അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാർട്ടർ തോംസണ്‍ ആണ് അറസ്റ്റിലായത്.
നോർത്ത് കരോലിനയിലെ ഷാർലറ്റില്‍ നിന്നുള്ള 36 -കാരനായ തോംസണെതിരെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിനും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ ചിത്രങ്ങള്‍ കൈവശം വച്ചതിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
7 -നും 14 -നും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളുടെ വീഡിയോകളാണ് ഇയാൾ പകർത്തിയിരിക്കുന്നത്.നാല് പെണ്‍കുട്ടികള്‍ ബാത്ത്‍റൂം ഉപയോഗിക്കുന്നതിൻ്റെ റെക്കോർഡിംഗുകള്‍ ഇയാളുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കുറ്റം തെളിയിക്കപ്പെട്ടാല്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിന് 15 മുതല്‍ 30 വർഷം വരെ തടവും, പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കൈവശം വച്ചതിന് 20 വർഷം വരെ തടവും തോംസണിന് ലഭിക്കാം.