World

    • ബോംബ് ഭീഷണി; ആകാശത്ത് യു ടേണ്‍ അടിച്ച് ലുഫ്താന്‍സ വിമാനം; ജര്‍മനിയിലേക്ക് തിരികെ പറന്നു; ഹൈദരാബാദില്‍ ഇറങ്ങാന്‍ അനുവദിച്ചില്ലെന്ന് വിമാനക്കമ്പനി; നിഷേധിച്ച് അധികൃതര്‍

      ബെര്‍ലിൻ : ഞായറാഴ്ച ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം( LH752) യാത്ര റദ്ദാക്കി ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരികെ പറന്നു. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം തിരികെ പറന്നതെന്നാണ് റിപ്പോര്‍ട്ട്. ജർമനിയിൽ നിന്ന് പറന്നുയർന്ന് കുറച്ചു സമയത്തിന് ശേഷം വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് മടങ്ങുകയാണെന്ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിന് (എടിസി) സന്ദേശം ലഭിച്ചു. flightaware.com എന്ന വെബ്‌സൈറ്റ് പ്രകാരം, LH752 എന്ന വിമാനം ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഉച്ചയ്ക്ക് 2:15 ന് പുറപ്പെട്ടു. തിങ്കളാഴ്ച രാവിലെ 6:00 ന് ഹൈദരാബാദിൽ ഇറങ്ങുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്.ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. “ഹൈദരാബാദിൽ ഇറങ്ങാൻ ഞങ്ങൾക്ക് അനുമതി ലഭിച്ചില്ല, അതുകൊണ്ടാണ് വിമാനം യു-ടേൺ എടുത്ത് തിരിച്ചുപോയത്,” ലുഫ്താൻസ എയർലൈൻസ് എഎൻഐയോട് വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ വ്യോമാതിർത്തിക്ക് പുറത്തായിരിക്കെ ബോംബ് ഭീഷണി ലഭിച്ചതിനാൽ വിമാനം ജർമ്മനിയിലേക്ക് തിരിച്ചുപോയതായി ഹൈദരാബാദ് വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ജൂൺ 13 ന്…

      Read More »
    • ഖൊമേനിയെ വധിക്കാനുള്ള പദ്ധതി തടഞ്ഞത് ഡോണള്‍ഡ് ട്രംപ്; ഇറാനിലെ ലക്ഷ്യങ്ങളുടെ നീണ്ട പട്ടിക ഇസ്രയേലിന്റെ പക്കലെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍; എണ്ണപ്പാടം തകര്‍ത്തതിനു പിന്നില്‍ രണ്ടു കാരണങ്ങള്‍; തിരിച്ചടിയില്‍ ഇസ്രായേലിലും വന്‍ നാശം; 22 മിസൈലുകള്‍ അയണ്‍ ഡോം മറികടന്നു

      വാഷിംഗ്ടണ്‍/ജെറുസലേം/ദുബായ്: ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള ഖൊമേനിയെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീറ്റോ ചെയ്‌തെന്നു വെളിപ്പെടുത്തല്‍. ആക്രമണത്തിനു മുന്നോടിയായി ഇക്കാര്യം ചര്‍ച്ചയില്‍വന്നപ്പോഴാണ് ട്രംപിന്റെ നടപടിയെന്നും അമേരിക്കന്‍ ഭരണകൂടത്തിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഞായാറാഴ്ചയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ ആക്രമണം തുടര്‍ന്നു. അമേരിക്കന്‍ കേന്ദ്രങ്ങളൊന്നും ആക്രമിക്കരുതെന്നും മറിച്ചായാല്‍ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാന്‍ അറിയായെന്നും ട്രംപ് ഇറാനു മുന്നറിയിപ്പ് നല്‍കി. ഇറാനികള്‍ ഇതുവരെ അമേരിക്കക്കാരനെ കൊന്നിട്ടില്ലെന്നും അവര്‍ അത്തരമൊരു നടപടിക്കു മുതിരുന്നതുവരെ രാഷ്ട്രീയ നേതൃത്വത്തെ പിന്തുടരുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനിലെ ലക്ഷ്യങ്ങളുടെ ഒരു നീണ്ട പട്ടിക ഇസ്രായേലിന് ഇപ്പോഴുമുണ്ട്. എത്രകാലം തുടരുമെന്ന കാര്യം പറയാന്‍ കഴിയില്ല. ഞായറാഴ്ച ആക്രമിക്കപ്പെട്ട ഇന്ധന മേഖല ഒരേസമയം സൈന്യത്തെയും ന്യൂക്ലിയര്‍ ഓപ്പറേഷനെയും സഹായിക്കുന്നതാണ്. ഒപ്പം ആകാശത്തുവച്ചു ഇന്ധനം നിറയ്്ക്കാന്‍ ഉപയോഗിക്കുന്ന വിമാനത്തെയും തകര്‍ത്തെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു. We are the ones standing between…

      Read More »
    • യുഎസിനെ തൊട്ടാല്‍ ഇതുവരെ കാണാത്ത തരത്തില്‍ തിരിച്ചടിക്കും; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

      വാഷിങ്ടന്‍: ഏതെങ്കിലും തരത്തില്‍ യുഎസിനുനേരെ ആക്രമണമുണ്ടായാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാകുമെന്ന് ഇറാന് മുന്നറിയിപ്പു നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ യുഎസിന് ഒരു പങ്കുമില്ലെന്നും തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ ട്രംപ് പറഞ്ഞു. ‘കഴിഞ്ഞദിവസം രാത്രി ഇറാനുനേരെ നടന്ന ആക്രമണത്തില്‍ യുഎസിന് യാതൊരു പങ്കുമില്ല. എന്നാല്‍ ഇറാന്‍ ഏതെങ്കിലും തരത്തില്‍ ഞങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയാല്‍ ഇതുവരെ കാണാത്ത തരത്തില്‍ യുഎസ് സൈന്യത്തിന്റെ മുഴുവന്‍ ശക്തിയും കരുത്തും പ്രയോഗിച്ചു തിരിച്ചടിക്കും.’ട്രംപ് പറഞ്ഞു. ഇറാനെയും ഇസ്രയേലിനെയും ഉടമ്പടിയില്‍ ഒപ്പുവപ്പിച്ച് ഈ രക്തരൂഷിത യുദ്ധം അവസാനിപ്പിക്കാന്‍ ഇപ്പോഴും വളരെയെളുപ്പത്തില്‍ യുഎസിന് കഴിയുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. നേരത്തെ ഇറാന്റെ എണ്ണപ്പാടങ്ങളിലും മിസൈല്‍ കേന്ദ്രങ്ങളിലും ആയുധ സംഭരണശാലകളിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ടെല്‍ അവീവ് അടക്കമുള്ള ഇസ്രയേല്‍ നഗരങ്ങളില്‍ ഇറാനും മിസൈലാക്രമണം നടത്തി. ഇറാന്‍ അയച്ച 7…

      Read More »
    • എയര്‍ ഇന്ത്യ വിമാന ദുരന്തം: ബോയിംഗ് ഡ്രീംലൈനറിന്റെ അറ്റകുറ്റപ്പണി നടത്തിയത് തങ്ങളല്ലെന്ന് തുര്‍ക്കി കമ്പനി; ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; ‘ആരാണു നടത്തിയത് എന്നറിയാം, അതേക്കുറിച്ച് പറയുന്നില്ല’; സെലബി ഏവിയേഷനെ വിലക്കിയതിനു പിന്നാലെ വീണ്ടും ആരോപണം

      ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ വന്‍ ദുരന്തത്തിന് ഇടയാക്കിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ അറ്റകുറ്റപ്പണിയില്‍ വീഴ്ച വരുത്തിയെന്ന ആരോപണം നിഷേധിച്ച് തുര്‍ക്കി. ബോയിംഗ് 787-8 ഡ്രീം ലൈനറിന്റെ അറ്റകുറ്റപ്പണിയില്‍ തങ്ങളുടെ കമ്പനിക്കു പങ്കില്ലെന്ന് തുര്‍ക്കിയിലെ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിസ്ഇന്‍ഫോര്‍മേഷന്‍ അറിയിച്ചു. ഇന്ത്യ- തുര്‍ക്കി ബന്ധം വഷളാക്കുന്നതിന് ഉദ്യേശിച്ചുള്ള പ്രചാരണമാണെന്നും തകര്‍ന്നുവീണ വിമാനം തുര്‍ക്കിഷ് കമ്പനിയാണു പരിപാലിച്ചതെന്ന വാദം തെറ്റാണെന്നും അവര്‍ പറഞ്ഞു. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദില്‍ തകര്‍ന്ന് 241 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണു തുര്‍ക്കിക്കെതിരേ ആരോപണം ഉയര്‍ന്നത്. ഇതിനു പിന്നാലെ ‘എക്‌സി’ല്‍ വിശദീകരണവുമായി കമ്പനി രംഗത്തെത്തുകയായിരുന്നു. The claim that ‘the maintenance of the Boeing 787-8 passenger aircraft was carried out by Turkish Technic’ following the crash of an Air India passenger aircraft during take-off is false. The claim that the crashed aircraft was…

      Read More »
    • റൈസിങ് ലയണ്‍: അര്‍ധരാത്രിയില്‍ അടി, തിരിച്ചടി; ഇറാന്‍ ആണവകേന്ദ്രത്തില്‍ വന്‍ നാശമെന്നു കാട്ടുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; എണ്ണപ്പാടവും തകര്‍ത്തു; ഇസ്രായേലില്‍ എട്ടുനില കെട്ടിടം തകര്‍ത്ത് ഇറാന്റെ മിസൈല്‍; ഇതുവരെ 300 പേര്‍ക്കു പരിക്ക്; 35 പേരെ കാണാനില്ല

      ടെഹ്‌റാന്‍: ഇസ്രായേലിന്റെ ഇറാന്‍ ആക്രമണത്തില്‍ വന്‍ നാശമെന്നു വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. ഇറാന്റെ നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിനാണു വന്‍ നാശമുണ്ടായത്. ഇറാനിലെ എണ്ണപ്പാടവും ആക്രമണത്തിന് ഇരയായി. ബുഷഹ്ര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. പുലര്‍ച്ചെ ഇസ്രയേലിലെ ടെല്‍അവീവില്‍ അടക്കം ഇറാന്‍ വീണ്ടും ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. നതാന്‍സ് യുറേനിയം ആണവകേന്ദ്രത്തില്‍ നാശനഷ്ടങ്ങളുണ്ടായതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ മാക്‌സര്‍ ടെക്‌നോളജിയാണ് പുറത്തുവിട്ടത്. ജനുവരി 24, ജൂണ്‍ 14 എന്നീ ദിവസങ്ങളിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇറാന്റെ ആണവപദ്ധതികള്‍ക്കു നേരെയാണ് റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നത്. ഇറാന്റെ തിരിച്ചടിയില്‍ ഇസ്രയേലില്‍ ആറുപേര്‍ മരിച്ചു. സംഭരണം മുതല്‍ ഉല്‍പാദനം വരെ നടത്തുന്ന ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അണുബോംബ് ഉള്‍പ്പെടെ സൈനിക ആവശ്യങ്ങള്‍ക്കാണ് ഇറാന്‍ ആണവപദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ഊര്‍ജോല്‍പാദനം ഉള്‍പ്പെടെ സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് അണുശക്തി…

      Read More »
    • പ്രത്യാക്രമണവുമായി ഇസ്രയേല്‍; ഇറാന്റെ പ്രതിരോധ മന്ത്രാലയ ആസ്ഥാനം ലക്ഷ്യമിട്ട് ശക്തമായ ആക്രമണം

      ടെഹ്‌റാന്‍: വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും ഇസ്രയേലിലേക്ക് ഇറാന്‍ നടത്തിയ ശക്തമായ ആക്രമണത്തിനു പിന്നാലെ തിരിച്ചടി നല്‍കി ഇസ്രയേല്‍. ഞായറാഴ്ച ഇറാന്റെ ഊര്‍ജ്ജ വ്യവസായത്തെയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെയും ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ ബുഷഹ്ര് പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയും ഇസ്രയേല്‍ ആക്രമിച്ചു. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. ടെഹ്റാനിലെ നൊബാനിയാദില്‍ സ്ഥിതിചെയ്യുന്ന പ്രതിരോധ മന്ത്രാലയ കെട്ടിടത്തിന് നേരേയാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്. ഇറാനിലെ ‘ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നോവേഷന്‍ ആന്‍ഡ് റിസര്‍ച്ച്’ ആസ്ഥാനം ആക്രമിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ടെഹ്റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ ഒരു കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ, തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് എണ്ണപ്പാടങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചു. തെക്കന്‍ ബുഷേഹര്‍ പ്രവിശ്യയിലെ സൗത്ത് പാര്‍സ്, ഫജര്‍ ജാം എണ്ണപ്പാടങ്ങള്‍ക്ക് നേരേയാണ് ഇസ്രയേലിന്റെ ശക്തമായ ആക്രമണമുണ്ടായത്. വടക്കുപടിഞ്ഞാറന്‍ ടെഹ്റാനിലെ എണ്ണ സംഭരണശാലകളും ഇസ്രയേല്‍ തകര്‍ത്തു. അതിവേഗം പുരോഗമിക്കുന്ന ടെഹ്‌റാന്റെ ആണവ…

      Read More »
    • തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്

      തിരുവനന്തപുരം: വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ബ്രിട്ടീഷ് യുദ്ധവിമാനം. 100 നോട്ടിക്കല്‍മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ പറക്കാന്‍ കഴിഞ്ഞില്ല. പിന്നാലെ ഇന്ധനം കുറവായതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം ഇന്ധനം നിറച്ച് വിമാനം തിരിച്ചുപറക്കും.

      Read More »
    • ‘വരാനിരിക്കുന്നതു വച്ചുനോക്കിയാല്‍ ഇപ്പോള്‍ സംഭവിച്ചത് ഒന്നുമല്ല; അയൊത്തൊള്ളയുടെ എല്ലാ കേന്ദ്രങ്ങളും തകര്‍ക്കും’; സംയമന ആഹ്വാനങ്ങള്‍ തള്ളി ഇസ്രയേല്‍; സംഘര്‍ഷം ആഴ്ചകള്‍ നീണ്ടേക്കും; ഹമാസിനെയും ഹിസ്ബുള്ളയെയും ആദ്യം തകര്‍ത്തത് ഇറാന്റെ ചിറകരിയാന്‍; മിസൈലുകള്‍ പ്രതിരോധിക്കാന്‍ അമേരിക്കന്‍ സഹായം

      ജറുസലേം/ദുബായ്: അയൊത്തൊള്ള ഖൊമേനി ഭരണകൂടത്തിന്റെ എല്ലാ കേന്ദ്രങ്ങളെയും ഞങ്ങള്‍ ലക്ഷ്യമിടുമെന്നും ഇപ്പോള്‍ അവര്‍ അറിഞ്ഞ കാര്യങ്ങളെക്കാള്‍ രൂക്ഷമാണു വരാനിരിക്കുന്നതെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ആണവ പദ്ധതികളെ വര്‍ഷങ്ങള്‍ പിന്നോട്ടടിക്കാന്‍ കഴിഞ്ഞു. ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നു പറഞ്ഞ നെതന്യാഹു, സംയമനം പാലിക്കാനുള്ള ആഹ്വാനങ്ങള്‍ തള്ളിക്കളഞ്ഞു. ഇറാനിലുടനീളം ഇസ്രയേലിന്റെ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഏറ്റവുമൊടുവിലത്തെ ആക്രമണം വ്യക്തമാക്കുന്നത്. ഇസ്രായേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ ഇറാന്റെ ആകാശം കടക്കുന്നതിനുമുമ്പ് ഇറാനില്‍ സ്ഥാപിച്ചിരുന്ന ഡ്രോണുകള്‍ അവരുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയാകെ തകര്‍ത്തിരുന്നു. യാതൊരു പ്രതിരോധവും നേരിടാതെയാണ് ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍ ഇറാന്റെ ആകാശം കടന്നത്. ഇതു വ്യക്തമാക്കുന്ന വീഡിയോകളും ഇസ്രയേല്‍ ഡിഫന്‍ ഫോഴ്‌സ് (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്. Iran posted this video to show the world how powerful they are. We showed the world what happens when you mistake propaganda for strength. The Iranian Chief of…

      Read More »
    • ‘എന്തോ ദുരൂഹമായത് സംഭവിക്കാന്‍ പോകുന്നു, പെന്റഗണില്‍ ചിലതു തിടുക്കപ്പെട്ടു നടക്കുന്നു’; ഇസ്രായേലിന്റെ ഇറാന്‍ ആക്രമണം ലോകം അറിയുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ പിസ ഡെലിവറി ട്രാക്കര്‍മാര്‍ അറിഞ്ഞു! എക്‌സ് പോസ്റ്റിനു പിന്നാലെ ‘പിസ മീറ്റര്‍’ വീണ്ടും ചര്‍ച്ചയില്‍

      വാഷിങ്ടണ്‍: അങ്ങേയറ്റം രഹസ്യാത്മകമായി ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ലോകമറിഞ്ഞതു മണിക്കൂറുകള്‍ക്കു മുമ്പാണെങ്കില്‍ പിസ ഡെലിവറി ട്രാക്കര്‍മാര്‍ അതിനും മണിക്കൂറുകള്‍ മുമ്പേ അപകടം മണത്തെന്നു റിപ്പോര്‍ട്ട്. ടെഹ്‌റാനില്‍ ആദ്യ ബോംബ് വീണ വിവരം ഇറാനിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ അമേരിക്കന്‍ സൈനിക കേന്ദ്രമായ പെന്റഗണിനു സമീപമുള്ള പിസ ഡെലിവറി ട്രാക്കര്‍മാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ‘അര്‍ധരാത്രിയില്‍ എന്തോ നടക്കാന്‍ പോകുന്നു’ എന്നു മുന്നറിയിപ്പു നല്‍കി! അസാധാരണമായി പിസ ഡെലിവറികള്‍ നടക്കുന്നെന്നു ചൂണ്ടിക്കാട്ടി നടത്തിയ എക്‌സ് പോസ്റ്റിലാണ് ദുരൂഹമായതു നടക്കുന്നെന്നു പറയുന്നത്. പെന്റഗണിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പ്രധാന സൈനിക- രാഷ്ട്രീയ സംഭവങ്ങള്‍ക്ക് മുമ്പ് ഫാസ്റ്റ് ഫുഡ് ഓര്‍ഡറുകളില്‍ അസാധാരണ വര്‍ധന രേഖപ്പെടുത്താറുണ്ടെന്ന സിദ്ധാന്തവുമായി ബന്ധപ്പെടുത്തിയാണ് ചര്‍ച്ചകളെല്ലാം. ഇതോടൊപ്പം പെന്റഗണിനു സമീപമുള്ള ബാറില്‍ വ്യാഴാഴ്ചയായിട്ടും അസാധാരണമാം വിധം തിരക്കു കുറഞ്ഞെന്നും ഇവര്‍ നിരീക്ഷിച്ചു. അതിനര്‍ഥം പെന്റഗണില്‍ എന്തൊക്കെയോ തിടുക്കപ്പെട്ടു നടക്കുന്നു എന്നതിന്റെ സൂചനയാണെന്നും മറ്റൊരു എക്‌സ് അക്കൗണ്ട് പറയുന്നു.…

      Read More »
    • ഫാല്‍ക്കണ്‍ റോക്കറ്റിലെ പിഴവു കണ്ടെത്തിയത് ഐഎസ്ആര്‍ഒ; ആദ്യം സ്‌പേസ് എക്‌സ് അവഗണിച്ചു; ഓക്‌സിജന്‍ ചോര്‍ച്ച പരിഹരിച്ചത് ശുഭാംശുവിനെ പിന്‍വലിക്കുമെന്ന് അറിയിച്ചപ്പോള്‍; വിക്ഷേപണം മാറ്റിയത് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ ഇടപെടലില്‍; ഒഴിവായത് വന്‍ ബഹിരാകാശ ദുരന്തം; ഞെട്ടിച്ച് വെളിപ്പെടുത്തല്‍

      ന്യൂഡല്‍ഹി: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെടെ ബഹിരാകാശ യാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്ന സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റിലെ ഗുരുതര വീഴ്ച കണ്ടെത്തിയത് ഐഎസ്ആര്‍ഒ. ഓക്‌സിഡൈസര്‍ ലൈനില്‍ വിള്ളല്‍ കണ്ടെത്തിയത് ഒഴിവാക്കിയത് വന്‍ ദുരന്തം. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ കൃത്യമായ പരിശോധന ആവശ്യപ്പെട്ടതിനു പിന്നാലെയാണു തകരാര്‍ കണ്ടെത്തിയത്. ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി നാല് ബഹിരാകാശ യാത്രികരെയാണു ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ ബഹികാശത്ത് എത്തിക്കുന്നത്. അവിടെ 14 ദിവസം ചെലവഴിച്ചു പരിശോധനകളും പരീക്ഷണങ്ങളും നടത്തുകയാണു പദ്ധതി. ചോര്‍ച്ചയടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച സാഹചര്യത്തില്‍ ജൂണ്‍ 19ന് ദൗത്യം നടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതിനുമുമ്പ് അഞ്ചുവട്ടമാണ് ദൗത്യം മാറ്റിവച്ചത്. ദ്രവീകൃത ഇന്ധനം പെട്ടെന്നു തീപിടിക്കുമെന്നതിനാല്‍ തകരാര്‍ കണ്ടെത്തിയിരുന്നില്ലെങ്കില്‍ പറന്നുയരുന്ന ഉടന്‍തന്നെ വലിയ ദുരന്തമുണ്ടാകുമായിരുന്നെന്ന് സുരക്ഷ വിലയിരുത്തിയ വിദഗ്ധര്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. പറന്നുയരാന്‍ നിശ്ചയിച്ചതിന് ഒരു ദിവസംമുമ്പാണ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ ബൂസ്റ്ററില്‍ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച കണ്ടെത്തിയത്. നവീകരണ സമയത്തു ബൂസ്റ്റര്‍ പൂര്‍ണമായും നന്നാക്കിയിട്ടില്ലെന്നും…

      Read More »
    Back to top button
    error: