World

    • ഹമാസ് ആക്രമണത്തില്‍ 24 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു;24 മണിക്കൂറിനുള്ളിൽ 200 ഹമാസ് തീവ്രവാദികളെ വധിച്ച് ഇസ്രായേൽ

      ഗാസ: കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികളുടെ ഒളിപ്പോരാട്ടത്തിൽ തങ്ങളുടെ 24 സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ തിരിച്ചടിച്ച് ഇസ്രായേൽ.24 മണിക്കൂറിനുള്ളിൽ 200 ഹമാസ് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ഗാസയിലെ ഖാൻ യൂനിസ് കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.അഭയാർഥികള്‍ തിങ്ങിപ്പാർക്കുന്ന ഇവിടങ്ങളിൽ നൂറുകണക്കിന് ഹമാസ് തീവ്രവാദികളാണ് ഒളിവിൽ താമസിക്കുന്നത്. അതിനിടെ ഖാൻ യൂനിസില്‍ കൂട്ട കുടിയൊഴിപ്പിക്കലുമായി ഇസ്രായേല്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്. 5.15 ലക്ഷം പേരോട് ഉടൻ ഒഴിഞ്ഞുപോകണമെന്ന്  സേന ആവശ്യപ്പെട്ടു. ഖാൻ യൂനിസിലെ 4 ചതുരശ്ര കിലോമീറ്ററിലധികം വരുന്ന സ്ഥലത്ത് താമസിക്കുന്ന ഏകദേശം 90,000 പ്രദേശവാസികളോടും 4,25,000 അഭയാർഥികളോടും ഉടൻ പോകണമെന്നാണ് ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടിരിക്കുന്നത്.ഹമാസ് തീവ്രവാദികൾ ഇവിടങ്ങളിൽ നുഴഞ്ഞ് കയറിയെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച ഖാൻ യൂനിസിന്റെ പടിഞ്ഞാറുള്ള അല്‍ ഖീർ ഹോസ്പിറ്റലില്‍ ഇരച്ചുകയറിയ ഇസ്രായേല്‍ സൈന്യം ജീവനക്കാരെ പിടിച്ചുകൊണ്ടുപോവുകയും ആശുപത്രിയില്‍ അഭയം തേടിയവരെ തെക്കൻ ഗാസയിലേക്ക് തുരത്തുകയും ചെയ്തിരുന്നു. അതേസമയം, 24 മണിക്കൂറിനിടെ 200 പേർ കൂടി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 354…

      Read More »
    • ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പതാക വീട്ടില്‍ സ്ഥാപിച്ചു; മകനെ പിതാവ് വെടിവച്ച്‌ കൊലപ്പെടുത്തി

      ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ ടെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ)യുടെ പതാക വീട്ടില്‍ സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മകനെ പിതാവ് വെടിവച്ച്‌ കൊലപ്പെടുത്തി. അഫ്ഗാനിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഖൈബര്‍ പഖ്തുന്‍ഖവ പ്രവിശ്യയിലെ പെഷവാറിലാണ് സംഭവം. ഖത്തറില്‍ ജോലി ചെയ്യുന്ന 31കാരന്‍ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. മകന്‍ പിടിഐയില്‍ പ്രവര്‍ത്തിക്കുന്നതിനോട് പിതാവിന് എതിര്‍പ്പായിരുന്നു. ഇത് വകവയ്ക്കാതെ മകന്‍ കുടുംബവീട്ടില്‍ പിടിഐയുടെ പതാക ഉയര്‍ത്തി. ഇതേചൊല്ലിയുള്ള തര്‍ക്കം വഴക്കില്‍ കലാശിക്കുകയും മകനെ വെടിവച്ച ശേഷം പിതാവ് ഒളിവില്‍ പോവുകയായിരുന്നു. മകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് ജില്ലാ പോലീസ് ഓഫീസര്‍ നസീര്‍ ഫരീദ് വ്യക്തമാക്കി. അവാമി നാഷണല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ് പിതാവ്. മുന്‍പ് ഈ പാര്‍ട്ടിയുടെ പതാക ഇയാള്‍ വീട്ടില്‍ സ്ഥാപിച്ചിരുന്നു. ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ തിരഞ്ഞെടുപ്പ്.

      Read More »
    • മാലിക്കുമായി വിവാഹമോചനം നടന്നിട്ട് മാസങ്ങളായെന്ന് സാനിയ മിർസ 

      ഹൈദരാബാദ് : പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കുമായുള്ള വിവാഹമോചനത്തില്‍ പ്രതികരണവുമായി സാനിയ മിര്‍സ. മാലിക്കുമായി വിവാഹമോചനം നടന്നിട്ട് മാസങ്ങളായെന്ന് സാനിയ പറഞ്ഞു.വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാലിക്കിന് ആശംസകള്‍ നേരുന്നുവെന്നും സാനിയ പ്രതികരിച്ചു. കഴിഞ്ഞദിവസം ഷുഹൈബ് മാലിക്ക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് ആരാധകര്‍ താരത്തിന്റെ വിവാഹ വാര്‍ത്ത അറിഞ്ഞത്. പാക് നടി സന ജാവേദാണ് മാലികിന്റെ പങ്കാളി. വിവാഹമോചനത്തിന് താന്‍ തന്നെയാണ് മുന്‍കൈയെടുത്തത്. താന്‍ എപ്പോഴും തന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതില്‍ പ്രതികരിക്കേണ്ടതായി വന്നിരിക്കുന്നതായും സാനിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അഞ്ച് വയസുകാരനായ മകന്‍ ഇസാന്‍ സാനിയയ്‌ക്കൊപ്പമാണുള്ളത്.

      Read More »
    • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം ഓസ്ട്രേലിയയില്‍ നിര്‍മ്മിക്കുന്നു

      പെര്‍ത്ത്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം ഓസ്ട്രേലിയയില്‍ നിര്‍മ്മിക്കുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നത്. 721 അടി ഉയരമുള്ള ഘടനയായിരിക്കും ക്ഷ്രേതത്തിന് ഉണ്ടായിരിക്കുക. ശ്രീറാം വേദിക് ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ് ആണ് ക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. 150 ഏക്കറിലുള്ള ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഏകദേശം 600 കോടി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിന്‍റെ സാമ്ബ്രദായിക സങ്കല്‍പ്പത്തിനപ്പുറമാണ് പദ്ധതിയെന്ന് ട്രസ്റ്റ് ഉപമേധാവി ഡോ. ഹരേന്ദ്ര റാണ വെളിപ്പെടുത്തി. ഇന്‍റർനാഷനല്‍ ശ്രീരാമവേദിക് ആൻഡ് കള്‍ച്ചറല്‍ യൂണിയൻ (ഐ എസ് വി എ സി യു) ആണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ക്ഷേത്ര സമുച്ചയത്തില്‍ വിവിധ ഉദ്യാനങ്ങള്‍, രാം നിവാസ് ഭക്ഷണശാല എന്നിവ ഉണ്ടാകും. ഇതിന് പുറമെ സീതാ രസോയി റസ്റ്ററന്റ്, രാമായണ സദൻ ലൈബ്രറി, തുളസീദാസ് ഹാള്‍ തുടങ്ങിയ സാംസ്കാരിക ഇടങ്ങളും ക്ഷേത്ര സമുചയത്തിലുണ്ടാകുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. യോഗ കേന്ദ്രം, ധ്യാനകേന്ദ്രം, വേദപഠനകേന്ദ്രം, ഗവേഷണകേന്ദ്രം, മ്യൂസിയം എന്നിവയുള്‍പ്പെടെയുള്ള ആത്മീയ ഇടങ്ങളും ക്ഷേത്രത്തിലുണ്ടാകും.

      Read More »
    • ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം: സൗദി

      റിയാദ്: ജറൂസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് സൗദി അറേബ്യ. യുഗാണ്ടൻ തലസ്ഥാനമായ കമ്ബാലയില്‍ ചേരിചേരാ പ്രസ്ഥാന (നാം) ഉച്ചകോടിയുടെ 19ാമത് സെഷനിലായിരുന്നു സൗദിയുടെ ഈ ആവശ്യം.   സല്‍മാൻ രാജാവിനെ പ്രതിനിധീകരിച്ച്‌ വിദേശകാര്യ ഉപമന്ത്രി വലീദ് ബിൻ അബ്ദുല്‍കരീം അല്‍ഖുറൈജി നടത്തിയ പ്രസംഗത്തിലാണ് സൗദി തങ്ങളുടെ നിലപാട്  വ്യക്തമാക്കിയത്. അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തിയില്‍ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതാണ്  പശ്ചിമേഷ്യയിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഇന്നത്തെ സാഹചര്യത്തിൽ ചെയ്യുവാൻ സാധിക്കുന്നത്- അൽഖുറൈജി പറഞ്ഞു. ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെ ശക്തമായി നിരാകരിക്കുന്നു. രാജ്യങ്ങളുടെ പരമാധികാരത്തെയും സ്ഥിരതയെയും ബാധിക്കുന്ന സംഘർഷങ്ങള്‍ ലോകമാകെ വർധിക്കുകയാണ്. സമാധാനം കൈവരിക്കാൻ രാജ്യങ്ങള്‍ ശ്രമിക്കണം. ഗാസയിൽ അടിയന്തര വെടിനിർത്തല്‍ കൈവരിക്കേണ്ടതിന്റെയും സഹായം എത്തിക്കേണ്ടതിന്റെയും ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കുന്നത് തടയേണ്ടതിന്റെയും ആവശ്യകത അദ്ദേഹം യോഗത്തിൽ ഊന്നിപ്പറഞ്ഞു. ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഫലസ്തീൻ പ്രശ്നം ഞങ്ങളുടെ യോഗങ്ങളില്‍…

      Read More »
    • ഹൂതികള്‍ക്ക് നേരെ വീണ്ടും  യു.എസും യു.കെയും; തുടർച്ചയായ ബോമ്പിംഗ്

      ഏഡൻ: ഹൂതികള്‍ക്ക് നേരെ വീണ്ടും ആക്രമണവുമായി യു.എസും യു.കെയും. തെക്കൻ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം തുടരുന്നതിനിടെയാണ് യു.എസിന്റേയും യു.കെയുടെയും നടപടി. എട്ടോളം ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്. 10 ദിവസങ്ങള്‍ക്ക് മുമ്ബ് യെമനിലെ 70ഓളം ഹൂതി കേന്ദ്രങ്ങളില്‍ യു.എസും യു.കെയും ആക്രമണം നടത്തിയിരുന്നു. അതേസമയം, ഇന്നത്തെ ആക്രമണത്തിലെ ആർക്കെങ്കിലും ജീവൻ നഷ്ടമായോ എന്നതില്‍ യു.എസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.   ഇത് എട്ടാം തവണയാണ് ഹൂതികളെ ലക്ഷ്യമിട്ട് യു.എസ് ആക്രമണം നടത്തുന്നത്. യു.കെ രണ്ടാം തവണയാണ് ആക്രമണങ്ങളില്‍ പങ്കാളിയാവുന്നത്. പോർ വിമാനങ്ങളും കപ്പലില്‍ നിന്നും തൊടുക്കാവുന്ന മിസൈലുകളും ഉപയോഗിച്ചാണ് യെമൻ തലസ്ഥാനമായ സനയില്‍ ആക്രമണം നടത്തിയതെന്ന് യു.കെ അറിയിച്ചു.   യെമൻ സമയം 11.59 ഓടെയാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രല്‍ കമാൻഡും വ്യക്തമാക്കി. ഹൂതികളുടെ മിസൈല്‍ ലോഞ്ചറുകള്‍, എയർ ഡിഫൻസ് സിസ്റ്റം, റഡാറുകള്‍, ആയുധ സംഭരണികള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും യു.എസ് അറിയിച്ചു.

      Read More »
    • ചൈനയില്‍ വൻ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്ബനം,റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി

      ന്യൂഡല്‍ഹി: ചൈനയില്‍ വൻ ഭൂചലനം. റിക്ടർ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം കിർഗിസ്താനുമായി അതിർത്തി പങ്കിടുന്ന തെക്കൻ സിൻജിയാങ് പ്രദേശമാണ്. ഇന്ത്യൻ സമയം രാത്രി 11.29-നാണ് ഷിൻജിയാങ്ങില്‍ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്മോളജി റിപ്പോർട്ട്. ഇതിന്റെ പ്രകമ്ബനം ഡല്‍ഹിയുടെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

      Read More »
    • പിതാവിന് ഹൃദയാഘാതം; വീട്ടില്‍ തനിച്ചായ 2 വയസുകാരന്‍ വിശന്ന് മരിച്ചു

      ലണ്ടന്‍: പിതാവ് മരിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ തനിച്ചായ രണ്ടുവയസുകാരന്‍ വിശന്നുമരിച്ചു. യുകെയിലെ ലിങ്കണ്‍ഷയറിയിലാണ് ദാരുണസംഭവം നടന്നത്. 60 വയസുകാരനായ കെന്നത്തിനെയും 2 വയസുമാത്രമുളള മകന്‍ ബ്രോണ്‍സണെയുമാണ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും താമസിച്ചിരുന്ന ലിങ്കണ്‍ഷയര്‍ സ്‌കെഗ്‌നെസിലെ പ്രിന്‍സ് ആല്‍ഫ്രഡ് അവന്യൂവിലെ ബേസ്‌മെന്റ് ഫ്ലാറ്റില്‍ നിന്ന് പിതാവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. ജനുവരി 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവിന്റെ മൃതദേഹത്തിനരികെ നിന്നാണ് കുഞ്ഞിന്റെ ശരീരവും പൊലീസ് കണ്ടെടുത്തത്. ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവ് മരണപ്പെട്ടപ്പോള്‍ പരിചരിക്കാന്‍ ആളില്ലാതെ തനിച്ചായ കുഞ്ഞ് വിശന്നാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണം സംഭവിച്ച് 14 ദിസവങ്ങള്‍ക്ക് ശേഷമാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തത്.കുഞ്ഞ് മരിച്ചത് നിര്‍ജ്ജലീകരണവും വിശപ്പും മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മാതാവ് സാറ പിതാവ് കെന്നത്തുമായി പിരിഞ്ഞതിനാല്‍ കുഞ്ഞും കെന്നത്തും മാത്രമായിരുന്നു വീട്ടില്‍ താമസമാക്കിയിരുന്നത്. അതേസമയം കുഞ്ഞിന്റെ മരണത്തിന് പിന്നില്‍ പൊലീസിന്റെ…

      Read More »
    • നെഴ്സോ ഡോക്ടറോ മറ്റേതങ്കിലും മെഡിക്കൽ പ്രൊഫണലോ ആണോ നിങ്ങൾ…? ഗൾഫിൽ എളുപ്പത്തിൽ ജോലി ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

              ഗൾഫിൽ ജോലി ആഗ്രഹിക്കുന്ന ഒരു മെഡിക്കൽ പ്രൊഫഷണലാണോ നിങ്ങൾ…? അങ്ങനെയെങ്കിൽ, അബുദബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് നിയന്ത്രിക്കുന്ന ഒരു പ്ലാറ്റ്ഫോം സഹായത്തിനായി ഒപ്പമുണ്ട്. ആശുപത്രികളും ക്ലിനിക്കുകളും പോലുള്ള മെഡിക്കൽ സ്ഥാപനങ്ങൾ പോസ്റ്റ് ചെയ്യുന്ന ജോലികൾ ഇതിലൂടെ കണ്ടെത്താം. മാത്രമല്ല, അബുദബിയിൽ പ്രാക്ടീസ് ചെയ്യാനുള്ള മെഡിക്കൽ ലൈസൻസ് ലഭിക്കുന്നതിനുള്ള വഴികളും ഇതിലൂടെ കണ്ടെത്താനാവും. ‘കവാദർ’ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് ഈ സേവനങ്ങൾ ലഭ്യമാകുക. താൽപ്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്ത നഴ്‌സ്, ജനറൽ പ്രാക്ടീഷണർ, സ്പെഷ്യലിസ്റ്റുകൾ, മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾ തുടങ്ങിയ ഒഴിവുകൾ കണ്ടെത്താനും അപേക്ഷിക്കാനും എളുപ്പത്തിൽ കഴിയും. മാത്രമല്ല മെഡിക്കൽ സ്ഥാപനങ്ങൾക്ക് അപേക്ഷകരുമായി നേരിട്ട് ബന്ധപ്പെടുന്നതിനും അവരുടെ അപേക്ഷകൾ പരിശോധിക്കുന്നതിനും ഈ വെബ്‌സൈറ്റ് ഉപയോഗിക്കാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുക അബുദബിയിൽ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവർ കവാദർ പ്ലാറ്റ്‌ഫോമിൽ ആദ്യം രജിസ്റ്റർ ചെയ്യണം. 1. വെബ്സൈറ്റ് https://adhkawader(dot)doh(dot)gov(dot)ae/dohae സന്ദർശിക്കുക 2. സ്ക്രീനിന്റെ വലത് കോണിലുള്ള ‘Sign up now’…

      Read More »
    • മാലിക്കിന്റെ വിവാഹേതര ബന്ധങ്ങള്‍ വിനയായി; സാനിയയുടെ വിവാഹ മോചനത്തിന് പിന്നില്‍?

      ഇസ്ലാമാബാദ്: പാക് മുന്‍ ക്യാപ്റ്റന്‍ ഷുഹൈബ് മാലിക്കും ടെന്നിസ് താരം സാനിയ മിര്‍സയുടെയും വിവാഹ മോചനത്തിന് പിന്നില്‍ മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളാണെന്ന് റിപ്പോര്‍ട്ട്. ഇരുവരും വേര്‍പിരിയാന്‍ കാരണം മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളാണെന്നാണ് ഒരു പാക് മാധ്യമാണ് റിപ്പോര്‍ട്ട് ചെയ്തത്. മാലിക്കിന്റെ മൂന്നാം വിവാഹത്തില്‍ താരത്തിന്റെ കുടുംബാംഗങ്ങള്‍ ആരും പങ്കെടുത്തിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. വിവാഹമോചിതയായ പാക് നടി സന ജാവേദുമായുള്ള വിവാഹത്തില്‍ മാലിക്കിന്റെ കുടുംബാംഗങ്ങളാരും പങ്കെടുത്തില്ല. സാനിയ മിര്‍സയുമായുള്ള വിവാഹമോചനത്തില്‍ മാലിക്കിന്റെ സഹോദരിമാര്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറഞ്ഞു. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ നടി സന ജാവേദുമായുള്ള വിവാഹ ചിത്രങ്ങള്‍ സാമൂഹ്യമാധ്യങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ഷുഹൈബ് മാലിക് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള മാലിക്കിന്റെ ദാമ്പത്യം തകര്‍ന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു വിവാഹ ചിത്രങ്ങള്‍ മാലിക് പങ്കുവെച്ചത്. നേരത്തെ സാനിയയും മാലിക്കും തങ്ങളുടെ വിവാഹബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഏറെ നാളായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സാനിയയുടെ സോഷ്യല്‍…

      Read More »
    Back to top button
    error: