NEWS
    May 15, 2024

    (no title)

    World

    • വെടിനിർത്തൽ മണ്ടത്തരം; ഹമാസ് ഭീകരന്‍മാരിലെ പ്രമുഖര്‍ ഒന്നടങ്കം രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു:ഇസ്രായേൽ

      ടെൽ അവീവ്: ഗാസയിലെ ഇപ്പോഴത്തെ വെടിനിര്‍ത്തലിന്റെ മറവില്‍ ഹമാസ് ഭീകരന്‍മാരിലെ പ്രമുഖര്‍ ഒന്നടങ്കം രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് ഇസ്രായേൽ.  വെടിനിറുത്തല്‍ മണ്ടത്തരമാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു രണ്ടാഴ്ച മുന്‍പ് പറഞ്ഞത് വീണ്ടും ആവര്‍ത്തിച്ചു.അമേരിക്കയെയും ഐക്യരാഷ്ട്രസഭയെയും മറപിടിച്ച്‌ ഈജിപ്തും സിറിയയും തങ്ങളെ ചതിക്കുകയായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു.  ഗാസയിലെ ഭൂഗര്‍ഭതുരങ്കത്തിലും അഭയാര്‍ഥിക്യാമ്ബുകളിലും ഒളിച്ചു കഴിഞ്ഞിരുന്ന രണ്ടായിരത്തോളം ഹമാസ് ഭീകരന്‍ രക്ഷപ്പെട്ടതായി  ഇസ്രായേല്‍ പറയുന്നു. വെടിനിര്‍ത്തല്‍ പ്രയോജനപ്പെടുത്തി ഗാസയിലെ ഹമാസ് നേതാവ് യെഹ്യ സിന്‍വാറും മറ്റു കമാന്‍ഡര്‍മാരും തെക്കന്‍ ഗാസയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഗാസയില്‍നിന്ന് തെക്കന്‍ ഗാസയിലേക്ക് പോയ പലായനസംഘങ്ങള്‍ക്കൊപ്പം ഇവരും രക്ഷപ്പെട്ടുകയും ഈജിപ്തും സിറിയയും ഇറാനും ഇവര്‍ക്ക് അഭയം നല്‍കുകയും ചെയ്തതായി ഇസ്രായേല്‍ ആരോപിക്കുന്നു. 47 ദിവസം നീണ്ട പോരാട്ടത്തില്‍ മൂവായിരം ഹമാസുകളെ മാത്രമെ വകവരുത്താനായിട്ടുള്ളുവെന്നും മുപ്പതിനായിരത്തിലേറെ പേര്‍ അധോലോകത്തില്‍ കഴിയുന്നുണ്ടെന്നുമാണ് ഇസ്രായേല്‍ കരുതുന്നത്. യുദ്ധം കൊടുമ്ബിരി കൊണ്ട ദിവസങ്ങളില്‍ ഇവരില്‍ ഏറെപ്പേരും സ്ത്രീവേഷം കെട്ടി അഭയാര്‍ഥികള്‍ക്കൊപ്പം രക്ഷപ്പെടുന്നതായി ഇസ്രായേല്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്…

      Read More »
    • ഉത്തർപ്രദേശിൽ മാത്രമല്ല തായ്‌ലൻഡിലുമുണ്ട് ഒരു ‘അയോധ്യ,’ രാമായണവും രാമനും രാവണനുമൊക്കെയുണ്ട് ഇവിടെ

         ഉത്തർപ്രദേശിലെ അയോധ്യ പോലെ, തായ്‌ലൻഡിലും ഒരു ‘അയോധ്യ’യുണ്ട്. മാത്രമല്ല, ഇവിടുത്തെ രാജാക്കന്മാരുടെ പേരുകളിൽ ‘രാമൻ’ എന്ന സ്ഥാനപ്പേരുമുണ്ട്. ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയുടെ പേരിൽ നിന്നാണ് ഇവിടത്തെ ‘അയുത്തയ’ (Ayutthaya) എന്ന നഗരത്തിന് ആ പേര് ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തായ് രാജാക്കന്മാർ തങ്ങളെ രാമനെന്നും അവരുടെ തലസ്ഥാനത്തെ അയുത്തയയെന്നും വിളിച്ചിരുന്നുവെന്നാണ് ചരിത്രം. ഇന്ത്യയുടെ അയോധ്യയും തായ്‌ലൻഡിലെ അയുത്തയയും തമ്മിലുള്ള സാമ്യം പൂർവികരെയും അസ്തിത്വത്തെയും പാരമ്പര്യങ്ങളെയും മറന്നിട്ടില്ല എന്നതാണെന്ന് 22 വർഷമായി തായ്‌ലൻഡിൽ അധ്യാപകനായ ഡോ. സുരേഷ് പാൽ ഗിരിയെ ഉദ്ധരിച്ച് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇവിടുത്തെ രാജാവ് നഗരത്തിൽ ചില ഹിന്ദു ക്ഷേത്രങ്ങളും പണിതിട്ടുണ്ട്. അയുത്തായയിൽ നിന്ന് 35 കിലോമീറ്റർ അകലെ വിഷ്ണു, ബ്രഹ്മാവ്, ശങ്കരൻ എന്നിവരുടെ ക്ഷേത്രമുണ്ട്. തായ്‌ലൻഡിലെ പ്രശസ്ത നഗരമായ അയുത്തയയിലെ രാജാവ് ‘രാമതിബോധി’ (ശ്രീരാമൻ) എന്ന സ്ഥാനപ്പേരാണ് വഹിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ തായ്‌ലൻഡിന്റെ തലസ്ഥാനമായി ‘അയുത്തായ’ വികസിച്ചു. നിരവധി ക്ഷേത്രങ്ങളും ഇവിടെ നിർമിച്ചു.…

      Read More »
    • യുഎഇ ദേശീയ ദിനം: 1,249 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് 

            ദുബൈ: 1,249 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ദുബൈ ഭരണാധികാരി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. യുഎഇയുടെ 52-ാമത് ദേശീയ ദിനാഘോഷങ്ങള്‍ പ്രമാണിച്ചാണ് തീരുമാനം. തടവുകാലത്ത് നല്ല പെരുമാറ്റം കാഴ്ചവച്ചവര്‍ക്കും എല്ലാ നിബന്ധനകളും പാലിച്ച വിവിധ രാജ്യക്കാരായ തടവുകാര്‍ക്കാണ് മാപ്പു നല്‍കുക. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് നേരത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 1,018 തടവുകാര്‍ക്കും ശാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 475 തടവുകാര്‍ക്കും മാപ്പു നല്‍കിയിരുന്നു. ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി 113 തടവുകാര്‍ക്കും അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി 143 പേര്‍ക്കും മാപ്പ് നല്‍കിയിരുന്നു. അതേസമയം കുവൈതില്‍ തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചെറിയ കുറ്റങ്ങള്‍ ചെയ്ത തടവുകാര്‍ക്കാണ്…

      Read More »
    • യു.എസ്. സൈനികവിമാനം ജപ്പാനിലെ ദ്വീപില്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു, ഏഴുപേര്‍ക്കായി തിരച്ചില്‍

      ടോക്കിയോ: ജപ്പാനിലെ യക്കുഷിമ ദ്വീപില്‍ യു.എസ്. സൈനികവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു. ഓസ്പ്രേ വിഭാഗത്തില്‍പ്പെട്ട വിമാനം പരീശീലനപ്പറക്കലിനിടെയാണ് കടലില്‍ തകര്‍ന്നുവീണത്. ബുധനാഴ്ചയായിരുന്നു അപകടം. ജപ്പാന്റെ തെക്കേ അറ്റത്തെ പ്രധാന ദ്വീപായ ക്യുഷുവിന്റെ തെക്കുഭാഗത്താണ് യക്കുഷിമ സ്ഥിതിചെയ്യുന്നത്. അപകടത്തില്‍പ്പെട്ട ഒരു ഉദ്യോഗസ്ഥനെ ആദ്യം കടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചെന്ന് ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. എട്ടുപേരങ്ങുന്ന സംഘമാണ് സി.വി 22 ബി ഓസ്പ്രേ വിമാനത്തില്‍ യൊക്കോത്തയിലെ എയര്‍ ബെയ്സില്‍ നിന്ന് പരിശീലന പറക്കല്‍ ആരംഭിച്ചതെന്ന് യു.എസ് വ്യോമസേന ഓപ്പറേഷന്‍സ് തലവന്‍ അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിമാനത്തിന്റെ ഇടത് എഞ്ചിന് തീപിടിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് കഗോഷിമ മേഖലയിലെ ദുരന്തനിവാരണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഓഗസ്റ്റില്‍ വടക്കന്‍ ആസ്ട്രേലിയയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നും കഴിഞ്ഞ വര്‍ഷം നാറ്റോയുടെ പരിശീലനത്തിനിടെ നോര്‍വേയില്‍ ഓസ്പ്രേ എം.വി 22ബി…

      Read More »
    • ഹെന്റി കിസിഞ്ജര്‍ അന്തരിച്ചു; വിടപറഞ്ഞത് ശീതയുദ്ധ തന്ത്രങ്ങളുടെ ശില്‍പി

      വാഷിങ്ടണ്‍: നയതന്ത്രജ്ഞതയുടെ നായകനെന്ന് വിശേഷിക്കപ്പെടുന്ന നൊബേല്‍ സമ്മാജന ജേതാവും യു.എസ്. മുന്‍ സുരക്ഷാ ഉപദേഷ്ടാവുമായ ഹെന്റി എ. കിസിഞ്ജര്‍ (100) അന്തരിച്ചു. ബുധനാഴ്ച സ്വവസതിയിലായിരുന്നു അന്ത്യമെന്ന് കിസിഞ്ജര്‍ അസോസിയേറ്റ്സ് അറിയിച്ചു. നയതന്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയ തത്വചിന്തകന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ സുപ്രധാന സംഭാവനകള്‍ നല്‍കിയ കിസിജ്ഞര്‍, അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്‍പി എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ധാര്‍മികാശയങ്ങള്‍ക്കുപരിയായി പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഹെന്റി ആല്‍ഫ്രഡ് കിസിഞ്ജര്‍ എന്നാണ് പൂര്‍ണ്ണനാമം. ജനനം ജര്‍മനിയിലെ ജൂതകുടുംബത്തിലായിരുന്നു. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റുമാരായ റിച്ചാര്‍ഡ് നിക്‌സന്‍ പിന്‍ഗാമി ജെറാള്‍ഡ് ഫോഡ് എന്നിവര്‍ക്ക് കീഴില്‍ വിദേശകാര്യസെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിക്‌സന്റെ ഭരണകാലത്ത് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു. രണ്ടു പദവികളും വഹിച്ച ഒരേയൊരു അമേരിക്കക്കാരന്‍. 1969 മുതല്‍ 1977 വരെയായിരുന്നു ഓദ്യോഗിക പ്രവര്‍ത്തനകാലം. വിയറ്റ്‌നാം യുദ്ധം മുതല്‍ ബംഗ്ലാദേശിന്റെ വിമോചനയുദ്ധം വരെ എല്ലായിടത്തും കിസിഞ്ജര്‍ക്ക് പങ്കുണ്ടായിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് കംബോഡിയയില്‍ അമേരിക്ക ബോംബിട്ടത് ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ചിലിയിലെയും അര്‍ജന്റിനയിലേയും പട്ടാള…

      Read More »
    • ലോകത്തെ ആശങ്കയിലാക്കി മാരക ലൈംഗിക രോഗമായ പറങ്കിപ്പുണ്ണ് പടരുന്നു: കണ്ണുകളെയും തലച്ചോറിനെയും തകരാറിലാക്കുന്ന ഈ രോഗം മരണത്തിലേയ്ക്കും നയിക്കും

          ലോകത്തിന് ആശങ്ക പരത്തി സിഫിലിസ് അഥവാ പറങ്കിപ്പുണ്ണ് രോഗം വ്യാപകമാകുന്നു. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണിത്. അമേരിക്കയിൽ സ്ത്രീകളിലാണ് രോഗം കൂടുതൽ സ്ഥിരീകരിച്ചത്. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, പറങ്കിപ്പുണ്ണ്‌ രോഗം മാരകമാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, തലച്ചോറിനെ ബാധിക്കും. കണ്ണുകൾക്ക് തകരാറുണ്ടാക്കും, മുടികൊഴിച്ചിലിനും  സാധ്യതയുണ്ട്. ശരീരത്തിന്റെ പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന ഈ രോഗം ബധിരത, അന്ധത എന്നിവക്കൊപ്പം മരണത്തിലേക്കും നയിക്കും. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 90 ശതമാനം വരെ വർധിച്ചതായി അധികൃതർ വ്യക്തമാക്കി. ട്രെപോണെമാ പല്ലിഡം (Treponema palli-dum) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് സിഫിലിസ്. അടുത്ത സമ്പര്‍ക്കത്തിലൂടെ ഒരു വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സിഫിലിസ് പകരുന്നു.  എന്നാൽ ഇത് പിടിപെടാനുള്ള ഏറ്റവും സാധാരണമായ മാർഗം അണുബാധയുള്ള ഒരാളുമായി സുരക്ഷിതമല്ലാത്ത യോനി, വായ് അല്ലെങ്കിൽ ഗുദ ലൈംഗിക ബന്ധത്തിലൂടെയാണ്. കൂടാതെ, ഗർഭാവസ്ഥയിൽ ഇൻജക്ഷനിലൂടെയോ അവയവം മാറ്റിവയ്ക്കൽ അല്ലെങ്കിൽ രക്തപ്പകർച്ചയ്ക്കിടെയോ മരുന്ന് കുത്തിവയ്ക്കുന്നതിലൂടെ ഗർഭസ്ഥ ശിശുക്കൾക്ക് പകരാം. ലൈംഗിക അവയവങ്ങളില്‍ കൂടിയും  ശാരീരിക…

      Read More »
    • കേരളത്തിന് നന്ദി; ഇസ്രയേല്‍ യുദ്ധം ചെയ്യാന്‍ ഭയപ്പെടുന്നു: പലസ്തീന്‍ അംബാസിഡര്‍

      കോഴിക്കോട്: ഇസ്രയേല്‍ യുദ്ധം ചെയ്യാന്‍ ഭയപ്പെടുന്നുവെന്നും പലസ്തീന് പിന്തുണ നല്‍കുന്നതിന് കേരളത്തിന് നന്ദിയെന്നും പലസ്തീന്‍ അംബാസിഡര്‍ അദ്നാന്‍ അബു അല്‍ ഹൈജ. ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാര സമര്‍പ്പണത്തിനായി കോഴിക്കോട്ടെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 ഇസ്രയേല്‍ സൈനികര്‍ മരിച്ചുവെന്നും1000 പരുക്കേറ്റെന്നും ഇസ്രയേല്‍ പറയുന്നു. അതിലേറെ മരണവും പരുക്കും ഇസ്രയേലിലുണ്ടായി.അതിനാൽത്തന്നെ ഇസ്രയേല്‍ സൈന്യം യുദ്ധം ചെയ്യാന്‍ ഭയപ്പെടുന്നുവെന്നും അതാണിപ്പോഴത്തെ വെടിനിർത്തലിന് കാരണമെന്നും അദ്നാന്‍ അബു അല്‍ ഹൈജ പറഞ്ഞു.   തങ്ങള്‍ കേരളത്തെ സ്‌നേഹിക്കുന്നു. നന്ദി പറയാനാണ് കേരളത്തിലെത്തിയത്. ഹമാസ് തീവ്രവാദികളല്ല. സ്വാതന്ത്ര സമര പോരാളികളാണ്. മറ്റ് രാജ്യങ്ങള്‍ ജീവിക്കുന്നതു പോലെ ഞങ്ങള്‍ക്കും സ്വതന്ത്രമായി ജീവിക്കണമെന്നും അദ്നാന്‍ അബു അല്‍ ഹൈജ കൂട്ടിച്ചേര്‍ത്തു.

      Read More »
    • മകളുടെ വിവാഹവും തന്റേത് പോലെ വിമാനത്തില്‍ വച്ചു നടത്തി ഇന്‍ഡ്യന്‍ വ്യവസായി, പങ്കെടുത്തത് 350 വിശിഷ്ടാതിഥികള്‍

         ദുബൈയിൽ നിന്ന് ഒമാനിലേക്ക് പറന്ന ഒരു ബോയിംഗ് വിമാനത്തില്‍ നടന്ന ഇന്‍ഡ്യന്‍ വ്യവസായിയുടെ മകളുടെ വിവാഹാഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൻ ഹിറ്റാണ്. യുഎഇ ആസ്ഥാനമായി ജ്വലറി ബിസിനസ് നടത്തുന്ന ഇന്‍ഡ്യന്‍ വ്യവസായി ദിലീപ് പോപ്ലിയുടെ മകള്‍ വിധി പോപ്ലിയും ഹൃദേഷ് സൈനാനിയും വിവാഹിതരാകുന്ന വീഡിയോയായിരുന്നു അത്. ഇന്‍ഡ്യയിലും വൻ നിലയിൽ ജ്വലറി ബിസിനസ് ഉള്ള വ്യാവസായിയാണ് ദിലീപ് പോപ്ലി. നവംബര്‍ 24-ന് ദുബൈയില്‍ നിന്ന് ഒമാനിലേക്ക് മൂന്ന് മണിക്കൂര്‍ കൊണ്ട് പറന്ന ജെറ്റെക്സ് ബോയിംഗ് 747 എന്ന സ്വകാര്യ വിമാനത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിമാനത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളുമായി  350 വിശിഷ്ടാതിഥികൾ പങ്കെടുത്തു. വരനും വധുവും ഉള്‍പ്പെടെയുള്ള അതിഥികള്‍ വിമാനത്തില്‍ വച്ച് ട്യൂണ്‍ മാരി എന്‍ട്രിയാന്‍ നൃത്തം ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വരനും കുടുംബവും  ദുബൈയിലെ അല്‍ മക്തൂം എയര്‍പോര്‍ടിന് സമീപമുള്ള ജെടെക്സ് വിഐപി ടെര്‍മിനലില്‍ വച്ച് തന്നെ വിവാഹാഘോഷങ്ങള്‍…

      Read More »
    • പലസ്‌തീൻ വിദ്യാര്‍ത്ഥികളെ വെടിവെച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

      ബര്‍ലിംഗ്ടണ്‍: പലസ്‌തീൻ വംശജരായ മൂന്ന് വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതിയെ ബര്‍ലിംഗ്ടണ്‍, വി.ടി.യിലെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന 20 വയസ് പ്രായമുള്ള മൂന്ന് വിദ്യാർത്ഥികളെ വെടിവെച്ചുകൊന്ന കേസില്‍ ജെയ്‌സണ്‍ ജെ ഈറ്റണ്‍ (48) എന്ന് ആളാണ് അറസ്‌റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ശനിയാഴ്ച വെര്‍മോണ്ട് സര്‍വകലാശാലയ്ക്ക് സമീപം നടക്കുമ്ബോള്‍ ഇയാൾ കൈത്തോക്ക് ഉപയോഗിച്ച്‌ അവരെ വെടിവെച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റ രണ്ട് പേര്‍ പരമ്ബരാഗത ശിരോവസ്ത്രമായ പലസ്തീനിയൻ കഫിയെ ധരിച്ചിരുന്നു.ഇതാണ് പ്രതിയെ പ്രകോപിച്ചതെന്നാണ് വിവരം.

      Read More »
    • ഗാസയില്‍ വെടിനിര്‍ത്തല്‍ രണ്ടു ദിവസം കൂടി നീട്ടും; 50 വനിതാ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍

      ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ നീട്ടാന്‍ ധാരണയായത്. ഗാസയില്‍ അടിയന്തരസഹായങ്ങള്‍ എത്തിക്കാനുള്ള വെടിനിര്‍ത്തല്‍ സമയം ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരുന്ന പശ്ചാത്തലത്തിലാണ് വെടിനിര്‍ത്തല്‍ 48 മണിക്കൂര്‍ കൂടി നീട്ടുന്നത്. വെടിനിര്‍ത്തല്‍ നീട്ടാനുള്ള ധാരണയെ, ‘യുദ്ധത്തിന്റെ ഇരുട്ടിന്റെ നടുവില്‍ പ്രതീക്ഷയുടെയും മാനവികതയുടെയും ഒരു വെളിച്ചം’ എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള കരാറിന്റെ ഭാഗമായി ജയിലിലുള്ള 50 വനിതാ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇതിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വെടിനിര്‍ത്തല്‍ ധാരമ പ്രകാരം മൂന്നാം ദിവസം നാലു വയസ്സുള്ള അമേരിക്കന്‍ ബാലിക അടക്കം 17 ബന്ദികളെ ഹമാസ് കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. 10 ബന്ദികളെ വീതം ഹമാസ് മോചിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ ഓരോ ദിവസവും ദീര്‍ഘിപ്പിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു.  

      Read More »
    Back to top button
    error: