Breaking NewsIndiaLead NewsNEWSWorld

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരുകോടി വീതം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും; എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയില്ലെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത് നിര്‍ണായകമാകും; കത്തിയത് 1.25 ലക്ഷം ലിറ്റര്‍ ഇന്ധനം

ന്യൂഡല്‍ഹി: അപകടതം നടന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടത്തിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് ഏറെ നിര്‍ണായകമായ വിവരങ്ങള്‍ നല്‍കിയേക്കാവുന്ന ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വിമാനം തകര്‍ന്നുവീണത് ബി.ജെ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ്. അപകടത്തില്‍ നാല് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഒരു ഡോക്ടറുടെ ഭാര്യയും കൊല്ലപ്പെട്ടു. കൂടാതെ, രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. “വിമാനത്തിൽ വലിയ തീയും അത്യുഷ്ണവും ഉണ്ടായത് കാരണം യാത്രക്കാർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ ഏറെക്കുറെ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ്,”

Signature-ad

ALSO READ

നൂറടിയോളം വിമാനം ഉയര്‍ന്നിട്ടും ഉയര്‍ത്താത്ത ചക്രങ്ങള്‍; നേരെതന്നെ ഇരിക്കുന്ന ചിറകിനു പിന്നിലെ ഫ്‌ളാപ്പുകള്‍; ലാന്‍ഡിംഗ് ഗിയറിനു പകരം ഫ്‌ളാപ്പ് ഗിയറുകള്‍ പൈലറ്റുമാര്‍ വലിച്ചോ? 3000 മീറ്റര്‍ റണ്‍വേയില്‍ ഉപയോഗിച്ചത് 1900 മീറ്റര്‍ മാത്രം; തീഗോളമാകുന്നതിന് മുമ്പുള്ള വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വിദഗ്ധര്‍ നല്‍കുന്ന ആദ്യ ഘട്ട സൂചനകള്‍ ഇങ്ങനെ

ബോയിംഗിന്റെ സുരക്ഷാ പിഴവുകള്‍ വീണ്ടും; ചര്‍ച്ചയായി നെറ്റ്ഫ്‌ലിക്‌സ് ഡോക്കുമെന്ററി; ലാഭം ഇരട്ടിപ്പിക്കാന്‍ കമ്പനി വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായി; പിഴവു ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ബാറ്ററികള്‍ തീപിടിച്ചതോടെ 2013ല്‍ എല്ലാ വിമാനങ്ങളും നിലത്തിറക്കി; തീഗോളമായി വെന്തെരിഞ്ഞത് കോര്‍പറേറ്റ് ലാഭക്കൊതിയുടെ ഇരകളോ?

രാജ്യത്തെ നടുക്കിയ വിമാനദുരന്തം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നാണ് അഹമ്മദാബാദില്‍ സംഭവിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അതിനിടെ ദുരന്തത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് എന്‍.എസ്.ജി സംഘം കണ്ടെത്തി.

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് വിശ്വാസ് കുമാര്‍ രമേഷ് (45) എന്ന ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജനാണ്. വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. സീറ്റ് നമ്പര്‍ 11അ ആയിരുന്നു ഇദ്ദേഹത്തിന്റേത്. അപകടത്തില്‍ സഹോദരനും ഒപ്പമുണ്ടായിരുന്നു.

ഏതാണ്ട് 1.25 ലക്ഷം ലിറ്റര്‍ ഇന്ധനമാണ് ഒറ്റയടിക്കു പൊട്ടിത്തെറിച്ചതെന്നാണു വിവരം. പത്തു മണിക്കൂര്‍ പറക്കാനുള്ള ഇന്ധനമുണ്ടായിരുന്നു. സാധാരണഗതിയില്‍ വിമാനങ്ങള്‍ തിരിച്ചിറങ്ങുന്ന സമയത്ത് അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികമുള്ള ഇന്ധനം കത്തിച്ചു കളയാറുണ്ട്. എന്നാല്‍, ഇതു ടേക്ക് ഓഫിന്റെ സമയമായതിനാല്‍ പരമാവധി ഇന്ധനം സൂക്ഷിക്കുകയാണു പതിവ്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ബ്ലാക്ക് ബോക്‌സിലൂടെ പുറത്തുവരുമെന്നാണു കരുതുന്നത്.

അതേസമയം, അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരുകോടി വീതം നല്‍കുമെന്ന് എയര്‍ ഇന്ത്യയുടെ ഉടമകളായ ടാറ്റ ഗ്രൂപ്പ് അറിയിച്ചു. അപകടത്തില്‍ അങ്ങേയറ്റത്തെ ഞെട്ടലിലാണു തങ്ങളെന്നും ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതേക്കുറിച്ചു പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ വേദനയും നഷ്ടവും ഞങ്ങള്‍ മനസിലാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരുടെ മെഡിക്കല്‍ ചെലവുകളും ടാറ്റ വഹിക്കുമെന്നും എക്‌സിലൂടെ അറിയിച്ചു.

ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് വിമാനാപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ബാക്കിയെല്ലാവരും മരണപ്പെട്ടു. ബ്രിട്ടീഷ് പൗരനായ ഇന്ത്യൻ വംശജൻ വിശ്വാസ് കുമാർ രമേഷ് (45) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. എമർജൻസി എക്സിറ്റ് വഴിയാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. സീറ്റ് നമ്പർ 11A ആയിരുന്നു ഇദ്ദേഹത്തിന്റേത്. അപകടത്തിൽ സഹോദരനും ഒപ്പമുണ്ടായിരുന്നു.

വിമാനം ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് പതിച്ചത്. അപകടത്തിൽ അഞ്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളും മരിച്ചു. മെഡിക്കൽ കോളേജ് ഹോസ്റ്റലിന് വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ലണ്ടൻ ഗാറ്റ്‌വിക് ലക്ഷ്യമാക്കി പറന്നുയർന്ന എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനമാണ് തകർന്നു വീണത്. വിമാനം 800 അടി മാത്രം പറന്നുയർന്നതിന് തൊട്ടുപിന്നാലെ പൈലറ്റ് അപായസന്ദേശം അയച്ചു. പിന്നാലെ വിമാനം താഴേക്ക് തകർന്നു വീഴുകയും തീഗോളമായി മാറുകയും ചെയ്തു. രാജ്യം കണ്ട രണ്ടാമത്തെ ഏറ്റവുംവലിയ  വിമാനദുരന്തമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്.

വിമാനദുരന്തത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി പ്രഖ്യാപിച്ചു. അപകടത്തിൽ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മന്ത്രി ഉറപ്പുനൽകി. “അപകടത്തിന്റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും,” കേന്ദ്രമന്ത്രി വ്യക്തമാക്കി.

 

 

Back to top button
error: