World

    • ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന കണ്ടുപിടിച്ച ജെയിംസ് വാട്‌സണ്‍ അന്തരിച്ചു ; നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍ ;

        ചിക്കാഗോ : ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്‌സ് ഘടന കണ്ടുപിടിച്ചതിന് നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. ശാസ്ത്രലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ കണ്ടെത്തലിനൊപ്പം, കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരായ വംശീയ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹം വലിയ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ശാസ്ത്ര ലോകത്ത് നിര്‍ണായക വഴിത്തിരിവായി മാറിയ ഡിഎന്‍എ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. ഫ്രാന്‍സിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് ഡിഎന്‍എയുടെ പിരിയന്‍ ഗോവണി (ഡബിള്‍ ഹീലിക്‌സ്) ഘടന വാട്‌സണ്‍ കണ്ടുപിടിച്ചത്. ഈ കണ്ടുപിടിത്തത്തിന് 1962ല്‍ ഇരുവരെയും തേടി വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനമെത്തി. ചിക്കാഗോയില്‍ ജനിച്ച വാട്‌സണ് ഇത്ര വലിയൊരു കണ്ടുപിടിത്തം നടത്തുമ്പോള്‍ പ്രായം വെറും 24. വൈദ്യശാസ്ത്ര മേഖലയിലും കുറ്റവാളികളെ കണ്ടെത്തുന്നതിലുമെല്ലാം പുതിയൊരു വഴി വെട്ടിത്തുറന്ന ആ കണ്ടുപിടിത്തത്തിലൂടെ വാട്‌സണ്‍ ശാസ്ത്ര ലോകത്ത് ആദരണീയനായി. അതേ മനുഷ്യന്‍ തന്നെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍, കറുത്ത വര്‍ഗക്കാര്‍ വെള്ളക്കാരേക്കാള്‍ ബുദ്ധികുറഞ്ഞവരാണെന്ന അധിക്ഷേപകരമായ. പരാമര്‍ശം…

      Read More »
    • മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപന ചടങ്ങുകള്‍ വല്ലാര്‍പാടം ബസിലിക്കയില്‍; ലിയോ പതിനാലാം മാര്‍പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്‍മികത്വം; മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത് മരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷം ;

          കേരളത്തിലെ ആദ്യ സന്ന്യാസിനിയും റ്റി ഒ സി ഡി സന്ന്യാസിനീ സഭാ സ്ഥാപികയുമായ ധന്യ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ഇന്ന് വൈകുന്നേരം നാലരയ്ക്ക് എറണാകുളം വല്ലാര്‍പാടം ബസിലിക്കയില്‍ പ്രഖ്യാപന ചടങ്ങുകള്‍ നടക്കും. മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാനായ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്‍മികത്വം വഹിക്കും. മരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്. മദര്‍ ഏലീശ്വയുടെ മധ്യസ്ഥതയില്‍ സംഭവിച്ച അത്ഭുതം മാര്‍പാപ്പ അംഗീകരിച്ചതിനു ശേഷമാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള നടപടികള്‍ തിരുസംഘം പൂര്‍ത്തിയാക്കിയത്. പ്രഖ്യാപനത്തില്‍ മാര്‍പാപ്പ ഒപ്പുവച്ചതോടെയാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തുന്നത്. ദിവ്യബലിക്കിടെ ലിയോ പതിനാലാം മാര്‍പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപത മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്‍മീകത്വം വഹിക്കും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തും. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്‌തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ…

      Read More »
    • ഫിഫയുടെ പേരില്‍ ഇനി സമാധാന പുരസ്‌കാരവും നല്‍കും; പ്രഥമ പുരസ്‌കാര ജേതാവ് ട്രംപ് ആണെന്ന അഭ്യൂഹം ശക്തം : പുരസ്‌കാര സമര്‍പണം 2026 ലോകകപ്പ് ഡ്രോ ചടങ്ങില്‍: ട്രംപിന് സമാധാന നോബല്‍ പുരസ്‌കാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫിഫയുടെ ഈ നീക്കമെന്ന് ആരോപണം: ഫുട്‌ബോളും സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഫിഫ പ്രസിഡന്റ്

      മയാമി : അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പേരില്‍ ഇനി സമാധാന പുരസ്‌കാരം. ഡിസംബര്‍ അഞ്ചിന് അമേരിക്കയില്‍ വെച്ച് നടക്കുന്ന 2026 ലോകകപ്പ് ഡ്രോ ചടങ്ങില്‍ വെച്ച് പ്രഥമ ഫിഫ സമാധാന പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ അറിയിച്ചു. കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫുട്‌ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സി എന്നിവരുടെ കൂടെ മയാമിയില്‍ ഒരു ചടങ്ങില്‍ പങ്കിട്ടപ്പോഴായിരിന്നു ജിയാനി ഇന്‍ഫന്റിനോ സമാധാന പുരസ്‌കാരത്തെക്കുറിച്ച് അറിയിച്ചത്. പ്രഥമ ഫിഫ സമാധാന പുരസ്‌കാരം ട്രംപിന് ലഭിക്കുമെന്നും സമാധാന നോബല്‍ പുരസ്‌കാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫിഫയുടെ ഈ നീക്കമെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സമാധാനത്തിനായുള്ള അസാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതാണ് ഈ പുരസ്‌കാരമെന്ന് ഭരണസമിതി വ്യക്തമാക്കി. അസ്വസ്ഥകളും മറ്റു പ്രശ്‌നങ്ങളും വര്‍ദ്ധിച്ചുവരുന്ന ലോകത്ത് സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് ജനങ്ങളെ സമാധാനത്തില്‍ ഒരുമിപ്പിച്ച് പ്രവര്‍ത്തിക്കുന്നവരുടെ കഠിനാധ്വാനം തിരിച്ചറിയേണ്ടതാണ്. ഫുട്‌ബോളും സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു. ഇന്‍ഫാന്റിനോ ഈ വര്‍ഷം സമ്മാനിക്കുന്ന…

      Read More »
    • നൈറ്റില്‍ അമിതജോലിഭാരം കൊണ്ട പണിയെളുപ്പമാക്കാന്‍, 10 രോഗികളെ നഴ്സ് കുത്തിവെച്ചു കൊന്നു ; 27 പേരെ കൊല്ലാന്‍ ശ്രമിച്ചതിനും ജര്‍മ്മന്‍കാരി ഡോക്ടര്‍ക്ക് ജീവപര്യന്തം തടവ്

      രാത്രി ഷിഫ്റ്റിലെ ജോലിഭാരം കുറയ്ക്കുന്നതിനായി മാരകമായ കുത്തിവയ്പ്പുകള്‍ നല്‍കി 10 വൃദ്ധ രോഗികളെ കൊലപ്പെടുത്തിയതിനും 27 പേരെ കൊല്ലാന്‍ ശ്രമിച്ചതിനും ജര്‍മ്മന്‍കാരന്‍ നഴ്‌സിന് ജീവപര്യന്തം തടവ്. 15 വര്‍ഷമെങ്കിലും പരോള്‍ പോലുമില്ലാതെ ജയിലില്‍ കിടക്കേ ണ്ടി വരും. ബുധനാഴ്ച ഒരു പാലിയേറ്റീവ് കെയര്‍ നഴ്‌സ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ ത്തുടര്‍ന്ന് ജര്‍മ്മനി ഞെട്ടലിലാണ്. ആച്ചനിലെ ഒരു കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂട്ടര്‍മാരുടെ അഭിപ്രായത്തില്‍, പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ആച്ചനിനടുത്തുള്ള ഒരു ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന നഴ്‌സ് 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയില്‍ മനഃപൂര്‍വ്വം വേദനസംഹാരിക ളുടെ യും മയക്കമരുന്നുകളുടെയും അമിത അളവ് നല്‍കി. അദ്ദേഹത്തിന്റെ ഉദ്ദേശ്യം വളരെ ലളി തമാണെന്ന് അന്വേഷകര്‍ വാദിക്കുന്നു: ബോധമുള്ള രോഗികള്‍ കുറവാണെങ്കില്‍ രാത്രി ഡ്യൂ ട്ടി സമയത്ത് ഉത്തരവാദിത്തങ്ങള്‍ കുറവായിരിക്കും. അനുകമ്പയുടെയോ പശ്ചാത്താപ ത്തി ന്റെ യോ ധാര്‍മ്മിക സംഘര്‍ഷത്തിന്റെയോ ലക്ഷണങ്ങള്‍ അദ്ദേഹം പ്രകടിപ്പിച്ചില്ലെന്ന് കോടതി സ്ഥിരീകരിച്ചു. മുന്‍കാല ജര്‍മ്മന്‍ മെഡിക്കല്‍ കൊലപാതക അഴിമതികളുമായി ഈ…

      Read More »
    • കിട്ടാനുള്ള കുടിശിക കിട്ടിയതില്‍ ആഹ്ലാദിച്ച് പ്രവാസി തൊഴിലാളികള്‍ ; സ്വകാര്യ മേഖലയിലെ 50 പ്രവാസി തൊഴിലാളികള്‍ക്ക് വേതന കുടിശികയായി ഒന്നര കോടി റിയാല്‍ വിതരണം ചെയ്ത് സൗദി മന്ത്രാലയം:

          ജിദ്ദ ; സെപ്റ്റംബറില്‍ സ്വകാര്യ മേഖലയിലെ 50 പ്രവാസി തൊഴിലാളികള്‍ക്ക് വേതന കുടിശികയും സര്‍വീസ് ആനുകൂല്യങ്ങളുമായി ഒന്നര കോടിയിലേറെ റിയാല്‍ മാനവവശേഷി, സാമൂഹിക വികസന മന്ത്രാലയം വിതരണം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികളുടെ വേതന കുടിശികയും സര്‍വീസ് ആനുകൂല്യങ്ങളും തീര്‍ത്ത് നല്‍കാനുള്ള സംരംഭത്തിന്റെ ഭാഗമായാണ് 50 തൊഴിലാളികള്‍ക്ക് ഒന്നര കോടിയിലേറെ റിയാല്‍ വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വേതന കുടിശികകളും സര്‍വീസ് ആനുകൂല്യങ്ങളും നല്‍കാനായി ഇന്‍ഷുറന്‍സ് അതോറിറ്റിയുമായി സഹകരിച്ച് മന്ത്രാലയം ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികളെ സംരക്ഷിക്കാനും ഒരു നിശ്ചിത കാലയളവിലേക്ക് വേതനം നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയാതെ വരുമ്പോള്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക അവകാശങ്ങള്‍ ഉറപ്പ് വരുത്തുകയെന്നതാണ് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മടക്ക ടിക്കറ്റ് നല്‍കല്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഇന്‍ഷുറന്‍സ് ഉറപ്പുനല്‍കുന്നു. നയങ്ങളിലൂടെയും നിയമനിര്‍മ്മാണത്തിലൂടെയും സൗദി തൊഴില്‍ വിപണി വികസിപ്പിക്കുക, തൊഴിലാളികളും…

      Read More »
    • സിറിയന്‍ പ്രസിഡന്റിനെതിരായ ഉപരോധങ്ങള്‍ പിന്‍വലിച്ച് യു.എന്‍ രക്ഷാ സമിതി; അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് 15 രാജ്യങ്ങളില്‍ 14 രാജ്യങ്ങള്‍ ; വിട്ടു നിന്നത് ചൈന:

      ന്യൂയോര്‍ക്ക് : സിറിയന്‍ പ്രസിഡന്റിനെതിരായ ഉപരോധങ്ങള്‍ പിന്‍വലിച്ച് യു.എന്‍ രക്ഷാ സമിതി. അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് 15 രാജ്യങ്ങളില്‍ 14 രാജ്യങ്ങള്‍. വിട്ടു നിന്നത് ചൈന. സിറിയന്‍ പ്രസിഡന്റ് അഹ്‌മദ് അല്‍ശറഇയെ ഐ.എസ്, അല്‍ഖാഇദ ഉപരോധ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് യു.എന്‍ രക്ഷാ സമിതി. അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് 15 രാജ്യങ്ങളില്‍ 14 രാജ്യങ്ങളാണ്. ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മുമ്പ് ഇതേ ഉപരോധ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിരുന്ന സിറിയന്‍ ആഭ്യന്തര മന്ത്രി അനസ് ഹസന്‍ ഖത്താബിനെയും ഉപരോധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ യു.എന്‍ ചാര്‍ട്ടറിന്റെ ഏഴാം അധ്യായം പ്രകാരം സിറിയന്‍ പ്രസിഡന്റും ആഭ്യന്തര മന്ത്രിയും ആസ്തി മരവിപ്പിക്കലിനോ മുന്‍ ഭീകരവിരുദ്ധ നടപടികള്‍ പ്രകാരം ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനോ വിധേയരാകില്ലെന്ന് യു.എന്‍ രക്ഷാ സമിതി പ്രഖ്യാപിച്ചു. 2025 ലെ യു.എന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനം, സി.ഒ.പി 30 നായി സിറിയന്‍ പ്രസിഡന്റ്…

      Read More »
    • ഇവനെയൊക്കെ തൂക്കിക്കൊല്ലണം : ജീവപര്യന്തം തടവ് പോര: ജോലിഭാരം കുറയ്ക്കാന്‍ പത്ത് രോഗികളെ കൊലപ്പെടുത്തിയ പുരുഷനേഴസിന് ജീവപര്യന്തം തടവ് ശിക്ഷ; സംഭവം ജര്‍മനിയില്‍ :

        ബെര്‍ലിന്‍ : ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പോലും ഇത്രയും കണ്ണില്‍ ചോരയില്ലാത്ത ക്രൂരത ചെയ്തിട്ടുണ്ടാകില്ല. രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കാനായി ഒരു ആരോഗ്യപ്രവര്‍ത്തകന്‍ നടത്തിയ രക്തം കട്ടിയാക്കുന്ന ക്രൂരകൃത്യത്തില്‍ നടുങ്ങിയിരിക്കുകയാണ് ജര്‍മനി. പത്ത് രോഗികളെ ഇയാള്‍ വിഷാംശമുള്ള മരുന്നുകള്‍ കുത്തിവെച്ച് കൊലപ്പെടുത്തുകയും 27 പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ജര്‍മ്മനിയിലെ ആരോഗ്യമേഖലയെയും സമൂഹ മനസാക്ഷിയെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. 44 വയസുള്ള പാലിയേറ്റീവ് കെയര്‍ നഴ്‌സാണ് തന്റെ പരിചരണത്തിലുള്ള രോഗികളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാല്‍ ഈ പ്രതിക്ക് ജീവപര്യന്തം ശിക്ഷയല്ല വധശിക്ഷ തന്നെ നല്‍കണമെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പടിഞ്ഞാറന്‍ ജര്‍മനിയിലെ വൂര്‍സെലെനിലെ ഒരു ആശുപത്രിയില്‍ 2023 ഡിസംബറിനും 2024 മേയ് മാസത്തിനും ഇടയിലുള്ള ആറു മാസത്തിനിടെയാണ് ഇയാള്‍ ഈ കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും നടത്തിയത്. രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കുന്നതിനായി ഇയാള്‍ പ്രായമായ രോഗികള്‍ക്ക് ഉള്‍പ്പെടെ മോര്‍ഫിനോ…

      Read More »
    • റഷ്യയില്‍ കാണാതായ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി ; മരിച്ചത് രാജസ്ഥാന്‍ സ്വദേശിയായ അജിത് സിങ് ചൗധരി ; മൃതദേഹം കണ്ടെത്തിയത് അണക്കെട്ടില്‍ ; കാണാതായത് പാല്‍ വാങ്ങാന്‍ പോയപ്പോള്‍

        മോസ്‌കോ :കാണാതായ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ അല്‍വാറിനടുത്ത് ലക്ഷ്മണ്‍ഗഡിലെ കുഫുന്‍വാര സ്വദേശിയായ അജിത് സിങ് ചൗധരിയെയാണ് റഷ്യയിലെ ഉഫ സിറ്റിയില്‍ വൈറ്റ് നദിയോട് ചേര്‍ന്നുള്ള അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബഷ്‌കിര്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ അജിത് സിങിനെ ഒക്ടോബര്‍ 19 മുതല്‍ കാണാതായിരുന്നു. വാര്‍ഡന്റെ പക്കല്‍ നിന്ന് പാല്‍ വാങ്ങി വരാമെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് ഇറങ്ങിപ്പോയ അജിത് പിന്നീട് മടങ്ങിവന്നില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി. വീട്ടുകാരോട് കാണാതാവുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. അടുത്തമാസം നാട്ടില്‍ വരാനിരിക്കയാണ് അജിത്തിനെ കാണാതായെന്ന് കുടുംബം പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്  

      Read More »
    • ഗാസയിലെ മുഴുവന്‍ തുരങ്കങ്ങളും നശിപ്പിക്കാന്‍ ഉത്തരവിട്ട് ഇസ്രായില്‍ പ്രതിരോധ മന്ത്രി ; ഉത്തരവ് നല്‍കിയത് മന്ത്രി ഇസ്രായില്‍ കാറ്റ്‌സ് : തുരങ്കങ്ങളില്ലെങ്കില്‍ ഹമാസുണ്ടാകില്ലെന്ന് പ്രതിരോധ മന്ത്രി :

        തെല്‍അവീവ് ; ഗാസ മുനമ്പിലെ മുഴുവന്‍ ഹമാസ് തുരങ്കങ്ങളും പൂര്‍ണമായും നശിപ്പിക്കാന്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി ഇസ്രായില്‍ കാറ്റ്‌സ്. തുരങ്കങ്ങളില്ലെങ്കില്‍ ഹമാസുണ്ടാകില്ലെന്ന് കാറ്റ്‌സ് തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലെ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ഗാസയിലെ നിരായുധീകരണ പ്രക്രിയ പലസ്തീന്‍ വിഭാഗങ്ങളെ നിരായുധീകരിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും ഹമാസിന്റെ തുരങ്ക ശൃംഖലയുടെ പൂര്‍ണ്ണമായ നാശവും ഉള്‍പ്പെടുന്നതായും മുന്‍പും കാറ്റ്‌സ് പറഞ്ഞിരുന്നു. ഗാസയില്‍ ഇസ്രായില്‍ നിയന്ത്രണത്തിലുള്ള യെല്ലോ സോണില്‍ ഈ വിഷയത്തിന് മുന്‍ഗണന നല്‍കാന്‍ സൈന്യത്തോട് നിര്‍ദേശിച്ചതായി പ്രതിരോധ മന്ത്രി സൂചിപ്പിച്ചെന്ന് ജര്‍മ്മന്‍ പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിന്റെ 53 ശതമാനം വരുന്ന യെല്ലോ സോണിന്റെ കിഴക്കന്‍ ഭാഗത്തുള്ള തുരങ്കങ്ങളില്‍ ഹമാസ് അംഗങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി ഇസ്രായേല്‍ സൈനിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, ആയുധങ്ങള്‍ കൈമാറുന്നതിന് പകരമായി 100 നും 200 നും ഇടയില്‍ ഹമാസ് പോരാളികള്‍ക്ക് സുരക്ഷിതമായ വഴി അനുവദിക്കാന്‍ അമേരിക്ക ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന്…

      Read More »
    • ചൈനയും ഇന്ത്യയും എണ്ണവാങ്ങല്‍ മരവിപ്പിച്ചതോടെ വന്‍ ഇളവുകളുമായി വീണ്ടും റഷ്യ; ബാരലിന് നാലു ഡോളര്‍ വീണ്ടും കുറച്ചു; യുഎസ് ഉപരോധത്തോടെ കടുത്ത പ്രതിസന്ധിയില്‍ റഷ്യന്‍ എണ്ണക്കമ്പനികള്‍; കെട്ടിക്കിടക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ട്

      മോസ്‌കോ: ഇന്ത്യയും ചൈനയും എണ്ണ വാങ്ങുന്നതില്‍ കുറവു വരുത്തിയതിനു പിന്നാലെ എണ്ണവിലയില്‍ വന്‍ കുറവു പ്രഖ്യാപിച്ച് റഷ്യ. യുക്രൈന്‍ യുദ്ധമാരംഭിച്ചതിനുശേഷം വിലക്കുറവിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നതെങ്കില്‍ ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യ ഇറക്കുമതി കുറച്ചതോടെയാണ് വീണ്ടും വിലക്കുറവു നല്‍കുന്നത്. ഡിസംബര്‍ ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്കു ബാരലിന് രണ്ടുമുതല്‍ നാലു ഡോളറിന്റെവരെ കുറവാണു പ്രഖ്യാപിച്ചതെന്നു നാലു റഷ്യന്‍ ഓയില്‍ സപ്ലൈയര്‍മാരെ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ബജറ്റിന്റെ നിര്‍ണായക ഭാഗം നിറയക്കുന്നത് എണ്ണ കയറ്റുമതിയില്‍നിന്നു ലഭിക്കുന്ന വരുമാനമാണ്. എന്നാല്‍, 2022ല്‍ ആദ്യ ഘട്ട ഉപരോധം വരുമ്പോഴും റഷ്യ വിലക്കുറവു പ്രഖ്യാപിച്ചിരുന്നു. അന്ന് ഉപരോധം ശക്തമായിരുന്നില്ല. എന്നാല്‍, റഷ്യയുടെ വമ്പന്‍ എണ്ണക്കമ്പനികളായ ലൂക്കോയില്‍, റോസ്‌നെഫ്റ്റ് എന്നിവയെ ലക്ഷ്യമിട്ട് കടുത്ത ഉപരോധം പ്രഖ്യാപിച്ചതോടെയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. നവംബര്‍ 21നുശേഷം ഈ കമ്പനികളുമായി വ്യാപാരം നടത്തരുതെന്നും യുഎസ് കര്‍ശന നിര്‍ദേശം നല്‍കി. ഇതിന്റെ ഫലമെന്നോണം ഇന്ത്യന്‍ റിഫൈനറികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം,…

      Read More »
    Back to top button
    error: