NEWSWorld

ബ്രിട്ടീഷുകാരെ ‘കുത്തുപാളയെടുപ്പിച്ച്’ സംസ്‌ക്കാരച്ചടങ്ങുകള്‍

ലണ്ടന്‍: ലോകമെങ്ങും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമാണിത്. ജീവിച്ചിരിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ ചെലവ് മരണങ്ങളുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടുകയാണ് ബ്രിട്ടീഷ് ജനത. 2021 ന് ശേഷം ബ്രിട്ടനില്‍ ശവസംസ്‌കാര ചടങ്ങുകളുടെ ചെലവുകളില്‍ 3.8 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം വിട്ടു കിട്ടുന്നതിനും മറ്റ് കര്‍മ്മങ്ങള്‍ക്കുമായി ബ്രിട്ടീഷ് കുടുംബത്തിന് 9 മുതല്‍ 10 ലക്ഷം രൂപ വരെ ചെലവാക്കേണ്ടി വരുന്നുവെന്നാണ് കണക്കുകള്‍.

സണ്‍ലൈഫ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 ല്‍ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ചെലവ് 10 ലക്ഷം രൂപയായി ഉയര്‍ന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ചെലവാണിത്. 21 ദിവസങ്ങള്‍ വരെ മാത്രമാണ് മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കാന്‍ അനുമതിയുള്ളത്. ശേഷം ബന്ധപ്പെട്ടവര്‍ മൃതദേഹം ഏറ്റെടുക്കുകയും ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും വേണം. എന്നാല്‍, സംസ്‌കാര ജോലികള്‍ ചെയ്യുന്നവര്‍ക്കായി ആകെ തുകയുടെ പകുതി വരെ മുന്‍കൂറായി നല്‍കണമെന്നതാണ് കുടുംബങ്ങളെ വിഷമിപ്പിക്കുന്നത്.

നാല് ലക്ഷം രൂപയോളമാണ് സംസ്‌കാര ചടങ്ങിന്റെ ശരാശരി ചെലവ്. ചെലവ് കുറഞ്ഞ രീതിയില്‍ ചടങ്ങുകള്‍ നടത്താന്‍ കുടുംബങ്ങള്‍ ശ്രമിക്കുന്നുണ്ട്. പലപ്പോഴും കുടുംബങ്ങളെ കടക്കെണിയിലേക്കും ബന്ധങ്ങളുടെ പിളര്‍പ്പിലേക്കും വരെ ഈ വര്‍ധിച്ച ചെലവുകള്‍ നയിക്കുന്നുവെന്നാണ് വിവരം. ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ (ഡിഡബ്ല്യൂപി) നല്‍കുന്ന സര്‍ക്കാര്‍ ഗ്രന്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാവരും അതിന് അര്‍ഹരല്ല. ഇനി അര്‍ഹത ഉള്ളവര്‍ക്ക് പണം ലഭിക്കാന്‍ മൂന്ന് മുതല്‍ ആറ് മാസം വരെ കാലതാമസവും നേരിടേണ്ടി വരികയും ചെയ്യുന്നുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: