World
-
ഇന്ത്യ സൗജന്യമായി കൊടുത്ത പാര്‍ലെ-ജി ബിസ്‌കറ്റിന് ഗാസയില്‍ വില 2300 രൂപ !
ഗാസ: ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ബിസ്‌ക്കറ്റുകളില്‍ ഒന്നാണ് പാര്‍ലെ-ജി. മറ്റ് നിരവധി രാജ്യങ്ങളിലും പാര്‍ലെ ജി ബിസ്‌ക്കറ്റിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യ സൗജന്യമായി കൊടുത്ത പാര്‍ലെ-ജി ബിസ്‌കറ്റിന്റെ ഗാസയിലെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം. ഒരു പലസ്തീന്‍ പിതാവ് തന്റെ മകള്‍ക്ക് പാര്‍ലെ-ജി ബിസ്‌കറ്റിന്റെ പാക്കറ്റ് നല്‍കുന്ന വീഡിയോ ആണ് ബിസ്‌കറ്റിന്റെ ഗാസയിലെ വിലയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ഗാസയില്‍ താമസിക്കുന്ന മുഹമ്മദ് ജവാദ് എന്നയാള്‍ തന്റെ മകള്‍ റാഫിഫിന് ഒരു പാക്കറ്റ് പാര്‍ലെ-ജി നല്‍കുന്ന ഒരു വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തു. അത് അവളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം, ഇന്ന് തനിക്ക് മകള്‍ക്ക് പ്രിയപ്പെട്ട ബിസ്‌ക്കറ്റ് നല്‍കാന്‍ കഴിഞ്ഞുവെന്നും എന്നാല്‍ വില 1.5 യൂറോയില്‍ നിന്ന് 24 യൂറോ ആയി മാറിയെന്നും അദ്ദേഹം വീഡിയോ പങ്കുവച്ചുകൊണ്ട് എക്‌സില്‍ കുറിച്ചു. ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം മൂലം ഗാസയില്‍ കടുത്ത ഭക്ഷ്യക്ഷാമവും…
Read More » -
ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും; ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണയ്ക്കാനുള്ള നീക്കത്തില്‍ ഇലോണ്‍ മസ്‌കിന് മുന്നറിയിപ്പുമായി ട്രംപ്; മസ്‌കുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും പ്രസിഡന്റ്; നികുതി പരിഷ്‌കരണം മുതല്‍ ഇരുവരും ഉടക്കില്‍; ട്രംപിനായി ഇറക്കിയ ദശലക്ഷക്കണത്തിന് ഡോളര്‍ ആവിയായി; ഇരുവരുടെയും നീക്കങ്ങളില്‍ ഉറ്റുനോക്കി ലോകം
ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. മസ്‌കുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ഇല്ലെന്നും റിപ്പബ്ലിക്ക് പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്ക് ധനസഹായം നല്‍കിയാല്‍ ഇലോണ്‍ മസ്‌ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയപ്പ് നല്‍കിയത്. അങ്ങനെ ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ മസ്‌ക് നേരിടേണ്ടി വരുമെന്നും എന്‍ബിസി ന്യൂസിന് നല്‍കിയ ഫോണ്‍ വഴിയുള്ള അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. മസ്‌കുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള എല്ലാ തീരുമാനവും ട്രംപ് ഉപേക്ഷിച്ചു. മസ്‌കുമായുള്ള എല്ലാ ബന്ധവും അവസാനിച്ചോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെ തന്നെയാണ് കരുന്നത് എന്ന മറുപടിയാണ് ട്രംപ് നല്‍കിയത്. പ്രസിഡന്റിന്റെ ഓഫിസിനോട് ഇലോണ്‍ മസ്‌ക് അനാഥരവ് കാണിച്ചു എന്നാണ് ശനിയാഴ്ച നല്‍കിയ അഭിമുഖത്തില്‍ എന്‍ബിസിയോട് ട്രംപ് പറഞ്ഞത്. എല്ലാവരോടും അനാദരവ് കാണിക്കുന്ന വ്യക്തിയാണ്, മസ്‌കിനോട് സംസാരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍…
Read More » -
‘ബിഗ് ബോംബ്’ ആരോപണം പിന്‍വലിച്ച് മസ്‌ക്; ട്രംപിനെതിരായ പോസ്റ്റ് മുക്കി
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ‘ബിഗ് ബോംബ്’ ആരോപണത്തില്‍ നിന്ന് പിന്‍മാറി ഇലോണ്‍ മസ്‌ക്. ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ കൈവശമുള്ള സെക്സ് ടേപ്പുകളില്‍ ഡോണള്‍ഡ് ട്രംപും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മസ്‌ക് ആരോപിച്ചത്. ബിഗ് ബോംബ് എന്ന തലക്കെട്ടോടെ എക്സ് പോസ്റ്റിലാണ് മസ്‌ക് ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ എക്സിലെ പോസ്റ്റ് ഉള്‍പ്പെടെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് മസ്‌ക് ഇപ്പോള്‍. ട്രംപ് – മസ്‌ക് ബന്ധം വഷളായതിന് പിന്നാലെ പ്രസിഡന്റ് ട്രംപിനെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഇലോണ്‍ മസ്‌ക് ഉന്നയിച്ചിരുന്നു. അക്കൂട്ടത്തിലൊന്നായിരുന്നു എപ്സറ്റീന്റെ സെക്സ് ടേപ്പുകളില്‍ ഒന്നില്‍ ട്രംപും ഉള്‍പ്പെട്ടുവെന്നത്. എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു മസ്‌ക് വ്യാഴാഴ്ച എക്‌സില്‍ കുറിച്ചത്. ആ കേസിന്റെ റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മസ്‌ക് തന്റെ ആരോപണത്തില്‍ നിന്ന് പിന്നോട്ട് പോയതെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും എന്താണ് യഥാര്‍ത്ഥ കാരണമെന്നതില്‍…
Read More » -
കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു; ആക്രമണം പൊതുയോഗത്തിനിടെ, നില ഗുരുതരം
ബൊഗോട്ട: കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മിഗേല്‍ ഉറിബേയ്ക്ക് (39) വെടിയേറ്റു. തലസ്ഥാന നഗരമായ ബൊഗോട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വെടിയേറ്റത്. നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. സെനറ്ററായ മിഗേല്‍, പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് ഡമോക്രാറ്റിക് സെന്റര്‍ പാര്‍ട്ടിയുടെ നേതാവാണ്. മുന്‍ പ്രസിഡന്റ് അല്‍വാരോ ഉറിബേയാണ് പാര്‍ട്ടി സ്ഥാപിച്ചത്. പാര്‍ട്ടി നേതൃത്വം അക്രമത്തെ അപലപിച്ചു. പാര്‍ക്കിലെ പൊതുയോഗത്തിനിടെയാണ് വെടിയേറ്റത്. സംഭവം ഗൗരവമേറിയതാണെന്ന് പ്രതികരിച്ച പാര്‍ട്ടി, മിഗേലിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരം പുറത്തുവിട്ടില്ല. അക്രമത്തെ അപലപിച്ച കൊളംബിയന്‍ ഭരണകൂടം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മിഗേലിന്റെ അമ്മയും മാധ്യമപ്രവര്‍ത്തകയുമായ ഡയാന ടര്‍ബേ 1991ല്‍ കൊല്ലപ്പെട്ടിരുന്നു. ലഹരിമരുന്ന് ശൃംഖലയുടെ തലവനായിരുന്ന പാബ്ലോ എസ്‌കോബാറിന്റെ സംഘം തട്ടിക്കൊണ്ടു പോയ ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടത്.
Read More » -
ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ കേസ് ഫയലിൽ ട്രംപിന്റെ പേരും, എക്സിലിട്ട ബിഗ് ബോംബ് ഡിലീറ്റ് ചെയ്ത് മസ്ക്, പിൻവലിച്ചതു ട്രംപുമായുള്ള സന്ധി സംഭാഷണത്തെ തുടർന്ന്?
വാഷിങ്ടൻ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന പോസ്റ്റുമായി ഇലോൺ മസ്‌ക്. എക്സിൽ ഇട്ട പോസ്റ്റിലാണ് മസ്ക് വിവാദ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ പിന്നീട് മസ്ക് തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള വാക്പോര് സമൂഹമാധ്യമങ്ങളിൽ തുടരുന്നതിനിടെയാണ് എപ്സ്റ്റീൻ ഫയലിൽ ട്രംപിന്റെ പേരും ഉണ്ടെന്ന കാര്യം മസ്ക് എക്സിൽ പോസ്റ്റ് ചെയ്തത്. ഇതു വിവാദമായതോടെ മസ്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. എന്നാൽ ട്രംപുമായുള്ള സന്ധിസംഭാഷണത്തിന്റെ ഭാഗമായാണ് മസ്ക് തന്റെ പോസ്റ്റ് പിൻവലിച്ചതെന്നും സൂചനയുണ്ട്. എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു മസ്‌ക് വ്യാഴാഴ്ച എക്‌സിൽ കുറിച്ചത്. ആ കേസിന്റെ റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ‘ബിഗ് ബോംബ്’ എന്ന് വിശേഷിപ്പിച്ചാണ് മസ്‌ക് ഈ പോസ്റ്റ് എക്സിൽ പങ്കുവെച്ചത്. പോസ്റ്റ് ഇങ്ങനെ- ‘‘ശരിക്കും വലിയ ബോംബ് ഇടാനുള്ള സമയമായി. എപ്സ്റ്റീൻ ഫയലുകളിൽ…
Read More » -
വഴക്കിടരുത് സുഹൃത്തുക്കളെ, ന്യായമായ ഫീസ് തന്നാൽ മതി സമാധാനമുണ്ടാക്കാം, ഫീസില്ലെങ്കിൽ സ്റ്റാർലിങ്ക് ഓഹരികൾ തന്നാലും മതി, ട്രംപും മസ്‌കും തമ്മിലുള്ള പ്രശ്നം താൻ പരിഹരിച്ചുതരാമെന്ന് ദിമിത്രി മെദ്വദേവ്!! മറുപടിയായി മസ്കിന്റെ വക
മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനു താൻ മൂന്നാമനാകാമെന്ന് മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്. എക്സിലൂടെയായിരുന്നു പ്രതികരണം. ട്രംപിനും മസ്‌കിനുമിടയിൽ ‘സമാധാന കരാറിന്’ വഹിക്കാം. സേവനത്തിന് ന്യായമായ ഫീസ് മാത്രം നൽകിയാൽ മതി. അല്ലെങ്കിൽ സ്റ്റാർലിങ്ക് ഓഹരികൾ സ്വീകരിക്കാനും തയ്യാറാണ്. വഴക്കിടരുത് സുഹൃത്തുക്കളെ… എന്നാണ് മെദ്വദേവ് കുറിച്ചത്. എന്നാൽ പോസ്റ്റിന് താഴെ മസ്‌ക് പ്രതികരണവുമായി രംഗത്ത് വന്നു. ചിരിക്കുന്ന ഒരു സ്‌മൈലിയാണ് അദ്ദേഹം മറുപടിയായി നൽകിയത്. അതേസമയം ട്രംപുമായി തെറ്റിയ സാഹചര്യത്തിൽ ആവശ്യമെങ്കിൽ മസ്‌കിന് അഭയം നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചിരുന്നു. സ്റ്റേറ്റ് ഡ്യൂമ കമ്മിറ്റി ഓൺ ഇന്റർനാഷണൽ അഫയേഴ്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി നോവികോവ് റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയോടു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. മസ്‌ക് ആവശ്യപ്പെട്ടാൽ റഷ്യ അഭയം നൽകുമെന്ന് നോവികോവ് വ്യക്തമാക്കി. മസ്‌കിന്റേത് തീർത്തും വ്യത്യസ്തമായ സമീപനമാണ്. അദ്ദേഹത്തിന് ഏതെങ്കിലും…
Read More » -
ഓഫീസ് സമയത്തും ഭര്‍ത്താവിന്റെ പല്ലുതേപ്പ്; അവിഹിതം പൊക്കി ഇലക്ട്രിക് ടൂത്ത് ബ്രഷ്; സ്വകാര്യ ഡിറ്റക്ടീവിന്റെ വെളിപ്പെടുത്തല്‍ വൈറല്‍; കുട്ടികളുടെ ബ്രഷിംഗ് ശ്രദ്ധിക്കാന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ കണ്ടത് ഭര്‍ത്താവിനെ; വെള്ളിയാഴ്ചകളില്‍ സ്‌പെഷല്‍ പല്ലുതേപ്പ്
ഫോണ്‍ കോളുകളും മെസേജുകളുമല്ല, പുതിയ കാലത്ത് രഹസ്യങ്ങള്‍ പൊളിക്കാന്‍ ഒരു ടൂത്ത് ബ്രഷ് മതിയാകും. യുകെയില്‍ നിന്നുള്ള സ്ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ രഹസ്യ ബന്ധം പൊക്കിയതിന് പിന്നില്‍ ഒരു ഇലക്ട്രിക് ടൂത്ത് ബ്രഷാണ്. അസമയത്തുള്ള ഭര്‍ത്താവിന്‍റെ പല്ലുതേപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷത്തിലാണ് കള്ളി വെളിച്ചതായത്. സ്വകാര്യ ഡിറ്റക്ടീവായ പോള്‍ ജോണ്‍സനാണ് ഇത്തരത്തിലൊരു അന്വേഷണത്തിന്‍റെ വിവരം പങ്കുവച്ചത്. വീട്ടുകാരുടെ ഇലക്ട്രിക് ടൂത്ത് ബ്രഷുകള്‍ ലിങ്ക് ചെയ്ത ആപ്പില്‍ ഭര്‍ത്താവ് അസമയത്ത് ബ്രഷ് ചെയ്യുന്നത് കണ്ടതോടെയാണ് ഭാര്യയ്ക്ക് സംശയം തോന്നിയത്. കുട്ടികളുടെ പല്ലുതേപ്പ് ക്രമീകരിക്കാനാണ് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത്. എന്നാല്‍ ജോലി സമയത്തും ഭര്‍ത്താവ് പല്ലുതേക്കുന്നു എന്നാണ് ആപ്പിലെ ഡാറ്റ കാണിച്ചത്. പ്രത്യേകിച്ചും വെള്ളിയാഴ്ചകളില്‍ മാത്രമാണ് ഭര്‍ത്താവിന്‍റെ ‘സ്പെഷല്‍’ പല്ലുതേപ്പ്. ഓഫിസിലാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങുന്ന ദിവസങ്ങളിലും ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഭാര്യ അന്വേഷണം തുടങ്ങിയത്. വെള്ളിയാഴ്ചകളില്‍ ഭര്‍ത്താവ് ജോലിക്ക് പോയിട്ട് മാസങ്ങളായെന്നും മറ്റൊരു സ്ത്രീയുടെ വീട്ടിലെത്തുകയാണെന്നുമാണ് രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയത്. രാവിലെ 9…
Read More » -
മസ്കുമായുള്ള പോര് കടുപ്പിച്ച് ട്രംപ്, ചുവന്ന ടെസ്‌ല കാർ ഒഴിവാക്കും, ഉടൻ വിൽക്കുമെന്ന് റിപ്പോർട്ട്
വാഷിങ്ടൻ: നികുതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’നെ വിമർശിച്ച ഇലോൺ മസ്കുമായി ഉടക്കിപിരിഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ടെസ്‌ല കാർ ഒഴിവാക്കുന്നു. ഈ മാർച്ച് മാസത്തിൽ വാങ്ങിയ ടെസ്‌ല കാറാണ് ട്രംപ് ഒഴിവാക്കുന്നത്. ടെസ്‌ലയുടെ ഓഹരികളിൽ 150 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ‘ഇടിത്തീ’ പോലെ ട്രംപിന്റെ തീരുമാനം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ടെസ്‌ല കാർ വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന വാർത്ത വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്. മസ്‌കിന്റെ കമ്പനിയായ ടെസ്‌ലയുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനായി അദ്ദേഹം വാങ്ങിയ ചുവന്ന കാർ ആഴ്ചകളായി വൈറ്റ് ഹൗസിൽ പാർക്ക് ചെയ്‌തിരിക്കുകയായിരുന്നു. ഇത് വൈകാതെ വൈറ്റ് ഹൗസിന്റെ പാർക്കിങ്ങിൽ നിന്ന് ഒഴിവാക്കുമെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മസ്കിൽനിന്നു സമ്മാനമായല്ല താൻ കാർ സ്വന്തമാക്കിയതെന്നും യഥാർഥ വിലയായ 80,000 ഡോളർ നൽകിയാണ് കാർ വാങ്ങിയതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
Read More » -
‘അയാൾക്ക് വട്ടാണ്, എനിക്ക് സംസാരിക്കാൻ താൽപര്യമില്ല ? എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നു കേട്ടു’, മസ്കിനെതിരെ വിമർശനവുമായി ട്രംപ്
വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്‌ല സിഇഒ ഇലോൺ മസ്കും തമ്മിലുള്ള വാക് പോര് തുടരുന്നു. മസ്കുമായി ഫോണിലൂടെ സന്ധിസംഭാഷണം നടക്കുമെന്ന വാർത്തകൾ തള്ളിയ ട്രംപ് വട്ട് പിടിച്ച വ്യക്തിയോട് സംസാരിക്കാൻ തനിക്ക് താത്പര്യമില്ലെന്നും അറിയിച്ചു. ട്രംപുമായുള്ള പോര് തുടരുന്നതിനിടെ ഇലോൺ മസ്കിന്റെ ബിസിനസുകളിൽ 150 ബില്യൺ ഡോളറിന്റെ ഓഹരി നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതിനിടയിലാണ് ട്രംപ് – മസ്ക് ഫോൺ സംഭാഷണത്തിന് പദ്ധതിയിട്ടിരുന്നെന്നും പിന്നീടിത് ഉപേക്ഷിച്ചുവെന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നത്.മസ്‌കുമായി ഫോൺ സംഭാഷണത്തിന് പദ്ധതിയിട്ടതിനിടെ ഇലോൺ മസ്‌കിന്റെ കമ്പനികൾക്ക് നൽകിയ സർക്കാർ കരാറുകൾ റദ്ദാക്കുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. ഇത് സ്‌പേസ് എക്‌സിനെ നേരിട്ട് ബാധിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി മസ്‌ക് രംഗത്തെത്തിയിരുന്നു. ഡോണൾഡ് ട്രംപ് നികുതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ ആയിരുന്നു ട്രംപും മസ്കും തമ്മിൽ പിരിയാൻ കാരണമായത്. ബിൽ പാസായതോടെ, ഇലക്ട്രിക് വാഹന…
Read More » -
എന്റെ ഭാര്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചു; വഴങ്ങാതിരുന്നപ്പോള്‍ കള്ളക്കേസ് ചുമത്തി ജയിലില്‍ അടച്ചു; പാക് സൈനിക മേധാവിക്കെതിരേ ഗുരുതര ആരോപണവുമായി ഇമ്രാന്‍ ഖാന്‍; ’14 മാസം ഭാര്യയെ തടങ്കലില്‍ ഇട്ടു പീഡിപ്പിച്ചു, കുറ്റം ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞില്ല’
ഇസ്ലാമാബാദ്: പാക് സൈനിക മേധാവി അസിം മുനീറിനെതിരെ ഗുരുതര ആരോപണവുമായി പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങാതെ വന്നതോടെ തന്റെ ഭാര്യയായ ബുഷറ ബീവിയെ കള്ളക്കേസ് ചുമത്തി സൈന്യം ജയിലിലടച്ചെന്നും ഇമ്രാന്‍ ആരോപിച്ചു. 14 മാസമാണ് ബുഷ്‌റയെ കരുതല്‍ തടങ്കലിലിട്ട് പീഡിപ്പിച്ചതെന്നും തീര്‍ത്തും മനുഷ്യത്വരഹിതമായാണ് ഇടപെട്ടതെന്നും ഇമ്രാന്‍ പറയുന്നു. ഇമ്രാന്റെ ഭരണകാലത്ത്, അസിം മുനീറിനെ ഐഎസ്‌ഐ മേധാവിയുടെ പദവിയില്‍നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെ സ്ഥാനം തിരിച്ചു കിട്ടുന്നതിനായി ഇടനിലക്കാര്‍ വഴി ബുഷ്‌റയുമായി ബന്ധപ്പെടാന്‍ മുനീര്‍ ശ്രമിച്ചെന്നാണ് എക്‌സിലെ വെളിപ്പെടുത്തല്‍. അസിം മുനീറിന്റെ ആവശ്യം നിരസിച്ച ബുഷ്‌റ, ഭരണപരമായ കാര്യങ്ങളിലും തീരുമാനങ്ങളിലും താന്‍ ഇടപെടില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് കള്ളക്കേസുകളില്‍ കുടുക്കി ബുഷ്‌റയെ തടവിലാക്കിയെതന്നും യാതൊരു രാഷ്ട്രീയ ആഭിമുഖ്യങ്ങളും താല്‍പര്യവുമില്ലാതെ സ്വകാര്യ ജീവിതം നയിച്ച അവരെ മാനസികമായി പീഡിപ്പിച്ചുവെന്നും ഇമ്രാന്‍ കുറിച്ചു. ബുഷ്‌റയ്‌ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ ഒന്നുപോലും ഇതുവരെയും തെളിയിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാലാഴ്ചയായി ഭാര്യയെ…
Read More »