World
-
വെടിയേറ്റിട്ട് മണിക്കൂറുകള്‍ മാത്രം, പ്രചാരണത്തിനു തിരികെയെത്തി ട്രംപ്; വിശദമായ അന്വേഷണത്തിലേക്ക് കടന്ന് സുരക്ഷാ ഏജന്‍സികള്‍
വാഷിങ്ടന്‍: പെനിസില്‍വേനിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വച്ച് വെടിയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ, പ്രചാരണ രംഗത്തേക്കു തിരികെയെത്തി മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ്. പ്രചാരണത്തിനായി മില്‍വോക്കിലേക്ക് ട്രംപ് എത്തിയതായി മകന്‍ എറിക് ട്രംപ് അറിയിച്ചു. ട്രംപ് ഫോഴ്‌സ് വണ്‍ (ബോയിങ് 757) എന്ന അദ്ദേഹത്തിന്റെ വിമാനം മില്‍വോക്കില്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് ട്രംപ് പ്രചാരണ രംഗത്തേക്ക് എത്തിയതായി എറിക് സ്ഥിരീകരിച്ചത്. തന്റെ പ്രചാരണത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നു നേരത്തെ തന്നെ ട്രംപ് അറിയിച്ചിരുന്നു. അതേസമയം, മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് യുഎസ്. സീക്രട്ട് സര്‍വീസും എഫ്ബിഐയും. യുഎസ് പ്രസിഡന്റിന്റെയും മുന്‍ പ്രസിഡന്റുമാരുടെയും സുരക്ഷ സീക്രട്ട് സര്‍വീസിന്റെ ചുമതലയാണ്. ട്രംപ് പ്രസംഗിച്ചിരുന്ന വേദിയില്‍ നിന്ന് 140 മീറ്റര്‍ മാത്രം അകലെയുള്ള കെട്ടിടത്തില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് അക്രമി നിരവധി തവണ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ…
Read More » -
ഇടതു സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം; ഫ്രാന്‍സില്‍ തൂക്കുസഭയ്ക്ക് സാധ്യത
പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന രണ്ടാംവട്ട വോട്ടെടുപ്പില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം. അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന തീവ്രവലതുപക്ഷ പാര്‍ട്ടി നാഷണല്‍ റാലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ റിനെയ്സെന്‍സ് പാര്‍ട്ടിയാണ് രണ്ടാമത്. അതേസമയം, 577 അംഗ നാഷണല്‍ അസംബ്ലിയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 289 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ഇതോടെ ഫ്രാന്‍സില്‍ തൂക്കുസഭക്കാണ് സാധ്യത. ഫലം പൂര്‍ണ്ണമായും പുറത്തുവന്നിട്ടില്ല 66.63% വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 182 സീറ്റ് നേടി. മക്രോണിന്റെ പാര്‍ട്ടിക്ക് 163 സീറ്റുകളാണ് കിട്ടിയത്. നാഷണല്‍ റാലി 143 സീറ്റുകളില്‍ വിജയിച്ചു. കഴിഞ്ഞമാസം പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തേയാക്കുകയാണെന്ന് പ്രസിഡന്റ് മക്രോണ്‍ പ്രഖ്യാപിച്ചതിനുശേഷം ചെറുസോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, ഗ്രീന്‍പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ചേര്‍ന്നു രൂപവത്കരിച്ച സഖ്യമാണ് എന്‍.പി.എഫ്. ജൂണ്‍ 30-ന് നടന്ന ആദ്യവട്ട വോട്ടെടുപ്പില്‍ 33.15 ശതമാനം വോട്ടുനേടി മരീന്‍ ലെ പെന്നിന്റെ ആര്‍.എന്‍. പാര്‍ട്ടിയായിരുന്നു ഒന്നാമത്. അതിലൂടെ ആര്‍.എന്നിന്റെ 39…
Read More » -
പരിഷ്‌ക്കരണവാദി, ഹിജാബ് വിരുദ്ധന്‍, ഹാര്‍ട്ട് സര്‍ജന്‍; ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മസൂദ് പെസഷ്‌കിയാന് ജയം
ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റംഗം മസൂദ് പെസഷ്‌കിയാന് വിജയം. സുരക്ഷ ഉദ്യോഗസ്ഥനായ സഈദ് ജലീലിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇറാന്‍ ആഭ്യന്തരമന്ത്രാലയമാണ് പെസഷ്‌കിയാനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത വിവരം അറിയിച്ചത്. പെസഷ്‌കിയാന് 16.3 മില്യണ്‍വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജലിലിക്ക് 13.5 മില്യണ്‍വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പരിഷ്‌കരണവാദിയായ നേതാവാണ് മസൂദ്. എതിര്‍ സ്ഥാനാര്‍ത്ഥിയും സുരക്ഷാ ഉദ്യോഗസ്ഥനുമായ സയീദ് ജലീലിയെക്കാള്‍ മൂന്ന് ദശലക്ഷം വോട്ടുകള്‍ മസൂദിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കനുസരിച്ച് 53.7 ശതമാനം (16.3 മില്ല്യണ്‍) വോട്ടുകള്‍ പെസെഷ്‌കിയാന്‍ നേടി. ജലീലിക്ക് 44.3 ശതമാനം (13.5 മില്യണ്‍) വോട്ടുകള്‍ നേടി. ജൂണ്‍ 28 ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും 51 ശതമാനത്തിലേറെ വോട്ടുകള്‍ നേടാനാകാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീണ്ടത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പെസെഷ്‌കിയന്‍ അനുയായികളുടെ വിജയാഹ്ലാദ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2008 മുതല്‍ തബ്രിസില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ഹാര്‍ട്ട് സര്‍ജനായ മസൂദ് പെസഷ്‌കിയാന്‍. പരിഷ്‌കരണവാദിയായ…
Read More » -
‘പണിയെടുത്ത് മരിച്ച’ റോബോട്ട്്; ദക്ഷിണ കൊറിയയില്‍ ചര്‍ച്ച കനക്കുന്നു
സോള്‍: ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗണ്‍സിലിനായി വിവിധ ജോലികള്‍ ചെയ്യുന്ന റോബട് ഓഫീസ് കെട്ടിടത്തിന്റെ കോണിപ്പടിയില്‍നിന്നു താഴെ വീണ് പ്രവര്‍ത്തനരഹിതമായതിന്റെ പേരില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. രാജ്യത്തെ ആദ്യത്തെ ‘റോബോട്ട് ആത്മഹത്യ’ എന്നാണ് സംഭവത്തെ മാധ്യമങ്ങളടക്കം വിശേഷിപ്പിക്കുന്നത്. ‘റോബോട്ട് സൂപ്പര്‍ വൈസര്‍’ എന്നു വിളിക്കപ്പടുന്ന റോബോട്ടിന് അമിത ജോലിഭാരം മൂലമുണ്ടായ തകരാര്‍ മൂലം നിയന്ത്രണം നഷ്ടപ്പെതാണെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ച നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് രാജ്യാന്തര മാധ്യമങ്ങളിലടക്കം വാര്‍ത്തയായത്. കൗണ്‍സില്‍ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകള്‍ക്കിടയിലുള്ള കോണിപ്പടിയില്‍ തകര്‍ന്നു കിടക്കുന്ന നിലയിലാണ് റോബോട്ടിനെ കണ്ടെത്തിയത്. കോണിപ്പടിയില്‍നിന്നു വീഴുന്നതിനു മുന്‍പ്, നിയന്ത്രണം നഷ്ടപ്പെട്ട നിലയില്‍ അത് വട്ടം ചുറ്റുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പ്രാദേശിത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോബോട്ടിന്റെ ഭാഗങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും തകര്‍ച്ചയെപ്പറ്റി നിര്‍മാണ കമ്പനി വിശകലനം ചെയ്യുമെന്നും സിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, റോബോട്ടിന്റെ വീഴ്ചയുടെ പശ്ചാത്തലത്തില്‍ പ്രാദേശിക മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മനുഷ്യരുടെയും യന്ത്രങ്ങളുടെയും ജോലിഭാരത്തെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഓദ്യോഗിക…
Read More » -
സഭയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണം; ആര്‍ച്ച് ബിഷപ്പിനെ വത്തിക്കാന്‍ പുറത്താക്കി
റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കടുത്ത വിമര്‍ശകനും യു.എസിലെ മുന്‍ വത്തിക്കാന്‍ അംബാസിഡറും ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പുമായ കാര്‍ലോ മരിയ വിഗാനോയെ വത്തിക്കാന്‍ പുറത്താക്കി. വ്യാഴാഴ്ച നടന്ന അംഗങ്ങളുടെ യോഗത്തിന് ശേഷം വത്തിക്കാനിലെ ഡോക്ട്രിന്‍ ഓഫീസ് വിഗാനോയ്ക്കെതിരെ പിഴ ചുമത്തുകയും വെള്ളിയാഴ്ച തീരുമാനം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തുവെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. കത്തോലിക്കാ സഭയുടെ പരമോന്നത നേതാവായ മാര്‍പാപ്പയെ അംഗീകരിക്കാനും കീഴ്പപ്പെടാനും വിഗാനോ സമ്മതിച്ചുവെന്നും സംഭാംഗങ്ങളുമായുള്ള ആശയവിനിമയം നിരസിച്ചുവെന്നും കുറിപ്പില്‍ വിശദമാക്കുന്നു. സഭയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും 1960-കളിലെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ സഭയെ നവീകരിക്കാന്‍ ലക്ഷ്യമിട്ട് വരുത്തിയ മാറ്റങ്ങള്‍ നിരസിച്ചുവെന്നുമാണ് വിഗാനോക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍. ഇനി മുതല്‍ വിഗാനോ ഔദ്യോഗികമായി സഭക്ക് പുറത്തായിരിക്കും. മാത്രമല്ല കാനോന്‍ നിയമത്തിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിലൊന്നായ ഭിന്നിപ്പിന്റെ പേരില്‍ അതിന്റെ കൂദാശകള്‍ ആഘോഷിക്കാനോ സ്വീകരിക്കാനോ കഴിയില്ല. വിശ്വാസത്തിനും സഭയുടെ ഐക്യത്തിനും അപകടമുണ്ടാക്കുന്ന ഒന്നായിട്ടാണ് ഭിന്നതയെ സഭ കണക്കാക്കുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങളെ ബഹുമതിയായി കാണുന്നുവെന്നാണ് വിഗാനോ പറഞ്ഞത്. കൂടാതെ സ്വയം…
Read More » -
ബ്രിട്ടനില്‍ സുനക് ഔട്ട് സ്റ്റാര്‍മര്‍ ഇന്‍; ഭരണമുറപ്പിച്ച് ലേബര്‍ പാര്‍ട്ടി
ലണ്ടന്‍: ബ്രിട്ടീഷ് പൊതുതിരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്. 650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവലഭൂരിപക്ഷത്തിനുവേണ്ട 325 സീറ്റ് ലേബര്‍ പാര്‍ട്ടി മറികടന്നു. നിലവില്‍ 359 സീറ്റുമായി ലേബര്‍ പാര്‍ട്ടി മുന്നേറുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വെറും 72 സീറ്റില്‍ ഒതുങ്ങി. 2019 ലേതിനെക്കാള്‍ 172 സീറ്റാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നഷ്ടമായത്. 46 സീറ്റുമായി ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി മൂന്നാമതെത്തി. ലേബര്‍ പാര്‍ട്ടിയുടെ കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകും. ഹോല്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസ് സീറ്റില്‍നിന്നാണ് സ്റ്റാര്‍മറുടെ വിജയം. ലേബര്‍ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച് വോട്ടു ചെയ്തവരോട് കെയ്ര്‍ സ്റ്റാര്‍മര്‍ നന്ദി അറിയിച്ചു. പ്രധാനമന്ത്രി ഋഷി സുനക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തോല്‍വി സമ്മതിച്ചു. സ്റ്റാര്‍മറെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിച്ചു. റിച്ച്മണ്ട് ആന്‍ഡ് നോര്‍തലേര്‍ട്ടന്‍ സീറ്റ് സുനക് നിലനിര്‍ത്തി. 23,059 വോട്ടാണു ഭൂരിപക്ഷം. 650 അംഗ പാര്‍ലമെന്റില്‍ 410 സീറ്റും…
Read More » -
333 രൂപയ്ക്ക് വാങ്ങിയ പാത്രം 2000 വര്‍ഷം പഴക്കമുള്ള കലാസൃഷ്ടിയെന്നറിഞ്ഞ യുവതി!
മറ്റുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍ വാങ്ങി വില്‍ക്കുന്ന ഒരു സ്റ്റോറാണ് ത്രിഫ്റ്റ് സ്റ്റോര്‍ (ഠവൃശള േടീേൃല). മികച്ച സാധനങ്ങള്‍ വളരെ കുറഞ്ഞ ചെലവില്‍ ലഭിക്കാനായി ആളുകള്‍ ഇത്തരം സ്റ്റോറുകളെ ആശ്രയിക്കാറുണ്ട്. അത്തരത്തില്‍ ഒരു യുവതി ഒരു ത്രിഫ്റ്റ് സ്റ്റോറില്‍ നിന്നും 333 രൂപ കൊടുത്ത് ഒരു പാത്രം വാങ്ങി. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ മൂല്യം അറിഞ്ഞപ്പോഴാണ് അമേരിക്കകാരിയായ ആനി ലീ ഡോസിയര്‍ എന്ന യുവതി ഞെട്ടിപ്പോയത്. ഏകദേശം 1,200 വര്‍ഷത്തോളം പഴക്കമുള്ള മായന്‍ സംസ്‌കാരത്തിന്റെ കലാ സൃഷ്ടിയായിരുന്നു 333 രൂപ കൊടുത്ത് ഡോസിയര്‍ വാങ്ങിയത്. ഈ വര്‍ഷം ജനുവരിയില്‍ മെക്‌സിക്കോ സിറ്റിയിലെ നാഷണല്‍ മ്യൂസിയം ഓഫ് ആന്ത്രോപോളജി സന്ദര്‍ശിച്ചപ്പോഴാണ് അവര്‍ ഈ വാസ്തവം മനസ്സിലാക്കിയത്. ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് എന്ന മനുഷ്യാവകാശ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഡോസിയര്‍ തന്റെ ജോലിയുടെ ഭാഗമായാണ് മ്യൂസിയത്തിലേക്ക് പോയത്. എന്നാല്‍, അവിടെവെച്ച് കണ്ട സാധനങ്ങള്‍ താന്‍ വാങ്ങിയ പത്രത്തിനോട് സാമ്യം ഉള്ളതായി അവര്‍ക്ക് തോന്നി. തുടര്‍ന്ന് ഇക്കാര്യം…
Read More » -
പുട്ടേട്ടന്‍ ചതിച്ചാശാനേ! കിമ്മിന് സമ്മാനിച്ച കാറിന് ദക്ഷിണ കൊറിയ ബന്ധം
ന്യൂയോര്‍ക്ക്: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നല്‍കിയ ഔറസ് ലിമസീന്‍ കാറുകള്‍ സന്തോഷത്തോടെ വാങ്ങിയപ്പോള്‍ ഇങ്ങനൊരു ‘ചതി’ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പ്രതീക്ഷിച്ചിരിക്കില്ല. കാറിന്റെ പല ഭാഗവും ഉത്തരകൊറിയയുടെ ചിരവൈരിയായ ദക്ഷിണകൊറിയയില്‍ നിര്‍മിച്ചവയാണ്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് കാറിന്റെ ഘടകഭാഗങ്ങളില്‍ ചിലത് അവിടെനിന്ന് ഇറക്കുമതിചെയ്തതാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. കസ്റ്റംസ് രേഖകളില്‍നിന്നാണ് ഈ വിവരം കിട്ടിയത്. റിപ്പോര്‍ട്ടിനോട് ഔറസ് കമ്പനി പ്രതികരിച്ചിട്ടില്ല. ഔറസ് കാറുകള്‍, മോട്ടോര്‍സൈക്കിള്‍ എന്നിവയുടെ നിര്‍മാണത്തിനായി 2018-നും 2023-നുമിടയില്‍ 3.4 കോടി ഡോളറിന്റെ (ഏകദേശം 283 കോടി രൂപ) സാമഗ്രികളാണ് റഷ്യ ഇറക്കുമതിചെയ്തത്. കാറിന്റെ ബോഡി നിര്‍മിക്കാനുള്ള ലോഹഭാഗങ്ങള്‍, സെന്‍സറുകള്‍, സ്വിച്ചുകള്‍, വെല്‍ഡിങ് ഉപകരണം എന്നിവയുള്‍പ്പെടെ ദക്ഷിണകൊറിയയില്‍നിന്നുമാത്രം ഇറക്കുമതിചെയ്തത് 1.55 കോടി ഡോളറിന്റെ സാധനങ്ങള്‍. ഇന്ത്യ, ചൈന, തുര്‍ക്കി, ഇറ്റലി, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും റഷ്യ സാമഗ്രികളിറക്കി. 2024 ഫെബ്രുവരിയില്‍ ഔറസ് കമ്പനിക്ക് യു.എസ്. ഉപരോധമേര്‍പ്പെടുത്തി. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള അചഞ്ചലമായ ബന്ധത്തിന്റെ ദൃഷ്ടാന്തമായാണ് കിമ്മിന്,…
Read More » -
കോളടിച്ചു: ‘അമൃത് ഫ്യൂഷൻ’ രാജ്യത്തെ ഏറ്റവും മികച്ച മാള്‍ട്ട് വിസ്കി, 2024ലെ ബെസ്റ്റ് വിസ്കി ഗോള്‍ഡ് മെഡല്‍ നേടി
ലോക പ്രശസ്ത ബ്രാൻഡുകളെ പിന്നിലാക്കി 2024ലെ ബെസ്റ്റ് വിസ്കി ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കി ‘അമൃത് ഫ്യൂഷൻ.’ ലണ്ടനില്‍ നടന്ന ഇൻ്റർനാഷണല്‍ സ്പിരിറ്റ്സ് ചലഞ്ചിലാണ് ബെംഗളൂരു ആസ്ഥാനമായ അമൃത് ഡിസ്റ്റിലറീസിൻ്റെ സിംഗിള്‍ മാള്‍ട്ട് വിസ്കിക്ക് അപൂർവ നേട്ടം സ്വന്തമാക്കിയത്. സ്കോട്ട്ലൻ്റ്, അയർലണ്ട്, ജപ്പാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ലോക പ്രശസ്ത ബ്രാൻഡുകളുമായി ഏറ്റുമുട്ടിയാണ് വേള്‍ഡ് ബെസ്റ്റ് വിസ്കി കാറ്റഗറിയില്‍ ഇന്ത്യൻ ഉല്പന്നം ഈ അപൂർവ നേട്ടം കൈവരിച്ചത്. സിംഗിള്‍ മാള്‍ട്ട് വിസ്കി ബ്രാൻഡില്‍ ലോകത്തെ ഏറ്റവും മികച്ച ആദ്യ 10 ബ്രാൻഡുകളിലൊന്നായി അമൃത് വിസ്കി മാറിയിട്ടുണ്ട്. 40ലധികം അവാർഡുകള്‍ ഈ ബ്രാൻഡിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സിംഗിള്‍ മാള്‍ട്ട് വിസ്കി എന്ന് പേരെടുത്ത അമൃത് ഫ്യൂഷൻ വൻതോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. 1948ല്‍ രാധാകൃഷ്ണ ജഗ്ദാലെ കർണാടകയില്‍ സ്ഥാപിച്ച അമൃത് ഡിസ്റ്റിലറീസ് രാജ്യത്തെ ഏറ്റവും വിലകൂടിയ മദ്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന കമ്പനിയായി മാറി. അതിവേഗം വളരുന്ന ലോകത്തിലെ പ്രധാനപ്പെട്ട 30 മദ്യ…
Read More » -
പരിക്കേറ്റ ഫലസ്തീന്‍ പൗരനെ ബോണറ്റില്‍ കെട്ടിയിട്ട് ജീപ്പോടിച്ച് ഇസ്രായേല്‍ സൈന്യം
ജറുസലേം: പരിക്കേറ്റ ഫലസ്തീന്‍ പൗരനെ ബോണറ്റിന് മുകളില്‍ കെട്ടിവെച്ച് ജീപ്പോടിച്ച് ഇസ്രായേല്‍ സൈന്യം. ശനിയാഴ്ച വെസ്റ്റ് ബാങ്കിലെ ജെനിനില്‍ റെയ്ഡ് നടത്തുന്നതിനിടെയാണ് സംഭവം. മുജാഹിദ് അസ്മി എന്ന ഫലസ്തീന്‍ പൗരനെയാണ് ഇസ്രായേല്‍ സൈന്യം മനുഷ്യകവചമായി ഉപയോഗിച്ചത്. മുജാഹിദ് അസ്മിയെ പട്ടാളജീപ്പിന്റെ ബോണറ്റില്‍ കിടത്തി വാഹനമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്മിയെ പിന്നീട് റെഡ് ക്രെസന്റിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെനിനില്‍ ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയിലാണ് മുജാഹിദ് അസ്മിക്ക് പരിക്കേറ്റത്. തങ്ങള്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും സൈന്യം അവനെ ജിപ്പിന്റെ ബോണറ്റില്‍ കെട്ടിവച്ച് ഓടിച്ചുപോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അസ്മിയെ ആംബുലന്‍സില്‍ കയറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും സൈന്യം അനുവദിച്ചില്ലെന്ന് ഫലസ്തീന്‍ ആംബുലന്‍സ് ഡ്രൈവറായ അബ്ദുല്‍ റഊഫ് മുസ്തഫ പറഞ്ഞു.
Read More »