Breaking NewsCrimeKeralaLead NewsLocal

കള്ളനെന്ന് മുദ്രകുത്തി ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാക്കി ; ഛത്തീസ്ഗഡ് സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു ; സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ വാളയാര്‍ പോലീസിന്റെ കസ്റ്റഡിയില്‍

പാലക്കാട് : കള്ളനെന്ന് മുദ്രകുത്തി നാട്ടുകാര്‍ മര്‍ദ്ദിച്ച അന്യസംസ്ഥാന തൊഴിലാളി മരണമടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ വാളയാര്‍ പോലീസിന്റെ കസ്റ്റഡിയില്‍. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്.

രാംനാരായണന്റെ മൃതദേഹം നാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും അതിനുശേഷം മാത്രമെ മരണകാരണം വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Signature-ad

മര്‍ദ്ദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകുന്നേരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് ഇയാള്‍ മരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: