LIFETravel

ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു

ഇടുക്കി: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്‌ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക സംവിധാനങ്ങളും പരിശോധിക്കുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഇല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ചെറുതോണി – തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ട് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്.

Signature-ad

Back to top button
error: