World

    • ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ഇന്ത്യ കാന‍ഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് ഉന്നതവൃത്തങ്ങൾ

      ദില്ലി: ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ഇന്ത്യ കാന‍ഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് ഉന്നതവൃത്തങ്ങൾ. ജസ്റ്റിൻ ട്രൂഡോ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും ഇതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് കാണുന്നത്. ജസ്റ്റിൻ ട്രൂഡോ അധികാരത്തിൽ എത്തിയത് മുതൽ ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ ദൃശ്യമായി തുടങ്ങിയിരുന്നു. ന്യൂനപക്ഷ സർക്കാരിന് നേതൃത്വം നൽകുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിൻറെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയെ ആശ്രയിച്ചാണ് ഭരണത്തിൽ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നു എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിൻ ട്രൂഡോയോട് ഇക്കാര്യം നരേന്ദ്ര മോദി നേരിട്ട് സൂചിപ്പിച്ചിരുന്നു. കാനഡയുടെ നിലപാടിനെതിരെയുള്ള അമർഷം അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ മന്ത്രി എസ് ജയശങ്കർ തുറന്നുപറഞ്ഞിരുന്നു. അടുത്ത പൊതു തെരഞ്ഞെടുപ്പ് 2025 ൽ നടക്കാനിരിക്കെ ജസ്റ്റിൻ ട്രൂഡോ നിലപാട് തിരുത്തുമെന്ന് ഇന്ത്യ കരുതുന്നില്ല. ഹർദീപ്…

      Read More »
    • നായയെ പോലെ കുരയ്ക്കും, കുറുക്കനെ പോലെ നടക്കും; ഇത് ‘ഡോഗ്സിം’ എന്ന ‘പട്ടിക്കുറുക്കന്‍’

      ബ്രസീലില്‍ പുതിയ സങ്കരജീവിയെ കണ്ടെത്തി. ഗവേഷകര്‍ ‘ഡോഗ്സിം’ എന്ന് പേരിട്ടിരിക്കുന്ന ഈ ജീവി കുറുക്കനും നായയ്ക്കും ജനിച്ചതാണെന്ന് കണ്ടെത്തി. നായയെപ്പോലെ കുരയ്ക്കുകയും കുറുക്കനെ പോലെ നടക്കകുകയും ചെയ്യുന്ന ജീവിക്ക് നായയ്ക്കും കുറുക്കനും സമാനമായി കൂര്‍ത്ത ചെവികളും കട്ടിയേറിയ രോമവുമുണ്ട്. രണ്ട് വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍പെട്ട നിലയില്‍ കണ്ടെത്തിയ ജീവിയെ മൃഗാശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് കുറുക്കനും നായയ്ക്കും പിറന്ന സങ്കരയിനം ജീവിയാണെന്ന് സ്ഥിരീകരിച്ചു. ആണ്‍നായയ്ക്ക് പാംപാസ് ഇനത്തില്‍ പെട്ട പെണ്‍കുറുക്കനില്‍ പിറന്നാതാണ് ഈ ജീവി എന്നാണ് കണ്ടെത്തല്‍. ആനിമല്‍സ് എന്ന ശാസ്ത്രജേണലില്‍ ഇതു സംബന്ധിച്ച പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെന്നായ, കുറുക്കന്‍, കുറുനരി തുടങ്ങിയവയൊക്കെ കാനിഡേ എന്ന ജന്തു കുടുംബത്തില്‍പെട്ടതാണ്. കുറുക്കന് 74 ഉം നായയ്ക്ക് 78 ഉം ആണ് ക്രോമസോമുകളുടെ എണ്ണം. ഡോഗ്സിം ജീവിക്ക് 76 ക്രോമോസോമുകള്‍ ഉണ്ട്. നായയും കുറുക്കനും ചേര്‍ന്നുള്ള സ്ഥിരീകരിക്കപ്പെട്ട ആദ്യ സങ്കരയിനമാണ് ഈ ജീവി. В Бразилии обнаружили…

      Read More »
    • തെറിക്കുത്തരം മുറിപ്പത്തല്‍; കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ തിരിച്ച് പുറത്താക്കി ഇന്ത്യ

      ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തില്‍ ഇന്ത്യയുടെ തിരിച്ചടി. ഇന്ത്യയിലെ മുതിര്‍ന്ന കാനഡ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം കേന്ദ്ര വിദേശകാര്യമന്ത്രാലയം കാനഡയുടെ ഹൈക്കമ്മിഷണറെ അറിയിച്ചു. ഹൈക്കമ്മിഷണറെ രാവിലെ വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ തീരുമാനം അറിയിച്ചത്. പുറത്താക്കുന്ന ഈ നയതന്ത്രജ്ഞന്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പുറത്താക്കുന്ന നയതന്ത്രജ്ഞന്റെ പേര് പുറത്തുവിട്ടിട്ടില്ല. ”ഇന്ത്യയിലെ ഒരു മുതിര്‍ന്ന കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്ന വിവരം കാനഡ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി അറിയിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് പുറത്താക്കപ്പെട്ട നയതന്ത്ര പ്രതിനിധിക്ക് നിര്‍ദ്ദേശം നല്‍കി. കനേഡിയന്‍ നയതന്ത്ര പ്രതിനിധികള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തുന്നതിലും ഇന്ത്യാ വിരുദ്ധ നീക്കങ്ങളില്‍ അവര്‍ക്കുള്ള പങ്കിലും ഇന്ത്യന്‍ ഭരണകൂടത്തിനുള്ള വര്‍ധിച്ച ആശങ്കയാണ് ഈ തീരുമാനത്തിനു പിന്നില്‍” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു ഇക്കഴിഞ്ഞ…

      Read More »
    • ഹിന്ദു സ്വയംസേവക സംഘത്തിന്  യുഎസ് കോണ്‍ഗ്രസ് അംഗീകാരം

      ദല്‍ഹി: ഹിന്ദു സ്വയംസേവക സംഘത്തിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം. അമേരിക്കയിലുടനീളമുുള്ള സേവനപ്രവർത്തനങ്ങൾ മാനിച്ചാണിത്.അംഗീകാരപത്രം കോണ്‍ഗ്രസ് വുമണ്‍ ഡെബി ലെസ്‌കോ സമ്മാനിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തി അമേരിക്കയില്‍ കഴിയുന്നവര്‍ക്കുവേണ്ടി ക്ലീവ് ലാന്‍ഡില്‍ നടത്തുന്ന വണ്‍ വേള്‍ഡ് ഡേ ആഘോഷങ്ങളില്‍ ഹിന്ദു സ്വയംസേവക സംഘത്തിന് ബൂത്ത് സജ്ജീകരിക്കാനുള്ള അവസരം ലഭിച്ചതും അംഗീകാരത്തിന്റെ ഭാഗമായി. 28 രാജ്യങ്ങളില്‍ നിന്നായി മുപ്പതിനായിരത്തിലധികം പേര്‍ പങ്കുചേര്‍ന്ന ഉത്സവമാണിത്.  ‍ സേവാസംരംഭങ്ങളില്‍ അമേരിക്കയിലെ വിവിധ സംഘടനകളെ ഏകോപിപ്പിച്ച്‌ എച്ച്‌എസ്‌എസ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് പരിഗണനയ്‌ക്ക് കാരണമായത്. എട്ട് നഗരങ്ങളിലായി 19 സംഘടനകളാണ് ഇത്തരത്തില്‍ എച്ച്‌എസ്‌എസിന്റെ പ്രവര്‍ത്തനത്തിലൂടെ സേവാസംരംഭങ്ങളില്‍ ഒത്തുചേര്‍ന്നതെന്ന് ഡെബി ലെസ്‌കോയുടെ ഓഫീസ് അറിയിച്ചു.

      Read More »
    • ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ  കാനഡ പുറത്താക്കി

      ന്യൂഡൽഹി:കൊലപാതക കേസിന് പിന്നില്‍ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി.കാനഡയിലെ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് കനേഡിയൻ ഗവണ്‍മെന്റിന്റെ നീക്കം. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാര്‍ റായിയെയാണ് പുറത്താക്കിയത്. ഹര്‍‍ദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാകാമെന്ന് കനേഡിയൻ പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെച്ച്‌ ഹര്‍ദീപ് സിംഗ് വെടിയേറ്റ് മരിച്ചത്.

      Read More »
    • ശരിയായി പാകം ചെയ്യാത്ത തിലാപ്പിയയിലൂടെ അണുബാധ; യുവതിയുടെ കൈകാലുകള്‍ മുറിച്ചു മാറ്റി

      സാന്‍ഫ്രാന്‍സിസ്‌കോ: ശരിയായ പാകം ചെയ്യാതെ തിലാപ്പിയ മത്സ്യം ഭക്ഷിച്ച യുവതിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റി. ഭക്ഷണത്തിലൂടെ ശരീരത്തില്‍ കയറിയ ബാക്ടീരിയയിലൂടെയുണ്ടായ അണുബാധയാണ് കാലഫഫോര്‍ണിയ സ്വദേശിയായ ലോറ ബറാഗസ് (40) ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റുന്നതിലേക്ക് എത്തിച്ചതെന്നാണു റിപ്പോര്‍ട്ട്. ഒരു മാസം നീണ്ട ആശുപത്രിവാസത്തിന് ഒടുവില്‍ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയയിലൂടെ ലോറയുടെ കൈകളും കാലുകളും മുറിച്ചുമാറ്റിയത്. വീടിനു സമീപമുള്ള സാന്‍ ജോസിലെ പ്രാദേശിക മാര്‍ക്കറ്റില്‍നിന്നു വാങ്ങിയ മീന്‍ കഴിച്ചതു മുതല്‍ ലോറയ്ക്ക് അസ്വസ്ഥ അനുഭവപ്പെട്ടു തുടങ്ങിയിരുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു. തുടര്‍ന്ന് ലോറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി പിന്നീട് ഗുരുതരമാകാന്‍ തുടങ്ങി. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. വൈകാതെ തന്നെ ലോറ കോമയിലെത്തി. അവരുടെ വിരലുകളും കാല്‍പാദങ്ങളും കീഴ്ചുണ്ടും കറുത്തനിറമാകുകയും വൃക്കകള്‍ തകരാറിലാകുകയും ചെയ്തു. തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനുള്ള അവസാനശ്രമമെന്ന നിലയിലാണ് ശസ്ത്രക്രിയയിലൂടെ കൈകാലുകള്‍ മുറിച്ചുമാറ്റിയതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. കടല്‍വിഭവങ്ങളിലും സമുദ്രജലത്തിലും കാണപ്പെടുന്ന വിബ്രിയോ വല്‍നിഫിക്കസ് എന്ന ബാക്ട്രീരിയയാണ് ലോറയുടെ ശരീരത്തില്‍ പ്രവേശിച്ചതെന്നാണു വിവരം. ശരിയായ രീതിയില്‍ ഭക്ഷണം…

      Read More »
    • സൈനിക സഹകരണം വർധിപ്പിക്കാന്‍ ചര്‍ച്ചകളുമായി റഷ്യയും ഉത്തര കൊറിയയും; റഷ്യയുടെ ആണവ സന്നാഹങ്ങളും യുദ്ധക്കപ്പലുകളും നേരില്‍ക്കണ്ട് കിം

      മോസ്കോ: സൈനിക സഹകരണം വർധിപ്പിക്കാൻ ചർച്ചകളുമായി റഷ്യയും ഉത്തര കൊറിയയും. റഷ്യൻ സന്ദർശനത്തിനിടെ ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യയുടെ പ്രതിരോധ മന്ത്രി സെർഗെയ് ഷൈഗുവും ചർച്ച നടത്തി. ‘പുതിയ പ്രതാപകാലം’ എന്നാണ് പുതിയ നീക്കത്തെ ഉത്തര കൊറിയ വിശേഷിപ്പിച്ചത്. കിം ജോങ് ഉൻ റഷ്യയിലെ രണ്ട് പോർ വിമാന ഫാക്ടറികൾ സന്ദർശിച്ചു. അതോടൊപ്പം റഷ്യയുടെ ആണവ ശേഷിയുള്ള തന്ത്രപ്രധാന ബോംബർ വിമാനങ്ങളും ഹൈപ്പർ സോണിക് വിമാനങ്ങളും യുദ്ധക്കപ്പലുകളും നേരിൽക്കണ്ടു. റഷ്യയിലെ കിഴക്കൻ നഗരമായ ആർച്ചോമിലേക്ക് ട്രെയിനിലാണ് കിം എത്തിയത്. റഷ്യൻ പ്രതിരോധമന്ത്രി സെർഗെയ് ഷൈഗുവും മുതിർന്ന സൈനിക ജനറൽമാരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അപൂർവ്വമായി മാത്രമേ കിം സ്വന്തം രാജ്യത്ത് നിന്ന് പുറത്തുപോകാറുള്ളൂ. കിമ്മിൻറെ റഷ്യൻ സന്ദർശനത്തെ വാർത്താ ഏജൻസിയായ കെസിഎൻഎ വിശേഷിപ്പിച്ചതിങ്ങനെ- “ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തിൽ സൗഹൃദത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സഹകരണത്തിന്റെയും പുത്തൻ പ്രതാപകാലം തുറക്കുകയാണ്.” അതേസമയം റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള…

      Read More »
    • ഇന്ത്യയിലെ മതസ്വാതന്ത്ര്യം അപകടത്തിൽ; നരേന്ദ്രമോഡിയെ വാദത്തിന് ക്ഷണിച്ച് അമേരിക്ക

      വാഷിംഗ്ടണ്‍: യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച്‌ അടുത്തയാഴ്ച വാദം കേള്‍ക്കും.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നടപടി. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍, ഗോവധ നിരോധനം, മതാടിസ്ഥാനത്തിനുള്ള പൗരത്വ മുന്‍ഗണനകള്‍, മത സംഘടനകള്‍ക്ക് വിദേശ ഫണ്ടിംഗില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച്‌, വിവേചനപരമെന്നു വിലയിരുത്തപ്പെട്ട നയങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഹരിയാനയിലെയും മണിപ്പൂരിലെയും സാമുദായിക കലാപങ്ങളും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ ഉദാഹരണങ്ങളായി സംഘടന ചൂണ്ടിക്കാട്ടുന്നു. മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ ഉള്ള അവകാശം നിരീക്ഷിക്കുന്ന യു.എസ് സര്‍ക്കാറിനു കീഴിലുള്ള സ്വതന്ത്ര ഏജന്‍സിയാണ് യു.എസ്.സി.ഐ.ആര്‍.എഫ്.ന്യൂനപക്ഷ വിഷയങ്ങളിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അംഗം ഫെര്‍ണാണ്ട് ഡി വരേനെസ്, ഫോറിന്‍ ലോ സ്പെഷ്യലിസ്ററ് താരിഖ് അഹമ്മദ് എന്നിവരെയാണ് വാദത്തില്‍ പങ്കെടുക്കാന്‍ കമ്മീഷന്‍ ക്ഷണിച്ചിരിക്കുന്നത്. ഹ്യൂമന്‍ റൈറ്റ്സ് വാച്ച്‌ വാഷിംഗ്ടണ്‍ ഡയറക്ടര്‍ സാറാ യാഗര്‍, ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍…

      Read More »
    • ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിൽപോയത് റെക്കോഡ് തുകയ്ക്ക്

      ന്യൂയോർക്ക്: ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിൽപോയത് റെക്കോഡ് തുകയ്ക്ക്. ഏകദേശം 65 ലക്ഷം രൂപ (ഇന്ത്യൻ റൂപ്പി) അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന ബ്ലാക്ക് ഷീപ്പ് സ്വറ്റർ ഒമ്പതു കോടിക്ക് മുകളിലുള്ള റെക്കോഡ് തുകക്കാണ് ലേലത്തിൽ പോയത്. 1.1 മില്യൺ ഡോളർ തുകക്കാണ് (ഏകദേശം 9,13,99,385.00 ഇന്ത്യൻ റൂപ്പി) ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന ബ്ലാക്ക് ഷീപ് സ്വറ്റർ ലേലത്തിൽ പോയതെന്നാണ് ‘സോത്ത്ബീസ്’ എന്ന ആർട്ട് കമ്പനി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. ഇതോടെ ഡയാന രാജകുമാരി ഉപയോഗിച്ച വസ്ത്രങ്ങളിൽ ഏറ്റവും കൂടിയ വിലക്ക് ലേലത്തിൽപോയ വസ്ത്രമായി ബ്ലാക്ക് ഷീപ് സ്വറ്റർ. പ്രമുഖരായ വ്യക്തിത്വങ്ങൾ ഉപയോഗിച്ചിരുന്ന വസ്ത്രവും കണ്ണടയും പേനയും ചെരുപ്പും അടക്കമുള്ള സാധനങ്ങൾ ലേലത്തിന് വച്ച് വലിയ വിലയ്ക്ക് വിൽപന നടത്താറുണ്ട്. എന്നാൽ, ഡയാന രാജകുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റർ കോടികൾ നൽകി സ്വന്തമാക്കിയത് ആരാണെന്ന് ലേലം നടത്തിയ സോത്ത്ബീസ് ആർട്ട് കമ്പനി അറിയിച്ചിട്ടില്ല. ന്യൂയോർക്കിൽ നടന്ന ‘സോത്ത്ബീസ് ഫാഷൻ…

      Read More »
    • ചെങ്കടലിൽ വിമാനത്താവളം; ആദ്യ സർവിസ് നടത്തുക സൗദി എയർലൈൻസ്

      റിയാദ്: ചെങ്കടൽ വികസന പദ്ധതിക്ക് കീഴിൽ വിമാനത്താവളത്തിന്‍റെ നിർമാണം പൂർത്തിയായി. ഈ വർഷം തന്നെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്ന് റെഡ് സീ ഇൻറർനാഷണൽ കമ്പനി സി.ഇ.ഒ ജോൺ പഗാനോ വ്യക്തമാക്കി. സൗദി അറേബ്യൻ എയർലൈൻസും (സൗദിയ) റെഡ് സീ ഇൻറർനാഷനൽ എയർപോർട്ട് ഓപ്പറേറ്റിങ് കമ്പനിയായ ഡി.എ.എ ഇൻറർനാഷനലും തമ്മിൽ ധാരണാപത്രം ഒപ്പുെവച്ച വേളയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇതോടെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ആർ.എസ്.ഐ) ആദ്യമായി സർവിസ് നടത്തുന്ന വിമാനസക്കമ്പനിയായി സൗദി എയർലൈൻസ്. കടലിൽ നിർമാണം പൂർത്തിയാവുന്ന റെഡ്സീ ടൂറിസം പ്രദേശത്തെ ആദ്യത്തെ മൂന്ന് റിസോർട്ടുകളും ഇൗ വർഷം ഉദ്ഘാടനം ചെയ്യുമെന്നും സി.ഇ.ഒ പറഞ്ഞു. റെഡ് സീ വിമാനത്താവളത്തിലേക്ക് തലസ്ഥാനമായ റിയാദിൽനിന്നാണ് വിമാന സർവിസ് ആരംഭിക്കുന്നത്. സൗദിയയുടെ വിമാനങ്ങൾ ഇരുദിശയിലേക്കും സർവിസ് നടത്തും. പിന്നീടാണ് ജിദ്ദ-റെഡ് സീ വിമാന സർവിസിന് തുടക്കം കുറിക്കുക. അടുത്ത വർഷത്തോടെ അന്താരാഷ്‌ട്ര വിമാന  സർവിസിനും തുടക്കമാകും. കരാർ പ്രകാരം…

      Read More »
    Back to top button
    error: