World

    • സംയുക്ത സൈനിക മേധാവിയും ഐആര്‍ജിസി തലവനും കൊല്ലപ്പെട്ടു, ഇറാന് വന്‍ ആഘാതം; ആക്രമണം തുടരുമെന്ന് ഇസ്രയേല്‍

      ടെഹ്‌റാന്‍: ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന് കനത്ത ആഘാതം. സൈനിക മേധാവികളും ആണവ ശാസ്ത്രജ്ഞന്‍മാരും കൊല്ലപ്പെട്ടു. ടെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) മേധാവി ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇറാനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ റൈസിങ് ലയണില്‍’ കൊല്ലപ്പെട്ടവരില്‍ ബാഗേരിയും സലാമിയും ഉള്‍പ്പെടുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം 6 സ്‌ഫോടനങ്ങള്‍ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ തുടരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്റെ മുന്‍ തലവന്‍ ഫെറൈഡൂണ്‍ അബ്ബാസി, ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാല പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്റാഞ്ചി എന്നിവരാണ് കൊല്ലപ്പെട്ടത്. 2010-ല്‍…

      Read More »
    • ഇറാന്റെ ആണവ പ്ലാന്റുകളില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’, അടിയന്തരാവസ്ഥ

      ജറുസലേം: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേലിന്റെ കനത്ത ആക്രമണം. ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈനിക വിഭാഗമായ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ പ്ലാന്റുകള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. ഇസ്രയേല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം. ഇറാനെതിരെ നടന്ന ആക്രമണം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ ആണ് ഇറാനെതിരെ നടക്കുന്നതെന്നും ഇസ്രയേല്‍ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണത്തിന് മറുപടി നല്‍കി ഇറാന്‍, കനത്ത ഡ്രോണ്‍ ആക്രമണം മേഖലയില്‍ ഒരു ‘വലിയ സംഘര്‍ഷം’ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഇറാനില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍…

      Read More »
    • മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരുകോടി വീതം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും; എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയില്ലെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത് നിര്‍ണായകമാകും; കത്തിയത് 1.25 ലക്ഷം ലിറ്റര്‍ ഇന്ധനം

      ന്യൂഡല്‍ഹി: അപകടതം നടന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടത്തിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് ഏറെ നിര്‍ണായകമായ വിവരങ്ങള്‍ നല്‍കിയേക്കാവുന്ന ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വിമാനം തകര്‍ന്നുവീണത് ബി.ജെ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ്. അപകടത്തില്‍ നാല് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു ഡോക്ടറുടെ ഭാര്യയും കൊല്ലപ്പെട്ടു. കൂടാതെ, രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. “വിമാനത്തിൽ വലിയ തീയും അത്യുഷ്ണവും ഉണ്ടായത് കാരണം യാത്രക്കാർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ ഏറെക്കുറെ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ്,” ALSO READ നൂറടിയോളം വിമാനം ഉയര്‍ന്നിട്ടും ഉയര്‍ത്താത്ത ചക്രങ്ങള്‍; നേരെതന്നെ ഇരിക്കുന്ന ചിറകിനു പിന്നിലെ ഫ്‌ളാപ്പുകള്‍; ലാന്‍ഡിംഗ് ഗിയറിനു പകരം ഫ്‌ളാപ്പ് ഗിയറുകള്‍ പൈലറ്റുമാര്‍ വലിച്ചോ? 3000 മീറ്റര്‍ റണ്‍വേയില്‍ ഉപയോഗിച്ചത് 1900 മീറ്റര്‍ മാത്രം; തീഗോളമാകുന്നതിന് മുമ്പുള്ള…

      Read More »
    • ബോയിംഗിന്റെ സുരക്ഷാ പിഴവുകള്‍ വീണ്ടും; ചര്‍ച്ചയായി നെറ്റ്ഫ്‌ലിക്‌സ് ഡോക്കുമെന്ററി; ലാഭം ഇരട്ടിപ്പിക്കാന്‍ കമ്പനി വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായി; പിഴവു ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ബാറ്ററികള്‍ തീപിടിച്ചതോടെ 2013ല്‍ എല്ലാ വിമാനങ്ങളും നിലത്തിറക്കി; തീഗോളമായി വെന്തെരിഞ്ഞത് കോര്‍പറേറ്റ് ലാഭക്കൊതിയുടെ ഇരകളോ?

      ന്യൂഡല്‍ഹി: അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണങ്ങളിലേക്കു വെളിച്ചം വീശണമെങ്കില്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെത്തി പരിശോധനകള്‍ ആവശ്യമാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനമെന്ന് അറിയപ്പെട്ടിരുന്ന ബോയിംഗിന്റെ നിര്‍മാണത്തിലെ അപാകതകള്‍ നേരത്തേതന്നെ എന്‍ജിനീയര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപകടത്തോടെ സുരക്ഷാ കാരണങ്ങളും വീണ്ടും ചര്‍ച്ചയാകുകയാണ്. ബോയിംഗിന്റെ നിര്‍മാണത്തിലെ അപാകതകള്‍ ചര്‍ച്ചയാകുന്ന ‘ഡൗണ്‍ഫാള്‍: ദ കേസ് എഗെന്‍സ്റ്റ് ബോയിംഗ്’ എന്ന നെറ്റ് ഫ്‌ളിക്‌സ് ഡോക്കുമെന്ററി നേരത്തേതന്നെ ചര്‍ച്ചയായിരുന്നു. റോറി കെന്നഡി സംവിധാനം ചെയ്ത ഡോക്കുമെന്റി അവിടെയുള്ള വിദഗ്ധന്‍മാരുടെയും മുന്‍ എന്‍ജിനീയര്‍മാരുടെയും അഭിമുഖങ്ങളിലൂടെയാണു പുരോഗമിക്കുന്നത്. ബോയിംഗിന്റെ 737 മാക്‌സ് എന്ന വിമാനത്തിന്റെ പിഴവുകളാണിതില്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും ഇതേ കമ്പനിയുടെതന്നെ 787 വിമനങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങളും വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. വിമാനക്കമ്പനി അമിത ലാഭമെടുക്കാനുള്ള ഓട്ടത്തിനിടെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാരെ തെറിപ്പിച്ചതും അമേരിക്കന്‍ അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിച്ചതും ചില എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമൊക്കെ ചര്‍ച്ചയാക്കി. ഇന്ധനകാര്യക്ഷമതയ്ക്കും സുഖയാത്രയ്ക്കും പേരുകേട്ട ബോയിങ് 787 വിമാനങ്ങളില്‍ ചില നിര്‍മാണപ്രശ്‌നങ്ങളുണ്ടെന്ന് കമ്പനിക്കകത്തെ പ്രമുഖ എന്‍ജിനീയര്‍മാര്‍ തന്നെയാണ് ചൂണ്ടിക്കാട്ടിയത്. ഈ പിഴവുകള്‍…

      Read More »
    • നൂറടിയോളം വിമാനം ഉയര്‍ന്നിട്ടും ഉയര്‍ത്താത്ത ചക്രങ്ങള്‍; നേരെതന്നെ ഇരിക്കുന്ന ചിറകിനു പിന്നിലെ ഫ്‌ളാപ്പുകള്‍; ലാന്‍ഡിംഗ് ഗിയറിനു പകരം ഫ്‌ളാപ്പ് ഗിയറുകള്‍ പൈലറ്റുമാര്‍ വലിച്ചോ? 3000 മീറ്റര്‍ റണ്‍വേയില്‍ ഉപയോഗിച്ചത് 1900 മീറ്റര്‍ മാത്രം; തീഗോളമാകുന്നതിന് മുമ്പുള്ള വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വിദഗ്ധര്‍ നല്‍കുന്ന ആദ്യ ഘട്ട സൂചനകള്‍ ഇങ്ങനെ

      ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നു മിനുട്ടുകള്‍ക്കുള്ളില്‍ തീഗോളമായി മാറിയ ദുരന്തം ലോകത്തെ ഞെട്ടിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കിട്ടുന്നതുവരെ അതേക്കുറിച്ചു പറയാന്‍ കഴിയില്ലെങ്കിലും ആദ്യഘട്ടത്തില്‍ ഈ രംഗത്തെ വിദഗ്ധര്‍ ചില സൂചനകള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനമെന്ന നിലയില്‍നിന്നു ചെലവു ചുരുക്കലിന്റെ ഭാഗമായി വരുത്തിയ ചില മാറ്റങ്ങള്‍ വലിയതോതില്‍ വിമാനത്തെ ബാധിച്ചിട്ടുണ്ടെന്നു വിമര്‍ശനങ്ങള്‍ പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച ഡോക്കുമെന്ററി തന്നെ നെറ്റ് ഫ്‌ളിക്‌സ് പുറത്തുവിട്ടിട്ടുണ്ട്. ALSO READ | PREMIUM   ബോയിംഗിന്റെ സുരക്ഷാ പിഴവുകള്‍ വീണ്ടും; ചര്‍ച്ചയായി നെറ്റ്ഫ്‌ലിക് ഡോക്കുമെന്ററി; ലാഭം ഇരട്ടിപ്പിക്കാന്‍ കമ്പനി വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായി; പിഴവു ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ബാറ്ററികള്‍ തീപിടിച്ചതോടെ 2013ല്‍ എല്ലാ വിമാനങ്ങളും നിലത്തിറക്കി; തീഗോളമായി വെന്തെരിഞ്ഞത് കോര്‍പറേറ്റ് ലാഭക്കൊതിയുടെ ഇരകളോ? പുറത്തുനിന്നുള്ള കാഴ്ചകള്‍ വിലയിരുത്തി വിമാനത്തിന് എന്തു സംഭവിച്ചിട്ടുണ്ടാകാം എന്ന വിലയിരുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ഈ രംഗത്ത് വര്‍ഷങ്ങളായി ഗവേഷണം നടത്തുന്നവരും വിമാനങ്ങളെ…

      Read More »
    • ഓസ്‌ട്രേലിയയില്‍ മലയാള ചലച്ചിത്ര സംഘടന ‘ആംലാ’ നിലവില്‍ വന്നു: കേരളത്തിന് പുറത്തെ ആദ്യ ചലച്ചിത്രകൂട്ടായ്മ

        തിരുവനന്തപുരം: ഓസ്‌ട്രേലിയന്‍ മലയാളികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ക്കായി  അസോസിയേഷന്‍ ഓഫ്  മൂവി ലവേഴ്‌സ് ഓസ്‌ട്രേലിയ (അംലാ) എന്ന പേരില്‍ പുതിയ കൂട്ടായ്മ നിലവില്‍ വന്നു. ഇതാദ്യമായാണ് കേരളത്തിന് പുറത്ത് മലയാള ചലച്ചിത്ര സംഘടന രൂപീകൃതമാകുന്നത്. ഓസ്‌ട്രേലിയയില്‍ സിനിമയുടെ വിവിധ മേഖലയില്‍ പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളി കലാകാരന്മാരും ചലച്ചിത്ര കലാസ്വാദകരുമാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. സിനിമകള്‍, ഡോക്യുമെന്ററികള്‍, സംഗീത ആല്‍ബങ്ങള്‍, നാടകോത്സവം, റിയാലിറ്റി ഷോകൾ, ടെലിവിഷന്‍ പരിപാടികള്‍ തുടങ്ങിയവയുടെ നിര്‍മാണം, പ്രദര്‍ശനം എന്നിവയ്ക്ക് പുറമെ ചലച്ചിത്രകലാ പരിശീലനവും വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് ഓസ്ട്രേലിയയില്‍ മലയാളം ചലച്ചിത്രോത്സവം സംഘടിപ്പിക്കാനും ‘ആംലാ’ ലക്ഷ്യമിടുന്നു. കേരളത്തില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ ക്യൂന്‍സ്ലാന്‍ഡിൽ എത്തുന്ന മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ചിത്രീകരണത്തിനാവശ്യമായ ലൊക്കേഷൻ, ലൈറ്റ് യൂണിറ്റ്, വിവിധ തരം ക്യാമറ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും നല്‍കുക, കേരളത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രവാസി കലാകാരന്മാര്‍ക്കും അവസരം നല്‍കി ചെറിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന കുടുംബചിത്രങ്ങള്‍ ഓസ്ട്രേലിയയില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളില്‍…

      Read More »
    • റോക്കറ്റില്‍ ഇന്ധന ചോര്‍ച്ച; ശുഭാംശു ശുക്ലയുടെ യാത്ര വൈകും; ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റി; തുടര്‍ച്ചയായി നാലാം തവണയും വിക്ഷേപണത്തില്‍ തടസം

      ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശു ശുക്ലയുടെ ചരിത്ര യാത്രയ്ക്ക് ഇനിയും കാത്തിരിക്കണം. ആക്സിയം–4 ദൗത്യത്തിനുള്ള റോക്കറ്റില്‍ ഇന്ധനച്ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യാത്ര വീണ്ടും മാറ്റിയത്. പുതിയ തീയതി പിന്നീട്  തീരുമാനിക്കുമെന്ന് സ്പേസ് എക്സ് അറിയിച്ചു. നാലാം തവണയാണ് വിവിധ കാരണങ്ങളാല്‍ വിക്ഷേപണം മാറ്റുന്നത്. നാസ, ഇസ്രോ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നില‌യത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്സിയം–4. ദൗത്യനിര്‍വഹണത്തിന് കരാര്‍ ലഭിച്ചത് അമേരിക്കന്‍ കമ്പനിയായ ആക്സിയമിനാണ്. കമ്പനിയുടെ നാലാമത്തെ മിഷനാണ് ആക്സിയം -4. സഹായത്തിനായി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സും. ഇവര്‍ നല്‍കുന്ന ഫാല്‍ക്കണ്‍- 9 റോക്കറ്റിലാണ് ദൗത്യസംഘത്തെ ബഹിരാകാശത്ത് എത്തിക്കുക. ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗിവിറ്റ്സണ്‍, പോളണ്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉസാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബര്‍ കപൂ എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍. ബഹിരാകാശത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച പെഗി വിറ്റ്സണാകും മിഷന്‍ കമാന്‍ഡര്‍. മൈക്രോ ഗ്രാവിറ്റിയില്‍ 60ലേറെ പരീക്ഷണങ്ങള്‍ ചെയ്യുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഇന്ത്യയ്ക്ക് വേണ്ടി…

      Read More »
    • 29-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് നിക്കോളാസ് പുരാന്‍; ആരാധകരെ ഞെട്ടിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപനം; മുഴങ്ങുന്ന ദേശീയ ഗാനത്തിനൊപ്പം ജഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയ നിമിഷങ്ങള്‍ മറക്കില്ല, കഠിന കാലത്തും ഒപ്പം നിന്നതിന് ആരാധകരേ നിങ്ങള്‍ക്കെന്റെ നന്ദി’

      രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ നിക്കോളസ് പുരാന്‍ . 29കാരനായ പുരാന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. ‘ മുഴങ്ങുന്ന ദേശീയഗാനത്തിനൊപ്പം,  ജഴ്സിയണിഞ്ഞ് ഓരോ തവണയും ഗ്രൗണ്ടിലേക്കിറങ്ങുന്നതും ഓരോ തവണയും എന്‍റെ കഴിവിന്‍റെ പരമാവധി നല്‍കുന്നതും എനിക്കെങ്ങനെയായിരുന്നുവെന്ന് എഴുതിഫലിപ്പിക്കുക അസാധ്യമാണ്. ടീമിനെ നയിക്കാന്‍ സാധിച്ചത് ഏറ്റവും അമൂല്യമായ നിമിഷങ്ങളായി ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കും. ആരാധകരേ, നിങ്ങളുടെ അകമഴിഞ്ഞ സ്നേഹത്തിന് നന്ദി. കഠിനകാലത്ത് ഒപ്പം നിന്നത് നിങ്ങളാണ്. എന്‍റെ ഓരോ വിജയവും നിങ്ങള്‍ സമാനതകളില്ലാതെ ആഘോഷമാക്കി. ഈ യാത്രയില്‍ ഒപ്പം നടന്നതിന് കുടുംബത്തോടും സുഹൃത്തുക്കളോടും ഞാന്‍ നന്ദിയുള്ളവനാണ്. നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസവും നല്‍കിയ പിന്തുണയുമാണ് ഇതുവരെ എത്തിച്ചത്. രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുകയാണെങ്കിലും വിന്‍ഡീസിനോടുള്ള എന്‍റെ സ്നേഹം ഒരിക്കലും മായില്ല. മുന്നോട്ടുള്ള പാതയിലേക്ക് ടീമിന് എല്ലാ ആശംസകളും.. ഏറ്റവും സ്നേഹത്തോടെ നിക്കി’- എന്നായിരുന്നു ആരാധകരെ അമ്പരപ്പിച്ച് പുരാന്‍റെ കുറിപ്പ്. അതീവ കഠിനമായിരുന്നുവെങ്കിലും സുദീര്‍ഘമായ ആലോചനയ്ക്കൊടുവിലാണ് തീരുമാനം…

      Read More »
    • ഞാൻ സൈന്യത്തെ അയച്ചിരുന്നില്ലെങ്കിൽ ലോസ് ആഞ്ജലീസ് നഗരം കത്തിയമർന്നേനെ- ട്രംപ്

      വാഷിങ്ടൺ: മറീനുകളെയും മറ്റ് സൈനികരെയും താൻ വിന്യസിച്ചതുകൊണ്ടുമാത്രമാണ് ലോസ് ആഞ്ജലീസ് നഗരം കത്തിയമരാതെ ഇന്നും മനോഹരമായി നിലനിൽക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർക്കാരിന്റെ കുടിയേറ്റനയത്തിനെതിരേ കാലിഫോർണിയയിലെ ലോസ് ആഞ്ജലീസിൽ ആരംഭിച്ച പ്രതിഷേധം ദിവസങ്ങൾക്കിപ്പുറവും രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. ഞാൻ സൈന്യത്തെ ലോസ് ആഞ്ജലീസിലേക്ക് അയക്കാതിരുന്നുവെങ്കിൽ ഒരിക്കൽ മനോഹരവും മഹത്തായിരുന്നതുമായ നഗരം ഇപ്പോഴേക്കും കത്തിയമർന്നുപോകുമായിരുന്നെന്ന് ട്രംപ് സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ലോസ് ആഞ്ജലീസ് തെരുവുകളിലെ നിലവിലെ സംഘർഷം ഉയർത്തുന്ന ഭീഷണി, കുറച്ചുമാസം മുൻപ് നഗരത്തെ ബാധിച്ച വൻ തീപ്പിടിത്തത്തിന് സമാനമാണെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. കുടിയേറ്റനയത്തിനെതിരായ പ്രതിഷേധത്തെ നിയന്ത്രിക്കാൻ ആയിരക്കണക്കിന് സൈനികരെയാണ് ട്രംപ് ഭരണകൂടം വിന്യസിച്ചിരിക്കുന്നത്. ഇതിനെതിരേ ഡെമോക്രാറ്റിക് പാർട്ടി രൂക്ഷമായ വിമർശനം ഉയർത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി ലോസ് ആഞ്ജലീസിലൊട്ടാകെ കുടിയേറ്റകാര്യവിഭാഗം വ്യാഴാഴ്ച മുതൽ റെയ്ഡ് ആരംഭിച്ചിരുന്നു. ലാറ്റിൻ അമേരിക്കൻ വംശജർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതൽ…

      Read More »
    • കാമുകി പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറി, രണ്ടുവയസുകാരി മകളെ ക്രൂരമായി മർദ്ദിച്ച് കുട്ടിയുടെ നട്ടെല്ല് പുറത്തുവന്നു!! 27 കാരന് മരണംവരെ ത‌ടവ്, നിഷ്കളങ്കയായ ഒരു കുഞ്ഞിനെ രാക്ഷസൻ കൊലപ്പെടുത്തിയെന്ന് സ്റ്റേറ്റ് അറ്റോണി

      ഫ്ലോറിഡ: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകിയുടെ രണ്ടുവയസുകാരി മകളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവിന് മരണംവരെ തടവ് ശിക്ഷ. മുൻ കാമുകിയുടെ രണ്ട് വയസുള്ള മകളെ ക്രൂരമായി മർദ്ദിച്ച് നട്ടെല്ല് പുറത്തെടുത്ത് കൊലപ്പെടുത്തിയ കേസിലാണ് ജീവിതാവസാനം വരെ ത‌ടവു ശിക്ഷ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ട്രാവിസ് റേ തോംപ്സൺ എന്ന 27കാരനാണ് മുൻ കാമുകിയുടെ രണ്ട് വയസ് മാത്രം പ്രായമുള്ള മകളെ അതിക്രൂരമായി മ‍ർദ്ദിച്ച് കൊലപ്പെടുത്തിയത്. 2022 മെയ് 2നായിരുന്നു സംഭവം. കാമുകി താനുമായുള്ള പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയായിരുന്നു രണ്ട് വയസുകാരിയായ ജാക്വിലിൻ ഷിംഗൽ ക്രൂര മ‍ർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. ഫസ്റ്റ് ഡിഗ്രി കൊലപാതകമാണ് 27കാരനെതിരെ ചുമത്തിയത്. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു 27കാരന്റെ ക്രൂരത. 2 വയസുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ച ശേഷമായിരുന്നു മ‍ർദ്ദനമെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. കുട്ടിക്ക് അസ്വഭാവികമായി എന്തോ സംഭവിച്ചെന്നും ഇയാൾ കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച് പറയുകയായിരുന്നു. കുട്ടിയുടെ നിലവിളി…

      Read More »
    Back to top button
    error: