LIFETravel

സഞ്ചാരികൾക്കൊരു സന്തോഷ വാർത്ത; കാടു കാണാൻ ഗവിയിലേക്ക് യാത്രയൊരുക്കി കോട്ടയം കെ.എസ്.ആർ.ടി.സി.

കുഞ്ചാക്കോ ബോബനും ബിജു മേനോനും അഭിനയിച്ച ഓർഡിനറി സിനിമയിലൂടെ ഹിറ്റായ പേരാണ് ഗവി. ആനവണ്ടിയിൽ ആ കാട്ടിലൂടെ ഒരു യാത്ര ആഗ്രഹിക്കാത്ത മലയാളി ഉണ്ടാകില്ല. ആ വനപാതയിലൂടെ സ്വപ്ന യാത്രയ്ക്ക് കോട്ടയംകാർക്കും അവസരം ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി. കാടിനുള്ളിലൂടെ നീണ്ടുനിവർന്നു കിടക്കുന്ന പാത.. അഞ്ചും പത്തുമല്ല, നീണ്ട അറുപത് കിലോമീറ്റർ ദൂരത്തിലുള്ള ഒരു യാത്ര, യാത്രയ്ക്കിടയിൽ വഴിയരുകിൽ കാഴ്ചക്കാരായി ആനയും മാനുകളും.. വഴിനീളെ പച്ചപ്പിന്‍റെ പൂരക്കാഴ്ച..

അറുപത് കിലോമീറ്റർ കാനനയാത്രയും ഗവിയിലെ ബോട്ടിങ്ങും പിന്നെ ഉച്ചയൂണും ടിക്കറ്റ് നിരക്കും ഉൾപ്പെടെ ഒരാൾക്ക് 1650 രൂപയാണ് നിരക്ക്. പുലർച്ചെ 5.30ന് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരികെയെത്തും. സീറ്റുകളുടെ ലഭ്യതയെക്കുറിച്ചും ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചും അറിയുവാൻ 94958 76723, 85478 32580 , 85475 64093 എന്നീ നമ്പറുകളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5.00 മണിക്കും ഇടയിൽ ബന്ധപ്പെടാം.

Signature-ad

കേരളത്തിലെ സഞ്ചാരികളുടെ സ്വപ്നഭൂമികളിൽ ഒന്നാണ് ഗവി. കാടിന്‍റെ ഭംഗിയും പ്രകൃതിയുടെ മനോഹാരിതയും മൂടൽമഞ്ഞിന്റെ കുളിരും കാഴ്ചകളുടെ അത്ഭുതവുമൊരുക്കി കാത്തിരിക്കുന്ന നാട്. കാടിനുള്ളിലൂടെ കടന്നുപോകുനന യാത്ര തന്നെയാണ് എന്നും ഗവിയുടെ ‘ഹൈലൈറ്റ്’. കാടിനുള്ളിലെ തണുപ്പുകൊണ്ട് കാട്ടാറുകളുടെ ശബ്ദം കേട്ട് ഈ വഴിയൊന്നു കടന്നുപോകണെമന്നാഗ്രഹിക്കാത്തവർ കാണില്ല. സമുദ്ര നിരപ്പിൽ നിന്നും 3400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്.

കാടിനുള്ളിലൂടെ ഏറ്റവും കുറഞ്ഞത് അഞ്ച് മണിക്കൂർ യാത്രാണ് ഗവി പാക്കേജിൽ നിങ്ങൾക്ക് ലഭിക്കുന്നത്. ഇഷ്ടംപോലെ കാഴ്ചകളാണ് നിങ്ങളെ യാത്രയിൽ കാത്തിരിക്കുന്നത്. . മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നിങ്ങനെ കെഎസ്ഇബിയുടെ അഞ്ച് ഡാമുകളും കാണുന്നുണ്ട്. പത്തനംതിട്ടയിൽ നിന്നും യാത്ര മൈലപ്ര, മണ്ണാറകുളഞ്ഞി, വടശ്ശേരിക്കര, പെരുനാട്, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, മൂഴിയാര്‍, കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത്

നിശ്ചിത എണ്ണം സ്വകാര്യ വാഹനങ്ങള്‍ക്കു മാത്രമേ ഗവിയിലേക്ക് ഓരോ ദിവസവും പ്രവേശനം അനുവദിക്കാറുള്ളൂ. മൂൻകൂട്ടി, ഓൺലൈൻ വഴി ടിക്കറ്റ് എടുത്ത് വേണം യാത്ര ചെയ്യുവാൻ. എന്നാൽ സുരക്ഷിതമായ യാത്ര കെഎസ്ആർടിസിയിലുള്ളതായിരിക്കും. വന്യജീവികൾ വഴിയിൽ എപ്പോൾ വേണമെങ്കിലും കൺമുന്നിലെത്തുവാൻ സാധ്യതയുള്ളതിനാൽ ഇത്തരം അപകടങ്ങൾ കെഎസ് ആർടിസിയിലെ യാത്ര വഴി ഒഴിവാക്കുവാൻ സാധിക്കും. വ്യൂ പോയിന്‍റുകളിൽ നിന്ന് ഫോട്ടോ എടുക്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

 

 

Back to top button
error: