ദേ പിന്നേം തെറ്റിച്ചു! ആന്റണിയും സുധീരനും വിഷ്ണുനാഥും അടക്കം നില്‍ക്കുമ്പോള്‍ കെപിസിസി ആസ്ഥാനത്ത് ദേശീയഗാനം വീണ്ടും പാളി

തിരുവനന്തപുരം: കോണ്‍ഗ്രസ് വേദിയില്‍ ദേശീയ ഗാനം വീണ്ടും തെറ്റിച്ചുപാടി. കോണ്‍ഗ്രസിന്‍റെ 140 വാര്‍ഷിക പരിപാടിയിലാണ് കെപിസിസി ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയ ഗാനം തെറ്റിച്ചുപാടിയത്. എ.കെ.ആന്‍റണി, വി.എം.സുധീരന്‍, പാലോട് രവി, പി.സി.വിഷ്ണുനാഥ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ നില്‍ക്കുമ്പോഴാണ് ദേശീയ ഗാനം തെറ്റിച്ചത്. ‘ജന ഗണ മന അധിനായക ജയഹേ’ എന്ന ആദ്യവരി ‘ജന ഗണ മംഗള’ എന്നാണ് പാടിയത്.
മുന്‍പ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തില്‍ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചതിനെതിരെ വലിയ വിമര്‍ശനവും പരാതിയും ഉയര്‍ന്നിരുന്നു. തെറ്റു ശ്രദ്ധയിൽപ്പെട്ട ടി.സിദ്ദിഖ് എംഎല്‍എ ഇടപെട്ടാണ് പാലോട് രവിയെ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് തടഞ്ഞത്. അന്ന് പാലോട് രവി പാടിയ അതേ തെറ്റ് തന്നെയാണ് വീണ്ടും ആവര്‍ത്തിച്ചതെന്നും ശ്രദ്ധേയം.






