NEWSWorld

ബ്രിട്ടനില്‍ സിഗരറ്റ് നിരോധിക്കാന്‍ ഋഷി സുനക് സര്‍ക്കാര്‍; നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

ലണ്ടന്‍: ബ്രിട്ടനില്‍ ഋഷി സുനക് സര്‍ക്കാര്‍ സിഗരറ്റ് നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അവസാനം ന്യൂസീലന്‍ഡ് നടപ്പാക്കിയതിനു സമാനമായി സിഗരറ്റ് നിരോധനത്തിന് ബ്രിട്ടന്‍ ഒരുങ്ങുകയാണെന്ന് ‘ദ് ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തു. 2009 ജനുവരി ഒന്നിനു ശേഷം ജനിച്ച ആര്‍ക്കും സിഗരറ്റ് വില്‍ക്കരുതെന്നാണ് ന്യൂസീലന്‍ഡ് ഉത്തരവിറക്കിയത്.

വരും തലമുറയെ പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍നിന്ന് വിലക്കുകയാണ് യുകെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. 2030 ഓടെ രാജ്യം പുകവലിമുക്തമാക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ടു കൊണ്ട് പുകവലിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയെന്ന് ബ്രിട്ടിഷ് സര്‍ക്കാരിന്റെ വക്താവ് റോയിട്ടേഴ്‌സിനെ അറിയിച്ചു.

അടുത്ത വര്‍ഷം ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരിക്കേയാണ് ഋഷി സുനക് സംഘത്തിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ എന്നും റിപ്പോര്‍ട്ടുണ്ട്. ഇ സിഗരറ്റ് നിയന്ത്രണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഇ സിഗരറ്റ് സാംപിളുകള്‍ നല്‍കുന്നതില്‍നിന്ന് ചെറുകിട വ്യാപാരികളെ ബ്രിട്ടന്‍ വിലക്കിയിരുന്നു. അതുപോലെ ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒറ്റത്തവണ ഉപയോഗിക്കുന്ന ഇസിഗരറ്റുകള്‍ 2024 ഓടെ റദ്ദാക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൗണ്‍സിലുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

Back to top button
error: