുന്നു. ദൗറ ഇ സഫ പരിപാടിയില്‍ പങ്കുചേരാന്‍ യുവാക്കള്‍ തയാറാകണമെന്നും…

      Read More »
    • എല്ലാം ട്രംപിന്റെ തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍? അമേരിക്ക കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്നു മുന്നറിയിപ്പ് നല്‍കി സാമ്പത്തിക വിദഗ്ധര്‍; ഉത്പാദന മേഖലയില്‍ ലക്ഷണങ്ങള്‍; കരകയറുക എളുപ്പമാകില്ലെന്നും വിലയിരുത്തല്‍

      ന്യൂയോര്‍ക്ക്: ട്രംപിന്റെ അസാധാരണ ഭരണസാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് പിന്നാലെ യുഎസ് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നെന്നു മുന്നറിയിപ്പ്. മൂഡീസ് അനലറ്റിക്‌സിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ മാര്‍ സാന്‍ഡിയുടേതാണ് മുന്നറിയിപ്പ്. ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ താരിഫും ഡോജും അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് സാന്‍ഡി വെളിപ്പെടുത്തിയത്. മാന്ദ്യത്തിലേക്ക് വീണാല്‍ അതെത്രത്തോളം ആഴത്തിലേക്ക് പോകുമെന്ന് പറയാന്‍ പോലും പറ്റില്ലെന്നും സാമ്പത്തിക നയങ്ങളാണ് വില്ലനെന്നും സാന്‍ഡി കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ മഹത്വം തിരികെപ്പിടിക്കാനെന്ന പേരില്‍ ട്രംപ് കൊണ്ടുവന്ന നയങ്ങള്‍ യുഎസിന് കടുത്ത ആഘാതമാണ് ഒരുക്കുന്നതെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. താരിഫിന് പുറമെ കുടിയേറ്റത്തിലേര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം, ഫെഡറല്‍ റിസര്‍വ് തീരുമാനങ്ങള്‍ എന്നിവയാണ് വിനയായതെന്ന് സാന്‍ഡി പറയുന്നു. നിലവിലെ സ്ഥിതിഗതികള്‍ എല്ലാ മേഖലയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. മാത്രവുമല്ല, ഈ സാഹചര്യങ്ങളെ തുടര്‍ന്ന് ആളുകളെ ജോലികള്‍ക്കായി നിയമിക്കുന്നതും ബിസിനസുകളിലേക്ക് നിക്ഷേപമെത്തുന്നതും അനിയന്ത്രിതമായി വൈകുകയും ചെയ്യുന്നു. ഇത് സാമ്പത്തിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കുകയാണെന്നും വിലക്കയറ്റത്തെ ത്വരിതപ്പെടുത്തുന്നുവെന്നും അദ്ദേഹം…

      Read More »
    • ‘വണ്‍ ഇന്‍ വണ്‍ ഔട്ട്’ ഫ്രാന്‍സുമായി ബ്രിട്ടന്റെ പുതിയ കരാര്‍ ; നാടുകടത്തപ്പെട്ട ആദ്യയാള്‍ ഇന്ത്യാക്കാരന്‍ ; ചെറിയ ബോട്ടില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയില്‍ പ്രവശിച്ചതിന് പിന്നാലെ നടപടി

      ലണ്ടന്‍: ഫ്രാന്‍സുമായി ഒപ്പുവെച്ച പുതിയ കരാര്‍ പ്രകാരം യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്ന് ആദ്യമായി നാടുകത്തപ്പെട്ടയാള്‍ ഇന്ത്യാക്കാരന്‍. ചെറിയ ബോട്ടില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതിനെ തുടര്‍ന്നാണ് നടപടി. ഏകദേശം ഓഗസ്റ്റ് ആദ്യവാരം എത്തിയതായി കരുതുന്ന പേര് വെളിപ്പെടുത്താത്ത ഈ വ്യക്തിയെ, ലണ്ടനും പാരീസും തമ്മില്‍ അടുത്തിടെ ഉണ്ടാക്കിയ ‘വണ്‍ ഇന്‍ വണ്‍ ഔട്ട്’ എന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ വിമാനത്തില്‍ പാരീസിലേക്ക് അയച്ചു. നാടുകടത്തപ്പെട്ടയാള്‍ ഫ്രാന്‍സില്‍ തിരിച്ചെത്തിയാല്‍, ഇന്ത്യയി ലേക്ക് മടങ്ങുന്നതിന് പണം നല്‍കിയുള്ള സ്വമേധയായുള്ള തിരിച്ചുപോക്ക് ഓപ്ഷന്‍ വാഗ്ദാനം ചെയ്യും. ഈ പദ്ധതി പ്രകാരം, അയാള്‍ക്ക് യുകെയില്‍ അഭയം തേടാന്‍ കഴിയില്ല. സ്വമേധയായുള്ള തിരിച്ചുപോക്ക് ഓപ്ഷന്‍ അംഗീകരിച്ചി ല്ലെങ്കില്‍ നിര്‍ബന്ധിതമായി നാടുകടത്തല്‍ നേരിടേണ്ടി വന്നേക്കാം. പുതിയ യുകെ-ഫ്രാന്‍സ് ഉടമ്പടി പ്രകാരം, യുകെ ബോര്‍ഡര്‍ ഫോഴ്സ് തടഞ്ഞുവെച്ച കുടിയേറ്റക്കാരുടെ ആദ്യ സംഘത്തില്‍ ഉള്‍പ്പെട്ട ഒരു ഇന്ത്യന്‍ പൗരനെ നാടുകടത്തി. ഓഗസ്റ്റില്‍ ആരംഭിച്ച ഈ പദ്ധതി…

      Read More »
    • ഗാസയില്‍ സ്ഥിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം, ആറാം തവണയും വീറ്റോ ചെയ്ത് അമേരിക്ക; 20 ലക്ഷം പലസ്തീനികള്‍ ‘ചെകുത്താനും കടലി’നുമിടയ്ക്ക്

      ന്യൂയോര്‍ക്ക്: ഗാസയില്‍ സ്ഥിരമായി അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. 15ല്‍ 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ കരയാക്രമണം രൂക്ഷമാക്കിയതിന് പിന്നാലെയാണ് യുഎന്‍ വീണ്ടും പ്രമേയം അവതരിപ്പിച്ചത്. ഗാസയിലെ സാഹചര്യം ദുരന്തപൂര്‍ണമെന്ന് വിശേഷിപ്പിച്ച പ്രമേയം, 2.1 ദശലക്ഷം പലസ്തീനികള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ഇസ്രായേല്‍ നീക്കണമെന്നും ആവശ്യപ്പെട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷം ആറാം തവണയാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന സുരക്ഷാ സമിതിയുടെ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്. അമേരിക്ക വീറ്റോ ചെയ്തതില്‍ അതിശയിക്കാനില്ലെന്ന് പശ്ചിമേഷ്യയിലെ യുഎസ് പ്രത്യക വക്താവ് മോര്‍ഗാന്‍ ഒര്‍താഗസ് പറഞ്ഞു. ‘ഹമാസിനെ അപലപിക്കാനും ഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തെ മനസിലാക്കാനും ഈ പ്രമേയം പരാജയപ്പെട്ടു. ഹമാസിന് ഗുണം ചെയ്യുന്ന തെറ്റായ വിവരണങ്ങളെ നിയമാനുസൃതമാക്കുന്നു’, അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തത് ഖേദകരവും വേദനാജനകവുമെന്ന് ഐക്യരാഷ്ട്ര സഭയിലെ പലസ്തീന്‍ അംബാസഡര്‍…

      Read More »
    Back to top button
    error: