Breaking NewsNEWSTRENDING

കേരളത്തിൽ നിന്ന് 351 വിദ്യാർത്ഥികൾ റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് അർഹരായി

കൊച്ചി , 08 .01 .2026

റിലയന്‍സ് സ്ഥാപക ചെയര്‍മാന്‍ ധീരുഭായ് അംബാനിയുടെ 93ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്, റിലയന്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 2025-26 വര്‍ഷത്തെ ബിരുദ, ബിരുദാനന്തര സ്‌കോളര്‍ഷിപ്പുകൾക്ക് കേരളത്തിൽ നിന്നുള്ള 351 വിദ്യാർത്ഥികൾ അർഹരായി. കഴിഞ്ഞ വർഷം 226 കുട്ടികളാണ് കേരളത്തിൽ നിന്ന് സ്‌കോളര്‍ഷിപ്പിന് അർഹരായത്. മൊത്തം 5,100 വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തത്.

Signature-ad

ഒരു വലിയ, ദീര്‍ഘകാല ദേശീയ സംരംഭത്തിന്റെ ഭാഗമാണ് റിലയന്‍സ് ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പുകള്‍. 2022 ല്‍, ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത എം അംബാനി, 10 വര്‍ഷത്തിനുള്ളില്‍ 50,000 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 33,471 സ്‌കോളര്‍ഷിപ്പുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു.

സ്‌കോളര്‍ഷിപ്പ് ലഭിച്ചവരില്‍ 83% പേര്‍ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവരില്‍ 146 പേര്‍ ഭിന്നശേഷിവിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: