Breaking NewsKeralaLead Newspolitics

തിരഞ്ഞെടുപ്പ് വിജയാഘോഷമാണെന്ന് പറഞ്ഞ് അന്യസ്ത്രീകളും പുരുഷന്മാരും പരസ്പരം കെട്ടിപ്പിടിച്ച് തെരുവിലിറങ്ങി അഴിഞ്ഞാടുന്നത് അനുവദിക്കാനാകില്ല ; അത് മതം അംഗീകരിക്കുന്ന നിലപാട് അല്ലെന്ന് സമസ്ത

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയാഘോഷമെന്ന് പറഞ്ഞ് പുരുഷന്മാരും അന്യസ്ത്രീകളും പരസ്പരം കൂടിച്ചേരുന്നതും കെട്ടിപ്പിടിക്കുന്നതും മതപരമായി അനുവദിക്കാനാകില്ലെന്ന് സമസ്ത. അന്യ സ്ത്രീകളും പുരുഷന്മാരും കൂടിച്ചേര്‍ന്നും കെട്ടിപ്പിടിച്ചും പരസ്പരം കൈകൊട്ടിയും തെരുവിലിറങ്ങി പ്രകടനം നടത്തുന്നതും അഴിഞ്ഞാടുന്നതും മതം അനുവദിക്കാത്ത കാര്യമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

കക്ഷിരാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും പേരില്‍ മത ചിഹ്നങ്ങളെ അവഹേളിക്കുന്നതും മതത്തിന്റെ ആചാരങ്ങളെയും സംസ്‌കാരങ്ങളെയും അവമതിക്കു ന്നതും അപലപനീയമാണ്. സ്ത്രീകള്‍ക്ക് അവരുടേതായ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും മാന്യതയും ഇസ്ലാം വകവെച്ചു നല്‍കിയിട്ടുണ്ട് അതെല്ലാം അവഗണിച്ച് മാനുഷിക മൂല്യങ്ങള്‍ക്ക് പോലും വിലകല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണ്്. മത ചിഹ്നങ്ങളേയും ആചാര അനുഷ്ഠാന സംസ്‌കാരങ്ങളെയും വിലമതിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ നേതാക്കളില്‍ നിന്ന് ഉണ്ടാവണമെന്നും സമസ്ത പ്രസ്താവനയില്‍ പറഞ്ഞു.

Signature-ad

ഹൈന്ദവര്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ശബരിമല പോലുള്ളതിനെ അവഹേളിക്കുന്നതും കക്ഷിരാഷ്ട്രീയത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും ശരിയല്ല. മതങ്ങളെയും മതചിഹ്നങ്ങളെയും അധികാര രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് ബന്ധപ്പെട്ട എല്ലാവരും മാറിനില്‍ക്കണമെന്നും സമസ്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തിന്റെ പേരില്‍ സംഘടിക്കുന്ന രാഷ്ട്രീയ സംഘടനകളുടെ ഇത്തരം പ്രവണതകള്‍ മേലില്‍ ഉണ്ടാവാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: