World

    • ട്രംപ് കട്ട കലിപ്പില്‍! പുടിനെ സഹായിച്ചതിനുള്ള ശിക്ഷ, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ക്കും; മുന്നറിയിപ്പുമായി യു.എസ് സെനറ്റര്‍

      വാഷിങ്ടന്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ശക്തമായ താക്കീതുമായി അമേരിക്ക. റഷ്യയുമായുള്ള വ്യാപാരബന്ധം തുടര്‍ന്നാല്‍ ഇന്ത്യയും ചൈനയും നേരിടേണ്ടി വരിക കടുത്ത പ്രതിസന്ധിയെന്നാണ് യുഎസ് സെനറ്ററുടെ മുന്നറിയിപ്പ്. യുഎസിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ മുന്നോട്ട് പോയാല്‍ ഇരുരാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥ തരിപ്പണമാക്കുമെന്നും സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ലിന്‍ഡ്‌സെ ഗ്രഹാമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘റഷ്യന്‍ എണ്ണ വാങ്ങുന്ന ആളുകള്‍ക്ക് മേല്‍ ട്രംപ് തീരുവ ചുമത്താന്‍ പോകുന്നു. ചൈന, ഇന്ത്യ, ബ്രസീല്‍. ഈ മൂന്ന് രാജ്യങ്ങളും വിലകുറഞ്ഞ റഷ്യന്‍ എണ്ണയുടെ 80 ശതമാനവും വാങ്ങുന്നു. അതാണ് വ്‌ളാഡിമിര്‍ പുടിന്റെ യുദ്ധയന്ത്രം മുന്നോട്ട് കൊണ്ടുപോകുന്നത്. അതിനാല്‍, പ്രസിഡന്റ് ട്രംപ് ആ രാജ്യങ്ങള്‍ക്കെല്ലാം മേല്‍ 100 ശതമാനം തീരുവ ചുമത്താന്‍ പോകുന്നു,’ ഗ്രഹാം പറഞ്ഞു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളെ പ്രത്യേകം പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പുടിനെ സഹായിച്ചതിനുള്ള ശിക്ഷയാണിത് എന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യയുമായി വ്യാപാരം…

      Read More »
    • ഹാരി, വില്യം രാജകുമാരന്മാരുടെ ബന്ധുവായ 20 കാരി വെടിയേറ്റ് മരിച്ചു; മരണം സുഹൃത്തുക്കളോടൊപ്പം അവധി ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ; കഴിഞ്ഞ വര്‍ഷം മറ്റൊരു ബന്ധുവും സമാന രീതിയില്‍ മരണപ്പെട്ടിരുന്നു

      ലണ്ടന്‍: ഹാരി, വില്യം രാജകുമാരന്മാരുടെ ബന്ധുവും ഡയാന രാജകുമാരിയുടെ അമ്മാവന്റെ ചെറുമകളുമായ റോസി റോഷി വെടിയേറ്റ് മരിച്ചു. 20 വയസായിരുന്നു. ഈ മാസം 14ന് വില്‍റ്റ്ഷയറിലെ മാല്‍മെസ്ബറിക്ക് സമീപമുള്ള നോര്‍ട്ടണിലുള്ള കുടുംബ വീട്ടിലാണ് റോസിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഒരു തോക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് സംശയിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് റോസിയെ അമ്മ പിപ്പയും സഹോദരി അഗതയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡര്‍ഹാം യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ ഇംഗ്ലിഷ് സാഹിത്യ വിദ്യാര്‍ഥിനിയായിരുന്നു. റോസിയുടെ അപ്രതീക്ഷിതമായ വിയോഗം രാജകുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. റോസിയുടെ ഓര്‍മയ്ക്കായി ഒരു സ്വകാര്യ ചടങ്ങും പിന്നീട് ഒരു അനുസ്മരണ ചടങ്ങും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തിന് റോസിയുടെ വേര്‍പാട് വലിയ ദുഃഖമുണ്ടാക്കുന്ന ഒന്നാണെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ചാള്‍സ് രാജാവിന്റെ ബന്ധു തോമസ് കിങ്സ്റ്റണെ (45) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹത്തിന് സമീപവും ഇത്തരത്തില്‍…

      Read More »
    • ബംഗ്ലാദേശില്‍ വ്യോമസേനാ വിമാനം സ്‌കൂളില്‍ തകര്‍ന്നുവീണു: 20 മരണം

      ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം ധാക്കയിലെ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ തകര്‍ന്നു വീണ് 20 പേര്‍ മരിച്ചു. 171 പേര്‍ക്ക് പരിക്കേറ്റു. 16 കുട്ടികളും 3 അദ്ധ്യാപകരും വിമാനത്തിന്റെ പൈലറ്റുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ കൂടുതലും കുട്ടികളാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ധാക്കയുടെ വടക്കന്‍ മേഖലയായ ഉത്താരയില്‍ ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.48ന് മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് ക്യാമ്പസിലായിരുന്നു ദുരന്തം. 12.36ന് പറന്നുയര്‍ന്ന ചൈനീസ് നിര്‍മ്മിത എഫ്-7 ബി.ജി.ഐ വിമാനം (ചെങ്ങ്ഡു ജെ-7 യുദ്ധവിമാനത്തിന്റെ നൂതന പതിപ്പ്) 4 മുതല്‍ 18 വയസ് വരെയുള്ള 2000ത്തോളം കുട്ടികള്‍ (എലിമെന്ററി ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെ) പഠിക്കുന്ന സ്‌കൂളിലെ പുല്‍മൈതാനത്തിന് സമീപം തകര്‍ന്നുവീണതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിന്റെ ഒരു ഭാഗം രണ്ടുനിലയുള്ള സ്‌കൂള്‍ കെട്ടിടത്തിലേക്കാണ് പതിച്ചത്. നിരവധി കുട്ടികളും അദ്ധ്യാപകരുമാണ് ഈ സമയം കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക മേഖലയിലാകെ വ്യാപിച്ചു. വിമാനത്തിനുണ്ടായ…

      Read More »
    • അന്തിമ പോരാട്ടമോ? ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ചതിനു പിന്നാലെ ഗസയിലെ ഡെയര്‍-അല്‍ ബലായില്‍ ടാങ്കുകള്‍ ഇറക്കി ഇസ്രയേല്‍; ഹമാസിന്റെ ശക്തികേന്ദ്രം; 20 ബന്ദികള്‍ ഇവിടെയുണ്ടെന്ന് സംശയം; ഹമാസ് കടുത്ത സമ്മര്‍ദത്തില്‍ എന്നു സൈനിക വൃത്തങ്ങള്‍

      ഗസ: ഒഴിഞ്ഞുപോകല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെ ഗസയിലെ ഹമാസിന്റെ ശക്തി കേന്ദ്രമായ ഡെയര്‍-അല്‍ബലായില്‍ ഇറങ്ങി ഇസ്രയേല്‍ സൈന്യം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഐഡിഎഫിന്റെ ടാങ്കുകളും സൈനികരും ഓപ്പറേഷന്‍ ആരംഭിച്ചെന്നു പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു. കഴിഞ്ഞ 21 മാസമായി പലസ്തീനികള്‍ ഇവിടെയാണ് തടിച്ചുകൂടിയിട്ടുള്ളത്. ഇസ്രയേല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെ ഇവര്‍ തെക്ക്, പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങിത്തുടങ്ങി. ഹമാസിന്റെ കമാന്‍ഡുകള്‍ക്കും നിര്‍മിതികള്‍ക്കും നേരെയുള്ള ആക്രമണമാണ് ഇസ്രയേല്‍ ആരംഭിച്ചിട്ടുള്ളത്. ഹമാസ് കടുത്ത സമ്മര്‍ദത്തിലാകണെന്നും ഐഡിഎഫ് ടാങ്കുകള്‍ നടപടികള്‍ വേഗത്തിലാക്കിയെന്നും സൈനിക വൃത്തങ്ങളും അറിയിച്ചു. ‘ഗസയിലേക്കു നൂറുണക്കിനു ട്രക്കുകളിലാണ് ഇസ്രയേലും അമേരിക്കയും ഭക്ഷണമെത്തിക്കുന്നതെന്നും ജനം പട്ടിണിയിലാണെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണു ഹമാസിന്റെ തന്ത്ര’മെന്നും ഇദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ബന്ദികളെ പിടിച്ചുവയ്ക്കാനും ആഗോള സമൂഹത്തിന്റെ പിന്തുണ തേടാനുമുള്ള തന്ത്രമാണിതെന്നും സൈനിക വൃത്തങ്ങള്‍ ആരോപിച്ചു. നഗരത്തിന്റെ തെക്കന്‍ മേഖലകളില്‍ ആരും ജനാലകള്‍ക്കരികിലോ കെട്ടിടങ്ങള്‍ക്കു മുകളിലോ കയറരുതെന്നു ഐഡിഎഫ് നേരത്തേ അറബി ഭാഷയില്‍ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. പൊതു സ്ഥലങ്ങളില്‍ തടിച്ചുകൂടരുതെന്നും…

      Read More »
    • പ്രസിഡന്റ് സ്ഥാനത്തേക്ക് അസിം മുനീര്‍: പാക്കിസ്ഥാനില്‍ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത; മുനീറും അയൂബ് ഖാന്റെ അതേ പാതയിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍

      ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആസിഫ് അലി സര്‍ദാരിയെ മാറ്റി അസിം മുനീറിനെ പ്രസിഡന്റ് ആക്കാനുള്ള നീക്കം നടക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാക്കിസ്ഥാനില്‍ വമ്പന്‍ രാഷ്ട്രീയ അട്ടിമറി നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞെങ്കിലും അസിം മുനീറിന്റെ നേതൃത്വത്തില്‍ ഒരു അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷം ആദ്യം ഗള്‍ഫ്, മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകളില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്കൊപ്പം പോയ അസിം മുനീര്‍ പിന്നാലെ ശ്രീലങ്കയും ഇന്തൊനീഷ്യയും ഒറ്റയ്ക്ക് സന്ദര്‍ശിച്ചിരുന്നു. ഇതോടെയാണ് ഭരണരംഗത്തേക്ക് സൈനിക മേധാവിയുടെ കടന്നുവരവ് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ മാസം വൈറ്റ് ഹൗസില്‍ വച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി അസിം മുനീര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനു പോലും ട്രംപ് ഇതുവരെ സ്വീകരണം നല്‍കിയിട്ടില്ല…

      Read More »
    • ധാക്കയില്‍ വിമാനം സ്‌കൂളിനുമേല്‍ തകര്‍ന്നുവീണ് 19 മരണം:അപകടം കുട്ടികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ; അഹമ്മദാബാദിനെ ഓര്‍മിപ്പിക്കുന്ന ദുരന്തം

      ധാക്ക: അഹമ്മദാബാദ് അപകടത്തിന് സമാനമായ ദുരന്തം ബംഗ്ലാദേശിലും. ധാക്കയിലെ സ്‌കൂളും കോളജും പ്രവര്‍ത്തിക്കുന്ന മൈല്‍സ്റ്റോണ്‍ എന്ന വിദ്യാലയത്തിനു മുകളില്‍ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനമാണ് തകര്‍ന്നത്. മരിച്ചവരില്‍ 16 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും പൈലറ്റും ഉള്‍പ്പെടുന്നു. അപകടത്തില്‍ നൂറ്റന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ചിലര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പരിശീലന ജെറ്റായ എഫ്-7 ബിജിഐ ആണ് തകര്‍ന്നുവീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞ്, ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് സംഭവം. അപകടം നടന്നയുടന്‍ വിമാനത്തിന് തീപ്പിടിച്ചു. തീയണയ്ക്കാന്‍ വിവിധ അഗ്‌നിരക്ഷാ സേനാ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. സംഭവസ്ഥലത്തുനിന്ന് 19 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പരിക്കേല്‍ക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്ത അന്‍പതിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ഫയര്‍ സര്‍വീസ് ആന്‍ഡ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സഹേദ് കമാല്‍ പറഞ്ഞു. പൊള്ളലേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇവരുടെയെല്ലാം നില ഗുരുതരവുമാണ്. മരിച്ചവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടില്ല.…

      Read More »
    • നേരിടുന്നത് വലിയ പ്രതിസന്ധി: വരുമാനം കുറഞ്ഞതോടെ പ്രതീക്ഷയായിരുന്ന ഏക തുറമുഖവും അടച്ചു; ഇസ്രായേലിന് ഇത് കഷ്ടകാലമോ?

      പശ്ചിമേഷ്യന്‍ മേഖലയെ അശാന്തിയിലേക്ക് തള്ളിവിട്ട് ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം കടുത്തതോടെ ഇസ്രായേല്‍ വലിയ പ്രതിസന്ധി നേരിടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആകെ കടംകയറിയതിനെ തുടര്‍ന്ന് എയ്ലാത്ത് തുറമുഖം അടച്ചുപൂട്ടി. വരുമാനം കുറയുകയും നികുതി അടയ്ക്കാന്‍ സാധിക്കാതെ വരികയും ചെയ്തതാണ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കാരണമായത്. യമനിലെ ഹൂതി സൈന്യത്തിന്റെ ആക്രമണമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണം എന്നാണ് ഹൂതികളുടെ ആവശ്യം. അതുവരെ ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകള്‍ ചെങ്കടലില്‍ തടയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നു. മാത്രമല്ല ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇടയ്ക്കിടെ മിസൈല്‍ ആക്രമണവും ഹൂതികള്‍ നടത്തുന്നുണ്ട്. ഇതുകാരണം എയ്ലാത്ത് തുറമുഖത്തേക്ക് ചരക്കുകള്‍ എത്താതായി. ഞായറാഴ്ച മുതല്‍ എയ്ലാത്ത് തുറമുഖം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് തുറമുഖത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എയ്ലാത്ത് മുന്‍സിപ്പാലിറ്റി മരവിപ്പിച്ചിരുന്നു. മൂന്ന് ദശലക്ഷം ഡോളര്‍ ആണ് നികുതിയായി അടയ്ക്കാനുള്ളത്. വരുമാനം ലഭിക്കാതെ വന്നതോടെയാണ് നികുതി കൃത്യമായി അടയ്ക്കാന്‍ തടസം…

      Read More »
    • ‘ട്രംപ് നിങ്ങളുടെ സമ്പദ്‌രംഗം തകര്‍ക്കും; നിങ്ങള്‍ നല്‍കുന്നത് യുക്രൈനില്‍ ചോരയൊഴുക്കാനുള്ള പണം’; റഷ്യന്‍ എണ്ണ ഇറക്കുമതിക്കെതിരേ ഇന്ത്യക്ക് കടുത്ത മുന്നറിയിപ്പുമായി യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍; നയം മാറ്റത്തിന്റെ സൂചനയെന്ന് വിലയിരുത്തല്‍

      ന്യൂയോര്‍ക്ക്: ഇന്ത്യയടക്കമുള്ള അമേരിക്കയുടെ വ്യാപാര പങ്കാളികള്‍ക്കു ശക്തമായ മുന്നറിയിപ്പുമായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി തുടര്‍ന്നാല്‍ ഈ രാജ്യങ്ങള്‍ക്കു നൂറുശതമാനം നികുതി ചുമത്തുമെന്നും നിങ്ങളുടെ സാമ്പത്തികരംഗം ട്രംപ് തകര്‍ക്കുമെന്നുമാണു ലിന്‍ഡ്‌സെയുടെ രൂക്ഷമായ വാക്കുകള്‍. ഇന്ത്യക്കു പുറമേ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളെയും ഉന്നമിട്ടായിരുന്നു ഇവരുടെ പ്രസ്താവന. ഈ മൂന്നു രാജ്യങ്ങളാണ് റഷ്യയുടെ 80 ശതമാനവും ക്രൂഡ് ഓയിലും വാങ്ങുന്നത്. ഇതിലൂടെ യുക്രൈനുമായുള്ള പുടിന്റെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്. റഷ്യക്കു യുദ്ധത്തിനാവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നത് എണ്ണ വില്‍പനയിലൂടെയാണ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനുള്ള സാമ്പത്തിക പിന്തുണയില്ലാതാക്കുകയാണു ട്രംപിന്റെ ലക്ഷ്യം. ഇതുവരെ ഈ വിഷയത്തില്‍ ട്രംപിന്റെ നിലപാട് മയമുള്ളതായിരുന്നു. ഇനിയും തുടര്‍ന്നാല്‍ മൂന്നു രാജ്യങ്ങളുടെയും സമ്പദ്‌രംഗം ട്രംപ് തകര്‍ക്കും. രക്തച്ചൊരിച്ചിലിനുള്ള പണമാണു നിങ്ങള്‍ നല്‍കുന്നതെന്നും ലിന്‍ഡ്‌സെ പറഞ്ഞു. കടുത്ത വിമര്‍ശനങ്ങളുള്ളപ്പോഴും ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാര്‍. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യക്കും…

      Read More »
    • സംഗീതവും സര്‍ക്കസും കൂട്ടിയിണക്കി തകര്‍പ്പന്‍ പ്രകടനവുമായി മലയാളത്തിന്റെ സ്വന്തം ‘ഊരാളി’ ബാന്‍ഡ്; ഊരാളി സിര്‍ക്കോ ആദ്യ പ്രദര്‍ശനം സംഗീത നാടക അക്കാദമിയില്‍ 24ന്; ലാറ്റിനമേരിക്കന്‍ ടച്ചില്‍ ‘ഹെയര്‍ ഹാംഗിംഗും’

      തൃശൂര്‍: മനക്കൊടിയിലെ സാധന സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് പ്രാക്ടീസ്, തൃശൂര്‍ ഫോര്‍ത്ത് വാള്‍ വേള്‍ഡ് പ്രീമിയര്‍ എന്നിവര്‍ സംയുക്തമായി -ഊരാളി സിര്‍ക്കോ- രംഗാവതരണം 24ന് വൈകീട്ട് ഏഴിനു സംഗീത നാടക അക്കാദമി റീജണല്‍ തിയേറ്ററില്‍ നടത്തും. സര്‍ക്കസിന്റെ സാധ്യതകളും സംഗതവും കൂട്ടിയിണക്കി ഉരാളി സംഗീത ബാന്‍ഡിലെ മാര്‍ട്ടിന്‍ ഊരാളി, സജി ഊരാളി, സുധീഷ് ഊരാളി, ഷാജി ഊരാളി, മല്ലു പി. ശേഖര്‍ എന്നിവരാണു വേദിയിലെത്തുന്നത്. ലാറ്റിനമേരിക്കന്‍ സര്‍ക്കസ് നാടക കലാകാരിയായ ഇന്‍ഗ്രിദ് ഫ്‌ളോറെസിന്റെ പരീലനത്തിലാണ് ആദ്യാവതരണം. ഇരുപത് വര്‍ഷങ്ങളായി ഇന്ത്യക്കകത്തും പുറത്തുമായി വിവിധ കലാപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സാധന സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് പ്രാക്ടീസ് കോഫി ഗുരു, ഇന്‍ എ കംപാര്‍ട്ട്‌മെന്റ, ഓവര്‍ എ കപ് ഓഫ് ടീ, ആഫ്ടര്‍ ദ സൈലന്‍സ്, ഓടിച്ചോടിച്ച് ഒരു ബസ് നാടകം എന്നീ നാടകാവതരണങ്ങള്‍ക്ക് പുറമേ -ഊരാളി പാട്ടും പറച്ചിലും- എന്ന സംഗീത പരിപാടിയും അറുനൂറോളം വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ലോകത്താദ്യമായി യാത്രാ ബസ് ഇരുവശത്തും…

      Read More »
    • ഒബാമയെ അറസ്റ്റ് ചെയ്ത് ബലമായി കൊണ്ടുപോകുന്ന എ.ഐ വീഡിയോ പങ്കുവെച്ച് ട്രംപ്; ആരും നിയമത്തിനു മുകളിലല്ലെന്ന കുറിപ്പും! തെരഞ്ഞെടുപ്പ് കേസില്‍ വിചാരണ നേരിടണമെന്ന തുല്‍സി ഗബാര്‍ഡിന്റെ പ്രഖ്യാപനം തൊട്ടുമുന്‍പ്

      വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ അന്വേഷണ ഏജന്‍സിയായ എ.ഫ്.ബി.ഐ വിലങ്ങു വെച്ചു കൊണ്ടുപോകുന്ന എ.ഐ വിഡിയോ പങ്കുവെച്ച് ഡൊണള്‍ഡ് ട്രംപ്. ആരും നിയമത്തിനതീതരല്ല എന്ന അടിക്കുറിപ്പോടു കൂടിയാണ് ട്രംപ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. തോന്നിയതു പോലെ കാര്യങ്ങള്‍ പറയുന്ന ട്രംപിന്റെ എഐ വീഡിയോ സോഷ്യല്‍ മീഡിയക്കും കൗതുകമായി. പ്രസിഡന്റ് നിയമത്തിനു മുകളിലാണെന്ന് ഒബാമ സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കു വെച്ച കമന്റിനു മറുപടിയായാണ് ട്രംപ് എ.ഐ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ട്രംപുമായി സംസാരിച്ചുകൊണ്ടിരിക്കെ ഉദ്യോഗസ്ഥര്‍ എത്തി ഒബാമയെ ഇരുകൈകളിലും പിടിച്ച് ബലമായി കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജയിലിലെ സെല്ലില്‍ ഓറഞ്ച് നിറമുള്ള വസ്ത്രം ധരിച്ചുനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ട്രംപിന്റെ 2016 തിരഞ്ഞെടുപ്പ് വിജയത്തില്‍ റഷ്യന്‍ സ്വാധീനമുണ്ടായിരുന്നുവെന്ന വ്യാജ ആരോപണത്തില്‍ ഒബാമ വിചാരണ നേരിടണമെന്ന് യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ തുല്‍സി ഗബാര്‍ഡ് പ്രഖ്യാപിച്ചതിനു ദിവസങ്ങള്‍ക്കുള്ളിലാണ് എ.ഐ വിഡിയോ പുറത്തു വരുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ റഷ്യയുടെ സ്വാധീനം സ്ഥാപിക്കുന്നതിനായി ഒബാമയുടെ സുരക്ഷാ…

      Read More »
    Back to top button
    error: