LIFEMovieTravel

‘ഞാനും ഗോവയും, ഇത് എന്റെ മാജിക് കോമ്പോ’; അ‌വധിക്കാലം അടിച്ചുപൊളിച്ച് സാനിയ, ചിത്രങ്ങൾ ​വൈറൽ

ഗോവയിൽ അ‌വധിക്കാലം അടിച്ച് പൊളിച്ച് ചിലവഴിക്കുകയാണ് മലയാളികളുടെ പ്രിയതാരം സാനിയ ഇയ്യപ്പൻ. ഗോവയിൽ കടൽക്കരയിലും പാർട്ടിക്ക് പോയും മറ്റും സമയം ചിലവഴിക്കുകയാണ് താരം. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ഞാനും ഗോവയും, എൻറെ മാജിക് കോംബോ’ എന്നാണ് സാനിയ ചിത്രങ്ങൾക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ചുവന്ന ക്രോപ് ടോപ്പിന് മുകളിൽ വെളുത്ത ഷർട്ടും ഷോർട്ട്സും ധരിച്ച്, കടൽത്തീരത്തെ പാറക്കെട്ടുകൾക്കരികിൽ നിന്നെടുത്ത ഒട്ടേറെ ചിത്രങ്ങൾ സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലുണ്ട്.

എന്നാൽ സാനിയ ധരിച്ചിരിക്കുന്ന സ്വിമ്മിങ് ഡ്രസ്സിന്റെ നിറം കാവി ആകാഞ്ഞത് നന്നായി എന്നാണ് കൂടുതൽ പേരും കമ്മന്റ് ചെയ്തിരിക്കുന്നത്. ഗ്ലാമറസ് റാണി എന്നൊരു വിളിപ്പേരും ഇതിനോടകം സാനിയയ്ക്ക് വീണുകഴിഞ്ഞിട്ടുമുണ്ട്. ഏത് തരം വസ്ത്രങ്ങളിലും തിളങ്ങാൻ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്. അതിപ്പോൾ കേരള സാരി മുതൽ ബിക്കിനി പോലെയുള്ള വേഷങ്ങളിൽ പോലും സാനിയയെ മലയാളികൾ കണ്ടിട്ടുണ്ട്. അതിന്റെയൊക്കെ പേരിൽ ചിലപ്പോഴൊക്കെ വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുള്ള ഒരാളാണ് സാനിയ.

ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് സാനിയ അഭിനയ രംഗത്തേക്ക് എത്തിയത്. നിവിൻ പോളിക്ക് ഒപ്പമുള്ള സാറ്റർഡേ നൈറ്റാണ് സാനിയയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം
ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളോടനുബന്ധിച്ച്, വരും ദിനങ്ങളിൽ ഗോവയുടെ ഓരോ കടൽത്തീരങ്ങളിലും ഉത്സവച്ഛായ പടരും. ന്യൂഇയർ പാർട്ടികളും വർണ്ണവെളിച്ചങ്ങളുമായി ഗോവ പതിന്മടങ്ങ്‌ മനോഹരമാകുന്ന സമയമാണിത്. ബാഗ, കലാൻഗുട്ട്, കണ്ടോലിം, അഞ്ജുന, അരാംബോൾ, ബെനൗലിം, പാലോലം, മൊബോർ, അശ്വേം തുടങ്ങിയ ബീച്ചുകളിലെല്ലാം തന്നെ ആഘോഷരാവുകളുടെ താളമേളങ്ങൾ ഉയരും. വർഷം മുഴുവനും പോകാവുന്ന സ്ഥലമാണെങ്കിലും ഗോവയിലെ തിരക്കേറിയ ടൂറിസ്റ്റ് സീസൺ സാധാരണയായി നവംബറിൽ ആരംഭിച്ച് ഫെബ്രുവരി വരെയാണ്.

Back to top button
error: