LIFETravel

ബജറ്റ് ടൂറിസം: വനിതാ ദിനത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി സ്പെഷ്യൽ ടൂർ പാക്കേജുമായി കെഎസ്ആർടിസി

യാത്ര പോകാൻ ഇഷ്ടപ്പെടുന്നവർക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വഴി നിരവധി ഓഫറുകളാണ് ലഭിക്കാറുള്ളത്. ബജറ്റ് ടൂറിസം വഴി അവതരിപ്പിക്കുന്ന കെഎസ്ആർടിസിയുടെ ടൂർ പാക്കേജുകളെല്ലാം ഹിറ്റാകാറുമുണ്ട്. ഇപ്പോൾ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പുതിയ ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ എസ് ആർ ടി സി. വനിതാ ദിനത്തിൽ സ്ത്രീകൾക്കും പെൺ കുട്ടികൾക്കും മാത്രമായി നൽകുന്ന പാക്കേജ് ആണിത്. അൻപതോളം സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് ടൂർ പാക്കേജ് ഒരുക്കും.

മാർച്ച് 8 ന് ആണ് ലോക വനിതാദിനം, മാർച്ച് 6 മുതൽ മാർച്ച് 22 വരെയാണ് കെ എസ് ആർ ടി സി ടൂർ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. ജാനകിക്കാട്, മാമലകണ്ടം, പറശ്ശിനിക്കടവ്, മൂന്നാര്‍, കരിയാത്തന്‍പാറ, വാഗമണ്‍, വയനാട് ജംഗിള്‍ സഫാരി, കുമരകം, പെരുവണ്ണാമൂഴി, ഗവി, പരുന്തുംപാറ, നെല്ലിയാമ്പതി, മലക്കപ്പാറ, വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക്, മലമ്പുഴ, തൃശ്ശൂര്‍ മ്യൂസിയം, കൊച്ചിയില്‍ ആഡംബരക്കപ്പലായ ‘നെഫ്രിറ്റി’യില്‍ യാത്ര എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി യാത്ര ഒരുക്കുന്നു.

Signature-ad

കോഴിക്കോട് നിന്നും വയനാട് നിന്നും തിരുവനന്തപുരത്തു നിന്നും കൊച്ചിയിൽ നിന്നുമെല്ലാം യാത്ര ആരംഭിക്കുന്നുണ്ട്. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് കെഎസ്ആർടിസി യാത്ര ഒരുക്കുന്നത്. സ്ത്രീകൾക്ക് ഒറ്റയ്ക്കോ ഗ്രൂപ്പായോ യാത്ര തെരഞ്ഞെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: