ഒട്ടാവ: കാനഡയിലെ ഓഷവയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട യുവതി ചാലക്കുടി സ്വദേശി ഡോണ എന്ന് തിരിച്ചറിഞ്ഞു.
ഡോണയുടെ ഭർത്താവ് ലാല്‍ കണ്ണമ്ബുഴ പൗലോസിനെ തേടി ഡറം റീജൻ പൊലീസിന്‍റെ അറിയിപ്പ് എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വിവരം നല്‍കുന്നവർക്ക് 2,000 ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതേസമയം, ഒരു ദിവസം കഴിഞ്ഞിട്ടും യുവാവിനെക്കുറിച്ച് വിവരം ലഭിച്ചതായി സൂചനകളില്ല.
സംശയാസ്പദ നിലയില്‍ വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി വാതില്‍തകർത്ത് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലാല്‍ വിദ്യാർഥിയായാണ് ആദ്യം ഇവിടെയെത്തിയതെന്നും ഡോണയുടെ ബന്ധുക്കള്‍ ഇവിടെയുണ്ടെന്നും ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹമെന്നും പറയപ്പെടുന്നു. അപ്പാർട്ട്മെന്റില്‍ പലപ്പോഴും ഒച്ചപ്പാടും ബഹളവും ഉണ്ടായതായി അയല്‍ക്കാർ പോലീസിനെ അറിയിച്ചിട്ടുണ്ട്.