‘ആണ്‍കുട്ടികള്‍ ബാറ്റുമായി ക്രിക്കറ്റിനു പോകുമ്പോള്‍ ക്ലാസ് മുറിയില്‍ അടച്ചിട്ടവരുടെ കൂട്ടത്തിലായിരുന്നു ഞാന്‍; എന്റെ അവസ്ഥ പെണ്‍കുട്ടികള്‍ക്ക് വരരുത്’; സൂംബയ്‌ക്കെതിരേ മതവാദികള്‍ അഴിഞ്ഞാടുമ്പോള്‍ താലിബാന്‍ വെടിവച്ച മലാല സ്ത്രീകള്‍ക്കു സ്‌പോര്‍ട്‌സില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ രംഗത്ത്

ന്യൂയോര്‍ക്ക്: കുട്ടികളുടെ മാനസികോല്ലാസത്തിനു വേണ്ടി ഏവരുടെയും പിന്തുണയോടെ കൊണ്ടുവന്ന നൃത്ത രൂപത്തിനെതിരേ മുസ്ലിം മത സാമുദായിക-വിദ്യാര്‍ഥി സംഘടനള്‍ എതിര്‍പ്പുമായി വരുമ്പോള്‍ കായിക മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ താലിബാന്റെ താലിബാന്റെ തോക്കിനെ അതിജീവിച്ച നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി.
അത്്‌ലീറ്റിന്റെ റോളിലല്ല നിക്ഷേപകയായാണ് മലാലയുടെ വരവ്. സ്‌കൂളില്‍ സഹപാഠികളായ ആണ്‍കുട്ടികള്‍ ഒഴിവുസമയത്ത് ക്രിക്കറ്റ് ബാറ്റുമെടുത്ത് ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ ക്ലാസ്മുറികളില്‍ തന്നെയിരുന്നിരുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തിലായിരുന്ന താനുമെന്ന ഓര്‍മ പങ്കുവച്ചുകൊണ്ടാണ് കായികരംഗത്തേക്കുള്ള വരവ് മലാല പ്രഖ്യാപിച്ചത്.

ക്രിക്കറ്റ് ബാറ്റുമായി കളത്തിലിറങ്ങണമെന്ന മോഹം നടക്കാതെ പോയെങ്കിലും മറ്റ് പെണ്‍കുട്ടികള്‍ക്ക് സമാന അവസ്ഥ വരാതിരിക്കാനാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നതെന്ന് മലാല. റിസസ് എന്ന പേരില്‍ ലണ്ടനില്‍ തുടങ്ങിയ പദ്ധതിയുടെ ലക്ഷ്യം വനിത കായികരംഗത്ത് കൂടുതല്‍ നിക്ഷേപങ്ങളും ഫ്രഫഷണല്‍ താരങ്ങളാകാന്‍ അവസരങ്ങളും ഒരുക്കുകയാണ്.
ടെന്നിസ് ഇതിഹാസം ബില്ലി ജീന്‍ കിങ്ങ് ഉപദേശകയായി റിസസിനൊപ്പമുണ്ടാകും. അമേരിക്കന്‍ വനിതാ സോക്കര്‍ ലീഗിലും വനിതാ ബാസ്‌ക്കറ്റ് ബോള്‍ ലീഗിലേക്കുമായിരിക്കും മലാലയുടെ റിസസിന്റെ ആദ്യനിക്ഷേപങ്ങളെത്തുക. സ്‌കൂള്‍ കോളജ് താരങ്ങള്‍ക്ക് പ്രഫഷണല്‍ കായികരംഗത്തേക്കുളള വരവ് എളുപ്പമാക്കാന്‍ റിസസിന്റെ പിന്തുണയുണ്ടാകും
ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് സ്‌കുള്‍, നെറ്റ്‌ബോള്‍, ഒളിമ്പിക്ക് എന്നിവിടങ്ങളിലെല്ലാം മലാലയുടെ ഇടപെടലുണ്ടാകുമെന്നാണു പറയുന്നത്. അടുത്തിടെ വാലന്റൈന്‍സ് ദിനത്തിനിടെ മലാലയും ഭര്‍ത്താവ് അസര്‍ മാലിക്കും പ്രത്യക്ഷപ്പെട്ടിരുന്നു. ‘ഞാന്‍ ചെറുപ്പക്കാരെക്കുറിച്ചാണു ചിന്തിക്കുന്നത്. വ്യായാമം ഇല്ലാതെ അവരുടെ ജീവിതം അപകടത്തിലാണ്. ലോകത്തുണ്ടാകുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് ആലോചിച്ചു നോക്കൂ. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടികളുടെയടക്കം ജീവിതത്തിലേക്കു സ്വാതന്ത്ര്യം എത്തിക്കാനുമാണു താന്‍ ലക്ഷ്യമിടുന്ന’തെന്നു മലാല പറയുന്നു.
നിലവില്‍ പാകിസ്താനിലെ ക്രിക്കറ്റ് ഫ്രാഞ്ചൈസിയുടെ ഉടമയാണു മലാലയുടെ ഭര്‍ത്താവ് മാലിക്ക്. രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡുമായും അദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ സ്ത്രീകള്‍ക്ക് എങ്ങനെ കായികരംഗം ഉപകാരപ്രദമാക്കാമെന്നാണ് നോക്കുന്നത്. അവര്‍ക്കുവേണ്ടി വ്യാപക നിക്ഷേപങ്ങ ഉണ്ടാകുന്നില്ല. അവസരങ്ങളും കുറവാണെന്നും മലാല പറഞ്ഞു.