World
-
കാമുകിക്കൊപ്പം ജീവിക്കാന്‍ വീട് വാങ്ങി, ആഹ്‌ളാദം അടക്കാനാവാതെ കുട്ടിക്കരണംമറിഞ്ഞു, തലയിടിച്ച് വീണ 18കാരന് ദാരുണാന്ത്യം
സിഡ്‌നി: പുത്തന്‍ വീട്ടില്‍ കരണംമറിഞ്ഞ് സന്തോഷം പ്രകടിപ്പിക്കുന്നതിനിടെ തലയിടിച്ച് വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റിലാണ് സംഭവം. സോണി ബ്‌ളണ്ടല്‍ എന്ന 18കാരനാണ് മരിച്ചത്. അടുത്തിടെയാണ് ന്യൂ സൗത്ത് വെയ്ല്‍സിലെ സെന്‍ട്രല്‍കോസ്റ്റില്‍ നിന്നും ക്വീന്‍സ്ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റിലേക്ക് സോണി താമസം മാറിയത്. സോണിയ്ക്ക് ഇവിടെ പുതിയ ജോലി ലഭിച്ചിരുന്നു. ഇതോടൊപ്പം പുതിയ അപ്പാര്‍ട്ട്മെന്റും വാങ്ങിയതോടെ കാമുകിയ്ക്കൊപ്പം താമസം തുടങ്ങാം എന്ന സന്തോഷത്തിലായിരുന്നു സോണി. ഇത് ആഘോഷിക്കാന്‍ ബാക്ഫ്‌ളിപ്പ് ചെയ്യുന്നതിനിടെയാണ് തലയിടിച്ച് അപകടം സംഭവിച്ചത്. ജൂണ്‍ 24നാണ് അപ്പാര്‍ട്ട്മെന്റില്‍ വച്ച് അപകടമുണ്ടായത്. തുടര്‍ന്ന് സോണിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തലയില്‍ ശസ്ത്രക്രിയയും നടത്തി എന്നാല്‍ ഗുരുതര പരിക്ക് ഭേദമാകാതെ സോണി ബ്‌ളണ്ടല്‍ മരണത്തിന് കീഴടങ്ങി. സോണിയുടെ സഹോദരി ഇസബെല്ല ക്രോമാക്ഹെ വിവരം സ്ഥിരീകരിച്ചു. ഒരുമാസം മുന്‍പ് മാത്രമാണ് ക്യൂന്‍സ്ലാന്‍ഡിലേക്ക് മാറിയതെന്നും സോണിയുടെ വലിയ നേട്ടമായിരുന്നു വീട് സ്വന്തമാക്കിയതെന്നും സഹോദരി ഓര്‍മ്മിച്ചു. ‘വീട്ടിലെ ലിവിംഗ് റൂമില്‍ വച്ച്…
Read More » -
ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയേഗോ ജോട്ട കാര്‍ അപകടത്തില്‍ മരിച്ചു; ദുരന്തം സ്‌പെയിനില്‍
മഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയേഗോ ജോട്ട (28) കാര്‍ അപകടത്തില്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സമോറയിലാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട കാറില്‍ ജോട്ടയുടെ സഹോദനും ഫുട്‌ബോള്‍ താരവുമായ ആന്ദ്രെ സില്‍വയും (26) ഉണ്ടായിരുന്നുവെന്നാണ് വിവരം. പ്രദേശത്തെ അഗ്നിരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച് സ്‌പെയിനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് അപകട വിവരം റിപ്പോര്‍ട്ട് ചെയ്തത്. ദിവസങ്ങള്‍ക്കു മുന്‍പാണ് ദീര്‍ഘകാല പങ്കാളിയായ റൂത്ത് കാര്‍ഡോസോയെ ജോട്ട വിവാഹം ചെയ്തത്. അതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇരുവര്‍ക്കും മൂന്നു കുട്ടികളുമുണ്ട്. സ്‌പെയിനിലെ പലാസിയോസ് ഡി സനാബ്രിയയ്ക്കു സമീപം റെയാസ് ബജാസ് ഹൈവേയില്‍ (എ 52) വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ഇരുവരും ബെനവെന്റെയിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. പുലര്‍ച്ചെ 12.30നാണ് അപകടം നടന്നതെന്ന് പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് ‘സ്‌കൈ സ്‌പോര്‍ട്‌സ്’ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന്…
Read More » -
‘കമ്യൂണിസ്റ്റ് ഭ്രാന്തന്‍’; ഇന്ത്യന്‍ ചലച്ചിത്രകാരി മീരാ നായരുടെ മകനും ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥിയുമായ സോഹ്‌റന്‍ മംദാനിക്കെതിരേ അധിക്ഷേപം തുടര്‍ന്ന് ട്രംപ്; അറസ്റ്റ് ചെയ്യുമെന്നും ഭീഷണി; പിന്തുണയുമായി ഡെമോക്രാറ്റിക് നേതാക്കള്‍
ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സോഹ്‌റന്‍ മംദാനിക്കെതിരെ അധിക്ഷേപം തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷിക്കുമെന്ന സൂചനയുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി. ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ട്രംപിന്റേതെന്ന് മംദാനി തിരിച്ചടിച്ചു. കമ്യൂണിസ്റ്റ് ഭ്രാന്തന്‍. യുഎസിലെ വലിയ സംസ്ഥാനങ്ങളിലൊന്നായ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന എതിര്‍പാര്‍ട്ടി നേതാവിനെ യുഎസ് പ്രസിഡന്റ് ആക്ഷേപിച്ചത് ഇങ്ങനെയാണ്. രാജ്യത്തിന്റെ കുടിയേറ്റ നയത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സമൂഹമാധ്യമമായ ട്രൂത്തിലൂടെ അടുത്ത വെല്ലുവിളി. ന്യൂയോര്‍ക്കിനെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എല്ലാ നിയന്ത്രണങ്ങളും കയ്യിലുണ്ടെന്നുമാണ് ട്രംപിന്റെ വാക്കുകള്‍. ന്യൂയോര്‍ക്കിനെ രക്ഷിക്കുമെന്നും അമേരിക്കയെ മഹത്തരമാക്കിയതുപോലെ ന്യൂയോര്‍ക്കിനേയുമാക്കുമെന്നും ട്രൂത്തില്‍ കുറിച്ചു. മംദാനി പൗരത്വം നേടിയത് നിയമവിരുദ്ധമാണെന്ന് പലരും പറയുന്നുണ്ടെന്നും ട്രംപ്. ഇന്തോ അമേരിക്കന്‍ വംശജനായ മംദാനി ജയിച്ചാല്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ഭീഷണി അംഗീകരിക്കില്ലെന്ന് പറഞ്ഞമംദാനി, ട്രംപിന്റെ വാക്കുകള്‍ ന്യൂയോര്‍ക്ക് നിവാസികള്‍ക്കുള്ള മുന്നറിയിപ്പാണെന്നും പ്രതികരിച്ചു. നിങ്ങള്‍ സംസാരിക്കാന്‍…
Read More » -
സ്വവസതിയിലെ മുഹറം ദു:ഖാചരണത്തിലും ഖമേനി ഇല്ല; മുതിര്‍ന്ന സൈനിക ജനറല്‍മാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്; അശൂറ ദിനത്തിന് ഇനി മൂന്നുനാള്‍; പരമോന്നത നേതാവ് പ്രത്യക്ഷപ്പെടുമോ? വ്യക്തത നല്‍കാതെ ഇറാനിയന്‍ രാഷ്ട്രീയ നേതൃത്വം
ടെഹറാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക ജനറല്‍മാരുടെ സംസ്‌കാരച്ചടങ്ങില്‍നിന്നു വിട്ടുനിന്നതിനു പിന്നാലെ എല്ലാവര്‍ഷവും ടെഹ്‌റാനിലെ വസതിവളപ്പിലുള്ള ഇമാം ഖമേനി ഹുസൈനിയില്‍ സംഘടിപ്പിക്കാറുള്ള മുഹറം ദുഖാചരണ ചടങ്ങിലും ഇറാന്റെ പരമോന്നത നേതാവ് പങ്കെടുത്തില്ല. മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഇസ്ലാമിക റിപ്പബ്ലിക്കിലെ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിലാണ് ഖമേനിയുടെ അസാന്നിധ്യം. ചടങ്ങിന്റെ ചിത്രമടക്കം ഇറാന്‍ ഇന്റര്‍നാഷണല്‍ പുറത്തുവിട്ടു. ഈ മാസം ആറിന് ഇറാനിലെ അശൂറ ദിനത്തിലും ഖമേനി പങ്കെടുക്കേണ്ടതാണ്. ഇസ്ലാമിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ ചടങ്ങുകളിലൊന്നായി വിലയിരുത്തുന്ന ഇതിലും ഖമേനി എത്തിയില്ലെങ്കില്‍ അതൊരു ദുസൂചനയായി കണക്കാക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞയാഴ്ച, ഇറാനിയന്‍ മിലിട്ടറി കമാന്‍ഡര്‍മാര്‍ അടക്കം 60 പേരുടെ സംസ്‌കാരച്ചടങ്ങുകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തപ്പോഴാണ് ഖമേനി വിട്ടുനിന്നത്. യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെയും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കമാന്‍ഡര്‍മാരുടെയും സംസ്‌കാര ചടങ്ങുകളില്‍ അടുത്തകാലംവരെ പങ്കെടുത്തപ്പോഴാണ് ഖമേനിയുടെ അസാന്നിധ്യമെന്നതും ശ്രദ്ധേയമാണ്. യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇറാനിലെ ഏറ്റവും ആഴത്തിലുള്ള സുരക്ഷിത ബങ്കറിലേക്കു മാറിയ ഖമേനി, വെടിനിര്‍ത്തലിനു…
Read More » -
ആയുധശേഷിയും പണവുമില്ല; ഇസ്രയേല്‍ ആക്രമണങ്ങളില്‍ അടിമുടി തകര്‍ന്നു; ആയുധ ഡിപ്പോകളും ലെബനീസ് സൈന്യത്തിനു കൈമാറി; ഹിസ്ബുള്ളയ്ക്കു മുന്നില്‍ ഇനി ശേഷിക്കുന്നത് ആയുധം വച്ച് കീഴടങ്ങല്‍; അമേരിക്കയുടെ ആറുപേജ് നിര്‍ദേശം പരിഗണനയില്‍; ഇറാന്‍ ആക്രമണം തീവ്രവാദികളുടെ നട്ടെല്ലൊടിച്ചോ?
ബെയ്‌റൂട്ട്: ഇറാന്റെ കൈയയച്ചുള്ള സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ആയുധംവച്ചു കീഴങ്ങിയാല്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്ന അമേരിക്കയുടെ ഉറപ്പ് ലെബനന്‍ സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം നടന്ന യുദ്ധത്തില്‍ ഹിസ്ബുള്ളയ്ക്കു സാരമായി പരിക്കേല്‍പ്പിക്കാന്‍ ഇസ്രയേലിനു കഴിഞ്ഞിരുന്നു. അടുത്തിടെ നടന്ന ഇറാന്‍ യുദ്ധത്തില്‍ പോലും കാര്യമായി പ്രതികരിക്കാന്‍ ഹിസ്ബുള്ളയ്ക്കു കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണു അമേരിക്ക സമ്മര്‍ദം ശക്തമാക്കിയത്. അമേരിക്കയ്ക്കുള്ള മറുപടി ലെബനീസ് സര്‍ക്കാര്‍ ഉടന്‍ കൈമാറുമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണത്തില്‍ അടിമുടി തകര്‍ന്ന ഹിസ്ബുള്ള ഇറാനില്‍നിന്നുള്ള സഹായംകൂടി നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജൂണ്‍ 19നു ബെയ്‌റൂട്ടിലേക്കുള്ള യാത്രാമധ്യേ സിറിയയിലെ അമേരിക്കന്‍ പ്രതിനിധിയും തുര്‍ക്കിയിലെ അംബാസഡറുമായ തോമസ് ബാരക്ക് ആണു വാഷിംഗ്ടണിന്റെ ആവശ്യങ്ങള്‍ ലെബനനെ അറിയിച്ചത്. വ്യക്തമായ നിര്‍ദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും തിരുത്തലുകള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കില്‍ ഉടന്‍ അറിയിക്കണമെന്നും തോമസ് അറിയിച്ചെന്നും ലെബനില്‍നിന്നുള്ള സോഴ്‌സുകള്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആറുപേജുള്ള രേഖ ഹിസ്ബുള്ളയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ നിരായുധീകരണത്തിനുള്ള നിര്‍ദേശങ്ങള്‍…
Read More » -
ഭൂമി തുരന്നു സ്‌ഫോടനം നടത്താന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നിര്‍മിക്കാന്‍ ഇന്ത്യയും; വിമാനത്തില്‍ എത്തിക്കേണ്ട; മിസൈല്‍ സാങ്കേതിക വിദ്യയുമായി കൂട്ടിയോജിപ്പിക്കും; 7500 കിലോമീറ്റര്‍ സഞ്ചരിക്കും; 100 മീറ്റര്‍വരെ തുരക്കും; അണിയറയില്‍ രണ്ടു വകഭേദങ്ങള്‍
ന്യൂഡല്‍ഹി: ഭൂമിക്കടിയിലുള്ള നിര്‍മിതികള്‍ തകര്‍ത്ത അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്കു സമാനമായ മിസൈല്‍ നിര്‍മിക്കാന്‍ ഇന്ത്യ. ഇറാന്റെ ഫോര്‍ദോ ആണവകേന്ദ്രം തകര്‍ത്തതിനു പിന്നാലെയാണ് ഈ വിവരവും പുറത്തുവന്നത്. അടുത്തകാലത്തു നടന്ന യുദ്ധസാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യക്കിത് അനിവാര്യമാണ്. ശത്രുരാജ്യത്തിന്റെ ലക്ഷ്യകേന്ദ്രത്തെ ഭൂമിക്കടിയിലേക്ക് തുരന്ന് ആക്രമണം നടത്താന്‍ ശേഷിയുള്ളവയാണ് ബങ്കര്‍ ബസ്റ്റര്‍ സിസ്റ്റം. അഗ്‌നി 5 ഇന്റര്‍കോണ്ടിനെന്റല്‍ മിസൈലിന്റെ അടിസ്ഥാനനിര്‍മിതിയില്‍ നിന്നും വികസിപ്പിച്ചാണ് ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ബങ്കര്‍ ബസ്റ്റര്‍ രൂപപ്പെടുത്തുന്നത്. 5000കിമീ ആയുധവാഹന ശേഷിയുള്ള അഗ്‌നി ഫൈവിനെ 7500കിമീ വാഹകശേഷിയുള്ളവയാക്കുകയാണ് ലക്ഷ്യം. കോണ്‍ക്രീറ്റ് പാളികള്‍ക്കടിയിലുള്ള ശക്തമായ പ്രതിരോധത്തെ തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ മിസൈല്‍, സ്‌ഫോടനം സംഭവിക്കുന്നതിന് മുന്‍പ് ഏകദേശം 80 മുതല്‍ 100 മീറ്റര്‍ വരെ ഭൂഗര്‍ഭത്തിലേക്ക് കടന്നുകയറിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബങ്കര്‍ ബസ്റ്റര്‍ വികസിപ്പിക്കുന്നതോടെ യുഎസിന്റെ ആയുധശേഷികള്‍പ്പമെത്താന്‍ ഇന്ത്യയ്ക്കു സാധിക്കും. ഇറാനെതിരെ അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ പരമ്പരാഗത ബങ്കര്‍-ബസ്റ്റര്‍ ബോംബായ 14 ജി.ബി.യു-57 ബോംബുകള്‍ ആണ്…
Read More » -
‘ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു, കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലത്’
വാഷിങ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതമറിയിച്ചതെന്നും ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. യുഎസ് പ്രതിനിധികള്‍ ഇസ്രയേലുമായി ഫലപ്രദമായി ഇക്കാര്യം ചര്‍ച്ചചെയ്തു. മിഡില്‍ ഈസ്റ്റിന്റെ നന്മയ്ക്കായി ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ചനടത്തും. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും ഈജിപ്തും അവതരിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ അടുത്തയാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവര്‍ നെതന്യാഹുവിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ റോണ്‍ ഡെര്‍മറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്നാണ് സൂചന.
Read More » -
കച്ചവടം പൂട്ടിച്ചു ദക്ഷിണാഫ്രിക്കയിലേക്ക് കെട്ടുകെട്ടിക്കും; പോര് കടുത്തതോടെ ഇലോണ്‍ മസ്‌കിനെതിരേ ട്രംപ്; മസ്‌കിന്റെ പൗരത്വം പരിശോധിക്കണമെന്നും അനധികൃത കുടിയേറ്റക്കാരനാണെങ്കില്‍ തിരിച്ച് അയയ്ക്കുമെന്നു ട്രംപ് അനുകൂലിയും; സ്‌പേസ് എക്സ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആഹ്വാനം
ന്യൂയോര്‍ക്ക്: വിമര്‍ശനങ്ങള്‍ കടുപ്പിച്ചതോടെ ശതകോടീശ്വരനും മുന്‍ ആത്മമിത്രവുമായ ഇലോണ്‍ മസ്കിനെ കെട്ടുകെട്ടിക്കുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് മടക്കി അയയ്ക്കുന്നതിനെ കുറിച്ച് താന്‍ സജീവമായി ആലോചിക്കുകയാണെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മസ്കിന്‍റെ പൗരത്വം സംബന്ധിച്ച് വിശദമായി പരിശോധന നടത്തണമെന്നും അനധികൃത കുടിയേറ്റക്കാരനാണെന്നും എത്രയും വേഗത്തില്‍ നാടുകടത്തണമെന്നും കടുത്ത ട്രംപ് അനുകൂലിയായ സ്റ്റീവ് ബാനനും ആവശ്യമുന്നയിച്ചിരുന്നു. മസ്കിനെ നാടുകടത്തുന്നതിന് പുറമെ സ്പേസ് എക്സ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബാനന്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കെതിരെ ട്രംപ് എടുത്ത തീരുമാനങ്ങള്‍ മസ്കിനെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തെറ്റിയത്. സ്വരച്ചേര്‍ച്ച ഇല്ലായ്മ പരസ്യമായതിന് പിന്നാലെ ട്രംപ് സര്‍ക്കാരില്‍ നിന്നും മസ്ക് പിന്‍വലിയുകയും ചെയ്തു. ‘മസ്ക് കടപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് പോകേണ്ടി വരു’മെന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. ചരിത്രത്തില്‍ ഒരു മനുഷ്യനും കിട്ടാത്തത്ര ആനുകൂല്യങ്ങള്‍ ലഭിച്ച മനുഷ്യനാണ് മസ്കെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസ് സര്‍ക്കാര്‍ നല്‍കി വന്ന കരാറുകളും ഇളവുകളും ഇല്ലെങ്കില്‍ മസ്കിന്‍റെ…
Read More » -
26 കാരൻ പീഡിപ്പിച്ചതു നവജാത ശിശുക്കൾ മുതൽ അഞ്ചുവയസുവരെയുള്ള കുട്ടികളെ, അറസ്റ്റിലായ ശിശു സംരക്ഷണ കേന്ദ്രം ജീവനക്കാരന് എച്ച്ഐവി, ലൈംഗിക രോഗങ്ങളുണ്ടോയെന്നറിയാൻ 1200 കുട്ടികൾക്ക് ടെസ്റ്റ്
മെൽബൺ: നവജാത ശിശുക്കൾ മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ നടന്നത് അതിക്രൂരമായ ലൈംഗിക പീഡനം. സംഭവത്തിൽ ശിശു സംരക്ഷണ കേന്ദ്രം ജീവനക്കാരൻ അറസ്റ്റിലായതിന് പിന്നാലെ 1200 കുഞ്ഞുങ്ങൾക്ക് ലൈംഗിക രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരനായ 26കാരനായ ജോഷ്വാ ബ്രൗൺ മെയ് മാസത്തിലാണ് ലൈംഗിക പീഡനം അടക്കമുള്ള 70ലേറെ കുറ്റങ്ങൾക്ക് പിടിയിലായത്. ഇയാൾ അഞ്ച് മാസം മുതൽ 5 വയസ് വരെ പ്രായമുള്ള എട്ട് കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മെൽബണിലെ പശ്ചിമ മേഖലകളിലെ ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു പീഡനം നടന്നത്. 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധം പുലർത്താൻ ശ്രമിക്കുക, ലൈംഗിക പീഡനം, കൃത്യവിലോപം അടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ജോഷ്വാ ബ്രൗൺ അറസ്റ്റിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ജോലി ചെയ്തിരുന്ന 20ലേറെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലും സമാന…
Read More » -
ശമ്പളം കൊടുക്കാത്ത മുതലാളിക്കെതിരേ കേസുകൊടുത്തു; സൗദി രാജകുമാരനെതിരേ വിധി വന്നിട്ടും പ്രയോജനമില്ലെന്ന് ബ്രിട്ടീഷുകാരന്‍ തൊഴിലാളി
ലണ്ടന്‍: വേതനത്തിനായി ബ്രിട്ടീഷ് കെയര്‍ടേക്കര്‍ സൗദി രാജകുമാരനെതിരെ നല്‍കിയ കേസില്‍ അനുകൂലമായ വിധി വന്നിട്ടും ഇതുവരെ ഒരു പെന്‍സുപോലും ലഭിച്ചിട്ടില്ലെന്ന് പരാതി. കഴിഞ്ഞ ഏപ്രിലില്‍ ഫ്രാന്‍സിലെ കേസില്‍ മാര്‍ക്ക് ജെയിംസ് എന്ന 45 കാരന് 2 ലക്ഷം യൂറോ (1,71,000 പൗണ്ട്) നല്‍കാനായിരുന്നു വിധി വന്നത്. സൗദി രാജകുടുംബാംഗമായ ഫഹദ് ബില്‍ സുല്‍ത്താന്‍ അല്‍ സൗദി(74)നെതിരെയുള്ള കേസിലായിരുന്നു വിധി വന്നത്. സൗദി മുന്‍ കിരീടാവകാശി സുല്‍ത്താന്‍ രാജകുമാരന്‍െ്‌റ മകനായ ഫഹദ് ടബുക് പ്രവിശ്യയുടെ ഗവര്‍ണറാണ്. ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ ഹിറ്റ്ചിനില്‍ നിന്നുള്ള ജെയിംസ് ഇപ്പോള്‍ ഫ്രഞ്ച് റിവൈറയിലെ ആന്റിബെസിലാണ് താമസിക്കുന്നത്. പാരിസിലെ ആഡംബര മേഖലയിലുള്ള, ഫഹദ് രാജകുമാരന്റെ 3 നില കെട്ടിടം ഇയാളായിരുന്നു പരിപാലിച്ചിരുന്നത്. ഗ്യാസ് ബില്ലുകള്‍ നല്‍കാത്തതിനാല്‍ താന്‍ അവിടെ താമസിക്കുമ്പോള്‍ ചൂടുവെള്ളം ലഭിക്കാറില്ലായിരുന്നെന്ന് അയാള്‍ പറയുന്നു. അതുപോലെ ലിഫ്റ്റും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അതുപോലെ പമ്പ് കേടായതിനാല്‍ സ്വിമ്മിംഗ് പൂളും ഉപയോഗശൂന്യമായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ പാരീസിലെ ഒരു ട്രിബ്യൂണലാണ് ജെയിംസിനെ, കാര്യമില്ലാതെ പിരിച്ചു വിട്ടതിന്…
Read More »