Travel
-
ഹരിദ്വാറിൽ ഇപ്പൊഴും മണി മുഴങ്ങുന്നുണ്ടോ…?
രാജേഷ് സ്ക്കൂളിൽ പഠിച്ചിരുന്ന കാലത്താണ് എം മുകുന്ദന്റെ ‘ഹരിദ്വാറിൽ മണിമുഴങ്ങുമ്പോൾ’ കയ്യിൽ വന്നു പെട്ടത്. താഴെ വെക്കാതെ വായിച്ചു തീർത്ത ആ പുസ്തകമാണ് ഹരിദ്വാറിനെ ആദ്യമായി മനസ്സിൽ കോറിയിട്ടത്. പിന്നീട് പല അലച്ചിലുകൾക്കിടയിലും ആ ക്ഷേത്രനഗരം മനസ്സിലേയ്ക്ക് തിക്കിത്തിരക്കി വന്നെങ്കിലും ഒരു യാത്രയും ഹരിദ്വാറിൽ എത്തിച്ചേർന്നില്ല. ഒരു നടക്കാത്ത സ്വപ്നമായി ശേഷിച്ചിരുന്ന ഹരിദ്വാറിലെ ഉഷ്ണിക്കുന്ന തെരുവുകളിലേക്ക് കഴിഞ്ഞ മേയ് 19 വ്യാഴാഴ്ച ഞാൻ തീവണ്ടിയിറങ്ങി. കണ്ണുതുറക്കാനാകാത്ത വെയിൽ വെളിച്ചത്തിൽ ഹരിദ്വാർ സ്റ്റേഷൻ മയങ്ങി കിടന്നു. വെളിയിൽ 38-40 ഡിഗ്രി ചൂട്. തെരുവ് നിറയെ ഭക്തിയുടെ കുത്തൊഴുക്കായിരുന്നു. ഭാണ്ഡങ്ങളും ചേലകളും മുഷിഞ്ഞ സാരികളും പാറിപറന്ന മുടിയുമൊക്കെയായി ഗ്രാമീണസ്ത്രീകൾ നക്ഷത്രകണ്ണുകളുള്ള കുട്ടികളെ തങ്ങളോടൊപ്പം നടത്താൻ പാടുപെട്ടു. കുങ്കുമവും ചിമിഴുകളും പല വലിപ്പത്തിലുള്ള ദേവരൂപങ്ങളും കളിപ്പാട്ടങ്ങളും മൺചിരാതുകളും അളവില്ലാത്തത്ര കൗതുകവസ്തുക്കളും… തെരുവ് നിറഞ്ഞ വഴിയോരകച്ചവടങ്ങളും വേവിന്റെയും വറവിന്റെയും മസാലഗന്ധങ്ങളും. വിവിധ പഴച്ചാറുകളും ഈച്ചകൾ വിട്ടുമാറാതെ ചുറ്റിപറക്കുന്ന കൊതിയൂറുന്ന നെയ്യ്കിനിയുന്ന മധുരപലഹാരങ്ങളും… തെരുവ് ആ ആവി…
Read More » -
നാടുചുറ്റാൻ കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ
ഒറ്റയ്ക്കും സംഘമായും യാത്ര ചെയ്യാൻ ഇഷ്ടമുളളവരാണ് മലയാളികൾ. യാത്രാപ്രേമികളുടെ ഇഷ്ടമനുസരിച്ച് കാടുകളിലേക്കും മൊട്ടകുന്നുകളിലേക്കും വെളളച്ചാട്ടങ്ങളിലേക്കും ചരിത്രപ്രധാന ഇടങ്ങളിലേക്കും കടൽ കാണാനുമെല്ലാം പൊതുജനങ്ങളെ ഉത്തരവാദിത്തത്തോടെ കൊണ്ടുപോകുകയാണ് കെഎസ്ആർടിസി. 2021ൽ കേരളപിറവി ദിനത്തിലാണ് കെഎസ്ആർടിസി ആദ്യത്തെ ബജറ്റ് ടൂർ ആരംഭിച്ചത്. ചാലക്കുടി-മലക്കപ്പാറ യാത്രയാണ് ആദ്യമായി നടത്തിയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നെങ്കിലും ആ യാത്ര വൻവിജയമായതിനെത്തുടർന്നാണ് വിവിധ ഡിപ്പോകളിൽ നിന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. വിനോദസഞ്ചാര വകുപ്പ്, വനം വകുപ്പ് എന്നിവരുമായി ചേർന്നാണ് കെഎസ്ആർടിസി ബജറ്റ് ടൂർ പാക്കേജുകൾ നടത്തുന്നത്. സംസ്ഥാനത്ത് നിലവിൽ കെഎസ്ആർടിസിയുടെ ഒൻപത് പ്രധാനപ്പെട്ട വിനോദസഞ്ചാര പാക്കേജുകളാണ് ഉള്ളത്. വിവിധ ഡിപ്പോകളിൽ നിന്നായി മലക്കപ്പാറ, നെല്ലിയാമ്പതി, വയനാട്, ജംഗിൾ സഫാരി, മൺറോതുരുത്ത്, മൂന്നാർ, വാഗമൺ, സാഗരറാണി, ആലപ്പുഴ പാക്കേജ് എന്നിവയാണവ. കൂടാതെ ചില ഡിപ്പോകളിൽ നിന്നും അടുത്തുളള ഡാം, ബീച്ച്, ആന വളർത്തൽകന്ദ്രം എന്നിവിടങ്ങളിലേക്കും കെഎസ്ആർടിസി ടൂർ പാക്കേജ് സർവ്വീസ് നടത്തുന്നുണ്ട്. രാവിലെ 6 മണിക്ക് പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്നവ മുതൽ…
Read More » -
ഏവരുടെയും കണ്ണുവെട്ടിച്ച് ഒന്‍പത് വയസ്സുകാരന്‍ യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍
ഏവരുടെയും കണ്ണുവെട്ടിച്ച് ഒന്‍പത് വയസ്സുകാരന്‍ യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഫ്‌ലൈറ്റില്‍ ഇത്രയും ദൂരം ഒരു കുഞ്ഞുബാലന്‍ വിമാനത്തില്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് എങ്ങനെ യാത്ര ചെയ്തുവെന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. ബ്രസീലിലെ മനൗസിലെ വീട്ടില്‍ നിന്ന് ഓടിപ്പോയ കുട്ടി ഗ്രേറ്റര്‍ സാവോപോളോയില്‍ എത്താന്‍ ലാതം എയര്‍ലൈന്‍സ് വിമാനത്തില്‍ കയറിയാണ് യാത്ര ചെയ്തത്. എങ്ങനെ ആരുടെയും കണ്ണില്‍ പെടാതെ യാത്ര ചെയ്യാമെന്ന് ഗൂഗിളില്‍ നോക്കിയതിന് ശേഷമാണ് ബാലന്‍ യാത്ര ആരംഭിച്ചത്. ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര എന്നാണ് ഈ ഒമ്പത് വയസുകാരന്റെ പേര് ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര എന്നാണ്. കുട്ടിയുടെ വീട്ടിലും മകനെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി പത്തുമണിയോടെയാണ് കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേറ്റര്‍ക്കും എയര്‍ലൈന്‍സിനും എതിരെ കേസ് ഫയല്‍ ചെയ്യുമെന്നുമാണ് കുട്ടിയുടെ അമ്മ പ്രതികരിച്ചത്. മകന്‍ യാതൊരു രേഖകളുമില്ലാതെ എങ്ങനെ ഇത്രയും ദൂരം യാത്ര ചെയ്തതെന്നും കുട്ടിയുടെ അമ്മ ചോദ്യം…
Read More » -
പുത്തൻ സെഡാൻ സ്ലാവിയയുമായി ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ
ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ തങ്ങളുടെ പുത്തൻ സെഡാൻ സ്ലാവിയയുമായി ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ. തങ്ങളുടെ പുതിയ മോഡലിന് വില പ്രഖ്യാപിച്ചിരിക്കുകയാണ് അവർ.1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളിൽ വില്പനക്കെത്തിയിരിക്കുന്ന സ്കോഡ സ്ലാവിയയുടെ 1.0 ലിറ്റർ എഞ്ചിനുള്ള മോഡലുകളുടെ വില മാത്രമാണ് തത്കാലം സ്കോഡ പ്രഖ്യാപിച്ചിരിക്കുന്നത്. ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി വാങ്ങാവുന്ന സ്കോഡ സ്ലാവിയയുടെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത് 10.69 ലക്ഷം മുതലാണ്. ഒറ്റ നോട്ടത്തിൽ പുത്തൻ ഒക്‌ടേവിയയുടെ അനിയൻ ലുക്കാണ് സ്ലാവിയയ്ക്ക്. സ്‌കോഡയുടെ മുഖമുദ്രയായ ബട്ടർഫ്‌ളൈ ഗ്രിൽ, L ഷെയ്പ്പിലുള്ള ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന ഹെഡ്‍ലാംപ്, ക്രീസ് ലൈനുകൾ ചേർന്ന ബമ്പറുകൾ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ സ്ലാവിയയിൽ ഇടം പിടിച്ചിട്ടുണ്ട്. കൂപെ കാറുകൾക്ക് സമാനമായി പുറകിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫാണ് മറ്റൊരു ആകർഷണം. ടൊർണാഡോ റെഡ്, ക്രിസ്റ്റൽ ബ്ലൂ, കാൻഡി വൈറ്റ്, റിഫ്ലെക്സ്…
Read More » -
സ്ത്രീകള്‍ക്ക് അന്ന് സൗജന്യമായി യാത്ര ചെയ്യാം, കൊച്ചി മെട്രോയിൽ
സ്ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു. അതേസമയം ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്പെഷ്യല്‍ സര്‍വീസ് നടത്തും. മാര്‍ച്ച് 1ന് രാത്രിയും മാര്‍ച്ച് 2ന് വെളുപ്പിനുമാണ് അധിക പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിക്ക് ആലുവയിലേക്ക് പ്രത്യേക സര്‍വീസ് ഉണ്ടാകും. സൗജന്യ യാത്ര ഒരുക്കുന്നതിനൊപ്പം വിവിധ സ്റ്റേഷനുകളില്‍ പല മത്സരങ്ങളും മറ്റ് പരിപാടികളും കൊച്ചി മെട്രോ സംഘടിപ്പിച്ചിട്ടുണ്ട്. ഏത് സ്റ്റേഷനില്‍ നിന്ന് ഏത് സ്റ്റേഷനുകളിലേക്കും പരിധിയില്ലാതെ സൗജന്യ യാത്രയാണ് പ്രഖ്യാപിച്ചിരിക്കുന്നത് രണ്ടാം തിയതി വെളുപ്പിന് 4.30 മുതല്‍ പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രയിന്‍ സര്‍വീസ് ഉണ്ടാകും.
Read More » -
പോരുന്നോ,പോസിറ്റീവ് എനർജ്ജിയുമായി തിരികെ പോകാം
മനസ്സും ശരീരവും ശാന്തമാക്കുവാൻ വെള്ളിങ്കിരി മലയിലേക്ക് ഒരു യാത്ര… കോവിഡും ലോക്ഡൗണുമെല്ലാം ചേർന്ന് മനുഷ്യനെ വല്ലാതെ തളർത്തിയിരിക്കയാണ്.പെരുകുന്ന ആത്മഹത്യകളും കുറ്റകൃത്യങ്ങളുമെല്ലാം ഇതിന്റെ ഒരു വശം മാത്രം.ഇതിൽ നിന്നുമൊരു മോചനമാണ് ആദിയോഗി ട്രിപ്പ് – ഏതു മതസ്ഥർക്കും നല്ല മനസ്സോടെ കടന്നുചെല്ലാം നിറഞ്ഞ മനസ്സോടെ തിരികെ പോരാം.അതാണ് വെള്ളിങ്കിരി മലയിലേക്കുള്ള ഈ യാത്ര. കോയമ്പത്തൂരിന് പടിഞ്ഞാറ് ഏകദേശം മുപ്പതു കിലോമീറ്റർ ദൂരത്തിലായി വെള്ളിങ്കിരി പർവതങ്ങളുടെ താഴ്വാരത്ത് 150 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഒരു യോഗ ആശ്രമമാണ് ഈഷ യോഗ സെന്റർ എന്ന ആദി യോഗി സെന്റർ.ആദിയോഗിയിൽ നിന്നാണ് യോഗയുടെ ഉറവിടം എന്ന വിശ്വാസത്തിൽ നിന്നുമാണ് ഇതിന്റെ നിർമ്മാണം.ഇവിടുത്തെ ആദിയോഗി പ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇതിനകം തന്നെ ഇടം പിടിച്ചിട്ടുള്ള ഒന്നാണ്.(2017-ലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്) കോയമ്പത്തൂരിൽ നിന്ന് ഉക്കടം വഴി പേരൂർ- ശിരുവാണി റോഡിലൂടെ സഞ്ചരിച്ചാൽ ഇരുട്ടുപ്പാളയം ജംഗ്ഷനിലെത്തും.ഇവിടെ നിന്നും വലത്തോട്ട് 8…
Read More » -
KSRTC ഡിപ്പോകളിലെയും, ഓപ്പറേറ്റിംഗ് സെൻററുകളിലെയും നമ്പറുകൾ
യാത്രയ്ക്കു മുമ്പ്, ബസുകൾ സർവീസ് നടത്തുന്നുണ്ടോ എന്ന് KSRTC ഡിപ്പോകളിൽ വിളിച്ചന്വേഷിക്കുക. 🚌🚌🚌🚌🚌🚌🚌🚌 *1 അടൂർ – 04734-224764* *2 ആലപ്പുഴ – 0477-2252501* *3 ആലുവ – 0484-2624242* *4 ആനയറ – 0471-2743400* *5 അങ്കമാലി – 0484-2453050* *6 ആര്യനാട് – 0472-2853900* *7 ആര്യങ്കാവ് 0475-2211300* *8 ആറ്റിങ്ങൽ – 0470-2622202* *9 ബാംഗ്ലൂർ സാറ്റലൈറ്റ് 0802-6756666* *10 ചടയമംഗലം 0474-2476200* *11 ചാലക്കുടി – 0480-2701638* *12 ചങ്ങനാശ്ശേരി 0481-2420245* *13 ചാത്തന്നൂർ – 0474-2592900* *14 ചെങ്ങന്നൂർ – 0479-2452352* *15 ചേർത്തല – 0478-2812582* *16 ചിറ്റൂർ- 04923-227488* *17 കോയമ്പത്തൂർ 0422-2521614 18 ഇടത്വ 0477-2215400* *19 ഈരാറ്റുപേട്ട – 0482-2272230* *20 എറണാകുളം 0484-2372033., വൈറ്റില HUB – 0484-2301161* *21 എരുമേലി – 04828-212345* *22 എടപ്പാൾ -0494-2699751 *23ഗുരുവായൂർ – 0487-2556450* *24 ഹരിപ്പാട്…
Read More » -
യാത്ര , അത് ആസ്വദിക്കാനുള്ളതാണ്
ജീവിതം തന്നെ ഒരു യാത്രയാണ്.എന്നിരുന്നാലും ഉള്ള ജീവിതത്തിൽ ഒരു പാട് യാത്ര ചെയ്യണം. വീണ്ടും വീണ്ടും വിദൂര താരകങ്ങളെ തേടി യാത്ര പൊയ്ക്കൊണ്ടേയിരിക്കണം.സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം എന്നും മറക്കരുത്. ഉപേക്ഷിക്കപ്പെടേണ്ടതല്ല നാം കണ്ട സ്വപ്നങ്ങളൊന്നും.പിന്നിലുള്ള ആളുകളുടെ എണ്ണമല്ല, മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത്.ചെറിയ സമയമേ ഉള്ളു നമ്മുക്ക് മുന്നിൽ.പക്ഷേ വലിയ കാഴ്ചകളാണ് നമ്മളെ കാത്തിരിക്കുന്നത്. ഒരു യാത്രകൊണ്ട് കൂടുതൽ കാഴ്ചകൾ കാണണമെന്നാണ് ആഗ്രഹമെങ്കിൽ ഇടയ്ക്കൊക്കെ ഇടുക്കിയിലേക്ക് ഒരു ട്രിപ്പ് സംഘടിപ്പിച്ചാൽ മതി.കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളുള്ള ജില്ലയേതെന്നു ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ തന്നെ പറയാം ഇടുക്കിയെന്ന്. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ എന്നത്തേയും പറുദീസയാക്കുന്നത്. മൂന്നാര്‍, കാന്തല്ലൂര്‍, രാമക്കല്‍മേട്, വാഗമണ്‍, പൈനാവ്, പീരുമേട്, രാജമല, മീനുളി, മാട്ടുപെട്ടി, ഹില്‍വ്യൂ പാര്‍ക്ക്, ആര്‍ച്ചഡാം, ഇരവികുളം നാഷനല്‍ പാര്‍ക്ക്, ദേവികുളം, കട്ടപ്പന, അടിമാലി, കണ്ണന്‍ ദേവന്‍ ഹില്‍സ്, കുളമാവ്, ചെറുതോണി, ശാന്തന്‍പാറ അങ്ങനെ നീണ്ടുപോകുന്നു…
Read More » -
മസിനഗുഡിയിലെ കാഴ്ചകൾ
റോഡിനിരുവശവും കാടുകളാണ്.പേരറിയാത്ത ഏതൊക്കെയോ മരങ്ങൾ.പശ്ചാത്തലത്തിൽ നീലഛവി പടർന്ന നീലഗിരിക്കുന്നുകൾ.മുന്നോട്ടു പോകുന്തോറും കാട് കനത്തു വരുന്നു. മുതുമലയിൽ നിന്ന് ഊട്ടിയിലേക്കുള്ള വഴിയരികിലെ സുന്ദരമായ ഒരു വനഗ്രാമമാണ് മസിനഗുഡി. മസിനഗുഡിയിൽ നിന്ന് മുപ്പത്തിരണ്ടു ഹെയർപിന്നുകൾ കയറിയാൽ ഊട്ടിയായി. പ്രത്യേകതകൾ ഒരുപാടുണ്ടെങ്കിലും കാടിന്റെ കാഴ്ചകളും കാടിനുള്ളിലൂടെയുള്ള യാത്രകളുമാണ് മസിനഗുഡിയെ വിത്യസ്തമാക്കുന്നത്.വേനലിലും പച്ചപുതഞ്ഞു കിടക്കുന്ന കാട്, കണ്ണിനു കുളിരേകി നിഷ്കളങ്കത ചന്തം ചാർത്തിയ മാൻപേടകൾ,ആന,മയിൽ, കാട്ടുപന്നി,കടുവ,കരടി,കുരങ്ങ്, ഉണർത്തുപാട്ടായി കിളികളുടെ കളകൂജനം…! യാത്രകളെ പ്രണയിക്കുന്നവരുടെ എന്നത്തേയും പ്രിയ ഇടമാണ് മസിനഗുഡി.കാടകങ്ങളെ നെഞ്ചിലേറ്റുന്ന ഏതൊരു സഞ്ചാരിയുടേയും ഇഷ്ടയിടം. മുതുമല വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മസിനഗുഡി.എങ്കിലും ആധുനികതയുടെ ആർഭാടം നേരിയ രീതിയിൽ ഇന്ന് ചുറ്റിലും കാണാൻ സാധിക്കും.പ്രകൃതിയുടെ കുളിരു തേടിയെത്തുന്ന യാത്രികരെ സ്വീകരിക്കാൻ കാടിനുള്ളിൽ കെട്ടിപ്പൊക്കിയ ധാരാളം റിസോർട്ടുകളാണ് അതിലൊന്ന്. മസിനഗുഡി യാത്രകളുടെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഗുഡല്ലൂർ. ഗൂഡല്ലൂരിൽ നിന്നും മൈസൂർ റോഡിൽ ഏകദേശം 17 കിലോമീറ്റർ സഞ്ചരിച്ചാൽ തൈപ്പക്കാട്…
Read More » -
മൂന്നു ബീച്ചുകൾ ചേർന്ന കോവളം ബീച്ച്
സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു കല്‍ത്തീരമാണ് കോവളം.മൂന്നു വ്യത്യസ്‌ത ബീച്ചുകളാണ് കോവളത്ത് ഉള്ളത്.തെക്കേയറ്റത്ത് ലൈറ്റ് ഹൗസ് ബീച്ച്. 30 മീറ്ററോളം ഉയരമുള്ള വിളക്കു മാടം(ലൈറ്റ് ഹൗസ്) ആണ് ഇവിടുത്തെ പ്രത്യേകത.അതുകഴിഞ്ഞാണ് വിദേശീയര്‍ക്ക് ഏറെ പ്രിയങ്കരമായ ഹൗവ്വാ ബീച്ച്.സണ്‍ ബാത്തിനെത്തുന്നവര്‍ക്കും(സൂര്യ സ്‌നാനം) ഏറ്റവും ഇഷ്‌ടം ഹൗവ്വാ ബീച്ചാണ്. മൂന്നാമതായി അശോക ബീച്ചാണ്. അതുകൂടാതെ വിവിധ റിസോര്‍ട്ടുകളുടെയും ഹോട്ടലുകളുടെയും സ്വകാര്യബീച്ചുകളും കോവളത്ത് ഉണ്ട്. കോവളം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്.100 മീറ്റര്‍ വരെ കടലിലേക്ക് ഇറങ്ങി കുളിക്കാനാകും എന്നതാണ് കോവളം ബീച്ചിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നതിനുള്ള പ്രധാന കാരണം. അയുര്‍വേദ സുഖ ചികില്‍സയ്‌ക്കും മസാജിങ്ങിനുമുള്ള സൗകര്യമാണ് വിദേശീയരെ കോവളത്തേക്ക് ആകര്‍ഷിക്കുന്നത്.കൂടാതെ യോഗാ പരിശീലന കേന്ദ്രങ്ങളും ഇവിടെയുണ്ട്. *തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോവളത്ത് എത്തിച്ചേരാം. *തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോവളത്ത് എത്തിച്ചേരാം. *ബസ് മാര്‍ഗം വരുന്നവര്‍ക്ക്, കിഴക്കേക്കോട്ട ബസ്…
Read More »