‘ട്രംപ് നിങ്ങളുടെ സമ്പദ്‌രംഗം തകര്‍ക്കും; നിങ്ങള്‍ നല്‍കുന്നത് യുക്രൈനില്‍ ചോരയൊഴുക്കാനുള്ള പണം’; റഷ്യന്‍ എണ്ണ ഇറക്കുമതിക്കെതിരേ ഇന്ത്യക്ക് കടുത്ത മുന്നറിയിപ്പുമായി യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍; നയം മാറ്റത്തിന്റെ സൂചനയെന്ന് വിലയിരുത്തല്‍

ന്യൂയോര്‍ക്ക്: ഇന്ത്യയടക്കമുള്ള അമേരിക്കയുടെ വ്യാപാര പങ്കാളികള്‍ക്കു ശക്തമായ മുന്നറിയിപ്പുമായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി തുടര്‍ന്നാല്‍ ഈ രാജ്യങ്ങള്‍ക്കു നൂറുശതമാനം നികുതി ചുമത്തുമെന്നും നിങ്ങളുടെ സാമ്പത്തികരംഗം ട്രംപ് തകര്‍ക്കുമെന്നുമാണു ലിന്‍ഡ്‌സെയുടെ രൂക്ഷമായ വാക്കുകള്‍. ഇന്ത്യക്കു പുറമേ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളെയും ഉന്നമിട്ടായിരുന്നു ഇവരുടെ പ്രസ്താവന.
ഈ മൂന്നു രാജ്യങ്ങളാണ് റഷ്യയുടെ 80 ശതമാനവും ക്രൂഡ് ഓയിലും വാങ്ങുന്നത്. ഇതിലൂടെ യുക്രൈനുമായുള്ള പുടിന്റെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്. റഷ്യക്കു യുദ്ധത്തിനാവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നത് എണ്ണ വില്‍പനയിലൂടെയാണ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനുള്ള സാമ്പത്തിക പിന്തുണയില്ലാതാക്കുകയാണു ട്രംപിന്റെ ലക്ഷ്യം. ഇതുവരെ ഈ വിഷയത്തില്‍ ട്രംപിന്റെ നിലപാട് മയമുള്ളതായിരുന്നു. ഇനിയും തുടര്‍ന്നാല്‍ മൂന്നു രാജ്യങ്ങളുടെയും സമ്പദ്‌രംഗം ട്രംപ് തകര്‍ക്കും. രക്തച്ചൊരിച്ചിലിനുള്ള പണമാണു നിങ്ങള്‍ നല്‍കുന്നതെന്നും ലിന്‍ഡ്‌സെ പറഞ്ഞു.
കടുത്ത വിമര്‍ശനങ്ങളുള്ളപ്പോഴും ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാര്‍. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യക്കും ചൈനയ്ക്കും വിലക്കിഴിവ് പ്രഖ്യാപിച്ചത്. ചെറിയ ഇടപാടുകളായിട്ടും ബ്രസീലിനും മോസ്‌കോ ഇളവുകള്‍ നല്‍കുന്നുണ്ട്.
റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ വൈറ്റ്ഹൗസ് ഔദേ്യാഗിക വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും ട്രംപിന്റെ അടുത്ത വിദേശനയത്തിന്റെ പ്രതിഫലനം ഏതുരീതിയിലാകുമെന്നതിനു സൂചന നല്‍കുന്നതാണ് ലിന്‍ഡ്‌സെയുടെ വാക്കുകളെന്നാണു വിലയിരുത്തുന്നത്. ലോകത്ത് വേഗത്തില്‍ വളരുന്ന സമ്പദ്‌രംഗമെന്ന നിലയില്‍ അമേരിക്കന്‍ നിയന്ത്രണങ്ങള്‍ ഇന്ത്യയെ ബാധിക്കാന്‍ സാധ്യതയുണ്ട്. Trump will crush your economy’: US Senator Lindsey Graham warns India, China, Brazil over Russian oil






