NEWSWorld

മമ്മൂട്ടി ആരാധകരുടെ യുകെ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം, ലക്ഷ്യം ജീവ കാരുണ്യം

ലണ്ടൻ: മമ്മൂട്ടി ആരാധക സംഘടനയായ മമ്മൂട്ടി ഫാൻസ് ആൻ്റ് വെൽഫെയർ അസോസിയേഷൻ ഇൻ്റർനാഷ്ണലിന്  (MFWAI) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒരു താരാരധന സംഘടന എന്നതിൽ ഉപരി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് പ്രധാനമായും MFWAl ലക്ഷ്യമിടുന്നത്. 2023 ൽ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു സെപ്റ്റംബർ 7നു നടന്ന രക്തദാന കാമ്പയ്നിൽ രക്തദാനം നിർവഹിച്ചവർ മാത്രമാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

നമ്മുടെ ചുറ്റുമുള്ളവരുടെ ജീവൻ രക്ഷിക്കാൻ സഹായകമായ വേഗമേറിയതും വേദനയില്ലാത്തതുമായ ഒരു പ്രവർത്തനമാണല്ലോ രക്തദാനം. കൂടുതൽ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും കൂടിയാണ് ഇവർ രക്ത ദാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ വർഷവും മമ്മൂട്ടിയുടെ ഇന്മദിനത്തിനു ഈ രക്തദാന പദ്ധതി തുടരും എന്നും പുതിയ ഭാരവാഹികൾ അറിയിച്ചു. 1500 ലേറെ അംഗങ്ങൾ അടങ്ങുന്ന ഈ സംഘടനയുടെ പുതിയ പ്രസിഡൻ്റായി റോബിനേയും സെക്രട്ടറിയായി രഞ്ജിത്തിനേയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.  വൈസ് പ്രസിഡൻ്റ്- അജ്മൽ, ട്രഷറർ- അനൂപ്, ജോയിൻ്റ് സെക്രട്ടറമാർ- ബിബിൻ സണ്ണി നിതിൻ. രക്ഷാധികാരി- വിനു ചന്ദ്രൻ, ഇൻ്റർനാഷ്ണൽ പ്രതിനിധി- ഫജാസ് ഫിറോസ്, സോഷ്യൽ മീഡിയ- മസൂദ്  സോഫിൻ സെബിൻ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം- ജിബിൻ അസറുദ്ദീൻ.

Back to top button
error: