World

    • ഇസ്രയേലിന്റെ മൂന്നാമത്തെ എഫ്–35 യുദ്ധവിമാനവും വെടിവച്ചിട്ടു, പൈലറ്റിനെ പിടികൂടി- ഇറാൻ, വാർത്ത അടിസ്ഥാന രഹിതം!! ഇറാൻ മാധ്യമങ്ങൾ വ്യാജവാർത്ത പടച്ചുവിടുന്നു, ഇസ്രയേൽ

      ടെൽ അവീവ്: ഇസ്രയേലിന്റെ മൂന്നാമത്തെ എഫ്–35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന അവകാശ വാദവുമാമായി ഇറാൻ. കൂടാതെ പൈലറ്റിനെ ഇറാൻ സൈന്യം അറസ്റ്റ് ചെയ്തെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്ത ഇസ്രയേൽ സൈന്യം നിഷേധിച്ചു. ഇറാന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും ഇറാൻ മാധ്യമങ്ങൾ വ്യാജവാർത്ത പടച്ചുവിടുകയാണെന്നും ഇസ്രയേൽ സൈനിക വക്താവ് അവിചായ് അദ്രയി എക്സിൽ പ്രതികരിച്ചു. നേരത്തെ മറ്റു രണ്ട് എഫ്–35 വിമാനങ്ങൾ കൂടി വെടിവച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു. അതേസമയം ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് മൂന്നാമത്തെ വിമാനവും വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാനുമെത്തിയത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രയേൽ വൻ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ടെഹ്റാൻ നഗരത്തിലും പരിസരങ്ങളിലും വ്യോമാക്രമണം നടത്തി 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം. ടെഹ്‌റാനിലെ നൂറുകണക്കിന് ആണവ, സൈനിക കേന്ദ്രങ്ങൾ ഇസ്രയേൽ ലക്ഷ്യം വച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി…

      Read More »
    • ഇസ്രായേലിന്റെ ആത്യന്തിക ലക്ഷ്യം ഇറാനിലെ ഭരണകൂട അട്ടിമറി; സൈനിക, ശാസ്ത്ര മേധാവികളെ ലക്ഷ്യമിട്ടതും ആക്രമണങ്ങളുടെ വ്യാപ്തിയും നല്‍കുന്നത് വ്യക്തമായ സൂചനകള്‍; എഴുന്നേറ്റുനിന്ന് ശബ്ദം ഉയര്‍ത്താനുള്ള അവസരമെന്ന് നെതന്യാഹു; ലക്ഷ്യം മറ്റൊന്നല്ലെന്ന് വിദഗ്ധരും

      ജറുസലേം/വാഷിംഗ്ടണ്‍: ഇറാന്റെ ആണവ പദ്ധതികള്‍ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇസ്രയേല്‍ ടെഹ്‌റാനില്‍ ആക്രമണങ്ങള്‍ നടത്തിയതെന്നു പറയുന്നെങ്കിലും ആത്യന്തിക ലക്ഷ്യം ഭരണകൂട അട്ടിമറിയെന്ന് സൂചന. അതിന്റെ വ്യാപ്തിയും ലക്ഷ്യങ്ങളുടെ തെരഞ്ഞെടുപ്പും ഇസ്രായേല്‍ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളും പരിശോധിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണങ്ങള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളെയും മിസൈല്‍ ഫാക്ടറികളെയും മാത്രമല്ല, രാജ്യത്തിന്റെ സൈനിക ശൃംഖലയിലെ പ്രധാന വ്യക്തികളെയും ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യമിട്ടു. ഇറാന്റെ വിശ്വാസ്യതയും ശക്തിയും സഖ്യകക്ഷികള്‍ക്കിടയില്‍ അസ്ഥിരപ്പെടുത്തുന്നതിനൊപ്പം ഇറാനിയന്‍ നേതൃത്വത്തെയും അസ്ഥിരമാക്കുകയെന്ന ലക്ഷ്യവും ഇസ്രയേലിനുണ്ടെന്നു വിദഗ്ധര്‍ പറയുന്നു. ‘അവര്‍ ഒരു ഭരണമാറ്റം പ്രതീക്ഷിക്കുന്നു’ എന്നാണു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ കീഴിലുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥനും വാഷിംഗ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയിലെ വിദഗ്ധനുമായ മൈക്കല്‍ സിംഗ് പറയുന്നത്. ‘ഇറാനിലെ ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പു കാണാന്‍ ആഗ്രഹിക്കുന്നു’ എന്നും പരിമിതമായ സിവിലിയന്‍ നാശങ്ങളും വിശാലമായ ലക്ഷ്യത്തെയാണു ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍…

      Read More »
    • അറസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ പോലീസ് കഴുത്തില്‍ മുട്ടുവച്ച് അമര്‍ത്തി; കോമയിലായ ഇന്ത്യന്‍ വംശജന് ദാരുണാന്ത്യം; പോലീസിന്റെ ആക്രമണത്തില്‍ തലച്ചോര്‍ പൂര്‍ണമായും തകര്‍ന്നു; അറസ്റ്റ് നീക്കം ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ; ഭാര്യതന്നെ പകര്‍ത്തിയ ദൃശ്യം പോലീസിന് തിരിച്ചടി

      മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പൊലീസിന്‍റെ അതിക്രമത്തിനിരയായ ഇന്ത്യന്‍ വംശജന് തലച്ചോര്‍ തകര്‍ന്ന് ദാരുണാന്ത്യം. രണ്ടാഴ്ച്ച മുന്‍പാണ് പൊലീസിന്‍റെ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ കോമയിലേക്ക് മാറിയത്. അറസ്റ്റ് ചെയ്യുന്നതിനിടെയാണ് അഡ്‌ലെയ്ഡ് പൊലീസ് ഉദ്യോഗസ്ഥൻ 42കാരനായ ഗൗരവ് കന്റിയുടെ കഴുത്തിൽ മുട്ടുവച്ച് അമർത്തിയത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ചിത്രീകരിച്ച ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അഡ്‌ലെയ്ഡ് പൊലീസിന്‍റെ ആക്രമണത്തില്‍ കന്‍റിയുടെ തലച്ചോറ് പൂര്‍ണമായും തകര്‍ന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. രണ്ടാഴ്ചയോളമായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മേയ് 29നായിരുന്നു റോയസ്റ്റൺ പാർക്കിലെ പെയ്ൻഹാം റോഡിൽ വെച്ച് ഭാര്യ അമൃത് പാല്‍ കൗറുമായുളള തര്‍ക്കത്തിനിടെ കന്റിയെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. പൊലീസ് കന്റിയെ നിലത്തേക്ക് തള്ളിയിടുന്നതും കഴുത്തില്‍ കാല്‍വച്ചമര്‍ത്തുന്നതും ഭാര്യ വിഡിയോയില്‍ പകര്‍ത്തി. അതിക്രമം രൂക്ഷമായപ്പോഴാണ് താന്‍ വിഡിയോ ചിത്രീകരിച്ചതെന്നാണ് അമൃത്പാല്‍ കൗര്‍ പറഞ്ഞത്. ഗൗരവ് മദ്യപിച്ചിരുന്നുവെന്നും അറസ്റ്റിനെ ചെറുത്തുവെന്നും ഗാർഹിക പ്രശ്നങ്ങളാണ് പൊലീസ് ഇടപെടാൻ കാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം ഗൗരവ് മദ്യപിക്കുകയും ഉച്ചത്തിൽ സംസാരിക്കുകയും…

      Read More »
    • ആക്രമണ- പ്രത്യാക്രമണങ്ങൾ തുടരുന്നു, സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങൾ ആക്രമിച്ചു, രണ്ട് എഫ്-35 യുദ്ധ വിമാനങ്ങൾ തകർത്തു- ഇറാൻ, ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും ഒരറ്റത്തുനിന്ന് തകർത്തുവരികയാണെന്ന് ഇസ്രായേൽ

      ടെൽ അവീവ്: കഴിഞ്ഞ ദിവസത്തെ ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിന്റെ തന്ത്രപ്രധാനമായ നിരവധി സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ഓപ്പറേഷൻ റൈസിങ് ലയൺ എന്നപേരിൽ ഇറാനിൽ വ്യാഴാഴ്ച രാത്രി ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ ട്രൂ പ്രോമിസ് III എന്നപേരിലാണ് പ്രത്യാക്രമണം നടത്തുന്നത്. മാത്രമല്ല ഇസ്രയേലിന്റെ രണ്ട് എഫ്-35 യുദ്ധ വിമാനങ്ങൾ തകർത്തതായും ഇറാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. 80 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൂടാതെ നെവാതിം, ഓവ്ഡ വ്യോമത്താവളങ്ങളിലും ഇസ്രയേൽ സൈനികകാര്യ മന്ത്രാലയവും സൈനിക- വ്യാവസായിക കേന്ദ്രങ്ങളും ആക്രമിച്ചുവെന്ന് ഇറാൻ ഇസ്ലാമിക് റവലൂഷൻ ഗാർഡ് കോർപ്‌സിന്റെ വക്താവ് ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദി പറഞ്ഞു. അതേസമയം ഇരുപക്ഷത്ത് നിന്നുള്ള ആക്രമണ-പ്രത്യാക്രമണങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും വ്യോമസേന…

      Read More »
    • ജമ്മു കശ്മീര്‍ പാകിസ്ഥാന്റേതാക്കി ഇസ്രയേല്‍; ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വിവാദമായപ്പോള്‍ ക്ഷമാപണം; ഇറാന്റെ മിസൈല്‍ റേഞ്ച് ചൂണ്ടിക്കാട്ടിയ ചിത്രത്തില്‍ ഇന്ത്യയും ചൈനയും സുഡാനുംവരെ

      ജമ്മു കശ്മീർ പാകിസ്ഥാന്‍റേതാണെന്ന് തെറ്റായി രേഖപ്പെടുത്തി പോസ്റ്റ് ചെയ്ത ഭൂപടത്തില്‍ ക്ഷമാപണം നടത്തി ഇസ്രയേൽ പ്രതിരോധ സേന. അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതിൽ തെറ്റുപറ്റി എന്നുകാണിച്ചാണ് ഇസ്രയേൽ തങ്ങളുടെ ക്ഷമാപണ പോസ്റ്റ് പങ്കുവച്ചത്. ഇന്ത്യ അടങ്ങുന്ന രാജ്യാന്ത ഭൂപടത്തില്‍ ജമ്മു കശ്മീർ പാകിസ്ഥാന്‍റേതാണെന്ന് തെറ്റായി രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ ഉപയോക്താക്കളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. പിന്നാലെയാണ് ക്ഷമാപണം ഇസ്രായേലിന്‍റെ ക്ഷമാപണം. Iran is a global threat. Israel is not the end goal, it’s only the beginning. We had no other choice but to act. pic.twitter.com/PDEaaixA3c — Israel Defense Forces (@IDF) June 13, 2025 ‘ഇറാൻ ഒരു ആഗോള ഭീഷണിയാണ്. ഇസ്രായേൽ അവസാന ലക്ഷ്യമല്ല, അതൊരു തുടക്കം മാത്രമാണ്. പ്രതികരിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു’ എന്ന് കുറിച്ചായിരുന്നു ഇസ്രയേലിന്‍റെ പോസ്റ്റ്. ഇറാന്‍റെ മിസൈലുകളുടെ റേഞ്ച് എന്നെഴുതിയ ഭൂപടവും ഇസ്രയേല്‍ പങ്കുവച്ചിരുന്നു.…

      Read More »
    • മൊസാദിന്റെ ആസൂത്രണം; പ്രതിരോധ സേന നടപ്പാക്കി; ടെഹ്‌റാന്‍ നഗരത്തിനു സമീപം ഡ്രോണ്‍ ബേസ് നിര്‍മിച്ചു; വാഹനങ്ങളില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചു കടത്തി; ഇറാനില്‍തന്നെ ഭൂതല മിസൈലുകളും സ്ഥാപിച്ചു; പ്രദേശിക ഇന്റലിജന്‍സിനെയും കബളിപ്പിച്ചു; ഇസ്രായേലിന്റെ ആക്രമണത്തിനു പിന്നില്‍ വര്‍ഷങ്ങളുടെ നിരീക്ഷണം

      ടെഹ്‌റാന്‍: ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ സൈനിക മേധാവികളും കമാന്‍ഡര്‍മാരുമടക്കം ഇരുപതു പേരെങ്കിലും കൊല്ലെപ്പെട്ടെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. 200 ഫൈറ്റര്‍ ജെറ്റുകള്‍ ആക്രമണത്തില്‍ പങ്കെടുത്തെന്നും ആക്രമത്തെക്കുറിച്ച് ട്രംപിനും അമേരിക്കയ്ക്കും എല്ലാമറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളുടെ നിരീക്ഷണത്തിനും പ്ലാനിംഗിനും ശേഷമാണ് ഇസ്രയേല്‍ ഇറാനെതിരേ ആക്രമണത്തിനു മുതിര്‍ന്നതെന്നാണു വിവരം. ടെഹറാനില്‍ ന്യൂക്ലിയര്‍ ഇന്ധനങ്ങള്‍ സംശുദ്ധീകരിക്കുന്ന സൈറ്റുകളെക്കുറിച്ചും വ്യക്തമായ ധാരണ ഇസ്രയേലിനുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിസൈല്‍ ബേസുകളും സൈനിക താവളങ്ങളും ന്യൂക്ലിയര്‍ സൈറ്റുകളുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ടു. IDF Releases Animation Showing How Iran’s Air Defenses Were Destroyed As Part Of Operation Rising Lion Over 200 Israeli aircraft dropped more than 330 munitions on around 100 targets.#BreakingNews #Iran #Israel pic.twitter.com/DL2G4edQdc — Loose Cannon News (@LooseCannonNews) June 13, 2025   ഇറാനില്‍നിന്ന് പ്രത്യാക്രമണം പ്രതീക്ഷിക്കുന്നെന്നും…

      Read More »
    • ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേല്‍; പിന്നാലെ തിരിച്ചടി, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം, ഇസ്രയേലി യുദ്ധവിമാനങ്ങള്‍ തകര്‍ത്തു?

      ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം നടത്തിയതായി ‘ബിബിസി’ റിപ്പോര്‍ട്ട്. തെക്കന്‍ ടെഹ്‌റാനിലെ ആണവകേന്ദ്രത്തിനു സമീപം രണ്ട് സ്‌ഫോടനങ്ങളുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. അതേസമയം, ഇറാനും പ്രത്യാക്രമണം നടത്തുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവില്‍ വിവിധയിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചതായാണ് വിവരം. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇസ്രയേലിന്റെ പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇത് ഇസ്രയേലിന്റെ സൈനിക വക്താവ് നിഷേധിച്ചു. ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പറഞ്ഞു. ഇതിനിടെ ഇസ്രയേലിലേക്ക് ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തി. വീടുകളില്‍ തന്നെ കഴിയണമെന്നും പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങള്‍ക്ക് ഇസ്രയേല്‍ നിര്‍ദേശം നല്‍കി. വ്യാഴാഴ്ച രാത്രി ഇറാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സൈനിക മേധാവി മുഹമ്മദ്…

      Read More »
    • ഡിവിആറിനു പിന്നാലെ ബ്ലാക്ക് ബോക്‌സും കണ്ടെത്തി; വിമാന ദുരന്തത്തിന്റെ കാരണങ്ങളിലേക്ക് വഴിതെളിയും; മൂന്നു വര്‍ഷത്തിനിടെ എയര്‍ ഇന്ത്യക്ക് ചുമത്തിയത് ലക്ഷങ്ങളുടെ പിഴ; സുതാര്യത ഇല്ലായ്മ മുതല്‍ കോക്പിറ്റിലെ അച്ചടക്കംവരെ തെറ്റിച്ചു; ആരോപണങ്ങള്‍ പലവഴിക്ക്‌

      അഹമ്മദാബാദില്‍ തകര്‍ന്ന് വീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. വിമാനം തകര്‍ന്നുവീണ കെട്ടിടത്തിനു മുകളില്‍നിന്നാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. അപകട കാരണം കണ്ടെത്താൻ ഇത് നിർണ്ണായകമാകും. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. പരുക്കേറ്റവരുടെ എണ്ണത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയാകാൻ 72 മണിക്കൂർ വരെ എടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിഎൻഎ സാമ്പിളുകൾ നൽകാനായി സിവില്‍ ആശുപത്രിയിൽ ആളുകളുടെ നീണ്ട നിരയാണ്. കൂടുതൽ പരിശോധനാ കിറ്റുകൾ രാവിലെ തന്നെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തസ്ഥലം സന്ദർശിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാർ ഉൾപ്പെടെയുള്ളവരെ മോദി ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചു. ചികിത്സയിലുള്ള മറ്റുള്ളവരെയും അദ്ദേഹം സന്ദർശിച്ചു. അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യയെയും മോദി നേരിൽ കണ്ട് ആശ്വസിപ്പിച്ചു. “നാശത്തിന്റെ രംഗം സങ്കടകരമാണ്,” പ്രധാനമന്ത്രി എക്സിൽ…

      Read More »
    • ഡിവിആര്‍ കണ്ടെത്തി; വിമാനത്തിലെ ക്യാമറകളുടെ ദൃശ്യങ്ങള്‍ ലഭിച്ചേക്കും; വിവിധ ക്യാമറകളുടെ ദൃശ്യങ്ങള്‍ പരിശോധിക്കും; കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു; വൈദ്യുതി തകരാറെന്നു സൂചന; വിമാന ഇന്ധനത്തില്‍ രാസവസ്തു കലര്‍ന്നെന്നും പ്രചാരണം

      അഹമ്മദാബാദില്‍ ദുരന്തത്തില്‍പ്പെട്ട വിമാനം ബോയിങ് 787– ഡ്രീംലൈനറിന്റെ ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍ കണ്ടെത്തി . വിമാനത്തിലെ വിവിധ കാമറകളുടെ ദൃശ്യങ്ങള്‍ ഇത് പരിശോധിക്കുന്നതിലൂടെ ലഭിച്ചേക്കും. എങ്ങനെ അപകടമുണ്ടായി എന്ന് കണ്ടെത്തുന്നതില്‍ ഇത് നിര്‍ണായകമാകും. അതേസമയം, ഡിജിസിഎയുടെ ഉന്നതതല സംഘം അന്വേഷണം തുടങ്ങി. കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളും വിശദാംശങ്ങള്‍ ശേഖരിക്കുന്നു.  വൈദ്യതി തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിയമനം. ബോയിങ്ങിന്‍റെ സാങ്കേതിക സംഘം ഉടനെത്തും. പറന്നുയര്‍ന്ന് 32 സെക്കന്‍ഡ് കൊണ്ട് തകര്‍ന്നുവീഴാന്‍ മാത്രം എയര്‍ ഇന്ത്യയുടെ ബോയിങ് നിര്‍മിത ഡ്രീംലൈനര്‍ വിമാനത്തിന് സംഭവിച്ചത് എന്താണ്?. വൈദ്യുത തകരാറാണ് മുഖ്യസാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. ഇക്കാര്യം പൈലറ്റ് എടിസിയെ അറിയിച്ചിരുന്നെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്. വിമാന ഇന്ധനത്തില്‍ മറ്റെന്തോ രാസവസ്തു കലര്‍ന്നുവെന്ന സൂചനകള്‍, ഭാരക്കൂടുതല്‍, ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവ് എന്നിവയാണ് മറ്റ് സാധ്യതകള്‍. വിമാനത്തിന്‍റെ രണ്ട് എന്‍ജിനും ഒരേസമയം തകരാര്‍ സംഭവിച്ചതോ ചിറകിലെ ഫ്ലാപ് പ്രവര്‍ത്തിക്കാതെ വന്നതോ ആവാം. പക്ഷികള്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാവാം എന്നും ചിലര്‍…

      Read More »
    • ഇസ്രയേല്‍ ആക്രമണത്തിന് മറുപടി നല്‍കി ഇറാന്‍, കനത്ത ഡ്രോണ്‍ ആക്രമണം

      ടെഹ്‌റാന്‍: മധ്യേഷ്യയിലെ യുദ്ധസമാന സാഹചര്യത്തിനിടെ ഇസ്രയേലിനെതിരെ തിരിച്ചടി തുടങ്ങി ഇറാന്‍. ഇസ്രയേലിന്റെ ‘ഓപ്പറേഷന്‍ റൈസിങ് ലയണിന്’ മറുപടിയായി നൂറോളം ഡ്രോണുകളാണ് ഇറാന്‍ ഇസ്രയേലിലേക്കു തൊടുത്തത്. ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് ഇസ്രയേലിന് ‘കയ്‌പേറിയതും വേദനാജനകവുമായ’ മറുപടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി മുന്നറിയിപ്പ് നല്‍കി. സംയുക്ത സൈനിക മേധാവിയും ഐആര്‍ജിസി തലവനും കൊല്ലപ്പെട്ടു, ഇറാന് വന്‍ ആഘാതം; ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ നടന്ന ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നും ഇറാന്‍ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ആണവായുധ നിര്‍മാണത്തില്‍ ഇറാന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഇറാന്റെ ആണവ പ്ലാന്റുകളില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’, അടിയന്തരാവസ്ഥ അതേസമയം, ഇസ്രയേല്‍ ആക്രമണത്തില്‍ ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവ് കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാനമായ ടെഹ്റാന്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള ഒന്നിലധികം കേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. പിന്നാലെ ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്.

      Read More »
    Back to top button
    error: