World
-
ന്യൂസ്മാനോ ബിസിനസുകാരനോ; കൊമ്പുകോര്‍ത്ത് ട്രംപും റൂപര്‍ട്ട് മര്‍ഡോക്കും; മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടും ട്രംപിനെ വിടാതെ വാള്‍സ്ട്രീറ്റ് ജേണല്‍; ഒരു വാര്‍ത്തയും നല്‍കാതെ ഫോക്‌സ് ന്യൂസ്! എപ്‌സ്റ്റീന്‍ ഫയല്‍സിലൂടെ മറനീക്കുന്ന അന്തര്‍ധാരകള്‍
ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാള്‍സ്ട്രീറ്റ് വാര്‍ത്തയില്‍ കൊമ്പകോര്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മാധ്യമ ടൈക്കൂണ്‍ റൂപര്‍ട്ട് മര്‍ഡോക്കും. ഇരുവരും തമ്മിലുള്ള ദീര്‍ഘകാല ബന്ധം പരീക്ഷിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കേസിന്റെ പുരോഗതി. ട്രംപ് ദശലക്ഷക്കണക്കിനു ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടും മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള വാള്‍സ്ട്രീറ്റ് ജേണല്‍ തുടര്‍വാര്‍ത്തകളില്‍നിന്ന് പിന്നാക്കം പോയിട്ടില്ല. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റതിനുശേഷം ട്രംപിന്റെ അനുയായികള്‍ നടത്തിയ യുഎസ് ക്യാപ്പിറ്റോള്‍ ആക്രമണത്തിനു പിന്നാലെ ‘ഞങ്ങള്‍ ട്രംപിന്റെ വ്യക്തിത്വം ഇല്ലാതാക്കും’ എന്ന പറഞ്ഞു മര്‍ഡോക്ക് ഒരു എക്‌സിക്യുട്ടീവിന് അയച്ച ഇ-മെയില്‍ വിവാദമായിരുന്നു. ലോകത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടെ നിരവധി പ്രസിഡന്റുമാരുടെ ചങ്ങാതിയാകാനും ചിലരെ താഴെയിറക്കാനും മര്‍ഡോക്കിനു കഴിഞ്ഞു. എന്നാല്‍, ട്രംപിന്റെ കാര്യത്തില്‍ മാത്രം പിഴച്ചു. പരാജയപ്പെട്ട യുഎസ് പ്രസിഡന്റില്‍നിന്ന് വൈറ്റ് ഹൗസ് തിരികെപ്പിടിച്ച, 132 വര്‍ഷത്തിനിടെയിലെ ആദ്യ പ്രസിഡന്റായി ട്രംപ് മാറി. പിന്നീടു ക്ലബ് ലോകകപ്പ് ഫൈനല്‍ മുതല്‍ ഓവല്‍ ഓഫീസില്‍വരെ ട്രംപിന്റെ…
Read More » -
വിഖ്യാത ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു; കോമയിലാണെന്ന അഭ്യൂഹങ്ങള്‍ തള്ളി ഭാര്യ രംഗത്തെത്തിയതിന് പിന്നാലെ മരണം
ഫ്ളോറിഡ: വിഖ്യാത ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഫ്ളോറിഡയിലെ ക്ലിയര്‍വാട്ടറിലുള്ള ഹോഗന്റെ വീട്ടിലായിരുന്നു അന്ത്യം. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് വിവരം. താരം കോമയിലാണെന്ന അഭ്യൂഹങ്ങള്‍ ഹോഗന്റെ ഭാര്യ സ്‌കൈ തള്ളിക്കളഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് മരണം. ആഴ്ചകള്‍ക്ക് മുന്‍പാണ് ഹള്‍ക്കിന്റെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുകയാണെന്നും ഭാര്യ അറിയിച്ചിരുന്നു. അതിനിടെ ഈ വര്‍ഷം ആദ്യം ഗുസ്തി ഇതിഹാസം മരണക്കിടക്കയിലാണെന്നും ശക്തമായ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 1980 കളിലും 1990 കളിലും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന ഗുസ്തി താരമാണ് ഹോഗന്‍. ടെറി ബോളിയ എന്നാണ് എന്നാണ് യഥാര്‍ഥ നാമം. തന്റെ അതിമാനുഷിക വ്യക്തിത്വം, സമാനതകളില്ലാത്ത ആരാധകവൃന്ദം എന്നിവകൊണ്ട് ഡബ്ല്യുഡബ്ല്യുഇയെ ലോകമെമ്പാടും ജനകീയമാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകളും നേടിയിട്ടുണ്ട്.
Read More » -
പാസ്പോര്‍ട്ട് എന്നാല്‍ സിങ്കപ്പുര്‍ പാസ്‌പോര്‍ട്ട്! 193 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാം! മികവില്‍ രണ്ടാമത് ജപ്പാനും ദക്ഷിണ കൊറിയയും; ‘നമ്മളെ’ ഇന്ത്യ 77 ാം സ്ഥാനത്ത്
ലോകത്ത് മിന്നല്‍ വേഗത്തില്‍ വളര്‍ന്ന രാജ്യമാണ് സിങ്കപ്പുര്‍. ചെറിയ രാജ്യമാണെങ്കിലും സമ്പത്തിന്റെയും ജീവിത നിലവാരത്തിന്റെയും എല്ലാം കാര്യങ്ങളില്‍ ഏറെ മുന്നില്‍ തന്നെയാണ് ഈ രാജ്യം. ആഗോള പാസ്‌പോര്‍ട്ട് റാങ്കിംഗിലും സിങ്കപ്പൂര്‍ തന്നെയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. സിങ്കപ്പുരിലെ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്നത് 193 രാജ്യങ്ങളിലേക്കാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന് ജപ്പാനും മൂന്നാമത് യൂറോപ്യന്‍ രാജ്യങ്ങളുമാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്നത് ബെലാറസും കൊസോവോയുമാണ്. പുതിയ ആഗോള പാസ്പോര്‍ട്ട് റാങ്കിംഗില്‍ യൂറോപ്പ് ആധിപത്യം പുലര്‍ത്തുന്നു എങ്കിലും എല്ലാ രാജ്യങ്ങളും ഇക്കാര്യത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനില്‍ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് ലോകത്തിലെ പാസ്പോര്‍ട്ടുകളെ എത്ര സ്ഥലങ്ങളിലേക്ക് വിസ രഹിത ആക്സസ് അനുവദിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുന്ന ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക 2025 ലാണ് അത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്ളത്. സിങ്കപ്പൂര്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഒന്നാം…
Read More » -
റഷ്യയില്‍ 50 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു; ദുരന്തം ചൈനീസ് അതിര്‍ത്തിയില്‍
മോസ്‌കോ: റഷ്യയില്‍ 50 പേരുമായി വിമാനം തകര്‍ന്നു വീണു. കിഴക്കന്‍ അമുര്‍ മേഖലയിലെ ചൈനീസ് അതിര്‍ത്തിക്കു സമീപമാണ് എന്‍-24 അംഗാര എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത്. ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. വിമാനത്തില്‍ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. സൈബീരിയ ആസ്ഥാനമായ എയര്‍ലൈന്‍ കമ്പനിയാണ് അംഗാര. അമുര്‍ മേഖലയിലെ ടിന്‍ഡയിലേക്കായിരുന്നു വിമാനത്തിന്റെ യാത്രയെന്നാണ് വിവരം. ലാന്‍ഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നിലച്ചു. റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. തൊട്ടുപിന്നാലെ വിമാനത്തിനായി തിരച്ചില്‍ ആരംഭിച്ചിരുന്നു.
Read More » -
പട്ടിണിയില്‍ വലഞ്ഞ് ഗാസ; ഭക്ഷണമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചുവീഴുന്നു, രണ്ട് ദിവസത്തിനിടെ 33 മരണം
ഗാസ സിറ്റി: ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയില്‍ നേരിടുന്നത് കൊടും പട്ടിണിയെന്ന് ആഗോള സംഘടനകള്‍. ലോക രാജ്യങ്ങളുടെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഗാസ വലിയ മാനുഷിക ദുരന്തത്തിന്റെ കേന്ദ്രമാകുമെന്ന് നൂറിലധികം അന്താരാഷ്ട്ര സഹായ സംഘടനകളും മനുഷ്യാവകാശ ഗ്രൂപ്പുകളും മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ രണ്ട് രണ്ടു ദിവസത്തിനിടെ മാത്രം 33 പേരാണ് ഗാസയില്‍ പട്ടിണി മൂലം മരിച്ചത്. ഇവരില്‍ 12 കുട്ടികളുമുണ്ട്. ഇതോടെ ഈ അടുത്ത ദിവസങ്ങളില്‍ ഗാസയില്‍ പട്ടിണി മൂലം മരിച്ചവരുടെ 101 ആയി. ഇതില്‍ എണ്ണം 80 കുട്ടികളാണെന്നുള്ളത് ഗൗരവം വര്‍ധിപ്പിക്കുന്നു. ഈനിലയില്‍ മുന്നോട്ട് പോയാല്‍ ഗാസയിലെ ദുരിതം വര്‍ധിക്കുമെന്നും, സന്നദ്ധ സംഘടനകളുടെ ഇടപെടലിന്റെ ഗുണം പോലും ഇല്ലാതാക്കുന്നു എന്നും മനുഷ്യാലകാശ സംഘടനകള്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുന്നു. ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ക്കായി കാത്ത് നിന്ന ഗാസ ജനതയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 1,054 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മനുഷ്യാവകാശ സംഘടകള്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ ഇതുവരെ 59,029…
Read More » -
സൈബോര്‍ഗ് കോക്രോച്ചുകള്‍ മുതല്‍ എഐ ടാങ്കുകള്‍ വരെ; റഷ്യ- യുക്രൈന്‍ പോരാട്ടത്തിനു പിന്നാലെ ഭാവിയുടെ യുദ്ധമുന്നണിയെ അടിമുടി മാറ്റിമറിക്കാന്‍ യൂറോപ്യന്‍ കമ്പനികള്‍; ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ ബജറ്റിനെ മറികടക്കുന്ന നിക്ഷേപം; യുദ്ധം നീണ്ടാല്‍ റഷ്യ കാണാനിരിക്കുന്നത് ശാസ്ത്ര കഥകളെ മറികടക്കുന്ന നീക്കങ്ങള്‍
മ്യൂണിച്ച്/ബെര്‍ലിന്‍/ഫ്രാങ്ക്ഫര്‍ട്ട്: റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിന്റെ പ്രതിരോധ രംഗത്ത് വന്‍ കുതിച്ചുകയറ്റമെന്നു റിപ്പോര്‍ട്ട്. അത്യാധുനിക സാങ്കേതിക രംഗത്ത് ജര്‍മനിയടക്കമുള്ള രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളിലേക്കു കോടികളുടെ നിക്ഷേപം ഒഴുകുന്നെന്നാണു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ടാങ്കുകള്‍ മുതല്‍ ഏതു പ്രതികൂല സാഹചര്യത്തിലും കടന്നുകയറാവുന്ന ചാര പാറ്റകള്‍ (സ്‌പൈ കോക്രോച്ച്) വരെയുള്ള വന്‍ കുതിച്ചു കയറ്റത്തിലേക്കാണു ജര്‍മനി നടന്നു കയറുന്നതെന്നാണു വിവിധ കമ്പനികളെ അധികരിച്ചുള്ള റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ യൂറോപ്പിലെ ഏറ്റവും മൂല്യവത്തായ പ്രതിരോധ സ്റ്റാര്‍ട്ടപ്പായി വളര്‍ന്ന ജര്‍മനിയിലെ ഹെല്‍സിംഗിന്റെ സ്ഥാപകനായ ഗുണ്ടബെര്‍ട്ട് ഷെര്‍ഫാണു സൈനിക രംഗത്തെ മാറ്റത്തെക്കുറിച്ചു വിശദീകരിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം യൂറോപ്പിനെ ആകെ മാറ്റിമറിച്ചെന്നും നാലുവര്‍ഷം മുമ്പ് സൈനിക സ്‌ട്രൈക്കര്‍ ഡ്രോണുകളും എഐ യുദ്ധ സംവിധാനങ്ങളും നിര്‍മിക്കുന്ന കമ്പനിയിലേക്കു നിക്ഷേപമെത്തിക്കാന്‍ വിയര്‍ത്തെങ്കില്‍ കഴിഞ്ഞമാസം 12 ബില്യണ്‍ ഡോളറിന്റെ മൂല്യ വര്‍ധനയാണുണ്ടായത്. ലോകത്താദ്യമായി നൂതന സാങ്കേതിക വിദ്യകള്‍ക്കായി അമേരിക്കന്‍ പ്രതിരോധ ബജറ്റിനെ മറികടക്കുന്ന നിക്ഷേപമാണ് യൂറോപ്യന്‍ കമ്പനികള്‍ക്ക് ആകെ…
Read More » -
ബംഗ്ലാദേശിനും കിട്ടി ചൈനീസ് പണി; ധാക്കയില്‍ തകര്‍ന്നത് കണ്ടം ചെയ്യാറായ ചൈനീസ് വിമാനം; 30 എണ്ണം വീണ്ടും ബാക്കി; സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് അപകടമെന്ന് ബംഗ്ലാദേശ് സൈന്യം
ധാക്കയിലെ സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ തിങ്കളാഴ്ച ബംഗ്ലാദേശ് എയര്‍ഫോഴ്സിന്‍റെ യുദ്ധവിമാനം തകര്‍ന്നുവീണ് 27 പേരാണ് മരിച്ചത്. പൈലറ്റടക്കം കൊല്ലപ്പെട്ട അപകടത്തില്‍ ഇരയായവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. 170 പേര്‍ക്കാണ് പരിക്കേറ്റത്. കുർമിറ്റോളയിലെ വ്യോമസേനാ താവളത്തിൽ നിന്ന് പതിവ് പരിശീലന പറക്കലായി പുറപ്പെട്ട എഫ്-7 ബിജിഐ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് അപകടമെന്ന് ബംഗ്ലാദേശ് സൈന്യം വ്യക്തമാക്കി. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് വിമാനം വഴിതിരിച്ചുവിടാൻ പൈലറ്റ് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടെന്നാണ് സൈന്യത്തിന്‍റെ വാര്‍ത്ത കുറിപ്പ്. മൈല്‍സ്റ്റോണ്‍ സ്കൂള്‍ ആന്‍ഡ് കോളജ് കെട്ടിടത്തില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് വിമാനം തകര്‍ന്നുവീണത്. കാലപ്പഴക്കം ചെന്ന, പലരാജ്യങ്ങളും ഉപേക്ഷിച്ച ചൈനീസ് നിർമിത ചെങ്ഡു എഫ്-7 പരമ്പരയിൽപ്പെട്ട യുദ്ധവിമാനമാണിത്. ചൈനയുടെ ചെങ്ഡു എഫ്-7 ന്റെ നവീകരിച്ച പതിപ്പാണ് എഫ്-7 ബിജിഐ എങ്കിലും രാജ്യാന്തര തലത്തില്‍ കാലഹരണപ്പെട്ടതായി കണക്കാക്കിയിട്ടുണ്ട്. താങ്ങാവുന്ന വിലയും പൈലറ്റ് പരിശീലനത്തിനും ചെറിയ സൈനിക നടപടികള്‍ക്ക് ഉപയോഗിക്കാമെന്നതും എഫ്-7 നെ ബംഗ്ലാദേശിന്റെ വ്യോമസേനയുടെ ഒരു പ്രധാന ഘടകമായി…
Read More » -
‘അഞ്ചു വിമാനങ്ങള്‍ വെടിവച്ചിട്ടു’; പാകിസ്താന്റെ ആരോപണം വീണ്ടും ആവര്‍ത്തിച്ച് യു.എസ്. പ്രസിഡന്റ് ട്രംപ്; യുദ്ധം നിര്‍ത്തിയത് വ്യാപാരം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍; പാര്‍ലമെന്റ് സമ്മേളനം കൂടുതല്‍ പ്രക്ഷുബ്ധമാകും
ന്യൂയോര്‍ക്ക്: ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം വീണ്ടും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്താന്‍ യുദ്ധ സമയത്ത് നടത്തിയ ആരോപണം ട്രംപീ വീണ്ടും ആവര്‍ത്തിക്കുന്നതു പാര്‍ലമെന്റ് സമ്മേളിക്കുന്ന സമയത്താണെന്നതും ശ്രദ്ധേയമാണ്. തന്റെ ഇടപെടലിനെ തുടര്‍ന്നാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ഒരു പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കുന്നതിനിടെ ട്രംപ് ആവര്‍ത്തിച്ചെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഏതു രാജ്യത്തിന്റെ യുദ്ധ വിമാനങ്ങളാണു നഷ്ടപ്പെട്ടതെന്നു ഇക്കുറിയും ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇരു രാജ്യത്തിന്റെയുംകൂടിയാണോ അതോ ഏതെങ്കിലും ഒരു രാജ്യത്തിന്റെയാണോ എന്നതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. പാകിസ്താന്റെ ആരോപണം ട്രംപ് മുമ്പും ആവര്‍ത്തിച്ചിരുന്നു. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കുവേണ്ടി വൈറ്റ് ഹൗസില്‍ വിളിച്ച അത്താഴ വിരുന്നിലാണ് ട്രംപ് ആദ്യമായി ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യയും പാകിസ്താനും തമ്മില്‍ നമുക്കു ബന്ധമുണ്ട്. രണ്ടു രാജ്യത്തിന്റെയും നാലോ അഞ്ചോ യുദ്ധ വിമാനങ്ങള്‍ ആക്രമണത്തിനിടെ ആകാശത്തുവച്ചു തകര്‍ന്നിട്ടുണ്ട്. യുദ്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടും ആണവരാജ്യങ്ങളാണ്. അവരാണു പരസ്പരം പോരടിച്ചത്. ഞാന്‍ ഇടപെട്ടത് അതുകൊണ്ടാണെ’ന്നും…
Read More » -
ഹൂറിഫൈഡ്! പാര്‍ലമെന്റ് ആക്രമണത്തിലും മുംബൈ ആക്രമണത്തിലും പങ്കെടുത്തു; ഓപ്പറേഷന്‍ സിന്ദൂരില്‍ പരിക്കേറ്റ ലഷ്‌കര്‍ ഭീകരന്‍ മരിച്ചു
കറാച്ചി : 2001-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിലും 26/11 മുംബൈ ആക്രമണത്തിലും പ്രധാന പങ്കുവഹിച്ച ലഷ്‌കര്‍ ഭീകരന്‍ അബ്ദുള്‍ അസീസ് ആശുപത്രിയില്‍ മരിച്ചു. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി മെയ് 6-7 രാത്രിയില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ അസീസിന് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുള്‍ അസീസ് വേദന അനുഭവിക്കുന്നതിന്റെയും ഇയാളുടെ ശവസംസ്‌കാര ചടങ്ങില്‍ മറ്റ് ലഷ്‌കര്‍ ഭീകരര്‍ കണ്ണുനീര്‍ പൊഴിക്കുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും ഒസിന്റ് ടിവിയിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലഷ്‌കറിന്റെ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി, അബ്ദുള്‍ റൗഫ്, സംഘടനയിലെ മറ്റ് പ്രധാന അംഗങ്ങള്‍ എന്നിവര്‍ ഭീകരന്റെ സംസ്‌കാര ചടങ്ങില്‍ കണ്ണുനീര്‍ പൊഴിക്കുന്നത് കാണാം. ലഷ്‌കറെ ത്വയ്ബയുടെ പഴയതും വിശ്വസ്തനുമായ അംഗമായിരുന്നു അബ്ദുള്‍ അസീസ്. ഇയാള്‍ ഒരു തീവ്രവാദി മാത്രമായിരുന്നില്ല, മറിച്ച് സംഘടനയുടെ പ്രധാന ഫണ്ട് മാനേജര്‍ ആയിരുന്നു. പാകിസ്ഥാനികളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലും ബ്രിട്ടനിലും അമേരിക്കയിലും സ്ഥിരതാമസമാക്കിയ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളില്‍ നിന്നും സംഭാവനകള്‍ ശേഖരിച്ച് ലഷ്‌കറിലേക്ക് അയച്ചിരുന്നതായി പറയപ്പെടുന്നു.…
Read More » -
ഇപ്പോഴും നുഴഞ്ഞു കയറാനാകാത്ത ഭീകരശൃംഖല; ദുര്‍ബലമായ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍; പഹല്‍ഗാം ആക്രമണത്തിനു ശേഷവും നിഴലായി തുടരുന്ന തീവ്രവാദ സാന്നിധ്യം; രാഷ്ട്രീയത്തിന്റെ മറവിലെ ആഹ്വാനങ്ങള്‍; ടിആര്‍എഫിനെ തീവ്രവാദ സംഘടനയാക്കുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല; ലഷ്‌കറെ- തോയ്ബ കളം മാറ്റിച്ചവിട്ടുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: സെപ്റ്റംബറിലെ തെളിഞ്ഞ പ്രഭാതത്തില്‍ കശ്മീരിലെ മാള്‍ട്ടല്‍ഹാമ എന്ന ചെറിയ ഗ്രാമത്തില്‍നിന്ന് ഡയല്‍ഗാമിലെ മെറ്റല്‍-ഷട്ടറിംഗ് യൂണിറ്റിലേക്കു ജോലിക്കുപോയിരുന്ന ഖുര്‍ഷിദ് അഹമ്മദ് ഗാനി എന്ന സൗമ്യനായ ചെറുപ്പക്കാരന്‍. ബൈക്കില്‍ വീട്ടില്‍നിന്നു പുറപ്പെടുകയും തിരിച്ചെത്തുകയും ചെയ്തിരുന്ന യുവാവിനെ കഴിഞ്ഞ മാര്‍ച്ചില്‍ പോഷാമ, കാഞ്ചിയുള്ളാര്‍, അഡിജെന്‍ എന്നിവിടങ്ങളിലും ഏപ്രിലില്‍ ഷോപ്പിയാനിലെ ദേവ്പോര-പദ്പവാന്‍ ഗ്രാമങ്ങളിലും ജൂലൈയില്‍ കുല്‍ഗാമിലെ കുന്ദ്-മാല്‍വാന്‍ വനത്തില്‍ രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ക്കുമൊപ്പം ‘കാട്ടിലെ ദുഷ്ടാത്മാവിനെപ്പോലെ’ കണ്ടെത്തിയെന്നു ചിലര്‍ പറഞ്ഞപ്പോഴും ആരും ഒന്നും സംശയിച്ചിരുന്നില്ല. പക്ഷേ, പഹല്‍ഗാമിലെ ബൈസരന്‍ മൈതാനത്ത് കുടുംബങ്ങള്‍ക്കൊപ്പം ഉല്ലാസത്തിലായിരുന്ന ആളുകള്‍ക്കുനേരെ ‘കലിമ’ ചൊല്ലിച്ചശേഷം വെടിയുതിര്‍ത്ത തീവ്രവാദികളുടെ നേതാവായിരുന്നു ഗാനിയെന്നു കണ്ടെത്തുമ്പോള്‍ ഞെട്ടാത്തവരില്ല. ഒരോ സമയത്തും പോലീസിന്റെയും സൈന്യത്തിന്റെയും പട്രോളിംഗില്‍നിന്ന് ഇയാള്‍ ഇത്രകാലം തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ നിരന്തര ആവശ്യം പരിഗണിച്ചു ലഷ്‌കറെയുടെ ശാഖയായ ടിആര്‍എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല. ഗാനിയെപ്പോലെ ഇന്ത്യയുടെ കണ്ണുവെട്ടിച്ച് ചെറുപ്പക്കാര്‍ കശ്മീര്‍ താഴ്‌വരകളില്‍ മരണത്തിന്റെ വ്യാപാരികളായി തുടരുന്നു എന്നതിലെ അപകടം ചെറുതല്ല. ലഷ്‌കറെ…
Read More »