ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുപി സ്വദേശി; മുഖം കാണുമെന്നതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും പോലും ഉണ്ടാക്കിയില്ല ; മൃതദേഹം കുഴിച്ചിട്ട് അതിന് മുകളില്‍ ഇഷ്ടിക പാകി തറകെട്ടി

ലക്‌നൗ: ഭാര്യ ബുര്‍ഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടില്‍ പോയതില്‍ പ്രകോപിതനായി ഭാര്യയെ ഭര്‍ത്താവ് കൊന്നു കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ തന്റെ ഭാര്യ താഹിറ (32), മക്കളായ അഫ്രീന്‍ (14), സെഹ്റീന്‍ (7) എന്നിവരെയാണ് ഫാറൂഖ് കൊലപ്പെടുത്തിയത്. വിവാഹ ചടങ്ങുകളില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന ഫാറൂഖ് ഈ ക്രൂരകൃത്യം ചെയ്തത്.
ഡിസംബര്‍ 10-ന് അര്‍ദ്ധരാത്രിയിലാണ് കൊലപാതകം നടന്നത്. ഭാര്യ ബുര്‍ഖയില്ലാതെ സ്വന്തം വീട്ടില്‍ പോയത് തന്റെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു അക്രമം. കടുത്ത മതവിശ്വാസിയായ താഹിറ ബുര്‍ഖ ധരിക്കണമെന്ന് ഫാറൂഖിന് നിര്‍ബന്ധമുണ്ടാ യി രുന്നു. ബുര്‍ഖയില്ലാത്ത ചിത്രം തിരിച്ചറിയല്‍ രേഖകളില്‍ വരുമെന്നതിനാല്‍ കഴിഞ്ഞ 18 വര്‍ ഷമായി ആധാര്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ എടുക്കാന്‍ അദ്ദേഹം ഭാര്യയെ അനുവദിച്ചി രുന്നില്ല. അടുക്കളയില്‍ വെച്ച് താഹിറയെ വെടിവെച്ചു കൊല്ലുകയായിരുന്നു. ശബ്ദം കേട്ടെത്തിയ മൂത്തമകള്‍ അഫ്രീനെയും വെടിവെച്ചു വീഴ്ത്തി. പിന്നാലെയെത്തിയ രണ്ടാമത്തെ മകള്‍ സെഹ്റീനെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം വീട്ടുമുറ്റത്ത് ശുചിമുറിക്കായി കുഴിച്ച ഒമ്പതടി താഴ്ചയുള്ള കുഴിയില്‍ മൃതദേഹങ്ങള്‍ കുഴിച്ചുമൂടുകയും അതിനു മുകളില്‍ ഇഷ്ടിക പാകി തറ കെട്ടുകയും ചെയ്തു. ആറു ദിവസമായി ഇവരെ കാണാതായതോടെ ഫാറൂഖിന്റെ പിതാവ് ദാവൂദിന് സംശയം തോന്നുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഫാറൂഖിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും തിരകളും പോലീസ് കണ്ടെടുത്തു.






