സംഗീതവും സര്‍ക്കസും കൂട്ടിയിണക്കി തകര്‍പ്പന്‍ പ്രകടനവുമായി മലയാളത്തിന്റെ സ്വന്തം ‘ഊരാളി’ ബാന്‍ഡ്; ഊരാളി സിര്‍ക്കോ ആദ്യ പ്രദര്‍ശനം സംഗീത നാടക അക്കാദമിയില്‍ 24ന്; ലാറ്റിനമേരിക്കന്‍ ടച്ചില്‍ ‘ഹെയര്‍ ഹാംഗിംഗും’

തൃശൂര്‍: മനക്കൊടിയിലെ സാധന സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് പ്രാക്ടീസ്, തൃശൂര്‍ ഫോര്‍ത്ത് വാള് വേള്‍ഡ് പ്രീമിയര്‍ എന്നിവര്‍ സംയുക്തമായി -ഊരാളി സിര്‍ക്കോ- രംഗാവതരണം 24ന് വൈകീട്ട് ഏഴിനു സംഗീത നാടക അക്കാദമി റീജണല്‍ തിയേറ്ററില്‍ നടത്തും. സര്‍ക്കസിന്റെ സാധ്യതകളും സംഗതവും കൂട്ടിയിണക്കി ഉരാളി സംഗീത ബാന്‍ഡിലെ മാര്ട്ടിന് ഊരാളി, സജി ഊരാളി, സുധീഷ് ഊരാളി, ഷാജി ഊരാളി, മല്ലു പി. ശേഖര്‍ എന്നിവരാണു വേദിയിലെത്തുന്നത്. ലാറ്റിനമേരിക്കന്‍ സര്‍ക്കസ് നാടക കലാകാരിയായ ഇന്‍ഗ്രിദ് ഫ്ളോറെസിന്റെ പരീലനത്തിലാണ് ആദ്യാവതരണം.
ഇരുപത് വര്‍ഷങ്ങളായി ഇന്ത്യക്കകത്തും പുറത്തുമായി വിവിധ കലാപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സാധന സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് പ്രാക്ടീസ് കോഫി ഗുരു, ഇന്‍ എ കംപാര്‍ട്ട്മെന്റ, ഓവര്‍ എ കപ് ഓഫ് ടീ, ആഫ്ടര്‍ ദ സൈലന്‍സ്, ഓടിച്ചോടിച്ച് ഒരു ബസ് നാടകം എന്നീ നാടകാവതരണങ്ങള്‍ക്ക് പുറമേ -ഊരാളി പാട്ടും പറച്ചിലും- എന്ന സംഗീത പരിപാടിയും അറുനൂറോളം വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ലോകത്താദ്യമായി യാത്രാ ബസ് ഇരുവശത്തും തുറക്കാവുന്ന അവതരണ ഇടമാക്കി മാറ്റിയാണ് ഊരാളി കലാസഞ്ചാരം നടത്തിയത്.
സര്‍ക്കസ്, തിയേറ്റര്‍, മ്യൂസിക്, പെയിന്റിംഗ് എന്നീ വിവിധ കലാ വിഭാഗങ്ങള്‍ ഒരുമിച്ച് ചേരുന്നതാണ് -ഊരാളി സര്‍ക്കോ-. സസ്പെന്ഷന് കാപ്പിലാര് എന്നറിയപ്പെടുന്ന ഹെയര്‍ ഹാംഗിംഗ് പരിപാടി മുഖ്യ സവിശേഷതയാണ്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിക്ക് 250 രൂപയുടെ പാസുകള്‍ ഓണ്‍ലൈനിലും നേരിട്ടും ലഭിക്കും.
സംഗീത നാടക അക്കാദമിയിലെ പ്രീമിയര്‍ ഷോയ്ക്കുശേഷം ലോകവ്യാപകമായും അവതരിപ്പിക്കും. കേരളത്തില്‍ നിന്നും ലോക കലാരംഗത്തേക്ക് ആനുകാലികമായ പ്രവേശനത്തിന് ലക്ഷ്യം വച്ചുള്ള ഈ അവതരണത്തില്‍ വ്യത്യസ്തങ്ങളായ ഒമ്പതോളം നവമായതും വിവിധങ്ങളായ റോക്ക്, റെഗ്ഗെ, ഫോക്, റാപ്, ഇലക്ട്രോണിക്, ലാറ്റിന്‍-ശൈലികളിലുമുള്ള പാട്ടുകളും തിയറ്റര്‍ ക്ലൗണിംഗും ഇടകലര്‍ത്തിയിരിക്കുന്നു. കെ.ജി. ആന്റോ, ജോസ് കോശി, ഡിവിന്ക്, ജോണി, ഡയാന റോഡ്രിഗസ് എന്നിവരാണു പരിപാടിയുടെ അണിയറക്കാര്‍. ഫോണ്‍: 7558049381. വാര്‍ത്താ സമ്മേളനത്തില്‍ മാര്ട്ടിന് ഊരാളി, സജി ഊരാളി, സന്ദീപ്, ഇന്‍ഗ്രിദ് ഫളോറെസ്, ഡയാന റോഡ്രിഗസ് എന്നിവര്‍ പങ്കെടുത്തു.






