കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച നിവേദനം പി.സി. മോഹന്‍ എം.പിയാണ് സമര്‍പ്പിച്ചത്.ബംഗളൂരു സെൻട്രലിൽ നിന്നുള്ള എംപിയാണ് പി സി മോഹൻ.
ബംഗളൂരു-ഭുവനേശ്വര്‍, ബംഗളൂരു-അമൃത്‌സര്‍ , ബംഗളൂരു-ഡറാഡൂണ്‍ ബംഗളൂരു- കാല്‍ക്ക, ബംഗളൂരു-ഫിറോസ്പുര്‍ , ബംഗളൂരു- മുംബൈ ബംഗളൂരു- വെരാവല്‍ , ബംഗളൂരു- കാത്ഗോഥാം തുടങ്ങി പുതിയ 11 സര്‍വിസുകളാണ് ബംഗളൂരുവിൽ നിന്നും തിരുപ്പതി വഴി ആരംഭിക്കുന്നത്.
ഇത് കൂടാതെ ബംഗളൂരു- രാമേശ്വരം, ബംഗളൂരു- മധുര, ബംഗളൂരു-മേട്ടുപ്പാളയം(മരുതുമലൈ ക്ഷേത്രം) എന്നിവിടങ്ങളിലേക്കും സർവീസ് അനുവദിച്ചിട്ടുണ്ട്.
അതേസമയം ശബരിമല തീർത്ഥാടനം പ്രമാണിച്ച് 6 ട്രെയിനുകൾ മാത്രമാണ് റയിൽവെ അനുവദിച്ചിട്ടുള്ളത്.അതാകട്ടെ തീർത്ഥാടന കാലത്തേക്ക് മാത്രമുള്ള സ്പെഷൽ ട്രെയിനുകളും.കോട്ടയം, ചെങ്ങന്നൂർ വഴിയുള്ള ഒരു ട്രെയിനുകളിലും റിസർവേഷൻ കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
തിരുവനന്തപുരം-ബംഗളൂരൂ-ഹൈദരബാ