Lead NewsWorld

ഹാരി, വില്യം രാജകുമാരന്മാരുടെ ബന്ധുവായ 20 കാരി വെടിയേറ്റ് മരിച്ചു; മരണം സുഹൃത്തുക്കളോടൊപ്പം അവധി ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ; കഴിഞ്ഞ വര്‍ഷം മറ്റൊരു ബന്ധുവും സമാന രീതിയില്‍ മരണപ്പെട്ടിരുന്നു

ലണ്ടന്‍: ഹാരി, വില്യം രാജകുമാരന്മാരുടെ ബന്ധുവും ഡയാന രാജകുമാരിയുടെ അമ്മാവന്റെ ചെറുമകളുമായ റോസി റോഷി വെടിയേറ്റ് മരിച്ചു. 20 വയസായിരുന്നു. ഈ മാസം 14ന് വില്‍റ്റ്ഷയറിലെ മാല്‍മെസ്ബറിക്ക് സമീപമുള്ള നോര്‍ട്ടണിലുള്ള കുടുംബ വീട്ടിലാണ് റോസിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഒരു തോക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് സംശയിക്കുന്നത്.

സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് റോസിയെ അമ്മ പിപ്പയും സഹോദരി അഗതയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡര്‍ഹാം യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ ഇംഗ്ലിഷ് സാഹിത്യ വിദ്യാര്‍ഥിനിയായിരുന്നു. റോസിയുടെ അപ്രതീക്ഷിതമായ വിയോഗം രാജകുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.

Signature-ad

റോസിയുടെ ഓര്‍മയ്ക്കായി ഒരു സ്വകാര്യ ചടങ്ങും പിന്നീട് ഒരു അനുസ്മരണ ചടങ്ങും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തിന് റോസിയുടെ വേര്‍പാട് വലിയ ദുഃഖമുണ്ടാക്കുന്ന ഒന്നാണെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ചാള്‍സ് രാജാവിന്റെ ബന്ധു തോമസ് കിങ്സ്റ്റണെ (45) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹത്തിന് സമീപവും ഇത്തരത്തില്‍ ഒരു തോക്ക് കണ്ടെത്തിയിരുന്നു.

Back to top button
error: