Breaking NewsBusinessIndiaLead NewsLIFENEWSNewsthen SpecialTRENDINGWorld

ബോയിംഗിന്റെ സുരക്ഷാ പിഴവുകള്‍ വീണ്ടും; ചര്‍ച്ചയായി നെറ്റ്ഫ്‌ലിക്‌സ് ഡോക്കുമെന്ററി; ലാഭം ഇരട്ടിപ്പിക്കാന്‍ കമ്പനി വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായി; പിഴവു ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ബാറ്ററികള്‍ തീപിടിച്ചതോടെ 2013ല്‍ എല്ലാ വിമാനങ്ങളും നിലത്തിറക്കി; തീഗോളമായി വെന്തെരിഞ്ഞത് കോര്‍പറേറ്റ് ലാഭക്കൊതിയുടെ ഇരകളോ?

ഇന്ധനകാര്യക്ഷമതയ്ക്കും സുഖയാത്രയ്ക്കും പേരുകേട്ട ബോയിങ് 787 വിമാനങ്ങളില്‍ ചില നിര്‍മാണപ്രശ്‌നങ്ങളുണ്ടെന്ന് കമ്പനിക്കകത്തെ പ്രമുഖ എന്‍ജിനീയര്‍മാര്‍ തന്നെയാണ് ചൂണ്ടിക്കാട്ടിയത്

ന്യൂഡല്‍ഹി: അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണങ്ങളിലേക്കു വെളിച്ചം വീശണമെങ്കില്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെത്തി പരിശോധനകള്‍ ആവശ്യമാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനമെന്ന് അറിയപ്പെട്ടിരുന്ന ബോയിംഗിന്റെ നിര്‍മാണത്തിലെ അപാകതകള്‍ നേരത്തേതന്നെ എന്‍ജിനീയര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപകടത്തോടെ സുരക്ഷാ കാരണങ്ങളും വീണ്ടും ചര്‍ച്ചയാകുകയാണ്.

ബോയിംഗിന്റെ നിര്‍മാണത്തിലെ അപാകതകള്‍ ചര്‍ച്ചയാകുന്ന ‘ഡൗണ്‍ഫാള്‍: ദ കേസ് എഗെന്‍സ്റ്റ് ബോയിംഗ്’ എന്ന നെറ്റ് ഫ്‌ളിക്‌സ് ഡോക്കുമെന്ററി നേരത്തേതന്നെ ചര്‍ച്ചയായിരുന്നു. റോറി കെന്നഡി സംവിധാനം ചെയ്ത ഡോക്കുമെന്റി അവിടെയുള്ള വിദഗ്ധന്‍മാരുടെയും മുന്‍ എന്‍ജിനീയര്‍മാരുടെയും അഭിമുഖങ്ങളിലൂടെയാണു പുരോഗമിക്കുന്നത്.

Signature-ad

ബോയിംഗിന്റെ 737 മാക്‌സ് എന്ന വിമാനത്തിന്റെ പിഴവുകളാണിതില്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും ഇതേ കമ്പനിയുടെതന്നെ 787 വിമനങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങളും വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. വിമാനക്കമ്പനി അമിത ലാഭമെടുക്കാനുള്ള ഓട്ടത്തിനിടെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാരെ തെറിപ്പിച്ചതും അമേരിക്കന്‍ അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിച്ചതും ചില എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമൊക്കെ ചര്‍ച്ചയാക്കി. ഇന്ധനകാര്യക്ഷമതയ്ക്കും സുഖയാത്രയ്ക്കും പേരുകേട്ട ബോയിങ് 787 വിമാനങ്ങളില്‍ ചില നിര്‍മാണപ്രശ്‌നങ്ങളുണ്ടെന്ന് കമ്പനിക്കകത്തെ പ്രമുഖ എന്‍ജിനീയര്‍മാര്‍ തന്നെയാണ് ചൂണ്ടിക്കാട്ടിയത്. ഈ പിഴവുകള്‍ വന്‍ വിനാശം വിതയ്ക്കുമെന്ന മുന്നറിയിപ്പും ചര്‍ച്ചകള്‍ക്കും നിയമയുദ്ധത്തിനും വഴിവച്ചു.

ബോയിങ് 787 വിമാനങ്ങള്‍ സുരക്ഷിതമല്ലെന്ന് അവഗണിക്കാനാകാത്ത മുന്നറിയിപ്പുകള്‍ മുന്‍പേയുണ്ടായിരുന്നു. ബോയിങ് കമ്പനിക്കും നിര്‍മാണപങ്കാളിയായ സ്പിരിറ്റ് എയറോസിസ്റ്റംസിനും എതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്. നിര്‍മാണനിലവാരത്തില്‍ പാളിച്ചകളുണ്ടെന്നും ഗുണനിലവാരത്തില്‍ നിയന്ത്രണമില്ലെന്നും ചൂണ്ടിക്കാട്ടിയത് കമ്പനിക്കകത്തെ എന്‍ജിനീയര്‍മാര്‍ തന്നെയാണ്. സുരക്ഷയേക്കാള്‍ നിര്‍മാണവേഗതയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാന സാങ്കേതിക വിദഗ്ധരില്‍ ചിലര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുവരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍

സാം സേലേപോര്‍, ജോണ്‍ ബാര്‍നെറ്റ്, റിച്ചാര്‍ഡ് ക്യൂവാസ് തുടങ്ങിയ സാങ്കേതിക വിദഗ്ധരാണ് ബോയിങ് 787 നിര്‍മാണത്തില്‍ ഗുരുതരമായ പോരായ്മകളുണ്ടെന്നു ചൂണ്ടിക്കാട്ടിയത്. ബോയിങ് എന്‍ജിനീയറായ സാം സേലേപോര്‍ ചൂണ്ടിക്കാട്ടിയ നിര്‍മാണവീഴ്ചകള്‍ അവഗണിച്ച ബോയിങ് കമ്പനി അദ്ദേഹത്തോട് മിണ്ടാതിരിക്കാനാണ് ആവശ്യപ്പെട്ടത്. പക്ഷേ മുന്നറിയിപ്പുകള്‍ ലോകത്തോട് വിളിച്ചു പറഞ്ഞതോടെ അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തുകയും തിരുത്തലുകള്‍ നിര്‍ദേശിക്കുകയും ചെയ്തു.

ജോണ്‍ ബാര്‍നെറ്റ് 30 വര്‍ഷം ബോയിങിലെ ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനീയറായിരുന്നു. ഉല്‍പാദനവേഗം കൂട്ടാനുള്ള തൊഴില്‍ സമ്മര്‍ദത്തില്‍ തൊഴിലാളികള്‍ നിലവാരം കുറഞ്ഞ ഭാഗങ്ങള്‍ ഉപയോഗിക്കുന്നുവെന്നും വിമാനത്തിലെ ഓക്‌സിജന്‍ ക്രമീകരണ സംവിധാനങ്ങളില്‍ തകരാറുണ്ടെന്നും ജോണ്‍ ചൂണ്ടിക്കാട്ടിയതോടെ കമ്പനിക്ക് ജോണ്‍ അനഭിമതനായി. പിന്നീട് 2024 മാര്‍ച്ച് ഒമ്പതിന് ജോണിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബോയിങുമായുള്ള നിയമയുദ്ധത്തിനിടെയാണ് ജോണിന്റെ മരണമെന്നതും രാജ്യാന്തരമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി

ബോയിങ് നിര്‍മാണപങ്കാളിയായ സ്പിരിറ്റ് എയറോസിസ്റ്റംസ് മെക്കാനിക്കായിരുന്ന റിച്ചാര്‍ഡ് ക്യുവാസ് ചൂണ്ടിക്കാട്ടിയത് വിമാനത്തിന്റെ മുന്‍ഭാഗത്തെ പ്രഷര്‍ ബള്‍ക്ക് ഹെഡുകളിലെ നിര്‍മാണവീഴ്ചയാണ്. ബോയിങിനും സ്പിരിറ്റിനും പരാതി നല്‍കിയ റിച്ചാര്‍ഡിനെ കമ്പനി പിരിച്ചു വിട്ടു.

എന്നാല്‍, ഈ പരാതികളില്‍ അന്വേഷണം നടത്തിയ ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി ബോയിങ് വിമാനങ്ങളില്‍ ആറാഴ്ചത്തെ പരിശോധന നടത്തി. ഉല്‍പാദനരീതികളില്‍ നിരവധി പ്രശ്‌നങ്ങള്‍ കണ്ടെത്തിയ ഓഡിറ്റ്, കമ്പനിയുടെ സുരക്ഷാസംസ്‌കാരം പാടേ മാറിയതായും ചൂണ്ടിക്കാട്ടി. സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ജീവനക്കാര്‍ക്കെതിരെ കമ്പനി പ്രതികാര നടപടികള്‍ സ്വീകരിച്ചെന്നും ഓഡിറ്റില്‍ കണ്ടെത്തി.

എന്നാല്‍ 787 ഡ്രീംലൈനറിന്റെ സുരക്ഷയിലും ഈടിലും പൂര്‍ണവിശ്വാസമാണെന്ന് ബോയിങ് കമ്പനി പ്രതിരോധിച്ചു. ബാറ്ററി സിസ്റ്റം അടക്കം അപ്‌ഗ്രേഡ് ചെയ്‌തെന്ന് അറിയിച്ചാണ് അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ തുടര്‍നടപടികളില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ലോകത്തെ തന്നെ വലിയ വിമാന അപകടങ്ങളിലൊന്ന് ഇന്ത്യയുടെ ഹൃദയം തകര്‍ക്കുമ്പോള്‍ ബോയിങ് 787-ന്റെ സുരക്ഷ വീണ്ടും രാജ്യാന്തരചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുന്നു.

നിലവില്‍ എയര്‍ ഇന്ത്യ അപകടത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് എഫ്എഎ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ സംഭവിക്കുന്ന മൂന്നാമത്തെ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഡ്രീംലൈനര്‍ വിമാനങ്ങളാണ് ഇതെന്നതും യാദൃശ്ചികമല്ല. ഇപ്പോള്‍ തകര്‍ന്ന വിമാനത്തിനു 11 വര്‍ഷം പഴക്കമുണ്ട്. 41,000 മണിക്കൂറില്‍ കൂടുതല്‍ പറന്നിട്ടുണ്ട്. 8000 സൈക്കിളുകളും പൂര്‍ത്തിയാക്കി. പ്രീമാര്‍ക്കറ്റ് സെഷനുകളില്‍ ബോയിംഗിന്റെ ഓഹരികളില്‍ എട്ടു ശതമാനത്തില്‍ കൂടുതല്‍ ഇടിവും സംഭവിച്ചിട്ടുണ്ട്.

ബാറ്ററിക്കു തീപിടിക്കുന്നതും ജനററേറ്റര്‍ തകരാറുമടക്കം ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്കു പ്രശ്‌നമുണ്ടെന്നു നേരത്തേ കണ്ടെത്തിയിരുന്നു. 2013ല്‍ എല്ലാ ഡ്രീം ലൈനര്‍ വിമാനങ്ങളും നിലത്തിറക്കി ലിഥിയം-അയണ്‍ ബാറ്ററികള്‍ പരിശോധിച്ചിരുന്നു. ബാറ്ററിയില്‍ തീ പടര്‍ന്നതിനു പിന്നാലെയായിരുന്നു ഇത്. ജപ്പാനിലെ രണ്ടു വിമാനങ്ങളില്‍ ആകാശത്തുവച്ചു തീപടര്‍ന്നതോടെയായിരുന്നു ഇത്. ബാറ്ററി പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നു ബോധ്യപ്പെടുത്തിയതിനു പിന്നാലെയാണു വീണ്ടും പറക്കലുകള്‍ ആരംഭിച്ചത്.

ലാതം എയര്‍ലൈന്‍സ് ഉപയോഗിച്ചിരുന്ന ഡ്രീം ലൈനര്‍ വിമാനമായ 787-9 പെട്ടെന്നു കുത്തനെ ഉയര്‍ന്നതിലൂടെ 50 യാത്രക്കാര്‍ക്കു പരിക്കേറ്റിരുന്നു. കോക്ക്പിറ്റ് സീറ്റിലെ പ്രശ്‌നമായിരുന്നു വില്ലന്‍. 2024ല്‍ അലാസ്‌ക എയര്‍ലൈനിന്റെ മാക്‌സ് ജെറ്റിന്റെ മിഡ്-എയര്‍ ഡോര്‍ തകര്‍ന്നതും മറ്റൊരു സംഭവമാണ്.

Downfall: The Case Against Boeing is a 2022 American documentary film directed by Rory Kennedy.[1] Interviewing relevant people and featuring archival footage, the documentary looks into the events throughout the history of the aircraft manufacturer company Boeing that led to the crashes of two 737 MAX planes and occurring within a short time span, as well as its subsequent investigation. The film sides with interviewees in criticizing the capitalization of Boeing, noting that the urge to beat major competitor Airbus led to the neglect of component failures within the 737 MAX.

Back to top button
error: