LIFETravel

രാത്രി യാത്രക്കാർക്ക് നല്ല ഉറക്കം ഉറപ്പാക്കാൻ രാത്രി നിയമങ്ങളും പുതിയ ചട്ടങ്ങളും വ്യവസ്ഥകളുമായി റെയിൽവേ

രാത്രി യാത്രക്കാർക്ക് നല്ല ഉറക്കം ഉറപ്പാക്കാൻ രാത്രി നിയമങ്ങളും പുതിയ ചട്ടങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ദിനംപ്രതി ലക്ഷക്കണക്കിന് പേർ യാത്ര ചെയ്യുന്ന ട്രെയിനിൽ മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും രാത്രി യാത്രയിൽ സ്വസ്ഥമായ ഉറക്കം ലഭിക്കുന്നതിനും റെയിൽവേ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുമാണിത്.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം യാത്രക്കാർ രാത്രിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കരുത്. ഇയർഫോൺ ഇല്ലാതെ പാട്ട് കേൾക്കരുത്. രാത്രി പത്തിനു ശേഷം രാത്രി ലൈറ്റുകൾ ഒഴികെയുള്ളവ പ്രവർത്തിപ്പിക്കരുത്. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ട്രെയിനിൽ പെരുമാറ്റ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്ന് ടിക്കറ്റ് എക്‌സാമിനർ, കാറ്ററിങ് ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർ എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്. സഹയാത്രക്കാർക്ക് ശല്യമാകുന്ന വിധത്തിൽ പെരുമാറുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ടി ടി ഇമാർ ഇടപെടണം. പുകവലി, മദ്യപാനം, പൊതു സ്വീകാര്യതയില്ലാത്ത കാര്യങ്ങൾ ചെയ്യുക, തീപിടിക്കുന്ന വസ്‍തുക്കൾ കൈവശം സൂക്ഷിക്കുക എന്നിവ ഒരു കാരണവശാലും ട്രെയിനിൽ അനുവദിക്കില്ല.

രാത്രി യാത്രക്കാർക്കായി കൊണ്ടുവരുന്ന മറ്റ് വ്യവസ്ഥകൾ

1. രാത്രി 10നു ശേഷം ടി ടി ഇമാർ ടിക്കറ്റ് പരിശോധന നടത്തരുത്.
2. സംഘങ്ങളായി യാത്ര ചെയ്യുന്നവർ രാത്രി 10നു ശേഷം പരസ്പരം സംസാരിക്കരുത്.
3. കിടക്കാനായി മിഡിൽ ബെർത്തിലെ യാത്രക്കാരൻ സീറ്റ് നിവർത്തിയാൽ ലോ ബെർത്തിലുള്ളയാൾ ചോദ്യം ചെയ്യരുത്.
4. ഓൺലൈനിൽ ബുക്ക് ചെയ്ത ഭക്ഷണ പദാർഥങ്ങൾ രാത്രി 10നു ശേഷം വിതരണം ചെയ്യരുത്. എന്നാൽ, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം എന്നിവ ഇ കാറ്ററിങ് സർവീസിൽ രാത്രി ബുക്ക് ചെയ്യാവുന്നതാണ്.

ഇന്ത്യൻ റെയിൽവേ ഒരു വിശാലമായ റെയിൽ ശൃംഖലയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. അതിനാൽ, ഓരോ യാത്രക്കാരനും മികച്ച യാത്രാനുഭവം ലഭിക്കുന്നതിനും റെയിൽ ശൃംഖല നന്നായി പ്രവർത്തിക്കുന്നതിനും ഈ നിയമങ്ങൾ നിർബന്ധമാണ്. പുതിയ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ട്രെയിനുകളിൽ പൊതു മര്യാദകൾ പാലിക്കാനും സഹയാത്രികർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ ആളുകളെ നയിക്കാനും ഓൺ-ബോർഡ് ടിടിഇ (ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനർ), കാറ്ററിംഗ് സ്റ്റാഫ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, പുകവലി, മദ്യപാനം, തീവണ്ടി കമ്പാർട്ടുമെന്റുകളിൽ പൊതുജനങ്ങളുടെ സ്വീകാര്യതയ്‌ക്കെതിരായ ഏത് പ്രവർത്തനവും അനുവദനീയമല്ല, അത് ഇന്ത്യൻ റെയിൽവേ നിയമങ്ങൾക്ക് വിരുദ്ധവുമാണ്.

Back to top button
error: