മലയാളത്തിന്റെ മിടുക്കി അനശ്വര രാജന്‍ തെലുങ്കിലും ചാമ്പ്യന്‍; നായികയായി തെലുങ്കിലും അനശ്വര രാജന്റെ മുന്നേറ്റം; ചാമ്പ്യന്‍ കോടികളുടെ കിലുക്കവുമായി കുതിക്കുന്നു

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം അനശ്വര രാജന്‍ തെലുങ്കിലും വിജയക്കൊടി പാറിച്ച് താര റാണിയാകുന്നു. മലയാളത്തില്‍ ശ്രദ്ദേയമായ സൂപ്പര്‍ഹിറ്റുകള്‍ സ്വന്തം ക്രെഡിറ്റില്‍ നേടിയ അനശ്വരയുടെ പുതിയ തെലുങ്കു സിനിമ ആന്ധ്രയില്‍ സൂപ്പര്‍ ഹിറ്റായി ക്രിസ്മസ് തൂക്കിയെന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍.
തെലുങ്കു സിനിമയുടെ ഭാഗമായി ചാമ്പ്യന്‍ എന്ന സിനിമയിലാണ് അനശ്വര അഭിനയിച്ചത്. സ്‌പോട്‌സ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തി. ചാമ്പ്യന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ആഗോളതലത്തില്‍ ചാമ്പ്യന്‍ നേടിയത് 8.05 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 7.05 കോടി രൂപ നെറ്റായി നേടി. റിലീസിന് ഇന്ത്യയില്‍ നേടിയത് 2.75 കോടി രൂപയാണ് നെറ്റ് കളക്ഷന്‍. രണ്ടാം ദിവസമാകട്ടെ ചാമ്പ്യന്‍ 1.5 കോടി രൂപയും നേടി. മൂന്നാം ദിവസം ശനിയാഴ്ചയാകട്ടെ 1.75 കോടി രൂപയും ഇന്ത്യയില്‍ നെറ്റ് കളക്ഷനായി നേടി.
റോഷന്‍ ആണ് ചിത്രത്തില്‍ അനശ്വര രാജന്റെ നായകനായി എത്തുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ് അനശ്വര രാജന്‍ ചിത്രത്തില്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്യുന്ന പിരീഡ് സ്‌പോര്‍ട്‌സ് ഡ്രാമയായ ചാമ്പ്യന്‍ പതിവ് തെലുങ്കു സിനിമകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വപ്ന സിനിമാസ്, ആനന്ദി ആര്‍ട്ട് ക്രിയേഷന്‍സ്, കണ്‍സെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. റോഷന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഒരു ഗ്ലിംപ്സ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്‌ബോള്‍ കളിക്കാരനായാണ് റോഷന്‍ ചിത്രത്തില്‍ എത്തുന്നത്.
കഥ – തിരക്കഥ – സംഭാഷണം – സംവിധാനം: പ്രദീപ് അദ്വൈതം, ബാനറുകള്‍: സ്വപ്ന സിനിമ, സീ സ്റ്റുഡിയോസ്, ആനന്ദി ആര്‍ട്ട് ക്രിയേഷന്‍സ്, കണ്‍സെപ്റ്റ് ഫിംസ്, നിര്‍മ്മാതാക്കള്‍: പ്രിയങ്ക ദത്ത്, ജികെ മോഹന്‍, ജെമിനി കിരണ്‍, ഡിഒപി: മധീ ഐഎസ്‌സി, സംഗീത സംവിധായകന്‍ – മിക്കി ജെ മേയര്‍, സഹ നിര്‍മ്മാതാക്കള്‍: ഉമേഷ് കെ ആര്‍ ബന്‍സാല്‍, എഡിറ്റര്‍: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍: തോട്ട തരണി, സ്റ്റണ്ട് കൊറിയോഗ്രാഫര്‍: പീറ്റര്‍ ഹെയ്ന്‍, അസോസിയേറ്റ് പ്രൊഡക്ഷന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി എത്തി പിന്നീട് മലയാള സിനിമയിലെ നായിക നിരയിലേക്ക് ഉയര്‍ന്ന താരമാണ് അനശ്വര രാജന്‍. ബോക്‌സോഫീസ് ഹിറ്റുകളായി മാറിയ നേര്, ഗുരുവായൂരമ്പല നടയില്‍, രേഖാചിത്രം തുടങ്ങിയവയെല്ലാം അനശ്വരയുടെ ക്രെഡിറ്റിലുള്ള മലയാള സിനിമകളാണ്.






